Tuesday, 3 March 2026

തിരുവനന്തപുരത്ത് മരച്ചീനി തോട്ടത്തിൽ അച്ഛനും മകനും മരിച്ച നിലയിൽ; വൈദ്യുതാഘാതമേറ്റെന്ന് സൂചന

തിരുവനന്തപുരം: നഗരൂർ കുറിയേടത്ത്‌കോണത്ത് അച്ഛനും മകനും മരിച്ച നിലയിൽ. കൊച്ചുണ്ണി (52), മകൻ അഖിൽ (32)എന്നിവരാണ് മരിച്ചത്. പാടത്തെ മരച്ചീനി കൃഷിയിടത്തിലെ ചാലിൽ ആണ് ഇരുവരെയും മരിച്ച നിലയിൽ കണ്ടെത്തിയത്. സ്വകാര്യ വ്യക്തി പാട്ടത്തിനെടുത്ത പുരയിടത്തിൽ രാവിലെ 9 മണിയോടെയാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്. ഭൂമി പാട്ടത്തിന് എടുത്ത ആൾ തന്നെയാണ് മൃതദേഹം കണ്ടത്. തോട്ടത്തിന് ചുറ്റും വൈദ്യുത വേലിയുണ്ട്. അതിനാൽ ഇരുവരും ഷോക്ക് ഏറ്റ് മരിച്ചതാകാം എന്നാണ് പ്രാഥമിക നിഗമനം. കെഎസ്ഇബി അധികൃതരും നഗരൂർ പോലീസും പ്രദേശത്ത് പരിശോധന നടത്തി.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

ആലപ്പുഴയിൽ ടോറസ് ലോറിയും കാറും കൂട്ടിയിടിച്ച് അപകടം; രണ്ട് യുവാക്കൾക്ക് ദാരുണാന്ത്യം

ആലപ്പുഴ: ചേർത്തലയിൽ ടോറസ് ലോറിയും കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ രണ്ട് യുവാക്കൾക്ക് ദാരുണാന്ത്യം. പതിനൊന്നാം മൈലിനു സമീപം പള്ളികവലയിലാണ് അപകടമുണ്ടായത്. തണ്ണീർമുക്കം മുട്ടത്തിപറമ്പ് വീഴാശ്ശേരികരി വേണുഗോപാലിന്റെ മകൻ നന്ദഗോപാൽ(22), വയലാർ പഞ്ചായത്ത് ആറാം വാർഡ് മംഗളം പറമ്പ് വീട്ടിൽ കലേഷ് കുമാറിന്റെ മകൻ ആരവ് കൃഷ്ണ(24) എന്നിവരാണ് മരിച്ചത്. ഇന്നലെ രാത്രി 11.30ഓടെയായിരുന്നു അപകടമുണ്ടായത്. ഇരുവരുടെയും മൃതദേഹം നിലവിൽ ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. 

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

ഇറാൻ സംഘർഷം: വിദേശ കപ്പലുകളിലെ മൂന്ന് ഇന്ത്യൻ നാവികർ കൊല്ലപ്പെട്ടു, സ്ഥിരീകരിച്ച് ഡിജി ഷിപ്പിങ്

ദില്ലി: ഇറാൻ സംഘർഷത്തിൽ മൂന്ന് ഇന്ത്യൻ നാവികർ കൊല്ലപ്പെട്ടു. ഒരു ഇന്ത്യക്കാരന് പരിക്കേൽക്കുകയും ചെയ്തു. ഡിജി ഷിപ്പിങ് ആണ് ഇക്കാര്യം സ്ഥിരീകരിച്ചത്. വിദേശ കപ്പലുകളിൽ ജോലി ചെയ്തിരുന്ന ഇന്ത്യൻ നാവികർ ആണ് കൊല്ലപ്പെട്ടത്. ഇന്ത്യൻ കപ്പലുകൾ ആക്രമണത്തിനിരയായിട്ടില്ലെന്ന് ഡിജി ഷിപ്പിങ് വ്യക്തമാക്കി. കപ്പലുകൾക്കും നാവികർക്കുമായി കൺട്രോൾ റൂം തുറന്നു.

