Wednesday, 4 February 2026

കേരള ടൂറിസത്തിന്റെ ആയുര്‍വേദ പ്രചാരണ പരിപാടികള്‍ക്ക് മിഡില്‍ ഈസ്റ്റില്‍ വലിയ സ്വാധീനം; പ്രശംസിച്ച് വിദേശ പ്രതിനിധികള്‍

കേരള ടൂറിസത്തിന്റെ ആയുര്‍വേദ പ്രചാരണ പരിപാടികള്‍ക്ക് മിഡില്‍ ഈസ്റ്റില്‍ വലിയ സ്വാധീനം; പ്രശംസിച്ച് വിദേശ പ്രതിനിധികള്‍

കോഴിക്കോട്: കേരള ടൂറിസത്തിന്റെയും സോഷ്യല്‍ മീഡിയയുടെയും മാര്‍ക്കറ്റിംഗ് പ്രചാരണങ്ങളിലൂടെ മിഡില്‍ ഈസ്റ്റില്‍ ആയുര്‍വേദത്തിന് വലിയ സ്വാധിനം ചെലുത്താനായിട്ടുണ്ടെന്ന് പ്രഥമ അന്താരാഷ്ട്ര ആയുര്‍വേദ ആന്‍ഡ് വെല്‍നസ് കോണ്‍ക്ലേവിലെ വിദേശ പ്രതിനിധികള്‍. സൗദി അറേബ്യയില്‍ നിന്നും ബഹ്റൈനില്‍ നിന്നുമുള്ള പ്രതിനിധികളാണ് ഇതിനെക്കുറിച്ച് സംസാരിച്ചത്. ആയുര്‍വേദ പ്രമോഷന്‍ സൊസൈറ്റി (എപിഎസ്) ടൂറിസം വകുപ്പുമായും ടൂറിസം, ആരോഗ്യ സംഘടനകളുമായും സഹകരിച്ചാണ് ഫെബ്രുവരി 2, 3 തീയതികളില്‍ കോഴിക്കോട്ട് ആയുര്‍വേദ കോണ്‍ക്ലേവ് സംഘടിപ്പിച്ചത്.

ആയുര്‍വേദ-വെല്‍നസ് ടൂറിസം മേഖലയിലെ മുന്‍നിരക്കാരായി കേരളത്തെ പ്രദര്‍ശിപ്പിക്കുന്ന കോണ്‍ക്ലേവില്‍ ഏകദേശം 34 രാജ്യങ്ങളില്‍ നിന്നുള്ള 125-ലധികം പ്രതിനിധികളാണ് പങ്കെടുത്തത്. റഷ്യയില്‍ നിന്നാണ് കൂടുതല്‍ വിദേശ പ്രതിനിധികള്‍ എത്തിയത്, 22 പേര്‍. ജര്‍മ്മനിയില്‍ നിന്ന് 14 പ്രതിനിധികള്‍ പങ്കെടുത്തു.

കേരള ടൂറിസത്തിന്റെ വെബ്സൈറ്റിലൂടെയും മറ്റ് സോഷ്യല്‍ മീഡിയ കാമ്പയിനുകളിലൂടെയുമാണ് ആയുര്‍വേദത്തെക്കുറിച്ച് അറിഞ്ഞതെന്ന് സൗദി അറേബ്യയില്‍ നിന്നുള്ള പ്രശസ്ത സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ളുവന്‍സറായ നോറ അല്‍ ഖാസിം പറഞ്ഞു. ആയുര്‍വേദത്തെക്കുറിച്ചുള്ള വിപുലമായ വിവരങ്ങള്‍ വെബ്സൈറ്റിലുണ്ട്. സൗദി പൗരന്മാര്‍ക്കിടയില്‍ സ്വാധീനം ചെലുത്താന്‍ ഇതിലൂടെയാകുന്നു. സൗദി അറേബ്യയിലെ ആളുകള്‍ ആയുര്‍വേദത്തിന്റെ രോഗശാന്തി ശേഷി തിരിച്ചറിഞ്ഞതോടെ അതില്‍ താല്‍പ്പര്യം പ്രകടിപ്പിച്ചു തുടങ്ങിയിട്ടുണ്ടെന്ന വിവരവും അവര്‍ പങ്കുവച്ചു.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

