Thursday, 18 December 2025

പെരിയാറിന്‍റെ പേരു പറഞ്ഞ് കൊള്ളയടിക്കുന്ന ദുഷ്ടശക്തികൾ'; ഡിഎംകെയെ കടന്നാക്രമിച്ച് വിജയ്

പെരിയാറിന്‍റെ പേരു പറഞ്ഞ് കൊള്ളയടിക്കുന്ന ദുഷ്ടശക്തികൾ'; ഡിഎംകെയെ കടന്നാക്രമിച്ച് വിജയ്

ചെന്നൈ: കരൂർ ദുരന്തത്തിന് ശേഷം തമിഴ്നാട്ടിലെ ആദ്യ ടിവികെ പൊതുയോഗത്തിൽ ഡിഎംകെയെ കടന്നാക്രമിച്ച് വിജയ്. പെരിയാറിന്‍റെ പേരു പറഞ്ഞ് കൊള്ളയടിക്കുന്ന ദുഷ്ടശക്തികൾ ആണ് ഡിഎംകെ എന്ന് ഈറോഡിലെ പൊതുയോഗത്തിൽ വിജയ് വിമർശിച്ചു. ബിജെപിക്ക് തമിഴ്നാട്ടിൽ പ്രസക്തി ഇല്ലെന്നും വിജയ് തുറന്നടിച്ചു. പഴുതടച്ച സുരക്ഷാക്രമീകരണങ്ങൾക്കിടെയായിരുന്നു ടിവികെ പൊതുയോഗം. അണ്ണാദുരൈയും എംജിആറും ആരുടേയും സ്വകാര്യ സ്വത്ത് അല്ലെന്ന് പറഞ്ഞ വിജയ് പെരിയാറിന്റെ പേരു പറഞ്ഞ് നാടിനെ കൊള്ളയടിക്കുന്ന ഡിഎംകെ ടിവികെയുടെ രാഷ്ട്രീയ എതിരാളികൾ ആണെന്നും വ്യക്തമാക്കി. തിരുപ്പരൻകുന്ത്രം ദീപം തെളിക്കല്‍ വിഷയത്തിലും, തൊഴിലുറപ്പ് പദ്ധതി വിഷയങ്ങളിലും വിജയ് മൗനം പാലിച്ചു. ബിജെപിയെക്കുറിച്ച് പറഞ്ഞത് കളത്തിൽ ഇല്ലാത്തവരെ കുറിച്ച് എന്തു പറയാൻ എന്നായരുന്നു.
 എഐഎഎംഡികെ തട്ടകമായ കൊങ്കുനാട്ടിൽ ,എംജിആറിന്റെയും ജയലളിതയുടെയും രാഷ്ട്രീയം പറയുന്നത്‌ താൻ ആണെന്ന് സ്ഥാപിക്കാൻ ആണ് വിജയ് ശ്രമിച്ചത്. ടിവികെയ്ക്കെതിരായ ഡിഎംകെയുടെ വിമർശനങ്ങൾക്ക് അക്കമിട്ടു മറുപടി നൽകിയ വിജയ്,  അധികാരത്തിൽ എത്തിയാൽ ക്ഷേമപദ്ധതികൾ നടപ്പാക്കും എന്നും ആവർത്തിച്ചു. 

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

‘അടച്ചിട്ട കോടതി മുറിയിലെ വാദങ്ങൾ ചോർത്തി’; അന്വേഷണ ഉദ്യോഗസ്ഥനെതിരെ ദിലീപ്

‘അടച്ചിട്ട കോടതി മുറിയിലെ വാദങ്ങൾ ചോർത്തി’; അന്വേഷണ ഉദ്യോഗസ്ഥനെതിരെ ദിലീപ്

നടിയെ ആക്രമിച്ച കേസിൽ, കോടതിയലക്ഷ്യ ഹർജിയിൽ അന്വേഷണ ഉദ്യോഗസ്ഥനെതിരെ ദിലീപ്. കോടതിയിൽ പറയാത്ത പല കാര്യങ്ങളും ചാനലുകളിൽ പറഞ്ഞു. അടച്ചിട്ട കോടതി മുറിയിലെ വാദങ്ങൾ ചോർത്തി. ബാലചന്ദ്രകുമാർ പൊലീസിന് മൊഴി നൽകുന്നതിന് മുൻപ് ചാനലിന് അഭിമുഖം നൽകി. ഇത്തരമൊരു സാക്ഷി ഉണ്ടെങ്കിൽ ആദ്യം കോടതിയെ അറിയിക്കുകയായിരുന്നു വേണ്ടതെന്നും ദിലീപ് കോടതിയിൽ ചൂണ്ടിക്കാട്ടി. അതേസമയം കോടതിയലക്ഷ്യ ഹർജികൾ ജനുവരി 12ന് പരിഗണിക്കാനായി മാറ്റി.

അതിനിടെ നടിയെ ആക്രമിച്ച കേസിൽ ദിലീപിൻ്റെ പാസ്പോർട്ട് തിരിച്ചു നൽകും. എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയുടേതാണ് തീരുമാനം. ദിലീപിൻ്റെ അപേക്ഷ അംഗീകരിച്ചു. പുതിയ സിനിമ ഇന്ന് റിലീസായെന്നും ഇതിൻ്റെ പ്രമോഷൻ ആവശ്യത്തിനായി വിദേശത്തേക്ക് പോകേണ്ടിവരുമെന്നും ദിലീപ് അറിയിച്ചു. കുറ്റവിമുക്തനാക്കപ്പെട്ടതോടെ ജാമ്യ ബോണ്ടുകൾ അവസാനിച്ചെന്ന് കോടതി വ്യക്തമാക്കി. ഇത് പരിഗണിച്ചാണ് പാസ്പോർട്ട് തിരികെ നൽകാനുള്ള തീരുമാനം.

