അവശ്യവസ്തുക്കളുടെ വിലക്കയറ്റം സർവ്വത്ര വിലക്കയറ്റം , ഒന്നാം തീയതി മുതൽ വാണിജ്യ ഗ്യാസിന് പിന്നെയും വില കൂടി . വില വർധനവ് തുടർച്ചയായ മൂന്നാം മാസവും തുടരുകയാണ്
പേരാമ്പ്ര: കേരളത്തിലെ ഹോട്ടൽ ആൻഡ് റസ്റ്റോറന്റ് വ്യാപാരികൾക്ക് അവരുടെ സ്ഥാപനങ്ങളിൽ വിൽക്കുന്ന ഭക്ഷണസാധനങ്ങളുടെ വില സ്വയം നിശ്ചയിക്കാനുള്ള നിയമപരമായ അധികാരമുണ്ട്. ഇതുമായി ബന്ധപ്പെട്ട് കേരള ഹൈക്കോടതി വ്യക്തമായ നിരീക്ഷണങ്ങളും വിധികളും പുറപ്പെടുവിച്ചിട്ടുണ്ട്.ഇത് ഹോട്ടൽ മേഖലയിലെ വ്യാപാരികൾക്കും കേരള ഹോട്ടൽ ആൻഡ് റസ്റ്റോറന്റ് അസോസിയേഷൻ (KHRA) പോലുള്ള സംഘടനകൾക്കും വളരെ പ്രധാനപ്പെട്ട നിയമവിഷയമാണ്.ഒരു ഹോട്ടലിൽ വിൽക്കുന്ന ഭക്ഷണത്തിന്റെ വില നിശ്ചയിക്കുന്നത് പല ഘടകങ്ങളെ ആശ്രയിച്ചാണ്. ഉദാഹരണത്തിന്:
- ഭക്ഷ്യവസ്തുക്കളുടെ വില.
- ജീവനക്കാരുടെ ശമ്പളം.
- കെട്ടിടത്തിന്റെ വാടക.
- വൈദ്യുതി, വെള്ളം തുടങ്ങിയ ചെലവുകൾ.
- ഭക്ഷണത്തിന്റെ ഗുണനിലവാരം.
- സ്ഥാപനത്തിന്റെ നടത്തിപ്പുചെലവ്.
- നിക്ഷേപവും മറ്റ് സാമ്പത്തിക ബാധ്യതകളും.
ഇത്തരം സാഹചര്യങ്ങളിൽ, നിയമപരമായ അധികാരമില്ലാതെ ജില്ലാ ഭരണകൂടത്തിന് ഹോട്ടലുകളിലെ ഭക്ഷണസാധനങ്ങൾക്ക് ഏകപക്ഷീയമായി വില നിശ്ചയിക്കാനാവില്ലെന്നാണ് കോടതി വ്യക്തമാക്കിയത്.
പേരാമ്പ്ര പോലീസ് സ്റ്റേഷനിൽ നടന്ന ചർച്ചയിലും തുടർ പരിപാടികളിലും കേരള ഹോട്ടൽ ആൻഡ് റസ്റ്റോറന്റ് അസോസിയേഷൻ (KHRA), വ്യാപാരി വ്യവസായി ഏകോപന സമിതി നേതാക്കളും പ്രവർത്തകരും സജീവ പങ്കാളിത്തം വഹിച്ചു
. കെഎച്ച്ആർഎ ജില്ലാ ഭാരവാഹികളായ സാദിഖ് സഹാറ, ബഷീർ ചിക്കീസ്, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ പവിത്രൻ കുറ്റ്യാടി, മുഹമ്മദ് വടകര, ഗഫൂർ വാണിശ്ശേരി, സലാം പേരാമ്പ്ര എന്നിവരും
, ജില്ലാ വൈസ് പ്രസിഡന്റ് റാഫി കണ്ടത്തൽ, ജില്ലാ ഹൈജീൻ മോണിറ്ററിങ് കമ്മിറ്റി കൺവീനർ സുരേഷ് കുനിക്കണ്ടി എന്നിവരും പങ്കെടുത്തു . യൂണിറ്റ് ഭാരവാഹികളായ ചന്ദ്രൻ (പ്രസിഡന്റ്), ഷാനവാസ് (സെക്രട്ടറി), ഷൈജിത്ത് (ട്രഷറർ) ഉൾപ്പെടെയുള്ള കെഎച്ച്ആർഎ പ്രതിനിധികൾ നേതൃത്വം നൽകി . പേരാമ്പ്രയിലെ ഹോട്ടൽ മേഖല തകർക്കാൻ അനുവദിക്കില്ല വ്യാപാരികൾ ഒറ്റക്കെട്ടായി മുന്നോട്ട് വരും
വ്യാപാരി വ്യവസായി ഏകോപന സമിതി യൂണിറ്റ് പ്രസിഡന്റും ജില്ലാ ട്രഷററുമായ കൈലാസ് സുരേഷ് ബാബു, കോർഡിനേഷൻ കമ്മിറ്റി ട്രഷററും ഏരിയാ സെക്രട്ടറിയുമായ വി.എം. മുഹമ്മദ്, വൈസ് ചെയർമാൻമാരായ സത്യ സ്നേഹ, സത്യനാഥൻ, വർക്കിംഗ് പ്രസിഡന്റ് ഒ.പി. മുഹമ്മദ്, യൂണിറ്റ് ഭാരവാഹികളായ മുനീർ, അഹമ്മദ് കോയ, വനിതാ യൂണിറ്റ് സെക്രട്ടറി അനിത തുടങ്ങിയവരും ചർച്ചകളിൽ പങ്കെടുത്തു. നിരവധി വ്യാപാരികളും പൊതുജനങ്ങളും പരിപാടിയിൽ പങ്കാളികളായി .