ശബരിമല സ്വര്‍ണക്കൊളള കേസ്: ഉണ്ണികൃഷ്ണന്‍ പോറ്റിയുടെ ജാമ്യാപേക്ഷയില്‍ വിധി നാളെ

ശബരിമല സ്വര്‍ണക്കൊളള കേസ്: ഉണ്ണികൃഷ്ണന്‍ പോറ്റിയുടെ ജാമ്യാപേക്ഷയില്‍ വിധി നാളെ

കൊച്ചി: ശബരിമല സ്വര്‍ണക്കൊളള കേസില്‍ മുഖ്യപ്രതി ഉണ്ണികൃഷ്ണന്‍ പോറ്റിയുടെ ജാമ്യാപേക്ഷയില്‍ വിധി നാളെ. കട്ടിളപ്പാളി കേസിലെ സ്വാഭാവിക ജാമ്യത്തിനുളള അപേക്ഷയിലാണ് കോടതി നാളെ വിധി പറയുക. കേസിലെ വാദം പൂര്‍ത്തിയായി. സ്വാഭാവിക ജാമ്യം പ്രതിയുടെ നിയമപരമായ അവകാശമാണെന്ന് കോടതി നേരത്തെ പറഞ്ഞിരുന്നു. വാദങ്ങള്‍ പരിശോധിച്ച് എസ്‌ഐടി റിപ്പോര്‍ട്ട് കൂടി പരിഗണിച്ചായിരിക്കും കോടതി നാളെ വിധി പറയുക.

ശബരിമല സ്വര്‍ണക്കൊളള കേസില്‍ എസ്‌ഐടി അന്വേഷണത്തെ ഹൈക്കോടതി പ്രശംസിച്ചിരുന്നു. എസ്‌ഐടിയുടേത് ഏറ്റവും വിശ്വാസയോഗ്യമായ അന്വേഷണമാണെന്ന് ഹൈക്കോടതി പറഞ്ഞു. സിബിഐ അന്വേഷണത്തിനുളള ആവശ്യം കോടതി അംഗീകരിച്ചില്ല. സംസ്ഥാന പൊലീസിലെ ഉദ്യോഗസ്ഥരാണ് സിബിഐയില്‍ ഡെപ്യൂട്ടേഷനില്‍ പോകുന്നതെന്നും ഏറ്റവും വിശ്വാസ്യതയുളള ഉദ്യോഗസ്ഥരാണ് കേസ് അന്വേഷിക്കുന്നതെന്നും ഹൈക്കോടതി പറഞ്ഞു. ശബരിമല സ്വര്‍ണക്കൊളള കേസ് സിബിഐ അന്വേഷിക്കണമെന്ന ആവശ്യത്തിലായിരുന്നു ദേവസ്വം ബെഞ്ചിന്റെ പരാമര്‍ശം.

നിസാരമായ കാര്യങ്ങള്‍ മുന്‍നിര്‍ത്തി സിബിഐ അന്വേഷണം ആവശ്യപ്പെടരുതെന്ന് ഹര്‍ജിക്കാരോട് ഹൈക്കോടതി പറഞ്ഞു. എസ്‌ഐടി അന്വേഷണം നടത്തുന്നത് ഹൈക്കോടതിയുടെ മേല്‍നോട്ടത്തിലാണെന്നും അന്വേഷണം എങ്ങനെയാണ് മുന്നോട്ടുപോകുന്നതെന്ന് ദേവസ്വം ബെഞ്ചിന് അറിയാമെന്നും കോടതി പറഞ്ഞു. സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ബിജെപി അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍ അടക്കം നല്‍കിയ ഹര്‍ജികള്‍ തളളിക്കൊണ്ടായിരുന്നു കോടതിയുടെ പരാമര്‍ശം. 