ശിക്ഷാവിധി വന്ന ദിവസം ഈ ഹര്‍ജി കോടതിയ്ക്ക് മുന്നിലെത്തിയിരുന്നുവെങ്കിലും ഡിസംബര്‍ 18ന് പരിഗണിക്കാമെന്ന് കോടതി പറയുകയായിരുന്നു. തൊഴിലിന്റെ ഭാഗമായി വിദേശത്ത് പോകേണ്ടതുണ്ട് എന്നുള്‍പ്പെടെയുള്ള വാദങ്ങളാകും ദിലീപ് മുന്നോട്ടുവയ്ച്ചത്. മുന്‍പ് ഹൈക്കോടതിയുടെ പ്രത്യേക അനുമതിയോടെയാണ് ദിലീപ് വിദേശത്തേക്ക് പോയിരുന്നത്.

അതേസമയം അതിജീവിത നല്‍കിയ സൈബര്‍ ആക്രമണ പരാതിയില്‍ നടിയെ ആക്രമിച്ച കേസിലെ രണ്ടാം പ്രതി മാര്‍ട്ടിന്‍ ആന്റണിക്കെതിരെ പൊലീസ് കേസെടുത്തു. തൃശൂര്‍ സിറ്റി പൊലീസാണ് കേസെടുത്തത്. അതിജീവിതയുടെ പേര് വെളിപ്പെടുത്തിയെന്നും സമൂഹ മാധ്യമങ്ങളിലൂടെ അധിക്ഷേപിച്ചെന്നുമാണ് എഫ്‌ഐആറില്‍ പറയുന്നത്. അധിക്ഷേപ വിഡിയോ ഷെയര്‍ ചെയ്തവരും കേസില്‍ പ്രതികളാകും.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

ഈ ലക്ഷണങ്ങൾ നിങ്ങൾക്കുണ്ടോ? ഇരുമ്പിന്റെ കുറവ് കൊണ്ട് വരുന്നതാകാം

ഈ ലക്ഷണങ്ങൾ നിങ്ങൾക്കുണ്ടോ? ഇരുമ്പിന്റെ കുറവ് കൊണ്ട് വരുന്നതാകാം

ശരീരത്തിന് ആവശ്യത്തിന് ഇരുമ്പ് ലഭിക്കാതിരിക്കുമ്പോഴോ അല്ലെങ്കിൽ വളരെയധികം ഇരുമ്പ് നഷ്ടപ്പെടുമ്പോഴോ ഇരുമ്പിന്റെ കുറവ് മൂലമുള്ള വിളർച്ച സംഭവിക്കുന്നു. തൽഫലമായി, ശരീരത്തിന് ആവശ്യത്തിന് ഹീമോഗ്ലോബിൻ ഉത്പാദിപ്പിക്കാൻ കഴിയില്ല. രക്തത്തിന് ചുവപ്പ് നിറം നൽകുന്നത് ചുവന്ന രക്താണുക്കളുടെ ഭാഗമാണ് ഹീമോഗ്ലോബിൻ.

