Wednesday, 4 February 2026

മദ്യപിച്ച് വാഹനമോടിച്ചു കുടുങ്ങിയത് ആയിരങ്ങൾ; കഴിഞ്ഞ വർഷം സംസ്ഥാനത്ത് ലൈസൻസ് നഷ്ടമായത് 3,305 പേർക്ക്

മദ്യപിച്ച് വാഹനമോടിച്ചു കുടുങ്ങിയത് ആയിരങ്ങൾ; കഴിഞ്ഞ വർഷം സംസ്ഥാനത്ത് ലൈസൻസ് നഷ്ടമായത് 3,305 പേർക്ക്

ഒറ്റപ്പാലം : മദ്യപിച്ച് വാഹനമോടിക്കുന്നവരുണ്ടെങ്കില്‍ ഇനി മോട്ടോര്‍ വാഹനവകുപ്പോ പൊലീസോ പിടിച്ചാല്‍ ലൈസന്‍സ് പോകും. കഴിഞ്ഞവര്‍ഷം സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ പേര്‍ക്ക് ലൈസന്‍സ് നഷ്ടമായത് മദ്യപിച്ച് വാഹനമോടിച്ചവർക്കാണ്.

2025 സെപ്റ്റംബർവരെയുള്ള കണക്കുപ്രകാരം 3,305 പേരുടെ ലൈസൻസാണ് താത്കാലികമായി റദ്ദാക്കിയത്. ആകെ ലൈസൻസ് റദ്ദാക്കിയതിന്റെ 37ശതമാനത്തോളംപേരും ഈ വിഭാഗത്തിൽപ്പെടുന്നവരാണെന്ന് മോട്ടോർ വാഹനവകുപ്പിൽനിന്ന് ലഭിച്ച വിവരാവകാശരേഖയിൽ പറയുന്നു. നടപടിനേരിട്ടവരിൽ രണ്ടാംസ്ഥാനത്ത് വാഹനാപകട മരണങ്ങൾക്ക് കാരണക്കാരായ ഡ്രൈവർമാരാണ്. 2025 സെപ്റ്റംബർവരെയുള്ള കണക്കുപ്രകാരം ഈ വിഭാഗത്തിൽ 558 പേർക്ക് ലൈസൻസ് താത്കാലികമായി നഷ്ടമായി.

അമിതവേഗത്തിന് 155 പേരുടെയും മൊബൈൽ ഉപയോഗിച്ചുകൊണ്ട് വാഹനമോടിച്ചതിന് 90 പേരുടെയും ചരക്ക് വാഹനങ്ങളിൽ അനുവദനീയമായതിൽക്കൂടുതൽ ഭാരംകയറ്റിയതിന് 59 പേരുടെയും ലൈസൻസ് സസ്‌പെൻഡ് ചെയ്‌തെന്നും വിവരാവകാശ രേഖയിൽ പറയുന്നു.

ആറുമാസം മുതൽ രണ്ടുവർഷംവരെ ലൈസൻസ് നഷ്ടമായവരുണ്ട്.ആറുവർഷത്തിനിടെ 59,477 പേരുടെ ലൈസൻസാണ് വിവിധ നിയമലംഘനങ്ങൾ കണ്ടെത്തിയതിനെത്തുടർന്ന് മോട്ടോർവാഹനവകുപ്പ് താത്കാലികമായി റദ്ദാക്കിയത്. കഴിഞ്ഞ നാലുവർഷവും പതിനായിരത്തിലേറെപേർ നടപടി നേരിട്ടു. 2025-ൽ സെപ്റ്റംബർവരെമാത്രം 9,051 പേർക്ക് ലൈസൻസ് നഷ്ടമായി. തുടർന്നുള്ള മാസങ്ങളിലെ കണക്കുകൾ കൂട്ടിയാൽ 10,000 കടക്കുമെന്നാണ് മോട്ടോർവാഹനവകുപ്പ് അധികൃതർ പറയുന്നത്.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