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

എഐ വികസനത്തിന് പണമില്ല; 30000 ജീവനക്കാരെ പിരിച്ചുവിടാനൊരുങ്ങി ടെക് ഭീമൻ ഓറക്കിൾ

എഐ വികസനത്തിന് പണമില്ല; 30000 ജീവനക്കാരെ പിരിച്ചുവിടാനൊരുങ്ങി ടെക് ഭീമൻ ഓറക്കിൾ

കാലിഫോര്‍ണിയ: പ്രമുഖ അമേരിക്കന്‍ ടെക് ഭീമനായ ഓറക്കിൾ കൃത്രിമ ബുദ്ധി (എഐ) ഡാറ്റാ സെന്‍ററുകളുടെ വികസനത്തിന് പണം കണ്ടെത്തുന്നതിനായി 20,000 മുതൽ 30,000 വരെ ജീവനക്കാരെ പിരിച്ചുവിടാൻ പദ്ധതിയിടുന്നതായി റിപ്പോർട്ട്. ഇൻവെസ്റ്റ്‌മെന്‍റ് ബാങ്കായ ടി ഡി കോവൻ തയ്യാറാക്കിയ ഗവേഷണ റിപ്പോർട്ടാണ് ഇക്കാര്യം വ്യക്തമാക്കുന്നതെന്ന് സിഐഒ റിപ്പോർട്ട് ചെയ്യുന്നു. അമേരിക്കൻ ബാങ്കുകൾ ഓറക്കിളിന്‍റെ എഐ ഡാറ്റാ സെന്‍റർ വിപുലീകരണ പദ്ധതികളിൽ നിന്ന് നിക്ഷേപം പിൻവലിക്കുന്ന പശ്ചാത്തലത്തിലാണ് ഈ തീരുമാനം. ചില ബിസിനസ് യൂണിറ്റുകൾ വിൽക്കാനും കമ്പനി ആലോചിക്കുന്നതായി റിപ്പോർട്ടിൽ പറയുന്നു. ഇതിലൂടെ എട്ട് മുതൽ 10 ബില്യൺ ഡോളർ വരെ ഫ്രീ ക്യാഷ് ഫ്ലോ ഉണ്ടാക്കാനാകുമെന്നാണ് വിലയിരുത്തൽ.

കൂട്ടപ്പിരിച്ചുവിടലുമായി ഓറക്കിള്‍

ഓറക്കിൾ, ഓപ്പൺഎഐ സ്ഥാപകനായ സാം ആള്‍ട്ട്‌മാനുമായി ചേർന്ന് എഐ ഡാറ്റാ സെന്‍ററുകൾ നിർമ്മിക്കാൻ മുമ്പ് കരാറെടുത്തിരുന്നു. ഇതിന് ഏകദേശം 156 ബില്യൺ ഡോളറിന്‍റെ മൂല്യമുണ്ടെന്നാണ് ടി ഡി കോവന്‍റെ കണക്ക്. എന്നാൽ സമീപകാലത്ത് നിരവധി അമേരിക്കൻ ബാങ്കുകൾ ഓറക്കിളിന് വായ്‌പ നൽകുന്നതിൽ നിന്ന് പിന്മാറിയിരുന്നു. ധനസമാഹരണത്തിലെ ബുദ്ധിമുട്ടുകൾ കാരണം, സ്വകാര്യ ഓപ്പറേറ്റർമാരുമായി നടന്ന ഡാറ്റാ സെന്‍റർ ലീസ് ചർച്ചകളും തടസ്സപ്പെട്ടു. ഇതോടെ ആവശ്യമായ അടിസ്ഥാന സൗകര്യങ്ങൾ ഉറപ്പാക്കുന്നതിൽ കമ്പനി പരാജയപ്പെട്ടതായി റിപ്പോർട്ട് പറയുന്നു.

മറ്റ് സാധ്യതകളും തേടി ഓറക്കിള്‍

പിരിച്ചുവിടലുകൾക്ക് പുറമെ, 2022ൽ 28.3 ബില്യൺ ഡോളർ നൽകി ഏറ്റെടുത്ത സെർണർ (Cerner) എന്ന ഹെൽത്ത്‌കെയർ സോഫ്റ്റ്‌വെയർ യൂണിറ്റ് വിൽക്കുന്നതും ഓറക്കിൾ പരിഗണിക്കുന്നുണ്ട് എന്നാണ് റിപ്പോർട്ടുകൾ. കൂടാതെ ബ്രിംഗ് യോർ ഓൺ ചിപ്പ് (BYOC) എന്ന മാതൃകയിലൂടെ ഉപഭോക്താക്കൾ സ്വന്തം ഹാർഡ്‌വെയർ നൽകണമെന്ന നിബന്ധനയും കമ്പനി മുന്നോട്ടുവയ്ക്കുന്നു. ഈ പിരിച്ചുവിടൽ നീക്കം, എഐ മേഖലയിലെ വൻ നിക്ഷേപ സമ്മർദ്ദങ്ങൾ നേരിടുന്ന സാങ്കേതിക കമ്പനികളുടെ അവസ്ഥ വ്യക്തമാക്കുന്നതാണ്. 2026-ഓടെ ക്ലൗഡ് അടിസ്ഥാന സൗകര്യ വികസനത്തിനായി 45 മുതൽ 50 ബില്യൺ ഡോളർ വരെ സമാഹരിക്കാനാണ് ഓറക്കിളിന്‍റെ ലക്ഷ്യം.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