ഊർജ്ജക്കുറവ്, മങ്ങിയ ചർമ്മം, നിരന്തരമായ ക്ഷീണം എന്നിവയ്ക്ക് ഇടയാക്കും.
ശരീരത്തിൽ ഇരുമ്പിന്റെ അളവ് കുറയുന്നത് രക്തത്തിൽ ഹീമോഗ്ലോബിന്റെ അളവ് കുറയുകയും തുടർന്ന് വിളർച്ചയ്ക്ക് കാരണമാകുകയും ചെയ്യും. 
ശരീരത്തിൽ ഇരുമ്പിന്റെ കുറവ് ഉണ്ടെങ്കിൽ ശരീരം പ്രകടിപ്പിക്കുന്ന ചില ലക്ഷണങ്ങൾ
ശരീരത്തിൽ ഇരുമ്പിന്റെ കുറവ് ഉണ്ടെങ്കിൽ ശരീരം പ്രകടിപ്പിക്കുന്ന ചില ലക്ഷണങ്ങളെ കുറിച്ച് ഫരീദാബാദിലെ അമൃത ആശുപത്രിയിലെ ഡെർമറ്റോളജി വിഭാഗം സീനിയർ കൺസൾട്ടന്റായ ഡോ. വിചിത്ര ശർമ്മ പറയുന്നു.ചർമ്മം മങ്ങിയതായി കാണപ്പെടുകയോ, അമിതമായ മുടി കൊഴിച്ചിൽ, നഖങ്ങൾ പെട്ടെന്ന് പൊട്ടി പോവുക
ചർമ്മം, ചുണ്ടുകൾ, മുടി, നഖങ്ങൾ എന്നിവയിലെ ചെറിയ മാറ്റങ്ങളാണ് ആദ്യ ലക്ഷണങ്ങൾ. ചർമ്മം മങ്ങിയതായി കാണപ്പെടുകയോ, അമിതമായ മുടി കൊഴിച്ചിൽ, നഖങ്ങൾ പെട്ടെന്ന് പൊട്ടി പോവുക ഈ ലക്ഷണങ്ങളെല്ലാം ഇരുമ്പിന്റെ കുറവ് കൊണ്ട് വരുന്നതാകാം.
വിളറിയ ചുണ്ടുകൾ അല്ലെങ്കിൽ കണ്ണിന്റെ ഉൾഭാഗം മങ്ങിയതായി കാണപ്പെടുക
ഇരുമ്പിന്റെ അംശം കുറയുന്നതിന്റെ ആദ്യത്തേതും ഏറ്റവും വ്യക്തവുമായ രണ്ട് ലക്ഷണങ്ങളാണ് വിളറിയ ചുണ്ടുകൾ അല്ലെങ്കിൽ കണ്ണിന്റെ ഉൾഭാഗം മങ്ങിയതായി കാണപ്പെടുന്ന കൺ പോളകൾ. ആരോഗ്യമുള്ള ചുണ്ടുകൾക്ക് സാധാരണയായി ഇളം പിങ്ക് നിറമായിരിക്കും.അമിത ക്ഷീണവും ബലഹീനതയും അനുഭവപ്പെടുക
ഇരുമ്പിന്റെ അളവ് കുറയുമ്പോൾ ടിഷ്യൂകൾക്ക് ഓക്സിജൻ കുറയുകയും ചുണ്ടുകൾക്ക് സ്വാഭാവിക നിറം നഷ്ടപ്പെടുകയും ചെയ്യാം. പലരും ഇത് ക്ഷീണിമോ നിർജ്ജലീകരണം മൂലമോ ആണെന്ന് കരുതുന്നു. പക്ഷേ എപ്പോഴും വിളറിയ നിലയിലാണ് കാണുന്നതെങ്കിൽ ഒരു ഡോക്ടറെ കാണേണ്ടത് പ്രധാനമാണ്.
നഖം പൊട്ടുകയോ, വളരാതിരിക്കുകയോ ചെയ്താൽ, ഇരുമ്പിന്റെ കുറവാണെന്നാണ് സൂചിപ്പിക്കുന്നത്.
നഖത്തിലും ചില ലക്ഷണങ്ങൾ പ്രകടമാകാറുണ്ട്. നന്നായി സംരക്ഷിച്ചിട്ടും അവ പൊട്ടുകയോ, വളരാതിരിക്കുകയോ ചെയ്താൽ, ഇരുമ്പിന്റെ കുറവാണെന്നാണ് സൂചിപ്പിക്കുന്നത്. ചിലപ്പോൾ, നഖങ്ങൾ പതുക്കെ അകത്തേക്ക് വളയാൻ തുടങ്ങുകയോ അവയ്ക്ക് ഒരു ചെറിയ കോൺകേവ് ആകൃതിയോ വരികയോ ചെയ്യാം. ഈ മാറ്റം എളുപ്പത്തിൽ ശ്രദ്ധിക്കപ്പെടാതെ പോകും.
ഇരുമ്പിന്റെ അളവ് കുറയുമ്പോൾ മുടി കൊഴിച്ചിൽ ഉണ്ടാകാം.
മുടികൊഴിച്ചിൽ പരിഹരിച്ചില്ലെങ്കിൽ മാസങ്ങളോളം നീണ്ടുനിൽക്കുകയും ചെയ്യും. ഇരുമ്പിന്റെ കുറവ് മുറിവുകൾ ഉണങ്ങുന്നത് വളരെ പതുക്കെ ആക്കുന്നു. അതായത് ചെറിയ മുറിവുകളോ മുഖക്കുരു പാടുകളോ മായ്ക്കാൻ കൂടുതൽ സമയമെടുക്കും.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

സർക്കാർ ജീവനക്കാരൻ ആകണമെങ്കിൽ ലഹരി ഒഴിവാക്കണം; കർശന നിയമങ്ങളുമായി കുവൈത്ത്

സർക്കാർ ജീവനക്കാരൻ ആകണമെങ്കിൽ ലഹരി ഒഴിവാക്കണം; കർശന നിയമങ്ങളുമായി കുവൈത്ത്

കുവൈത്തില്‍ സര്‍ക്കാര്‍ ജോലിക്ക് അപേക്ഷിക്കുന്നവര്‍ക്ക് ലഹരി പരിശോധന നിര്‍ബന്ധമാക്കി. മയക്കുമരുന്നോ സൈക്കോട്രോപിക് മരുന്നുകളോ ഉപയോഗിക്കുന്നുണ്ടോയെന്ന് കണ്ടെത്തുന്നതിന്റെ ഭാഗമായാണ് പരിശോധന. നിലവില്‍ ജോലി ചെയ്യുന്ന ജീവനക്കാരെ പരിശോധനക്ക് വിധേയമാക്കാനുള്ള വ്യവസ്ഥയും നിയമത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