ശബരിമല നെയ്‌ക്കൊള്ളയില്‍ ആദ്യ അറസ്റ്റ്; സുനില്‍കുമാര്‍ പോറ്റി പിടിയില്‍

ശബരിമല നെയ്‌ക്കൊള്ളയില്‍ ആദ്യ അറസ്റ്റ്; സുനില്‍കുമാര്‍ പോറ്റി പിടിയില്‍

പത്തനംതിട്ട: ശബരിമലയിലെ ആടിയ ശിഷ്ടം നെയ്യ് വില്‍പ്പനയിലെ ക്രമക്കേടില്‍ ദേവസ്വം ബോർഡ് ജീവനക്കാരൻ അറസ്റ്റിൽ. തിരുവനന്തപുരം സ്വദേശി സുനിൽകുമാർ പോറ്റിയാണ് അറസ്റ്റിലായത്. വിജിലൻസിന്റെ പത്തനംതിട്ട യൂണിറ്റാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. കേസിലെ 13 ആം പ്രതിയാണ് സുനിൽകുമാർ പോറ്റി. ഉദ്യോഗസ്ഥരും ജീവനക്കാരുമടക്കം ആകെ 33 പേരാണ് കേസിലുള്ളത്. സുനിൽകുമാർ പോറ്റിയെ ഇന്ന് കൊല്ലം വിജിലൻസ് കോടതിയിൽ ഹാജരാക്കും. ആടിയ ശിഷ്ടം നെയ്യ് വിതരണത്തിന്റെ ചുമതലക്കാരൻ ആയിരുന്നു സുനിൽകുമാർ പോറ്റി. പത്തനംതിട്ട വിജിലൻസ് ഓഫീസിലേക്ക് വിളിച്ച് വരുത്തി ചോദ്യം ചെയ്യുന്നതിനിടെയാണ് ഇയാളെ വിജിലൻസ് അറസ്റ്റ് ചെയ്തത്.

ആടിയ ശിഷ്ടം നെയ്യ് കൗണ്ടറിൻ്റെ ചുമതലയാണ് ഇയാൾക്ക് ഉണ്ടായിരുന്നത്. എമ്പതിനായിരത്തിലധികം പാക്കറ്റ് നെയ്യുകൾ വിറ്റ വകയിലുള്ള പണം ദേവസ്വം ബോർഡിന്റെ അക്കൗണ്ടിൽ അടച്ചിട്ടില്ലെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് നെയ്‌ക്കൊള്ളയിൽ കോടതി അന്വേഷണത്തിന് ഉത്തരവിട്ടത്. ഈ വകയിൽ 25 ലക്ഷത്തോളം രൂപ നഷ്ടമുണ്ടായെന്നാണ് കണ്ടെത്തൽ.

സംഭവവുമായി ബന്ധപ്പെട്ട് ചുമതലയുണ്ടായിരുന്ന ഉദ്യോഗസ്ഥൻ സുനിൽകുമാർ പോറ്റിയെ സസ്പെൻഡ് ചെയ്തതായി ദേവസ്വം ബോർഡ് ഹൈക്കോടതിയെ അറിയിച്ചിരുന്നു. നെയ്യ് വിൽപ്പനയിലെ പണം ബോർഡ് അക്കൗണ്ടിലേക്ക് എത്താതിരുന്നതിൽ ഉദ്യോഗസ്ഥന് വീഴ്ച സംഭവിച്ചതായി പ്രാഥമിക അന്വേഷണത്തിൽ വ്യക്തമായിരുന്നു. ശബരിമല പോലെയുള്ള തീർത്ഥാടന കേന്ദ്രത്തിലെ ക്രമക്കേടുകൾ ഗൗരവത്തോടെയാണ് കാണുന്നതെന്ന് വ്യക്തമാക്കിയ കോടതി, അന്വേഷണ റിപ്പോർട്ട് നിശ്ചിത സമയത്തിനുള്ളിൽ സമർപ്പിക്കാനും ആവശ്യപ്പെട്ടിരുന്നു.