മൊബൈല്‍ നമ്പര്‍ ബ്ലോക്ക് ചെയ്ത കാമുകനെ യുവതി വീട്ടിലെത്തി കുത്തിക്കൊന്നു

മൊബൈല്‍ നമ്പര്‍ ബ്ലോക്ക് ചെയ്ത കാമുകനെ യുവതി വീട്ടിലെത്തി കുത്തിക്കൊന്നു

ബിലാസ്പൂർ: സോഷ്യൽ മീഡിയയിൽ ബ്ലോക്ക് ചെയ്തതിലുള്ള തർക്കത്തിൽ യുവാവിനെ കാമുകി കുത്തിക്കൊന്നു. ഛത്തീസ്ഗഢിലെ ബിലാസ്പൂരിൽ ചൊവ്വാഴ്ച ഉച്ചയോടെയാണ് സംഭവം. ഹോട്ടൽ ജീവനക്കാരനായ കംത പ്രസാദ് സൂര്യവംശി (25) ആണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ ഇയാളുടെ കാമുകി റോഷ്നി സൂര്യവംശിയെ പോലീസ് കസ്റ്റഡിയിലെടുത്തു.

ആറ് മാസം മുൻപ് ഇൻസ്റ്റാഗ്രാം വഴിയാണ് ഇരുവരും പരിചയപ്പെട്ടതും പ്രണയത്തിലായതും. എന്നാൽ കഴിഞ്ഞ കുറച്ചുദിവസങ്ങളായി കംത പ്രസാദ് റോഷ്നിയുമായി അകലം പാലിക്കുകയും ഫോണിലും മെസേജുകളിലും ഇവരെ ബ്ലോക്ക് ചെയ്യുകയും ചെയ്തിരുന്നു. ഇതിൽ പ്രകോപിതയായ പ്രതി യുവാവിന് മറ്റൊരു ബന്ധമുണ്ടെന്ന് സംശയിക്കുകയും കത്തി കൈവശം വെച്ച് ഇയാളുടെ വീട്ടിലെത്തുകയുമായിരുന്നു.

കംത പ്രസാദ് വീടിന്റെ വാതിൽ തുറന്ന ഉടൻ റോഷ്നി ഇയാളുടെ മൊബൈൽ ഫോൺ ആവശ്യപ്പെട്ടു. ഫോൺ നൽകാൻ വിസമ്മതിച്ചതോടെ ഇരുവരും തമ്മിൽ വാക്കേറ്റമുണ്ടാവുകയും റോഷ്നി കൈയ്യിൽ കരുതിയിരുന്ന കത്തി ഉപയോഗിച്ച് യുവാവിന്റെ നെഞ്ചിൽ കുത്തുകയുമായിരുന്നു. യുവാവിന്റെ റൂംമേറ്റ് ബഹളം കേട്ട് ഓടിയെത്തിയപ്പോഴേക്കും ഇയാൾ രക്തത്തിൽ കുളിച്ചു കിടക്കുകയായിരുന്നു. ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും വഴിമധ്യേ മരണം സംഭവിച്ചു. ബി.ജെ.പി നേതാവും ജില്ലാ പഞ്ചായത്ത് പ്രസിഡന്റുമായ രാജേഷ് സൂര്യവംശിയുടെ അനന്തരവനാണ് കൊല്ലപ്പെട്ട കംത പ്രസാദ്. പേടിപ്പിക്കാൻ വേണ്ടിയാണ് കത്തി കരുതിയതെന്നാണ് യുവതി പോലീസിന് നൽകിയ പ്രാഥമിക മൊഴി.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

തിരുവനന്തപുരം ന​ഗരത്തിലെ 23 ഇട റോഡുകളിൽ ഇലക്ട്രിക് ബസ് സർവീസുകൾ ആരംഭിക്കും: മേയർ വി വി രാജേഷ്

തിരുവനന്തപുരം ന​ഗരത്തിലെ 23 ഇട റോഡുകളിൽ ഇലക്ട്രിക് ബസ് സർവീസുകൾ ആരംഭിക്കും: മേയർ വി വി രാജേഷ്