കുവൈത്തില്‍ നിന്ന് മയക്കുമരുന്നിന്റെ വില്‍പ്പനയും ഉപയോഗവും പൂര്‍ണമായും ഇല്ലാതാക്കുന്നതിന്റെ ഭാഗമായി ആഭ്യന്തര മന്ത്രാലയം നടത്തി വരുന്ന തുടര്‍ച്ചയായ ശ്രമങ്ങളുടെ ഭാഗമായാണ് നടപടി. രാജ്യത്ത് സര്‍ക്കാര്‍ മേഖലയില്‍ ജോലിക്ക് അപേക്ഷിക്കുന്ന സ്വദേശികളും പ്രവാസികളും ലഹരി മരുന്ന പരിശോധനക്ക് വിധേയമാകണമെന്ന് ഉത്തരവില്‍ പറയുന്നു. മയക്കുമരുന്നോ ഡോക്ടറുടെ നിര്‍ദേശമില്ലാകെ സൈക്കോട്രോപിക് ഗുളികളോ ഉപയോഗിക്കുന്നുണ്ടെന്ന് കണ്ടത്തുകയാണ് പരിശോധനയുടെ ലക്ഷ്യം.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

ക്രിസ്മസ് കേക്ക് ഉണ്ടാക്കാന്‍ അത്ര പാടൊന്നും ഇല്ലന്നേ...റെസിപ്പി ഇതാ...ഒരുക്കങ്ങള്‍ തുടങ്ങിക്കോളൂ...

ക്രിസ്മസ് കേക്ക് ഉണ്ടാക്കാന്‍ അത്ര പാടൊന്നും ഇല്ലന്നേ...റെസിപ്പി ഇതാ...ഒരുക്കങ്ങള്‍ തുടങ്ങിക്കോളൂ...

ക്രിസ്മസ് കേക്ക്
ആവശ്യമുള്ള സാധനങ്ങള്‍

1 ഡ്രൈ ഫ്രൂട്ട്സ്
കറുത്ത മുന്തിരി, ഈന്തപ്പഴം, കിസ്മിസ്, ചുവന്ന ചെറി, പച്ച ചെറി-(എല്ലാംകൂടി അരകിലോ)
ഓറഞ്ച് തൊലി- ഒരു ഓറഞ്ചിന്റേത്
നാരങ്ങയുടെതൊലി- ഒരെണ്ണത്തിന്റേത്

2 ബദാം, വാല്‍നട്ട്, കശുവണ്ടി- എല്ലാംകൂടി 350 ഗ്രാം

3 ഏലയ്ക്ക,കറുവാപ്പട്ട, ഗ്രാമ്പു,ജാതിക്കാക്കുരു -(ഒരുമിച്ച് പൊടിച്ചത്)
4 ബ്രാന്‍ഡി- ഒരു ലിറ്റര്‍
ബട്ടര്‍- 850 ഗ്രാം
മൈദ- 850 ഗ്രാം
ബ്രൗണ്‍ഷുഗര്‍- 850 ഗ്രാം
മുട്ട- 850 ഗ്രാം
പഞ്ചസാര -225 ഗ്രാം (ക്യാരമലൈസ് ചെയ്യാന്‍)

തയാറാക്കുന്ന വിധം

ഒന്നും രണ്ടും മൂന്നും ചേരുവകള്‍ ബ്രാണ്ടിയില്‍ കലക്കി ഒരു രാത്രി വയ്ക്കുക. ചീനച്ചട്ടി ചൂടാക്കി അതിലേക്ക് പഞ്ചസാരയും, രണ്ട് ടേബിള്‍ സ്പൂണ്‍ വെള്ളവും ചേര്‍ത്ത് ഇളക്കാതെ വയ്ക്കുക. ഉരുകി കഴിയുമ്പോള്‍ കാല്‍ കപ്പ് വെള്ളവും ചേര്‍ത്ത് കുറുക്കിയെടുക്കുക. ഇങ്ങനെ പഞ്ചസാര കാരമലെെസ് ചെയ്യാം.

ബട്ടറും അല്‍പ്പം പഞ്ചസാരയും അടിച്ചുപതപ്പിച്ച് മാറ്റി വയ്ക്കുക. മൈദയും, പഞ്ചസാര ക്യാരമലൈസ് ചെയ്തതും ഒന്നിച്ച് ചേര്‍ത്തിളക്കി അതിലേക്ക് മുട്ട ഓരോന്നായി പൊട്ടിച്ചൊഴിച്ച് ഇളക്കുക. ബ്രാണ്ടിയില്‍ ഇട്ടുവച്ചിരിക്കുന്ന ഡ്രൈ ഫ്രൂട്ട്സ് പകുതി ഇതിലേക്ക് ചേര്‍ക്കുക. നാരങ്ങാത്തൊലിയും, ഓറഞ്ചുതൊലി അരച്ചതും ചേര്‍ത്തിളക്കുക. ബേക്കിംഗ് പാനില്‍ ബട്ടര്‍ പുരട്ടി കേക്ക് കൂട്ട് ഒഴിച്ച് 200 ഡിഗ്രി സെന്റിഗ്രേഡില്‍ 30 മിനിറ്റ് ബേക്ക് ചെയ്യുക. ശേഷം മാറ്റി വച്ച ഡ്രൈഫ്രൂട്ട്സ് അതിനുമുകളില്‍ വിതറി 150 ഡിഗ്രി സെന്റിഗ്രേഡില്‍ വീണ്ടും 30 മിനിറ്റുകൂടി ബേക്ക് ചെയ്യുക. വീണ്ടും ഒരു ഫോയില്‍ പേയ്പ്പറില്‍ പൊതിഞ്ഞ് 130 ഡിഗ്രി സെന്റിഗ്രേഡില്‍ ഒരു മണിക്കൂര്‍ കൂടി ബേക്ക് ചെയ്തെടുക്കാം.