നെയ്യഭിഷേകത്തിന് അവസരം കിട്ടാത്ത തീർഥാടകരാണ് ആടിയ ശിഷ്ടം നെയ്യ് വാങ്ങുന്നത്. 100 മില്ലി ലിറ്ററിന്റെ കവറിൽ നിറച്ചാണ് ആടിയ ശിഷ്ടം നെയ്യ് വിൽപന നടത്തുന്നത്. ഒരു പാക്കറ്റിന് 100 രൂപയാണ് വില. ടെംപിൾ സ്പെഷൽ ഓഫിസർ ഏറ്റുവാങ്ങിയാണ് വിൽപനയ്ക്കായി കൗണ്ടറിലേക്ക് നൽകുന്നത്. ഏറ്റുവാങ്ങിയ പാക്കറ്റിന് അനുസരിച്ചുള്ള തുക, ദേവസ്വം അക്കൗണ്ടിൽ അടയ്ക്കാത്തതി‌നെ തുടർന്ന് ദേവസ്വം വിജിലൻസ് നടത്തിയ പരിശോധനയിലാണ് ക്രമക്കേട് കണ്ടെത്തിയത്.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

നാദാപുരത്ത് തെരുവുനായ ആക്രമണത്തിൽ വിദ്യാർത്ഥിക്ക് പരിക്ക്, കയ്യിൽ കടിയേറ്റു

നാദാപുരത്ത് തെരുവുനായ ആക്രമണത്തിൽ വിദ്യാർത്ഥിക്ക് പരിക്ക്, കയ്യിൽ കടിയേറ്റു

കോഴിക്കോട്‌: കോഴിക്കോട് നാദാപുരം ചെക്യാട് തെരുവ് നായയുടെ ആക്രമണത്തിൽ എട്ടാം ക്ലാസ് വിദ്യാർത്ഥിക്ക് പരിക്ക്. ചെക്യാട് സ്വദേശി ഹാരിസിന്റെ മകൾ ഉസ്നയ്ക്കാണ് കടിയേറ്റത്. മദ്രസയിൽ പോയി തിരിച്ചുവരുന്നതിനിടെ ആണ് ആക്രമണം. കൈയ്യ്ക്ക് കടിയേറ്റ കുട്ടിയെ നാദാപുരം സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നാദാപുരം ടൗണിൽ ഇന്നലെ ഇതര സംസ്ഥാനക്കാരുടെ മൂന്നര വയസുള്ള കുട്ടിയ്ക്കും തെരുവുനായയുടെ കടിയേറ്റിരുന്നു. യുപി സ്വദേശിയായ മൂന്നരവയസുകാരി ജാനി പരിക്കുകളോടെ കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിലാണുള്ളത്.

മലപ്പുറത്ത് പൊന്നാനിയിൽ തെരുവ് നായ ആക്രമണത്തിൽ ആറുപേര്‍ക്ക് പരിക്കേറ്റു. ഇന്ന് രാവിലെ കുണ്ടുകടവ് ജംഗ്ഷനിൽ വച്ചായിരുന്നു തെരുവ് നായ കടിച്ചത്. പരിക്കേറ്റ എല്ലാവരെയും പൊന്നാനി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കാൽനടയാത്രക്കാരെ ഉൾപ്പെ തെരുവ് നായ ആക്രമിച്ചതിനാൽ, ആശങ്കയിലാണ് നാട്ടുകാര്‍. 

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

ലിബിയൻ മുൻ ഭരണാധികാരി കേണൽ ഗദ്ദാഫിയുടെ മകനെ വെടിവെച്ച് കൊന്നു; മാസ്ക് ധരിച്ച 4 പേർ, കൊലയാളികൾ വീട്ടിലെത്തിയത് സിസിടിവി മറച്ച ശേഷം

ലിബിയൻ മുൻ ഭരണാധികാരി കേണൽ ഗദ്ദാഫിയുടെ മകനെ വെടിവെച്ച് കൊന്നു; മാസ്ക് ധരിച്ച 4 പേർ, കൊലയാളികൾ വീട്ടിലെത്തിയത് സിസിടിവി മറച്ച ശേഷം

കയ്റോ: അന്തരിച്ച ലിബിയൻ ഏകാധിപതി മുഅമർ ഗദ്ദാഫിയുടെ മകൻ സെയ്ഫ് അൽ ഇസ്‌ലാം ഗദ്ദാഫി കൊല്ലപ്പെട്ടു. സിൻടൻ നഗരത്തിലുള്ള വീട്ടിലെത്തിയ നാലംഗസംഘം സെയ്ഫിനെ വെടിവെച്ച് കൊലപ്പെടുത്തുകയായിരുന്നു. സെയ്ഫിന്റെ അഭിഭാഷകനും കുടുംബാംഗങ്ങളും മരണവിവരം സ്ഥിരീകരിച്ചു. വീടിന്‍റെ പൂന്തോട്ടത്തിൽ 53 കാരനായ സെയ്ഫ് അൽ ഇസ്‌ലാം ഗദ്ദാഫിയെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തുകയായിരുന്നുവെന്ന് സെയ്ഫിന്‍റെ അഭിഭാഷകൻ ഏജൻസിയായ എഎഫ്‌പിയോട് പറഞ്ഞു. എന്നാൽ ആക്രമണത്തിന് പിന്നിൽ ആരാണെന്ന് ഇതുവരെ വ്യക്തമായിട്ടില്ല.