അതേസമയം, ഇറാന്റെ പരമോന്നത നേതാവ് ആയത്തുള്ള ഖമനേയിയുടെ കൊലപാതകത്തിൽ തെറ്റായ വിവരങ്ങൾ പ്രചരിപ്പിച്ചെന്ന് ആരോപിച്ച് മാധ്യമ സ്ഥാപനങ്ങൾക്കെതിരെ കേസെടുത്തു. ജമ്മുകശ്മീർ പൊലീസ് ആണ് കേസെടുത്തത്. ക്രമസമാധാനം തകർക്കുന്ന രീതിയിൽ വാർത്തകൾ നൽകിയെന്നും തെറ്റായ വിവരങ്ങൾ പ്രചരിപ്പിച്ചെന്നും എഫ്ഐആറിൽ പറയുന്നു.

ഇറാനെതിരെയുള്ള സൈനിക നടപടി തുടരുമെന്ന് ഇന്നലെ യുഎസ് പ്രസിഡന്റ് ഡൊണൾഡ് ട്രംപ് വ്യക്തമാക്കിയിരുന്നു. ​ഗൾഫ് മേഖലകളിലും സംഘർഷം രൂക്ഷമായിക്കൊണ്ടിരിക്കുകയാണ്. ഇതിനിടെ കുവൈത്തിലെ അമേരിക്കൻ എംബസി തൽക്കാലത്തേക്ക് അടക്കുകയും ചെയ്തു. അതേസമയം, ഇസ്രായേൽ വിടുന്ന അമേരിക്കൻ പൗരന്മാരെ നേരിട്ട് സഹായിക്കാൻ കഴിയില്ലെന്ന് ഇസ്രായേൽ അമേരിക്കൻ എംബസി വ്യക്തമാക്കിയിരിക്കുകയാണ്. ഇസ്രായേൽ ടൂറിസം മന്ത്രാലയത്തിന്റെ സേവനം ഉപയോഗിക്കാനാണ് നിർദേശം. ഇതിന് സുരക്ഷ ഉറപ്പ് നൽകാൻ കഴിയില്ല എന്നും സ്വന്തം നിലയ്ക്കു തീരുമാനം എടുക്കണമെന്നുമാണ് എംബസിയുടെ നിർദേശം. 

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

വിവാദശേഷം ആദ്യമായി പൊതുവേദിയിലെത്തി വീണാ ജോർജ്; 'ആരോഗ്യം ആനന്ദം' സെമിനാർ ഉദ്ഘാടനം ചെയ്തു

പത്തനംതിട്ട: കണ്ണൂരിലെ കെഎസ്‌യു കരിങ്കൊടി പ്രതിഷേധത്തിനിടെ പരിക്കേറ്റ ആരോഗ്യമന്ത്രി വിവാദശേഷം ആദ്യമായി പൊതുവേദിയിലെത്തി. പത്തനംതിട്ടയില്‍ നടന്ന ആരോഗ്യവകുപ്പിന്റെ പരിപാടിയായ 'ആരോഗ്യം ആനന്ദം' സെമിനാര്‍ ഉദ്ഘാടനം ചെയ്തു. കേരളത്തിലെ ആരോഗ്യ മേഖലയെ തകര്‍ക്കാനുള്ള ശ്രമമാണ് നിലവില്‍ നടക്കുന്നത് എന്ന് ഉദ്ഘാടന പ്രസംഗത്തിനിടെ വീണാ ജോര്‍ജ് പറഞ്ഞു. സംസ്ഥാനത്താകെ 438 കോടി രൂപയുടെ പൂര്‍ത്തീകരിച്ച പദ്ധതികളുടെ ഉദ്ഘാടനം ഇന്ന് നടക്കുമെന്നും ഉദ്ഘാടനത്തിലൂടെ സത്യത്തിന്റെ പ്രതിരോധം തീര്‍ക്കുകയാണ് ചെയ്യുന്നതെന്നും ആരോഗ്യമന്ത്രി പ്രതികരിച്ചു.