ക്യാരറ്റ് കേക്ക്
ആവശ്യമുള്ള സാധനങ്ങള്‍

മൈദ - രണ്ട് കപ്പ്
കറുവാപ്പട്ട, ഗ്രാമ്പു, ഏലയ്ക്ക എന്നിവ പൊടിച്ചത് -അര ടീസ്പൂണ്‍
ബേക്കിംഗ് പൗഡര്‍- രണ്ട് ടീസ്പൂണ്‍
ക്യാരറ്റ് ഗ്രേറ്റ് ചെയ്തത് - ഒന്നര കപ്പ്
പഞ്ചസാരപ്പൊടി -ഒരു കപ്പ്
ബട്ടര്‍ - മുക്കാല്‍ കപ്പ്
മുട്ട - ഒരെണ്ണം
വാനില എസന്‍സ് - ഒരു ടീസ്പൂണ്‍

തയാറാക്കുന്ന വിധം

മൈദ, ബേക്കിംഗ് പൗഡര്‍ ഇവ ഒന്നിച്ച് അരിച്ചെടുക്കുക. ഇതിലേക്ക് മസാല പൊടി ചേര്‍ത്തിളക്കാം. പഞ്ചസാരയും ബട്ടറും ഒന്നിച്ച് അടിച്ച് യോജിപ്പിക്കുക. അതിലേക്ക് മുട്ട ചേര്‍ത്ത് ഒന്നുകൂടി യോജിപ്പിച്ചെടുക്കാം. ശേഷം ഇതിലേക്ക് ക്യാരറ്റ് ഗ്രേറ്റ് ചെയ്തതും മൈദയും അല്‍പ്പാല്‍പ്പമായി ചേര്‍ത്ത് ഇളക്കിയോജിപ്പിക്കാം. ബേക്കിംഗ് ഡിഷില്‍ ബട്ടര്‍ പുരട്ടി മൈദ തൂവിയ ശേഷം കേക്ക് കൂട്ട് ഇതിലൊഴിച്ച് 180 ഡിഗ്രി സെന്റി ഗ്രേഡില്‍ 30 മിനിറ്റ് ബേക്ക് ചെയ്തെടുക്കാം.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

തർക്കത്തെ തുടർന്ന് പെട്രോൾ പമ്പിന് തീയിടാൻ ശ്രമം; വാണിയംകുളം സ്വദേശികൾ അറസ്റ്റിൽ

തർക്കത്തെ തുടർന്ന് പെട്രോൾ പമ്പിന് തീയിടാൻ ശ്രമം; വാണിയംകുളം സ്വദേശികൾ അറസ്റ്റിൽ

പാലക്കാട്: പാലക്കാട് വാണിയംകുളത്ത് പെട്രോൾ പമ്പിന് തീയിടാൻ ശ്രമിച്ച രണ്ടു പേർ അറസ്റ്റിൽ. വാണിയംകുളം സ്വദേശികളായ പ്രശാന്ത്, രവീന്ദ്രൻ എന്നിവരാണ് അറസ്റ്റിലായത്. പ്ലാസ്റ്റിക് കുപ്പിയിൽ പെട്രോൾ വാങ്ങുന്നതുമായി ബന്ധപ്പെട്ടുള്ള തർക്കത്തെ തുടർന്നാണ് മൂന്നംഗ സംഘം പെട്രോൾ പമ്പ് ആക്രമിക്കാൻ ശ്രമിച്ചത്. ആക്രമണത്തിന്റെ ദൃശ്യങ്ങളുടെ അടിസ്ഥാനത്തിലാണ് പൊലീസ് അന്വേഷണം നടത്തിയത്. 
തിങ്കളാഴ്ച രാത്രി 11 മണിയോടെയാണ് ഓട്ടോറിക്ഷയിൽ മൂന്നംഗ സംഘം വാണിയംകുളത്തെ കെഎം പെട്രോൾ പമ്പിലേക്ക് എത്തുന്നത്. പ്ലാസ്റ്റിക് കുപ്പിയിൽ പെട്രോൾ നൽകണമെന്ന് ആവശ്യപ്പെട്ടു. കുപ്പിയിൽ പെട്രോൾ നൽകാൻ കഴിയില്ലെന്ന് അറിയിച്ചതോടെ മൂവർ സംഘം ജീവനക്കാരെ അസഭ്യം പറഞ്ഞു. പിന്നാലെ ഓട്ടോറിക്ഷയിൽ സൂക്ഷിച്ചിരുന്ന പ്ലാസ്റ്റിക് കന്നാസുകളിൽ സംഘം പെട്രോൾ വാങ്ങി. ജീവനക്കാരോടുള്ള ദേഷ്യത്തിൽ പെട്രോൾ, പമ്പിൽ തന്നെ ഒഴിച്ച് തീവെക്കാൻ ശ്രമിക്കുകയായിരുന്നു.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