സെയ്ഫിന്‍റെ വീട്ടിൽ അതിക്രമിച്ച് കയറിയ 4 അക്രമികൾ ആദ്യം സുരക്ഷാ ക്യാമറകൾ പ്രവർത്തനരഹിതമാക്കി. പിന്നാലെ പൂന്തോട്ടത്തിൽ ഇരിക്കുകയായിരുന്ന സെയ്ഫിനെ വെടിവെച്ച് കൊലപ്പെടുത്തുകയായിരുന്നു. മുഖംമൂടി ധരിച്ച നാല് പേര്‍ ഗദ്ദാഫിയുടെ വീട്ടിൽ അതിക്രമിച്ചു കയറിയതായും അദ്ദേഹത്തെ കൊലപ്പെടുത്തിയതായും ഗദ്ദാഫിയുടെ രാഷ്ട്രീയ സംഘം പിന്നീട് പ്രസ്താവന പുറത്തിറക്കി. 1972-ൽ ജനിച്ച സെയ്ഫ്, 2000 മുതൽ ഗദ്ദാഫി ഭരണകൂടത്തിന്റെ തകർച്ച വരെ ലിബിയയും പാശ്ചാത്യ രാജ്യങ്ങളുമായുള്ള ബന്ധത്തിൽ നിർണായക പങ്ക് വഹിച്ചിരുന്നു. കഴിഞ്ഞ ഒരു ദശാബ്ദക്കാലമായി സിന്റാനിലാണ് സെയ്ഫ് ഗദ്ദാഫി താമസിച്ചിരുന്നത്.

ആരാണ് സെയ്ഫ് അൽ-ഇസ്ലാം ഗദ്ദാഫി?

ലിബിയയുടെ ദീർഘകാല ഭരണാധികാരിയായിരുന്ന മുഅമ്മർ ഗദ്ദാഫിയുടെ രണ്ടാമത്തെ മകനായിരുന്നു സെയ്ഫ് അൽ-ഇസ്ലാം ഗദ്ദാഫി. 1994 ൽ ട്രിപ്പോളിയിലെ അൽ ഫത്തേ സർവകലാശാലയിൽ നിന്ന് എഞ്ചിനീയറിംഗിൽ ബിരുദം നേടിയ സെയ്ഫ് വിയന്നയിലെ ഇമാഡെക് ബിസിനസ് സ്കൂളിൽ നിന്ന് എംബിഎ നേടി. ഫ്രാൻസ്, കാനഡ എന്നിവയുൾപ്പെടെ നിരവധി രാജ്യങ്ങൾ വിദ്യാർത്ഥി വിസ നിഷേധിച്ചതിനെത്തുടർന്നാണ് വിയന്നയിലെത്തിയത്. 2008 ൽ, ലണ്ടൻ സ്കൂൾ ഓഫ് ഇക്കണോമിക്‌സിൽ നിന്നും പിഎച്ച്ഡി നേടി. ഗദ്ദാഫി കുടുംബത്തിന്റെ ചാരിറ്റബിൾ ഫൗണ്ടേഷന്റെ തലവനായിരുന്നു സെയ്ഫ് അൽ-ഇസ്ലാം ഗദ്ദാഫി. 2000ത്തിന്‍റെ തുടക്കത്തിൽ പാശ്ചാത്യ രാജ്യങ്ങളുമായുള്ള ലിബിയയുടെ ബന്ധം മെച്ചപ്പെടുത്താനുള്ള നീക്കത്തിൽ അദ്ദേഹം നേതൃപരമായ പങ്ക് വഹിച്ചിട്ടുണ്ട്. കടുവയെ വീട്ടിൽ പെറ്റ് ആയി വള‍ർത്തിയിരുന്നു.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