തിരുവനന്തപുരം: തിരുവനന്തപുരം ​ന​ഗരത്തിലെ 23 ഇട റോഡുകളിൽ ഇലക്ട്രിക് ബസ് സർവീസുകൾ നടത്തുമെന്ന് മേയർ വി വി രാജേഷ്. കൗൺസിലർമാർ നിർദേശിച്ചത് 29 റൂട്ടുകളാണെന്നും മറ്റ് റൂട്ടുകൾ ലാഭകരമല്ലെന്നും വി വി രാജേഷ് മാധ്യമങ്ങളോട് പറഞ്ഞു. ശനിയാഴ്ച മുതൽ സർവീസുകൾ ആരംഭിക്കും. ചില റൂട്ടുകളിൽ മുമ്പ് സർവീസ് നിർത്തിയതും ഇതിൽ ഉൾപ്പെടും. 29 റൂട്ടുകളാണ് കൗൺസിലർമാർ നിർദേശിച്ചത്. മറ്റു റൂട്ടുകൾ ലാഭകരമല്ലെന്നും ഇവിടങ്ങളിൽ ശനിയാഴ്ച മുതൽ സർവീസുകൾ തുടങ്ങുമെന്നും അദ്ദേഹം പറ‍ഞ്ഞു.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

യുവാവിനെ ക്രൂരമായി മർദ്ദിച്ച് വീഡിയോ പകർത്തിയെന്ന് ആരോപണം; പൊലീസിനെതിരെ പരാതിയുമായി കുടുംബം

യുവാവിനെ ക്രൂരമായി മർദ്ദിച്ച് വീഡിയോ പകർത്തിയെന്ന് ആരോപണം; പൊലീസിനെതിരെ പരാതിയുമായി കുടുംബം

കൊല്ലം: സ്വന്തം വാഹനമുപയോഗിച്ച് പൊലീസ് ജീപ്പിടിച്ചുതകർത്ത കേസിലെ പ്രതിയെ പൊലീസ് ക്രൂരമർദ്ദനത്തിനിരയാക്കിയെന്ന് ബന്ധുക്കളുടെ പരാതി. പത്തനാപുരത്ത് പിടവൂർ സത്യൻമുക്ക് മാവിളയിൽ സജീവാണ് പിടിയിലായത്. ശേഷം ഇയാളെ നിർബന്ധിച്ച് തലമുടി വെട്ടിക്കുകയും മാപ്പ് പറയിപ്പിച്ച് ഫോണിൽ റെക്കാർഡ് ചെയ്യുകയും ജയിലിൽ പ്രവേശിപ്പിച്ച് ക്രൂരമായി മർദിക്കുകയും ചെയ്തെന്നാണ് പരാതി. മർദ്ദിക്കുന്നതിന്റെ വീഡിയോ പൊലീസ് സോഷ്യൽ മീഡിയയിൽ പ്രചരിപ്പിച്ചിരുന്നുവെന്നാണ് ബന്ധുക്കൾ ആരോപിക്കുന്നത്.

ഒളിവിൽ കഴിയുകയായിരുന്ന സജീവിനെ തമിഴ്നാട്ടിൽ നിന്നാണ് പിടികൂടിയത്. ഈ സമയത്ത് പ്രതി പൊലീസിനുനേരെ നായ്ക്കൂട്ടത്തെ ഇറക്കിവിട്ടെന്നും ഒളിവിൽ പോകുന്നതിനു മുൻപ് തന്നെ സജീവ് മുടിയും താടിയും വെട്ടി എന്നുള്ള പൊലീസ് വാദങ്ങൾ കളവാണെന്ന് ഭാര്യ സിന്ധുവും മറ്റു ബന്ധുക്കളും പറയുന്നു. റീൽ തയാറാക്കി റീച്ച് കിട്ടാൻ വേണ്ടി പൊലീസ് നടത്തിയ നാടകമാണെന്നാണ് കുടുംബത്തിന്റെ ആരോപണം.

'സജീവിനെ തമിഴ്നാട്ടിൽ നിന്നാണ് പിടികൂടിയത്. ശേഷം ഇയാളെ ക്രൂരമർദനത്തിനിരയാക്കിയാണ് റീൽ ചിത്രീകരിച്ചത്. മർദ്ദിച്ച് മാപ്പ് പറയിപ്പിക്കുകയായിരുന്നു. അവിടെവച്ച് നിർബന്ധപൂർവം തലമുടിയും, താടിയും വടിച്ചു. അച്ഛന്റെ മരണത്തെത്തുടർന്ന് ആചാരത്തിന്റെ ഭാഗമായി വളർത്തിയ തലമുടിയാണ് പൊലീസ് വെട്ടിയത്. പൊലീസ് നിർബന്ധിച്ച് ചിത്രീകരിച്ച വീഡിയോ, പിന്നീട് സോഷ്യൽ മീഡിയയിൽ പ്രസിദ്ധീകരിച്ച് പരിഹസിച്ചു'- സിന്ധു പരാതിയിൽ പറയുന്നു. സംഭവത്തിൽ നീതി വേണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രിയെയും കോടതിയെയും സമീപിക്കാൻ ഒരുങ്ങുകയാണ് കുടുംബം.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