വിന്റർ സീസൺ ആഘോഷിക്കാൻ ശ്രീലങ്കയിലേക്ക് ഇന്ത്യക്കാരുടെ ഒഴുക്ക്! 5 കാരണങ്ങൾ

വിന്റർ സീസൺ ആഘോഷിക്കാൻ ശ്രീലങ്കയിലേക്ക് ഇന്ത്യക്കാരുടെ ഒഴുക്ക്! 5 കാരണങ്ങൾ

ക്രിസ്മസ്-പുതുവത്സര അവധിക്കാലം ആസൂത്രണം ചെയ്യുന്ന ഇന്ത്യൻ സഞ്ചാരികളുടെ പ്രിയപ്പെട്ട ഇടമായി മാറുകയാണ് ശ്രീലങ്ക. വിസ പ്രോസസ്സിംഗ് പ്ലാറ്റ്‌ഫോമായ 'അറ്റ്ലിസ്' (Atlys) പുറത്തുവിട്ട കണക്കുകൾ പ്രകാരം, കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് ശ്രീലങ്കയിലേക്കുള്ള യാത്രക്കാരുടെ എണ്ണത്തിൽ അഞ്ചിരട്ടി വർധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. താങ്ങാനാവുന്ന ചിലവും എളുപ്പം യാത്ര ചെയ്യാമെന്നതുമാണ് ഈ മാറ്റത്തിന് പിന്നിലെ പ്രധാന കാരണങ്ങൾ.കഴിഞ്ഞ ശൈത്യകാലവുമായി താരതമ്യപ്പെടുത്തുമ്പോൾ ശ്രീലങ്കയിലേക്കുള്ള യാത്രകളുടെ എണ്ണത്തിൽ അഞ്ചിരട്ടി വർധനവുണ്ടായെന്നാണ് അറ്റ്‌ലിസിന്റെ ഡാറ്റ വ്യക്തമാക്കുന്നത്. ഇത് ഇന്ത്യൻ സഞ്ചാരികളിൽ നിന്ന് ഹ്രസ്വദൂര അന്താരാഷ്ട്ര അവധിക്കാല കേന്ദ്രമെന്ന നിലയിൽ ശ്രീലങ്കയ്ക്ക് ലഭിക്കുന്ന ജനപ്രീതിയാണ് അടിവരയിടുന്നത്. അതിവേഗത്തിലുള്ള വിസ സേവനങ്ങളും കുറഞ്ഞ യാത്രാദൂരവും ഈ സീസണിൽ ശ്രീലങ്കയെ ഇന്ത്യക്കാരുടെ ഫേവറിറ്റ് ലിസ്റ്റിൽ ഒന്നാമതെത്തിച്ചിരിക്കുകയാണ്.

ശ്രീലങ്ക പ്രിയങ്കരമാകാൻ 5 കാരണങ്ങൾ
1. ലളിതമായ പ്രവേശന നടപടികൾ: ഒന്ന് മുതൽ രണ്ട് ദിവസത്തിനുള്ളിൽ ലഭിക്കുന്ന ഇലക്ട്രോണിക് ട്രാവൽ ഓതറൈസേഷൻ (ഇടിഎ) അംഗീകാരങ്ങൾ ശ്രീലങ്കൻ യാത്ര സുഗമമാക്കുന്നു. ഇന്ത്യയിൽ നിന്ന് വിമാന മാർ​ഗം വേ​ഗത്തിലെത്താം. യാത്രാക്ഷീണവും കുറയുന്നു. കുറഞ്ഞ ചിലവ്: ഇന്ത്യൻ സഞ്ചാരികൾക്ക് താമസം, ഭക്ഷണം, യാത്ര എന്നിവയ്ക്ക് മറ്റ് വിദേശ രാജ്യങ്ങളെ അപേക്ഷിച്ച് ശ്രീലങ്കയിൽ ചെലവ് വളരെ കുറവാണ്.

3. മനോഹരമായ ബീച്ചുകൾ: ശാന്തമായ തെക്കൻ തീരങ്ങൾ മുതൽ സർഫിംഗിന് അനുയോജ്യമായ ഇടങ്ങൾ വരെ നീളുന്ന വൈവിധ്യമാർന്ന ബീച്ചുകൾ ശ്രീലങ്കയിലുണ്ട്.

4. സമ്പന്നമായ പൈതൃകം: യുനെസ്‌കോ പൈതൃക പട്ടികയിലുള്ള സ്ഥലങ്ങളും പുരാതന ക്ഷേത്രങ്ങളും ചരിത്രപ്രേമികളെ ശ്രീലങ്കയിലേയ്ക്ക് ആകർഷിക്കുന്നു.
.5. രുചികരമായ ഭക്ഷണം: ഇന്ത്യൻ രുചികളോട് സാമ്യമുള്ളതും എന്നാൽ വ്യത്യസ്തവുമായ ശ്രീലങ്കൻ പാചകരീതികൾ ഭക്ഷണപ്രേമികൾക്ക് പ്രിയപ്പെട്ടതാണ്.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

കുട്ടികളുടെ സ്കൂൾ പ്രവേശനത്തിൽ മാറ്റവുമായി യുഎഇ; പ്രായപരിധിയിൽ ഇളവ്

കുട്ടികളുടെ സ്കൂൾ പ്രവേശനത്തിൽ മാറ്റവുമായി യുഎഇ; പ്രായപരിധിയിൽ ഇളവ്

യുഎഇയിലെ കിന്റർഗാർട്ടൻ, ഗ്രേഡ് 1 പ്രവേശനത്തിനുള്ള പുതിയ പ്രായപരിധി പ്രഖ്യാപിച്ച് വിദ്യാഭ്യാസ, മാനവ വികസന, സാമൂഹിക വികസന കൗൺസിൽ. 2026–2027 അധ്യയന വർഷം മുതലാണ് ഈ മാറ്റം പ്രാബല്യത്തിൽ വരിക. ഇതോടെ ഓ​ഗസ്റ്റ് 31ന് പകരം ഡിസംബർ 31ന് മുമ്പായി കുട്ടിക്ക് പ്രവേശം നേടുന്നതിനുള്ള പ്രായപരിധി തികഞ്ഞാൽ മതിയാകും.

