Thursday, 5 February 2026

നെയ്യാറ്റിൻകരയിൽ ബൈക്കിൽ സഞ്ചരിച്ച യുവാക്കൾക്ക് നേരെ ആക്രമണം; ടോർച്ചുകൊണ്ട് എറിഞ്ഞു, തലയ്ക്ക് പരിക്ക്

തിരുവനന്തപുരം: നെയ്യാറ്റിൻകരയിലെ കുന്നത്തുകാൽ മാണിനാടിന് സമീപം യുവാക്കൾക്ക് നേരെ ആക്രമണം. യുവാക്കൾ സഞ്ചരിച്ച ബൈക്കിന് ഒരു സംഘം കൈ കാണിക്കുകയും, നിർത്താതെ മുന്നോട്ടു പോയപ്പോൾ ടോർച്ച് എടുത്ത് എറിയുകയും ആയിരുന്നു. അഭിജിത്ത്, അജിത്ത് എന്നിവരാണ് ബൈക്കിൽ ഉണ്ടായിരുന്നത്. ടോർച്ച് തലയിൽകൊണ്ട് പരിക്കേറ്റ അഭിജിത്തിനെ കാരക്കോണം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. ഓഡിറ്റോറിയത്തിലെ കാറ്ററിംഗ് ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങിയ യുവാക്കൾക്ക് നേരെയാണ് ആക്രമണമുണ്ടായത്. ആക്രമണത്തിന് പിന്നിൽ ആരാണെന്ന് വ്യക്തമല്ല.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

തന്ത്രി കണ്ഠരര് രാജീവര് രണ്ടര കോടി നിക്ഷേപിച്ചുവെന്ന് ആരോപണമുയർന്ന ധനകാര്യ സ്ഥാപനത്തിൽ ഇ ഡി റെയ്ഡ്

തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ള കേസിൽ ജയിലിൽ കഴിയുന്ന ശബരിമല മുൻ തന്ത്രി കണ്ഠരര് രാജീവര് പണം നിക്ഷേപിച്ചുവെന്ന് ആരോപണം ഉയര്‍ന്ന തിരുവല്ലയിലെ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ ഇ ഡി പരിശോധന. ശബരിമല തന്ത്രി കണ്ഠരര് രാജീവരർക്ക് നെടുംപറമ്പ് ഫിനാന്‍സ് എന്ന ധനകാര്യ സ്ഥാപനത്തില്‍ നിക്ഷേപമുണ്ടെന്ന് സിപിഐഎം സംസ്ഥാന കമ്മിറ്റി അംഗം കെ പി ഉദയഭാനു ആരോപിച്ചിരുന്നു. ഇതിന് പിന്നാലെയാണ് സ്ഥാപനത്തില്‍ ഇ ഡി പരിശോധന നടത്തുന്നത്. സ്ഥാപനത്തിന്റെ ഉടമ എന്‍ എം രാജുവിന്റെ വീട്ടിലും ഇ ഡി പരിശോധന നടത്തുന്നുണ്ട്.

രണ്ടര കോടി രൂപയോളം തന്ത്രി കണ്ഠരര് രാജീവര് നെടുംപറമ്പില്‍ ഫിനാൻസിൽ നിക്ഷേപിച്ചിരുന്നു. പിന്നീട് സ്ഥാപനം പൂട്ടിപ്പോയെങ്കിലും പരാതി നല്‍കാനോ പൊലീസിനെ സമീപിക്കാനോ തന്ത്രി തയ്യാറായിരുന്നില്ല. ഇതാണ് സംശയത്തിനിടയാക്കിയത്. അതോടൊപ്പം പത്തനംതിട്ട എംപി ആന്റോ ആന്റണി രണ്ടര കോടി രൂപയുടെ നിക്ഷേപം പിന്‍വലിച്ചതായും കെ പി ഉദയഭാനു ആരോപിച്ചിരുന്നു. ഇതും സംശയത്തിന് വഴിവെച്ചിരുന്നു.