പാലക്കാട്ട് പട്ടാപകൽ വീട്ടിൽ മോഷണം; സ്ത്രീയുടെ കമ്മൽ പൊട്ടിച്ചു, കുഞ്ഞിന്‍റെ മാലയും കവർന്നു

പാലക്കാട്ട് പട്ടാപകൽ വീട്ടിൽ മോഷണം; സ്ത്രീയുടെ കമ്മൽ പൊട്ടിച്ചു, കുഞ്ഞിന്‍റെ മാലയും കവർന്നു

പാലക്കാട്: പാലക്കാട് പത്തിരിപ്പാലയിൽ പട്ടാപകൽ വീട്ടിൽ ആക്രമിച്ച് കയറി മോഷണം. പൂക്കാട്ടുകുന്ന് സ്വദേശി സ്വാമിനാഥന്റെ വീട്ടിലാണ് മോഷണം നടന്നത്. ഇന്ന് രാവിലെ പതിനൊന്ന് മണിയോടെ ആയിരുന്നു സംഭവം. വീട്ടിലെ ജോലിക്കാരിയെ ആക്രമിച്ചാണ് മോഷണം നടന്നത്. ജോലിക്കാരിയുടെ രണ്ട് ചെവിയിലെ കമ്മലുകളും മോഷ്ടാവ് വലിച്ചൂരിയെടുത്തു. പരിക്കേറ്റ ഇവരെ തൊട്ടടുത്ത ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആക്രമണ സമയത്ത് വീട്ടിലുണ്ടായിരുന്ന രണ്ടു വയസ്സുള്ള കുട്ടിയുടെ കഴുത്തിലെ മാലയും മോഷ്ടാവ് കവർന്നു. ഒറ്റപ്പാലം പൊലീസ് അന്വേഷണം ആരംഭിച്ചു.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

എയർ ഗണ്ണുമായി രോഗി ആശുപത്രിയിൽ; ജീവനക്കാർക്കുനേരെ തോക്കുചൂണ്ടി ഭീഷണി

എയർ ഗണ്ണുമായി രോഗി ആശുപത്രിയിൽ; ജീവനക്കാർക്കുനേരെ തോക്കുചൂണ്ടി ഭീഷണി

പത്തനംതിട്ട: എയർ ഗണ്ണുമായി രോഗി ആശുപത്രിയിൽ. പത്തനംതിട്ട മല്ലപ്പള്ളിക്കടുള്ള കുന്നന്താനത്ത് ഇന്നുരാവിലെയായിരുന്നു സംഭവം. ലിനു തോമസ് (38) എന്നയാളാണ് ആശുപത്രിയിൽ തോക്കുമായെത്തി പരാക്രമം കാട്ടിയത്

ആശുപത്രിയിലെ നഴ്‌സ് റൂമിലെത്തിയ ലിനു ജീവനക്കാർക്കുനേരെ തോക്ക് ചൂണ്ടുകയായിരുന്നു. തുടർന്ന് ജീവനക്കാരോട് കയർത്തതിനുശേഷം ഇതിവിടെ ഇരിക്കട്ടെ എന്നുപറഞ്ഞ് തോക്ക് മേശമേൽ വച്ചു. ഇതിനിടെ ജീവനക്കാർ മെഡിക്കൽ ഓഫീസറെ ഉൾപ്പെടെയുള്ളവരെ വിവരമറിയിച്ചു. പിന്നാലെ മെഡിക്കൽ ഓഫീസറും കൂടുതൽ ജീവനക്കാരുമെത്തിയപ്പോൾ ഇയാൾ ആശുപത്രിയിൽ നിന്ന് പുറത്തിറങ്ങുകയും വാഹനമെടുത്ത് രക്ഷപ്പെടുകയുമായിരുന്നു.