പുതിയ നിയമപ്രകാരം, പ്രവേശന വർഷത്തിലെ ഡിസംബർ 31 ആണ് ഔദ്യോഗിക പ്രായപരിധിയായി നിശ്ചയിച്ചിരിക്കുന്നത്. മുൻപ് ഇത് ഓഗസ്റ്റ് 31 ആയിരുന്നു. യുഎഇ ഇപ്പോൾ കലണ്ടർ വർഷത്തെ അടിസ്ഥാനമാക്കിയുള്ള സ്കൂൾ പ്രവേശന രീതിയിലേക്കാണ് മാറിയിരിക്കുന്നത്. നേരത്തെ, ഓഗസ്റ്റ് അല്ലെങ്കിൽ സെപ്റ്റംബർ മാസങ്ങളിൽ സ്കൂൾ തുടങ്ങുന്നതിന് മുൻപ്, അതായത് ഓഗസ്റ്റ് 31-നകം കുട്ടിക്ക് നിശ്ചിത പ്രായം തികഞ്ഞിരിക്കണം എന്നതായിരുന്നു നിയമം. എന്നാൽ പുതിയ നിയമപ്രകാരം, പ്രവേശന വർഷത്തിലെ ഡിസംബർ 31 വരെയുള്ള ഏത് സമയത്ത് പ്രായം തികയുന്ന കുട്ടികൾക്കും പ്രവേശനത്തിന് അർഹതയുണ്ടായിരിക്കും. അതായത്, സ്കൂൾ തുടങ്ങുന്ന മാസത്തിന് പകരം പ്രവേശന വർഷമാണ് ഇനി മുതൽ പ്രവേശന യോഗ്യത നിശ്ചയിക്കുന്നത്.

സെപ്റ്റംബർ, ഒക്ടോബർ, നവംബർ അല്ലെങ്കിൽ ഡിസംബർ മാസങ്ങളിൽ ഉൾപ്പെടെ പ്രവേശന വർഷത്തിലെ ഏത് സമയത്ത് മൂന്ന് വയസ് തികയുന്ന കുട്ടികൾക്കും ഇനി മുതൽ പ്രീ-കിന്റർഗാർട്ടനിൽ പ്രവേശനം നേടാം. പഴയ നിയമപ്രകാരം ഇത്തരത്തിൽ വർഷാവസാനം ജനിച്ച കുട്ടികളെ പ്രായം കുറഞ്ഞവരായി കണക്കാക്കുകയും അവർക്ക് ഒരു വർഷം കൂടി കാത്തിരിക്കേണ്ടി വരികയും ചെയ്യുമായിരുന്നു. എന്നാൽ പുതിയ നയം കുട്ടികൾക്ക് നേരത്തെ തന്നെ സ്കൂൾ പഠനം ആരംഭിക്കാൻ അവസരം നൽകുന്നു.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

ഒറ്റത്തവണ ഉപയോ​ഗിക്കാൻ കഴിയുന്ന കൂടുതല്‍ പ്ലാസ്റ്റിക് സാധനങ്ങൾക്ക് നിരോധനവുമായി യുഎഇ

ഒറ്റത്തവണ ഉപയോ​ഗിക്കാൻ കഴിയുന്ന കൂടുതല്‍ പ്ലാസ്റ്റിക് സാധനങ്ങൾക്ക് നിരോധനവുമായി യുഎഇ

യുഎഇയില്‍ ഒറ്റത്തവണ ഉപയോഗിക്കാൻ കഴിയുന്ന കൂടുതല്‍ പ്ലാസ്റ്റിക് ഉത്പ്പനങ്ങള്‍ക്ക് നിരോധനം ഏര്‍പ്പെടുത്തുന്നു. 2026 ജനുവരി മുതല്‍ നിരോധനം പ്രാബല്യത്തില്‍ വരുമെന്ന് കാലാവസ്ഥ വ്യതിയാന, പരിസ്ഥിതി മന്ത്രാലയം അറിയിച്ചു. രാജ്യത്തെ എല്ലാ സ്ഥാപനങ്ങളും ഷോപ്പുകളും വിതരണക്കാരും നിയമം പൂര്‍ണമായും പാലിക്കണമെന്ന് മന്ത്രാലയം വ്യക്തമാക്കി.

പ്ലാസ്റ്റിക് കപ്പുകള്‍, അടപ്പുകള്‍, സ്പൂണുകള്‍, ഫോര്‍ക്കുകള്‍, കത്തികള്‍, ചോപ് സ്റ്റിക്കുകള്‍ ഉള്‍പ്പെടെയുള്ളയുള്ളവക്കാണ് നിരോധനം. പ്ലേറ്റുകള്‍, സ്ട്രോ, സ്റ്റിക്കുകള്‍, സ്റ്റൈറോഫോം കൊണ്ടുള്ള പാത്രങ്ങള്‍ എന്നിവക്കും ജനുവരി ഒന്ന് മുതല്‍ നിരോധനം ഏര്‍പ്പെടുത്തും. ഇതിന് പുറമെ 50 മൈക്രോണില്‍ താഴെ കട്ടിയുള്ള പേപ്പര്‍ ബാഗുകള്‍ ഉള്‍പ്പെടെ ഒറ്റത്തവണ ഉപയോഗിക്കുന്ന എല്ലാത്തരം ബാഗുകള്‍ക്കും നിരോധനം ബാധകമാണെന്ന് കാലാവസ്ഥ വ്യതിയാന, പരിസ്ഥിതി മന്ത്രാലയത്തിന്റെ ഉത്തരവില്‍ പറയുന്നു.