കേരള കോണ്‍ഗ്രസ് എം പത്തനംതിട്ട മുന്‍ ജില്ലാ പ്രസിഡന്റ് എന്‍ എം രാജു നടത്തിയിരുന്ന സ്ഥാപനമാണ് നെടുംപറമ്പില്‍ ഫിനാൻസ്. മുന്‍പ് സാമ്പത്തിക തട്ടിപ്പ് കേസില്‍ എന്‍ എം രാജു അറസ്റ്റിലായിരുന്നു. നേരത്തെ തന്നെ സ്ഥാപനത്തിനെതിരെ നിരവധി പരാതികൾ ഉയരുകയും അന്വേഷണം നടക്കുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയായിരുന്നു എന്‍ എം രാജുവിന്റെ അറസ്റ്റ്. സ്ഥാപനം പൂട്ടിപ്പോയി എന്ന് പറയുമ്പോളും നിലവില്‍ ചില ജീവനക്കാര്‍ ജോലി ചെയ്യുകയും പ്രവര്‍ത്തനങ്ങള്‍ ഭാഗീകമായി നടക്കുകയും ചെയ്യുന്നുണ്ട്. ഇത് കൂടി കണക്കിലെടുത്താണ് റെയ്ഡ് നടത്താനുള്ള ഇ ഡിയുടെ തീരുമാനമെന്നാണ് സൂചന.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

ഒറ്റയാൾ പോരാട്ടം ഫലം കണ്ടു, ഹൈക്കോടതി നിർദേശിച്ചു, ആർമി ടവറിലെ താമസക്കാരന് വാടക നൽകണം

കൊച്ചി: അപകടാവസ്ഥയിലായ ആർമി ടവറിലെ നിലവിലെ ഏക താമസക്കാരനായ സിബി ജോർജിന് വാടകയും വീട് മാറ്റ ചെലവും നൽകാൻ ജില്ലാ കളക്ടർ നടപടി സ്വീകരിക്കണമെന്ന് ഹൈക്കോടതി നിർദേശിച്ചു. വൈറ്റിലയിലെ സിൽവർ സാൻഡ് ഐലൻഡിൽ സ്ഥിതി ചെയ്യുന്ന ആർമി വെൽഫെയർ ഹൗസിംഗ് ഓർഗനൈസേഷൻ (എ.ഡബ്ല്യു.എച്ച്.ഒ) നിർമിച്ച ആർമി ടവർ കെട്ടിടം അതീവ ദുർബലാവസ്ഥയിലായ സാഹചര്യത്തിലാണ് നീതി തേടി അദ്ദേഹം കോടതിയെ സമീപിച്ചത്.

എ.ഡബ്ള്യു.എച്ച്.ഒ നിർമിച്ച് ഏഴ് വർഷം മുൻപ് കൈമാറിയ സി. ടവറിലെ എല്ലാ ഉടമകൾക്കും 35000 രൂപ വീതം ആറ് മാസത്തെ വാടകയും 30000 രൂപ ചെലവും നൽകാൻ സെപ്തംബർ 10ന് ഹൈക്കോടതി ഉത്തരവായിരുന്നു. കോടതി അലക്ഷ്യ ഹർജി നൽകിയതിന് ശേഷമാണ് റിട്ട.കേണൽ സിബി ജോർജിന് ഡിസംബർ രണ്ടിന് മൂന്ന് മാസത്തെ വാടക മാത്രം നൽകിയത്.

പണം ലഭിക്കുന്നതിനായി കാത്തിരിക്കാതെ താമസം മാറ്റണമെന്നും ഹർജിക്കാരനോട് കോടതി നിർദേശിച്ചു. എപ്പോൾ വേണമെങ്കിലും തകർന്ന് വീഴാവുന്ന, അടിയന്തരമായി ഒഴിപ്പിക്കണമെന്ന ദുരന്തനിവാരണ അതോറിട്ടിയുടെ ഉത്തരവുള്ള കെട്ടിടത്തിൽ സിബി ജോർജും കുടുംബവും മാത്രമാണ് നിലവിൽ താമസം.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

സ്വർണ വില വീണ്ടും കുത്തനെ ഇടിഞ്ഞു; കുറഞ്ഞത് 4000 രൂപയോളം

കേരളത്തിലെ സ്വരണവിലയില്‍ കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ഏറ്റക്കുറച്ചിലുകള്‍ സംഭവിച്ചുകൊണ്ടിരിക്കുകയാണ്. ഒരു ദിവസം രണ്ടും മൂന്നും പ്രാവശ്യമായി കൂടിയും കുറഞ്ഞും വില ചാഞ്ചാടി നില്‍ക്കുകയാണ്. വരും ദിവസങ്ങളില്‍ സ്വര്‍ണവില ഇനിയും കുറഞ്ഞേക്കാമെന്നാണ് റിപ്പോര്‍ട്ടുകള്‍.