ജീവനക്കാരുടെ പരാതിയിൽ കുന്നന്താനം സ്വദേശിയായ ലിനുവിനെ പൊലീസ് പിടികൂടിയിട്ടുണ്ട്. നിരവധി രോഗങ്ങൾക്ക് ചികിത്സയിലുള്ള ലിനുവിന് മാനസിക പ്രശ്നമുള്ളതായാണ് പൊലീസ് സംശയിക്കുന്നത്. താൻ ഡോക്‌ടറാണെന്നും ചികിത്സാ ഉപകരണങ്ങൾ ഉണ്ടെന്നുമാണ് ഇയാൾ പൊലീസിനോട് പറഞ്ഞത്. കസ്റ്റഡിയിലെടുത്ത ലിനുവിന്റെ അറസ്റ്റ് താമസിയാതെ രേഖപ്പെടുത്തുമെന്നും വിവരമുണ്ട്.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

വാണിജ്യ നറുക്കെടുപ്പ് അഴിമതി കേസിൽ കുവൈത്ത് മന്ത്രാലയ ഉദ്യോഗസ്ഥന് 10 വർഷം തടവും 30 ലക്ഷം ദിനാർ പിഴയും

വാണിജ്യ നറുക്കെടുപ്പ് അഴിമതി കേസിൽ കുവൈത്ത് മന്ത്രാലയ ഉദ്യോഗസ്ഥന് 10 വർഷം തടവും 30 ലക്ഷം ദിനാർ പിഴയും

കുവൈത്ത് സിറ്റി: രാജ്യം ഉറ്റുനോക്കിയ വാണിജ്യ നറുക്കെടുപ്പ് അഴിമതിക്കേസിൽ വിപ്ലവകരമായ വിധി പ്രസ്താവിച്ച് കുവൈത്ത് ക്രിമിനൽ കോടതി. വാണിജ്യ-വ്യവസായ മന്ത്രാലയത്തിലെ ഉന്നത ഉദ്യോഗസ്ഥൻ ഉൾപ്പെടെ 19 പേർക്ക് 10 വർഷം കഠിനതടവും മറ്റ് 28 പേർക്ക് നാല് വർഷം തടവുമാണ് കോടതി വിധിച്ചത്. ജസ്റ്റിസ് നാസർ അൽ-ബദർ അധ്യക്ഷനായ കോടതിയാണ് വിധി പുറപ്പെടുവിച്ചത്. മന്ത്രാലയത്തിലെ 'ഫ്രീ ഓഫേഴ്‌സ്' വിഭാഗം മേധാവിയായ ഒന്നാം പ്രതിക്ക് 10 വർഷം തടവും, ഒപ്പം 30 ലക്ഷം കുവൈറ്റ് ദിനാർ (ഏകദേശം 80 കോടിയിലധികം രൂപ) പിഴയും വിധിച്ചു. തന്റെ ഔദ്യോഗിക പദവി ദുരുപയോഗം ചെയ്ത് നറുക്കെടുപ്പുകളിൽ കൃത്രിമം കാണിച്ചതിനാണ് ഈ ശിക്ഷ.

അഴിമതിയിൽ പങ്കാളികളായ മറ്റ് 18 പേർക്കും 10 വർഷം വീതം തടവ് ലഭിച്ചു. മറ്റ് 28 പേർക്ക് നാല് വർഷം തടവ് ശിക്ഷ ലഭിച്ചപ്പോൾ, കുറ്റം തെളിയാത്ത 36 പേരെ കോടതി വെറുതെ വിട്ടു. പൊതുജന വിശ്വാസത്തെ തകർക്കുന്ന അതിശക്തമായ അഴിമതിയാണിതെന്ന് കോടതി നിരീക്ഷിച്ചു. സർക്കാർ സംവിധാനങ്ങളെ വഞ്ചിച്ച് വ്യക്തിപരമായ നേട്ടത്തിനായി ഒന്നാം പ്രതി പ്രവർത്തിച്ചു. ഇത് നീതിക്കും തുല്യ അവസരങ്ങൾക്കും വിരുദ്ധമായ അപകടകരമായ കീഴ്‌വഴക്കമാണ്.