10 വർഷത്തെ പക, അമ്മയുടെ കൂടെ ഒളിച്ചോടിയ മധ്യവയസ്കനെ വെട്ടിക്കൊലപ്പെടുത്തി യുവാവ്, മൃതദേഹത്തിൽ ചവിട്ടി പൊലീസിനെ കാത്തിരുന്നു

10 വർഷത്തെ പക, അമ്മയുടെ കൂടെ ഒളിച്ചോടിയ മധ്യവയസ്കനെ വെട്ടിക്കൊലപ്പെടുത്തി യുവാവ്, മൃതദേഹത്തിൽ ചവിട്ടി പൊലീസിനെ കാത്തിരുന്നു

ബെം​ഗളൂരു: അമ്മയുടെ കൂടെ ഒളിച്ചോടിയയാളെ 10 വർഷത്തിന് ശേഷം കൊലപ്പെടുത്തി യുവാവ്. കർണാടകയിലാണ് സംഭവം. റോഡിൽ തടഞ്ഞുനിർത്തി വെട്ടിക്കൊലപ്പെടുത്തിയ ശേഷം പൊലീസ് വരുന്നത് വരെ മൃതദേഹത്തിൽ ചവിട്ടി നിൽക്കുകയും ചെയ്തു. ബസഡോണി സ്വദേശിയായ ബസപ്പ ഹൊസ്മാനി (51) എന്നയാളാണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ എരയ്യ മഠപതി എന്ന യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. 2016ലാണ് ബസപ്പയും മഠപതിയുടെ അമ്മയും ഒളിച്ചോടിയത്.

ക്ഷേത്രനഗരമായ സവദത്തിയിലെ ഹൂലികട്ടി ഗ്രാമത്തിന് സമീപം തിങ്കളാഴ്ച വൈകുന്നേരമാണ് സംഭവം. ബസപ്പയെ റോഡിൽ തടഞ്ഞുനിർത്തി മൂർച്ചയുള്ള ആയുധം ഉപയോഗിച്ച് എരയ്യ ആക്രമിക്കുകയായിരുന്നു. 16 ഓളം കുത്തേറ്റ ഹൊസ്മാനി സംഭവസ്ഥലത്ത് തന്നെ മരിച്ചു.

സിനിമയെ അനുസ്മരിപ്പിക്കുന്ന രീതിയിൽ രക്തം പടർന്ന കുപ്പായവും ധരിച്ച് പൊലീസ് വരുന്നത് വരെ എരയ്യ മൃതദേഹത്തിൽ ചവിട്ടി നിന്നു. ഇയാൾ തന്നെ പൊലീസിനെ വിളിച്ച് കുറ്റം സമ്മതിച്ചു. ഒടുവിൽ പോലീസ് എത്തി അയാളെ അറസ്റ്റ് ചെയ്തു. അമ്മയോടൊപ്പം ഒളിച്ചോടിയതിനെത്തുടർന്ന് എരയ്യക്ക് ഹോസ്മാനിയോട് പതിറ്റാണ്ടുകളായി പകയുണ്ടായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. ഒളിച്ചോടിയതിന് ശേഷം ഹോസ്മാനിയും എരയ്യയുടെ അമ്മയും കോലാപ്പൂരിൽ സ്ഥിരതാമസമാക്കി. അടുത്തിടെയാണ് ഇയാൾ സവദത്തിയിലേക്ക് മടങ്ങിയത്. ഹൊസ്മാനിയുടെ തിരിച്ചുവരവിനായി എരയ്യ കാത്തിരിക്കുകയായിരുന്നുവെന്ന് പൊലീസ് കരുതുന്നു. തിരിച്ചെത്തിയപ്പോൾ, കൊല്ലാൻ ഒരു പദ്ധതി തയ്യാറാക്കി.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