ഇന്നത്തെ സ്വര്‍ണവില
സംസ്ഥാനത്ത് ഒരു പവന്‍ 22 കാരറ്റ് സ്വര്‍ണത്തിന് 112,920 രൂപയാണ് ഇന്നത്തെ വില. ഒരുഗ്രാമിന് 14155യും. ഇന്നലെ ഒരു ഗ്രാമിന് 14,615 രൂപയും ഒരു പവന് 116,920 രൂപയുമായിരുന്നു വില. 4000 രൂപയുടെ കുറവാണ് പവന്‍ വിലയില്‍ ഇന്ന് ഉണ്ടായിരിക്കുന്നത് . ഗ്രാമിന് 460 രൂപയുടെ വ്യത്യാസവും. ഇന്നലെ രാവിലെ കൂടിനിന്ന വില ഉച്ചയ്ക്ക് ശേഷം കുറയുകയായിരുന്നു. 18 കാരറ്റ് സ്വര്‍ണത്തിനും വിലവ്യത്യാസമുണ്ട്. ഇന്ന് കേരളത്തില്‍ 18 കാരറ്റ് ഒരു പവന്‍ സ്വര്‍ണത്തിന് 93,600 രൂപയിലും ഗ്രാമിന് 11700 രൂപയിലുമാണ് വ്യാപാരം നടക്കുന്നത് . ഇന്നലെ ഉച്ചയ്ക്ക് ശേഷം ഒരു ഗ്രാമിന് 11,958 രൂപയും ഒരു പവന് 95,664 രൂപയുമായിരുന്നു വില.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

കോഴിക്കോട് മിണ്ടാപ്രാണിയോട് കൊടുംക്രൂരത; പന്തീരാങ്കാവിൽ പൂച്ചയെ മരക്കൊമ്പിൽ കെട്ടിത്തൂക്കിക്കൊന്ന നിലയിൽ

കോഴിക്കോട്: ഒളവണ്ണയിൽ പൂച്ചയെ മരക്കൊമ്പിൽ കെട്ടിത്തൂക്കി കൊന്ന നിലയിൽ കണ്ടെത്തി. പന്തീരങ്കാവ് ഒളവണ്ണ കയറ്റിയിൽ തറയിൽ തൊടി താഴം മാനാടത്ത് ശോഭനയുടെ വീട്ടുപറമ്പിലെ മാവിലാണ് പൂച്ചയെ തൂക്കിലേറ്റിയ നിലയിൽ കണ്ടത്. വിവരമറിഞ്ഞ് നാട്ടുകാരും പൊലീസും സ്ഥലത്തെത്തി.

സംഭവത്തിൽ വീട്ടുകാർ നല്ലളം പൊലീസിൽ പരാതി നൽകിയിട്ടുണ്ട്. പൂച്ചയെ വെറ്ററിനറി വിഭാഗം എത്തി പോസ്റ്റ്‌മോർട്ടം ചെയ്യും. നിലവിൽ സംഭവസ്ഥലത്ത് നല്ലളം പൊലീസ് കാവൽ ഏർപ്പെടുത്തിയിരിക്കുകയാണ്. മിണ്ടാപ്രാണിയോട് കാട്ടിയ ഈ കൊടുംക്രൂരതയിൽ നാട്ടുകാർക്കിടയിൽ വലിയ പ്രതിഷേധം ഉയർന്നിട്ടുണ്ട്.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

‘ചില യൂട്യൂബേഴ്‌സ് ശവശരീരത്തെപ്പോലും വെറുതെ വിടാത്ത കഴുകന്മാരെപ്പോലെ’; റോയ് സിജെയുടെ മരണവുമായി ബന്ധപ്പെട്ട വ്യാജവാര്‍ത്തകള്‍ക്കെതിരെ കോണ്‍ഫിഡന്റ് ഗ്രൂപ്പ്

കോണ്‍ഫിഡന്റ് ഗ്രൂപ്പ് ചെയര്‍മാന്‍ ഡോ. റോയ് സിജെയുടെ ആത്മഹത്യയുടെ പശ്ചാത്തലത്തില്‍ ചെയര്‍മാനേയും കമ്പനിയേയും കുറിച്ച് വ്യാജ വാര്‍ത്തകള്‍ പ്രചരിക്കുന്നതായി കോണ്‍ഫിഡന്റ് ഗ്രൂപ്പ് എംഡി ടി എ ജോസഫ്. റോയ്‌യുടെ മരണത്തെക്കുറിച്ച് ചില യൂട്യൂബര്‍മാര്‍ വ്യാജവാര്‍ത്തകള്‍ പ്രചരിപ്പിക്കുകയാണെന്നും അവര്‍ ഉന്നയിക്കുന്ന ആരോപണങ്ങള്‍ക്ക് തെളിവ് കാണിക്കാന്‍ അവരെ വെല്ലുവിളിക്കുന്നുവെന്നും ജോസഫ് പറഞ്ഞു. നിലവില്‍ കോണ്‍ഫിഡന്റ് ഗ്രൂപ്പിന്റെ പ്രവര്‍ത്തനത്തില്‍ യാതൊരു പ്രശ്‌നങ്ങളുമില്ല. ഗ്രൂപ്പ് ഇനിയും ശക്തമായി മുന്നോട്ടുപോകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു

എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിലും സിബിഐയിലും ഒക്കെ ജോലി ചെയ്യുന്നതുപോലെ അത്ര ആധികാരികമെന്ന മട്ടിലാണ് പല യൂട്യൂബേഴ്‌സും റോയ്‌യുടെ മരണത്തെക്കുറിച്ച് സംസാരിക്കുന്നതെന്ന് ടി എ ജോസഫ് പറഞ്ഞു. മരിച്ചുപോയവരുടെ ശവശരീരങ്ങളെപ്പോലും വെറുതെ വിടാത്ത കഴുകന്മാരായി ചില യൂട്യൂബേഴ്‌സ് മാറുന്നുണ്ട്. മരിച്ചുപോയ ആളെക്കുറിച്ച് തെറ്റായ കാര്യങ്ങള്‍ പറയുന്നതില്‍ നിന്ന് നിങ്ങള്‍ എന്ത് മാനസിക സുഖമാണ് കണ്ടെത്തുന്നതെന്നും അദ്ദേഹം ചോദിച്ചു.

കോണ്‍ഫിഡന്റ് ഗ്രൂപ്പിന്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലാണ് വ്യാജ വാര്‍ത്തകള്‍ക്കെതിരായ വിഡിയോ കോണ്‍ഫിഡന്റ് ഗ്രൂപ്പ് എംഡി ടി എ ജോസഫ് പങ്കുവച്ചിരിക്കുന്നത്. കോണ്‍ഫിഡന്റ് ഗ്രൂപ്പ് നിക്ഷേപകരിലും ഉപഭോക്താക്കളിലും വ്യാജ വാര്‍ത്തകള്‍ ആശങ്കകള്‍ സൃഷ്ടിച്ചേക്കാന്‍ സാധ്യതയുള്ളതിനാല്‍ കൂടിയാണ് കമ്പനി വിശദീകരണ വിഡിയോയുമായി രംഗത്തെത്തിയിരിക്കുന്നത്. തങ്ങളുടെ കമ്പനിയ്ക്ക് പിന്നില്‍ തന്നെ ഇഡിയും സിബിഐയും ഉണ്ടെന്നൊക്കെയുള്ളത് അവാസ്തവമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

മോദി വീണ്ടും തമിഴ്നാട്ടിലേക്ക്; ഈ മാസം 28ന് മധുരയിൽ പൊതുയോ​ഗം

ചെന്നൈ: പ്രധാനമന്ത്രി നരേന്ദ്രമോദി വീണ്ടും തമിഴ്നാട്ടിലേക്ക്. ഈ മാസം 28ന് മധുരയിൽ വെച്ച് പൊതുയോ​ഗം നടക്കും. തിരുപ്പരൻകുന്ത്രം ദീപം തെളിക്കൽ വിവാദതിന് ശേഷമുള്ള ആദ്യ മധുര സന്ദർശനമാണിത്. കഴിഞ്ഞ മാസം മോദിയുടെ റാലി മധുരയിൽ നടത്താൻ ആലോചിച്ചിരുന്നെങ്കിലും എഐഎഡിഎംകെ എതിർത്തിരുന്നു. തുടർന്ന് ചെന്നൈയിൽ ആയിരുന്നു റാലി നടത്തിയത്.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

സഹകരണ ബാങ്കിൽ നിക്ഷേപിച്ച തുക തിരികെ കിട്ടിയില്ല; ചോദിച്ചപ്പോൾ അസഭ്യവും മര്‍ദനവും, പരാതിയുമായി നിക്ഷേപകന്‍