ഇത്തരം പ്രവൃത്തികൾ വാണിജ്യ നറുക്കെടുപ്പുകളുടെ വിശ്വാസ്യത തകർക്കുമെന്നും നിയന്ത്രണ സംവിധാനങ്ങളിൽ ജനങ്ങൾക്കുള്ള ആത്മവിശ്വാസം ഇല്ലാതാക്കുമെന്നും കോടതി മുന്നറിയിപ്പ് നൽകി. വാണിജ്യ സ്ഥാപനങ്ങൾ നടത്തുന്ന സമ്മാന പദ്ധതികളിലും നറുക്കെടുപ്പുകളിലും സുതാര്യത ഉറപ്പാക്കാൻ സർക്കാർ കർശന നടപടികൾ സ്വീകരിച്ചു വരുന്നതിനിടയിലാണ് ഈ വിധി വരുന്നത്.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

മണിപ്പൂരിൽ പുതിയ സർക്കാർ ഇന്ന് സത്യപ്രതിജ്ഞ ചെയ്യും

മണിപ്പൂരിൽ പുതിയ സർക്കാർ ഇന്ന് സത്യപ്രതിജ്ഞ ചെയ്യും

മണിപ്പൂരിൽ പുതിയ സർക്കാർ ഇന്ന് വൈകിട്ട് ആറ് മണിക്ക് സത്യപ്രതിജ്ഞ ചെയ്യും. മെയ്തെയ് വിഭാഗത്തിൽ നിന്നുള്ള യുംനാം ഖേംചന്ദ് സിങ് മുഖ്യമന്ത്രിയാകും. കുക്കി വിഭാഗത്തിൽ നിന്നുള്ള നെംച കിപ്ഗെൻ ഉപമുഖ്യമന്ത്രിയുമാകും. യുംനാം ഖേംചന്ദ് സിംഗ് ബിജെപി ദേശീയ നേതാക്കൾക്കൊപ്പം ലോക് ഭവനിൽ എത്തി ഗവർണർ അജയ്കുമാർ ഭല്ലയുമായി കൂടിക്കാഴ്ച നടത്തി.

മെയ്തി-കുക്കി സംഘർഷത്തെത്തുടർന്ന് ക്രമസമാധാനനില തകർന്നതിനെത്തുടർന്ന് മണിപ്പൂരിൽ ഏകദേശം ഒരു വർഷത്തേക്ക് രാഷ്ട്രപതി ഭരണം ഏർപ്പെടുത്തിയിരുന്നു. 2025 ആഗസ്റ്റ് 13 മുതൽ ഇത് ആറ് മാസത്തേക്ക് കൂടി നീട്ടിയിരുന്നു. രാഷ്ട്രപതി ഭരണത്തിൻ കീഴിൽ, സംസ്ഥാന നിയമസഭ താൽക്കാലികമായി നിർത്തിവയ്ക്കുകയും, വംശീയ സംഘർഷങ്ങൾ തടയുന്നതിനും സംസ്ഥാനത്ത് ക്രമസമാധാനം നിലനിർത്തുന്നതിനുമായി ഗവർണറുടെ മേൽനോട്ടത്തിലുള്ള കേന്ദ്ര സേനയെ വിന്യസിക്കുകയും ചെയ്തിരുന്നു.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

കാസർകോട് കുമ്പളയിലെ ടോൾ പിരിവ് ഒഴിവാക്കി; ഔദ്യോഗിക പ്രഖ്യാപനം നടത്തി കേന്ദ്ര സഹമന്ത്രി

കാസർകോട് കുമ്പളയിലെ ടോൾ പിരിവ് ഒഴിവാക്കി; ഔദ്യോഗിക പ്രഖ്യാപനം നടത്തി കേന്ദ്ര സഹമന്ത്രി

കാസർകോട്: മഞ്ചേശ്വരം കുമ്പള- ആരിക്കാടി ടോൾ ബൂത്തിലെ ടോൾ പിരിവ് ഒഴിവാക്കി. ഉപരിതല ഗതാഗതവകുപ്പ് സഹമന്ത്രി ഹർഷ് മൽഹോത്രയാണ് ഇതു സംബന്ധിച്ച് ഔദ്യോഗിക പ്രഖ്യാപനം നടത്തിയത്. അടുത്ത ആറ് മണിക്കൂറിൽ ടോൾ പിരിവ് സ്ഥിരമായി നിർത്തലാക്കുമെന്നും ഹർഷ് മൽഹോത്ര പറഞ്ഞു. അതേസമയം ബിജെപി നേതാക്കളുടെ ഇടപെടലിനെ തുടർന്നാണ് തീരുമാനമെന്നും ഈ വിഷയവുമായി ബന്ധപ്പെട്ട് എൽഡിഎഫ്- യുഡിഎഫ് നേതാക്കൾ ഒരിക്കൽ പോലും സമീപിച്ചിട്ടില്ലെന്നും ഹർഷ് മൽഹോത്ര പറഞ്ഞു. ബിജെപി നേതാക്കളാണ് വിഷയം കൃത്യമായി കേന്ദ്ര മന്ത്രി നിതിൻ ഗഡ്കരിയെ അറിയിച്ചത്. ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ, നേതാക്കളായ കെ സുരേന്ദ്രൻ, എം എൽ അശ്വിനി തുടങ്ങിയവരാണ് കൃത്യമായി ഇടപെട്ടതെന്നും ഹർഷ് മൽഹോത്ര വ്യക്തമാക്കി.