അതേസമയം, തുറവൂര്‍ താലൂക്ക് ആശുപത്രിയിലെ ഉദ്ഘാടന വേദിക്ക് മുന്നില്‍ ആരോഗ്യമന്ത്രിക്ക് എതിരെ കോണ്‍ഗ്രസ് പ്രതിഷേധിച്ചു. നിര്‍മാണം പൂര്‍ത്തിയാകാതെയും മതിയായ ഡോക്ടര്‍മാരെ നിയമിക്കാതെയും ആശുപത്രി ഉദ്ഘാടനം നടത്താനൊരുങ്ങുന്നു എന്നാരോപിച്ചാണ് കോണ്‍ഗ്രസ് പ്രതിഷേധം. പ്രകടനവുമായി എത്തിയ നേതാക്കള്‍ കരിങ്കൊടി ഉയര്‍ത്തുകയായിരുന്നു. സിപിഐഎം പ്രവര്‍ത്തകര്‍ കൂടി സ്ഥലത്ത് എത്തിയതോടെ പ്രതിഷേധം കയ്യാങ്കളിയിലേക്ക് വഴിമാറി. ഇന്ന് വൈകീട്ട് മൂന്ന് മണിക്കായിരുന്നു കെട്ടിടത്തിന്റെ ഉദ്ഘാടനം തീരുമാനിച്ചിരുന്നത്.

പ്രതിഷേധത്തിനിടെ പരിക്കേറ്റതിന് പിന്നാലെ ഡോക്ടര്‍മാരുടെ നിര്‍ദേശ പ്രകാരം വീണാ ജോര്‍ജ് നാല് ദിവസം പൂര്‍ണ വിശ്രമത്തിലായിരുന്നു. ഇതേതുടര്‍ന്ന് മാര്‍ച്ച് രണ്ട് വരെയുള്ള പൊതുപരിപാടികള്‍ മാറ്റിവെച്ചിരുന്നു. ഇക്കഴിഞ്ഞ ഫെബ്രുവരി 25ന് കണ്ണൂര്‍ റെയില്‍വെ സ്റ്റേഷനില്‍വെച്ചായിരുന്നു മന്ത്രി വീണാ ജോര്‍ജിനെതിരെ കെഎസ്‌യു പ്രവര്‍ത്തകരുടെ കരിങ്കൊടി പ്രതിഷേധം അരങ്ങേറിയത്. റെയില്‍വെ സ്റ്റേഷനിലൂടെ നടന്ന് നീങ്ങുകയായിരുന്ന മന്ത്രിക്ക് നേരെ കെഎസ്‌യു പ്രവര്‍ത്തകര്‍ പാഞ്ഞടുക്കുകയായിരുന്നു. മന്ത്രിയുടെ കൈക്കും കഴുത്തിനും പരിക്കേറ്റിരുന്നു.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

ശബരിമല സ്വർണക്കൊള്ള: ദേവസ്വം ബോർഡ് മുൻ പ്രസിഡൻ്റ് എ പത്മകുമാറിൻ്റെ ജാമ്യഹർജിയിൽ നാളെ വിധി പറയും

കൊല്ലം: ശബരിമല സ്വർണക്കൊള്ള കേസിൽ ദേവസ്വം ബോർഡ് മുൻ പ്രസിഡൻ്റ് എ പത്മകുമാർ സമർപ്പിച്ച ജാമ്യ ഹർജിയിൽ കൊല്ലം വിജിലൻസ് കോടതി നാളെ വിധി പറയും. ദ്വാരപാലക ശില്പ കേസിലെ സ്വാഭാവിക ജാമ്യ ഹർജിയിലാണ് വിധി. ആദ്യം അറസ്റ്റിലായ കട്ടിളപ്പാളി കേസിൽ നേരത്തെ സ്വാഭാവിക ജാമ്യം ലഭിച്ചിരുന്നു. ദ്വാരപാലകയിൽ കൂടി ജാമ്യം ലഭിക്കുന്നതോടെ പത്മകുമാറും ജയിൽമോചിതനാകും. കേസിലെ ഏഴ് പ്രതികൾ ഇതിനോടകം ജാമ്യം നേടി പുറത്തിറങ്ങിയിരുന്നു. ഒന്നാം പ്രതി ഉണ്ണി കൃഷ്ണൻ പോറ്റി അടക്കം 5 പേർക്ക് സ്വാഭാവിക ജാമ്യമാണ് ലഭിച്ചത്.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