തിരുവനന്തപുരം: സഹകരണ ബാങ്കിൽ നിന്ന് നിക്ഷേപ തുക തിരികെ ആവശ്യപ്പെട്ടപ്പോൾ അസഭ്യം പറഞ്ഞെന്ന് പരാതി. അമരവിള സ്വദേശി ചന്ദ്രശേഖരൻ നായരാണ് പരാതിയുമായി രംഗത്തെത്തിയത്. അറയൂർ സർവ്വീസ് സഹകരണ ബാങ്കിൻ്റെ ഉദിയൻകുളങ്ങര ശാഖയ്ക്ക് എതിരെയാണ് ആരോപണം. ചികിത്സയ്ക്കായി പണം തിരികെ ചോദിച്ചപ്പോൾ അസഭ്യം പറഞ്ഞെന്നും മർദിക്കാൻ ശ്രമിച്ചെന്നുമാണ് ആരോപണം ഉയരുന്നത്. നാലര ലക്ഷം രൂപയാണ് ചന്ദ്രശേഖരന്റെ നിക്ഷേപം. ഒരു വർഷമായി പണം തിരികെ ചോദിക്കുന്നു എന്നും ചന്ദ്രശേഖരൻ പറയുന്നു. സംഭവത്തില്‍ ചന്ദ്രശേഖരന്‍ ബാങ്ക് സെക്രട്ടറിക്ക് പരാതി നൽകി.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

മൃതദേഹം കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തി; കോഴിക്കോട്ടെ മാങ്കാവിൽ കെട്ടിടത്തിന് തീപിടിച്ച് അപകടം

കോഴിക്കോട്: കോഴിക്കോട്ടെ മാങ്കാവിൽ കെട്ടിടത്തിന് തീപിടിച്ചു. മുറിക്കുള്ളിൽ പുരുഷൻ്റെ മൃതദേഹം കത്തികരിഞ്ഞ നിലയിൽ കണ്ടെത്തി. മാങ്കാവ് ആഴ്ചവട്ടം റോഡിലാണ് സംഭവം. റോഡ് അരികിൽ ഒറ്റമുറികളുള്ള കെട്ടിടത്തിൽ ആണ് സംഭവം. ഫയർഫോഴ്സ് എത്തിയപ്പോഴേക്കും മുറി കത്തിനശിച്ചിരുന്നു.

പ്രഭാത സവാരി നടത്തുന്നവരാണ് റോഡരികിലുള്ള കെട്ടിടത്തിൽ നിന്നും തീയും പുകയും വരുന്നത് ശ്രദ്ധിച്ചത്. ഉടനെ ഫയർ ഫോഴ്സ് എത്തി. അപ്പോഴേക്കും മുറിയാകെ കത്തിനശിച്ചിരുന്നു. മുറിക്കുള്ളിൽ ഒരാളുടെ മൃതദേഹം കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തി. കല്ലായിയിൽ ഫർണിച്ചർ കടയിൽ ജോലി ചെയ്തിരുന്നയാളാണ് ഇവിടെ വാടകയ്ക്ക് താമസിച്ചിരുന്നതെന്ന് അയൽവാസികൾ പറയുന്നു. ഇയാളോണാ മരിച്ചതെന്ന് നിലവിൽ സ്ഥിരീകരിച്ചിട്ടില്ല. ഫോറൻസിക് പരിശോധന ഉൾപ്പെടെ നടത്തും.

ഈ കെട്ടിടത്തിന് മുകളിലാണ് ഉടമ താമസിച്ചിരുന്നത്. അദ്ദേഹം നിലവിൽ സ്ഥലത്തില്ല. യാത്രയിലാണ്. തീപിടിത്തം എങ്ങനെയാണ് ഉണ്ടായതെന്ന് വ്യക്തമല്ല. കൂടുതൽ അന്വേഷണം നടത്തുമെന്ന് പൊലീസ് പറഞ്ഞു.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

ആന തുമ്പിക്കൈ കൊണ്ട് അടിച്ചു, കോട്ടൂര്‍ ആന പരിശീലന കേന്ദ്രത്തില്‍ പാപ്പന് ദാരുണാന്ത്യം

തിരുവനന്തപുരം: കോട്ടൂര്‍ കാപ്പുകാട് ആന പരിശീലന കേന്ദ്രത്തില്‍ ആന തുമ്പിക്കൈ കൊണ്ട് അടിച്ച പാപ്പന് ദാരുണാന്ത്യം. ബാലരാമപുരം സ്വദേശി വിഷ്ണുവാണ് മരിച്ചത്. ആനയെ കുളിപ്പിക്കുന്നതിനിടെ തുമ്പിക്കൈ കൊണ്ട് വെള്ളത്തിലേക്ക് അടിച്ചു താഴ്ത്തുകയായിരുന്നു. ആനയുടെ ഒന്നാം പപ്പാൻ ആണ് വിഷ്ണു. നെയ്യാർ ഡാം റിസർവെയറിൽ ആനയെ കുളിപ്പിക്കുന്നതിനിടെയായിരുന്നു സംഭവം.