ഇന്ത്യ- യുഎസ് വ്യാപാര കരാർ: പ്രക്ഷുബ്ധമായി പാർലമെന്റിന്റെ ഇരു സഭകളും

ഇന്ത്യ- യുഎസ് വ്യാപാര കരാർ: പ്രക്ഷുബ്ധമായി പാർലമെന്റിന്റെ ഇരു സഭകളും

ഇന്ത്യ- യുഎസ് വ്യാപാര കരാറിൽ പ്രക്ഷുബ്ധമായി പാർലമെന്റിന്റെ ഇരു സഭകളും. പ്രതിപക്ഷ പ്രതിഷേധത്തെ തുടർന്ന് ലോക്സഭ രണ്ടുതവണ തടസ്സപ്പെട്ടു. കർഷകരുടെ താൽപര്യങ്ങൾ സംരക്ഷിക്കുമെന്ന് കേന്ദ്രവാണിജ്യ വ്യവസായ മന്ത്രി പീയുഷ്ഗോ യൽ ലോക്സഭയിൽ പ്രസ്താവന നടത്തി. കരസേനാ മുൻ മേധാവി ജനറൽ എംഎം നരവനെയുടെ പ്രസിദ്ധീകരിക്കാത്ത പുസ്തകവുമായാണ് ഇന്ന് പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി പാർലമെന്റിലെത്തിയത്.

പാർലമെന്റിനെയും രാജ്യത്തെയും ഇരുട്ടിൽ നിർത്തിയാണ് യുഎസ്സുമായി വ്യാപാര കരാർ സംബന്ധിച്ച ധാരണയിൽ എത്തിയത് എന്ന കടുത്ത ആരോപണവുമായാണ് പ്രതിപക്ഷ അംഗങ്ങൾ പാർലമെന്റി ലേക്ക് എത്തിയത് . സമ്മേളിച്ച ആദ്യ നിമിഷം മുതൽ ഇരു സഭകളിലും പ്രതിപക്ഷം ബഹളമുയർത്തി.12 മണിക്ക് കേന്ദ്ര വാണിജ്യ വ്യവസായ മന്ത്രി ലോക്സഭയിൽ പ്രസ്താവന നടത്തി. ഉന്നയിച്ച ചോദ്യങ്ങൾക്ക് ഉത്തരമില്ലെന്ന് ചൂണ്ടിക്കാട്ടി, പ്രതിപക്ഷ അംഗങ്ങൾ നടുത്തളത്തിൽ ഇറങ്ങി പ്രതിഷേധിച്ചതോടെ ലോകസഭ വീണ്ടും തടസ്സപ്പെട്ടു.

ഇന്ത്യ ചൈന സംഘർഷം സംബന്ധിച്ച പരാമർശമുള്ള, കരസേന മുൻ മേധാവി ജനറൽ എം എം നരവനെയുടെ പ്രസിദ്ധീകരിക്കാത്ത പുസ്തകത്തിന്റെ പകർപ്പുമായാണ് രാഹുൽഗാന്ധി ഇന്ന് പാർലമെന്റിലെത്തിയത്. കഴിഞ്ഞദിവസമുണ്ടായ പ്രതിഷേധത്തിന്റെ പേരിൽ സസ്പെൻഡ് ചെയ്യപ്പെട്ട അംഗങ്ങൾക്കൊപ്പം രാഹുൽ ഗാന്ധി സഭാ കവാടത്തിലെ പ്രതിഷേധത്തിൽ പങ്കെടുത്തു.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

പന്ത്രണ്ടും ആറും വയസുള്ള കുട്ടികളെ പീഡിപ്പിച്ചു; തേപ്പുപെട്ടി കൊണ്ട് പൊള്ളിച്ചു; പൂജാരി പിടിയിൽ

പന്ത്രണ്ടും ആറും വയസുള്ള കുട്ടികളെ പീഡിപ്പിച്ചു; തേപ്പുപെട്ടി കൊണ്ട് പൊള്ളിച്ചു; പൂജാരി പിടിയിൽ

കോഴിക്കോട്: വടകരയിൽ രണ്ട് വിദ്യാർത്ഥികളെ ക്രൂരമായി മർദിക്കുകയും ലൈംഗികമായി പീഡിപ്പിക്കുകയും ചെയ്ത കേസിൽ പൂജാരി പിടിയിൽ. കൊല്ലം കരുനാഗപ്പള്ളി സ്വദേശി സമ്പത്താണ് പിടിയിലായത്. വടകര പൊലീസ് ബെംഗളൂരുവിൽ നിന്നാണ് പ്രതിയെ പിടികൂടിയത്. പ്രതി ഡൽഹിയിലേക്ക് കടക്കാൻ ശ്രമിക്കുന്നതിനിടെയാണ് പൊലീസിൻ്റെ പിടിയിലായത്.