'നല്ല ജീവിതം തേടിയെത്തി, ഇപ്പോൾ ബോംബ് ഷെൽട്ടറുകൾ തിരയുന്നു'; പ്രധാനമന്ത്രി മോദിയോട് സഹായമഭ്യർത്ഥിച്ച് ഇന്ത്യാക്കാർ

ദുബായ്: പശ്ചിമേഷ്യയിൽ സംഘർഷം രൂക്ഷമായതോടെ ദുബായ് അടക്കം ഗൾഫ് രാജ്യങ്ങളിൽ കുടുങ്ങിക്കിടക്കുന്ന ആയിരക്കണക്കിന് ഇന്ത്യാക്കാർ ആശങ്കയിൽ. ജീവിതം മാർഗം തേടിയെത്തിയ തങ്ങൾ ഇപ്പോൾ ബോംബ് ഷെൽട്ടറുകൾ തേടേണ്ട അവസ്ഥയിലാണെന്ന് ദുബായിൽ ജോലി ചെയ്യുന്ന തൊഴിലാളി പ്രധാനമന്ത്രിയോട് പറഞ്ഞു. തന്നെയും ഒപ്പമുള്ളവരെയും എത്രയും വേഗം നാട്ടിൽ തിരിച്ചെത്തിക്കാൻ ഇടപടണമെന്ന് പ്രധാനമന്ത്രിയോട് അദ്ദേഹം അഭ്യർത്ഥിച്ചു. ഗൾഫ് മേഖലയിലെ നിർമ്മാണ തൊഴിലാളികൾ മുതൽ ടെഹ്‌റാനിലെ മെഡിക്കൽ വിദ്യാർത്ഥികൾ വരെ സോഷ്യൽ മീഡിയ വഴി സഹായത്തിനായി അപേക്ഷിക്കുന്നുണ്ട്. സംഘർഷത്തെ തുടർന്ന് വ്യോമപാതകൾ അടച്ചതും വിമാനങ്ങൾ റദ്ദാക്കിയതും ഇവരെയെല്ലാം കടുത്ത ആശങ്കയിലാക്കിയിരിക്കുകയാണ്.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

'കൈയിൽ ഭക്ഷണത്തിന് പോലും പണമില്ല, രക്ഷിക്കണം'; പശ്ചിമേഷ്യൻ സംഘർഷത്തിനിടെ മോസ്കോയിൽ കുടുങ്ങിയ ഇന്ത്യക്കാരൻ

ആണവായുധം എന്ന ആരോപണം ഉന്നയിച്ച് യുഎസ് - ഇസ്രയേൽ സൈന്യം ഇറാനുമായി യുദ്ധപ്രഖ്യാപനം നടത്തിയതിന് പിന്നാലെ ലോകമെങ്ങുമുള്ള വിമാന ഗതാതഗങ്ങൾ താറുമാറി. ഇന്ത്യക്കാരായ ലക്ഷക്കണത്തിന് പ്രവാസികളും വിദ്യാർത്ഥികളും ഇതോടെ പല ഇടങ്ങളിലായി കുടുങ്ങിക്കിടക്കുകയാണ്. ഇതിനിടെ മോസ്കോയിൽ കുടുങ്ങിപ്പോയ ഒരു ഇന്ത്യക്കാരൻ തന്‍റെ കൈയിൽ ഭക്ഷണത്തിന് പോലും പണം അവശേഷിക്കുന്നില്ലെന്നും എങ്ങനെയെങ്കിലും രക്ഷിക്കണമെന്നും അഭ്യർത്ഥിച്ച് സമൂഹ മാധ്യമങ്ങളിൽ പങ്കുവച്ച വീഡിയോ വൈറലായി.