കയറ്റുമതി ചെയ്യുന്ന ഉത്പ്പന്നങ്ങള്‍, റീസൈക്കിള്‍ ചെയ്ത വസ്തുക്കള്‍ കൊണ്ടുണ്ടാക്കിയ ബാഗുകള്‍, മരുന്ന് കവറുകള്‍, മാലിന്യ ബാഗുകള്‍, ഭക്ഷണം പൊതിയാന്‍ ഉപയോഗിക്കുന്ന നേര്‍ത്ത പ്ലാസ്റ്റിക് കവറുകള്‍ എിവയ്ക്ക് ഇളവുണ്ട്. രാജ്യത്തെ എല്ലാ സ്ഥാപനങ്ങളും ഷോപ്പുകളും വിതരണക്കാരും നിയമം പൂര്‍ണമായും പാലിക്കണമെന്ന് മന്ത്രാലയം വ്യക്തമാക്കി.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

വീട് പൂട്ടി ആശുപത്രിയിൽ പോയി, തിരികെ വന്നപ്പോൾ വീടില്ല, സിറ്റൗട്ടിൽ ഒരു കുറിപ്പും; ജപ്തി നടപ്പാക്കി അർബൻ സഹകരണ ബാങ്ക്

വീട് പൂട്ടി ആശുപത്രിയിൽ പോയി, തിരികെ വന്നപ്പോൾ വീടില്ല, സിറ്റൗട്ടിൽ ഒരു കുറിപ്പും; ജപ്തി നടപ്പാക്കി അർബൻ സഹകരണ ബാങ്ക്

 കൊച്ചി: എന്നത്തെയും പോലെ ഒരു സാധാരണ ദിവസമെന്നോണം വീട് പൂട്ടി ആശുപത്രിയിലേക്ക് പോയതാണ് സീന. എന്നാൽ തിരികെ വന്നപ്പോൾ കണ്ടത് മറ്റൊരു താഴിട്ട് പൂട്ടിയ വീടും വീടിന്റെ സിറ്റൗട്ടിൽ ബാങ്കിന്റെ ജപ്തി അറിയിപ്പുമായിരുന്നു. എന്ത് ചെയ്യണമെന്നറിയാതെ തലയിൽ കൈവെച്ച് ഇരിക്കാനേ സീനയ്ക്ക് സാധിച്ചുളളൂ. നെടുമ്പാശ്ശേരി ആവണംകോട് മണിയത്തറ പുല്ലന്തറ വീട്ടിൽ സീന ശശിക്കാണ് ആശുപത്രിയിൽ പോയി വന്നപ്പോഴേക്കും വീട് നഷ്ടമായത്. അഞ്ച് ലക്ഷം രൂപയാണ് ആലുവ അർബൻ സഹകരണ ബാങ്കിൽ നിന്ന് വായ്പ എടുത്തത്. പലിശയടക്കം ഇപ്പോൾ 7 ലക്ഷം രൂപയാണ് അടയ്ക്കേണ്ടത്. 2 ലക്ഷം രൂപ തിരികെ അടച്ചിരുന്നു. ഭർത്താവിന് അസുഖം വന്നതോടെ വലിയ തുക ചികിത്സയ്ക്ക് ചെലവായിരുന്നുവെന്ന് സീന പറയുന്നു. ഇതോടെയാണ് തിരിച്ചടവ് മുടങ്ങിയത്. ഒരു വർഷം മുൻപ് ഭർത്താവ് മരണപ്പെടുകയും ചെയ്തു. ഇപ്പോൾ സീനയും മകനുമാണ് ഈ വീട്ടിൽ താമസിക്കുന്നത്.
ബുധനാഴ്ച വൈകുന്നേരം നാലര മണിയോടെ സീന വീട്ടിൽ ഇല്ലാതിരുന്ന സമയത്താണ് കോടതി വഴി ജപ്തി നടപ്പാക്കിയത്. നിലവിൽ ബന്ധുവിന്റെ വീട്ടിൽ അഭയം പ്രാപിച്ചിരിക്കുകയാണ് കുടുംബം. മൂന്ന് സെന്റ് സ്ഥലത്താണ് വീട്. അതേസമയം, ജപ്തി ചെയ്യുന്ന വിവരം മുൻകൂട്ടി അറിയിച്ചിരുന്നതായും കോടതി കമ്മിഷൻ എല്ലാ നടപടിയും പൂർത്തിയാ ക്കിയാണ് വീട് ജപ്തി ചെയ്തതെന്നും ബാങ്ക് അധികൃതർ വിശദീകരിച്ചു. പണം തിരികെ അടച്ചാൽ നിയമാനുസൃതമായ എല്ലാ ഇളവുകളും നൽകാൻ ബാങ്ക് തയ്യാറാണെന്നും അധികൃതർ വ്യക്തമാക്കി.