പന്ത്രണ്ടും ആറും വയസുള്ള കുട്ടികളെയാണ് ഇയാൾ പീഡനത്തിന് ഇരയാക്കിയത്. തേപ്പുപൊട്ടി കൊണ്ട് പൊള്ളിക്കുകയും മൊട്ടുസൂചികൊണ്ട് കുത്തുകയും ചെയ്തതായി കുട്ടികൾ പൊലീസിന് മൊഴി നൽകി. സംഭവം പുറത്തുപറഞ്ഞാൽ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയെന്നും വിദ്യാർത്ഥികൾ പറഞ്ഞു. ബെംഗളൂരുവിൽ ഒളിവിൽ കഴിയുകയായിരുന്നു ഇയാൾ.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

ഇന്ത്യയില്‍ നിക്ഷേപമുള്ള പ്രവാസികള്‍ക്ക് വലിയ ആശ്വാസം; പുതിയ ഇളവുമായി കേന്ദ്ര സർക്കാർ

ഇന്ത്യയില്‍ നിക്ഷേപമുള്ള പ്രവാസികള്‍ക്ക് വലിയ ആശ്വാസം; പുതിയ ഇളവുമായി കേന്ദ്ര സർക്കാർ

ഇന്ത്യയില്‍ നിക്ഷേപമുള്ള പ്രവാസികള്‍ക്ക് വലിയ ആശ്വാസമായി കേന്ദ്ര സര്‍ക്കാര്‍ പുതിയ ഇളവുകള്‍ പ്രഖ്യാപിച്ചു. നിക്ഷേപങ്ങള്‍, വസ്തു വില്‍പന, നാട്ടിലേക്കുള്ള പണം അയക്കല്‍ എന്നിവയെ ബാധിക്കുന്ന ആറ് പ്രധാന മേഖലകളിലാണ് മാറ്റങ്ങള്‍ കൊണ്ടുവന്നിരിക്കുന്നത്. ഇതിലൂടെ പ്രവാസികളുടെ ഇടപാടുകള്‍ കൂടുതല്‍ ലളിതവും ചെവല് കുറഞ്ഞതും ആകുമെന്നാണ് വിലയിരുത്തല്‍.

പ്രവാസികള്‍ക്ക് വലിയ ആശ്വാസമാകുന്ന പ്രഖ്യാപനങ്ങളാണ് കേന്ദ്രസര്‍ക്കാര്‍ നടത്തിയിരിക്കുന്നത്. പുതിയ ഉത്തരവ് പ്രകാരം വിദേശ യാത്രകള്‍ക്കും പഠന ആവശ്യങ്ങള്‍ക്കുമായി മുന്‍കൂട്ടി അടയ്‌ക്കേണ്ടിരുന്ന ടാക്സ് കളക്ഷന്‍ അറ്റ് സോഴ്സ് ഗണ്യമായി കുറയും. വിദേശ ടൂര്‍ പാക്കേജുകള്‍ക്ക് നിലവിലുണ്ടായിരുന്ന നികുതി നിരക്കുകള്‍ രണ്ട് ശതമാനമായി ഏകീകരിച്ചു. ഇന്ത്യയില്‍ നിന്ന് കുട്ടികളുടെ വിദേശ പഠനത്തിനായി പണം അയക്കുമ്പോള്‍ നല്‍കേണ്ട നികുതി 5 ശതമാനത്തില്‍ നിന്ന് രണ്ട് ശതമാനമാക്കിയും കുറവ് വരുത്തിയിട്ടുണ്ട്.

വിദേശ ചികിത്സാ ആവശ്യങ്ങള്‍ക്കായി പണം അയക്കുന്നതിനും ഇനി രണ്ട് ശതമാനം നികുതി നല്‍കിയാല്‍ മതിയാകും. പ്രവാസികളില്‍ നിന്ന് വസ്തു വാങ്ങുന്നവര്‍ക്ക് ഏര്‍പ്പെടുത്തിയിരുന്ന ഡിഡക്ഷന്‍ ആന്റ് കളക്ഷന്‍ അക്കൗണ്ട് നമ്പറും ഒഴിവാക്കിയിട്ടുണ്ട്. ഇതോടെ നൂലാമാലകള്‍ കുറയുകയും ഇന്ത്യയിലെ വസ്തുക്കള്‍ വില്‍ക്കുന്നത് പ്രവാസികള്‍ക്ക് കൂടുതല്‍ ലളിതമാകുകയും ചെയ്യുമെന്നാണ് വിലയിരുത്തല്‍.