കുമ്പള ആരിക്കാടി ടോൾപ്ലാസക്കെതിരെ വലിയ പ്രതിഷേധങ്ങളും നിയമപോരാട്ടങ്ങളും നടക്കുന്നതിനിടെയാണ് കേന്ദ്രസർക്കാരിന്റെ തീരുമാനം. എൻഎച്ച്എഐ ആദ്യം വിട്ടുവീഴ്ച്ചകൾക്ക് തയ്യാറായിരുന്നില്ലെങ്കിലും ജനരോഷം ശക്തമായതിന് പിന്നാലെ ജനങ്ങളുടെ ആവശ്യത്തിന് വഴങ്ങുകയായിരുന്നു. ഏതാനും ദിവസങ്ങൾക്ക് മുന്നേ ഇവിടെ പണമായി ടോൾ വാങ്ങുന്നത് നിർത്തിയിരുന്നു. രണ്ട് ദിവസം മുൻപ് ഫാസ്ടാഗ് ഉപയോഗിച്ച് ടോൾ പിരിക്കുന്നതും നിർത്തി. കുമ്പള ആരിക്കാടിയിലെ ഈ ടോൾ കോംപ്ലക്സ് വരും ദിവസങ്ങളിൽ തന്നെ പൂർണമായും പൊളിച്ച് നീക്കുമെന്നാണ് പുറത്തുവരുന്ന സൂചന.

60 കിലോമീറ്ററിനുള്ളിൽ രണ്ട് ടോൾ പ്ലാസകൾ പാടില്ലെന്ന കേന്ദ്ര സർക്കാർ നിർദേശമുണ്ട്. ഇത് നിലനിൽക്കെയാണ് തലപ്പാടിക്ക് പുറമെ കുമ്പള ആരിക്കാടിയിലും ടോൾ ബൂത്ത് സ്ഥാപിച്ചത്. ടോൾപ്ലാസ നിലവിൽ വന്ന് പണം പിരിക്കൽ ആരംഭിച്ചതിന് പിന്നാലെ കനത്ത പ്രതിഷേധങ്ങളുണ്ടായിരുന്നു. പിന്നാലെ ജനുവരി മാസത്തിൽ ടോൾ പിരിവിനെതിരെ ജനകീയ പ്രക്ഷോഭങ്ങളും തുടങ്ങിയിരുന്നു.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

കോന്നി മെഡിക്കൽ കോളേജിൽ തീപിടിത്തം; ലേബർ വാർഡിൽ നിന്നടക്കം രോഗികളെ ഒഴിപ്പിച്ചു

കോന്നി മെഡിക്കൽ കോളേജിൽ തീപിടിത്തം; ലേബർ വാർഡിൽ നിന്നടക്കം രോഗികളെ ഒഴിപ്പിച്ചു

പത്തനംതിട്ട: കോന്നി മെഡിക്കല്‍ കോളേജില്‍ തീപിടിത്തം. ഐസിയുവിന് സമീപമാണ് തീപിടുത്തമുണ്ടായത്. ജനറേറ്റർ റൂമിന് അകത്ത് നിന്ന് തീ പുറത്തേക്ക് പടരുകയായിരുന്നു. തീപിടിത്തമുണ്ടായതിന് പിന്നാലെ ലേബര്‍ വാര്‍ഡില്‍ നിന്നും ഐസിയുവിൽ നിന്നുമടക്കം രോഗികളെ ഒഴിപ്പിച്ചു. കോന്നി ഫയര്‍ ഫോഴ്‌സ് സ്ഥലത്തെത്തി തീ നിയന്ത്രണ വിധേയമാക്കി.