Wednesday, 8 April 2026

വേങ്ങരയിൽ സ്വകാര്യ കെട്ടിടത്തിന് മുകളിൽ ഇതര സംസ്ഥാന തൊഴിലാളിയെ തലക്കടിയേറ്റ് കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി; പ്രതിയെന്ന് സംശയിക്കുന്നയാൾ പിടിയിൽ

വേങ്ങരയിൽ സ്വകാര്യ കെട്ടിടത്തിന് മുകളിൽ ഇതര സംസ്ഥാന തൊഴിലാളിയെ തലക്കടിയേറ്റ് കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി; പ്രതിയെന്ന് സംശയിക്കുന്നയാൾ പിടിയിൽ

മലപ്പുറം: അതിഥി തൊഴിലാളിയായ യുവാവിനെ സ്വകാര്യ കെട്ടിടത്തിന് മുകളില്‍ തലക്കടിയേറ്റ് കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി. ഒഡീഷ സ്വദേശി ഇന്ദര്‍ (48) ആണ് കൊല്ലപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് കൂടെ ഇന്ദറിനൊപ്പം താമസിക്കുന്ന, ഇന്ദറിൻ്റെ നാട്ടുകാരന്‍ കൂടിയായ പദം ഗദാബ എന്നയാളെ പൊലീസ് അറസ്റ്റ് ചെയ്തു. കഴിഞ്ഞ ദിവസം പുലര്‍ ച്ചയോടെയാണ് വേങ്ങര എ.ആര്‍ നഗര്‍ സര്‍വീസ് സഹകരണ ബാങ്കിന് എതിര്‍വശത്തുള്ള കെട്ടിടത്തിന്റെ മുകളിൽ യുവാവിന്റെ മൃതദേഹം കണ്ടെത്തിയത്.

കടുത്ത ചൂടായതിനാൽ ഇന്ദർ ഈ കെട്ടടത്തിന് മുകളിലാണ് ദിവസങ്ങളായി രാത്രി കിടന്നുറങ്ങിയത്. സംഭവ ദിവസം ഇന്ദറും പദം ഗദാബെയും തമ്മിൽ തർക്കമുണ്ടായെന്ന് പൊലീസിന് വിവരം ലഭിച്ചു. തര്‍ക്കത്തെ തുടര്‍ന്ന് പ്രതി ടെറസിലെത്തി ഉറങ്ങുകയായിരുന്ന യുവാവിനെ ചുറ്റിക കൊണ്ട് തലക്കടിച്ചു കൊന്നുവെന്നാണ് നിഗമനം. വിരളടയാള വിദഗ്‌ധർ സ്ഥലത്തെത്തി പരിശോധന നടത്തി. മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. സംഭവത്തില്‍ വേങ്ങര പോലീസ് കേസെടുത്ത് വിശദമായ അന്വേഷണം നടത്തിവരികയാണ്. പോസ്റ്റ്‌മോർട്ടം അടക്കം നിയമപരമായ നടപടിക്രമങ്ങൾക്ക് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുകൊടുക്കുമെന്ന് പൊലീസ് അറിയിച്ചു

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

2.9 ലക്ഷം രൂപയുടെ ഗ്രാഫിക്സ് കാർഡിന് പകരം ഡിറ്റർജന്റ്, റീഫണ്ടിലും തട്ടിപ്പ്; ആമസോണിനെതിരെ ആരോപണവുമായി യുവാവ്

2.9 ലക്ഷം രൂപയുടെ ഗ്രാഫിക്സ് കാർഡിന് പകരം ഡിറ്റർജന്റ്, റീഫണ്ടിലും തട്ടിപ്പ്; ആമസോണിനെതിരെ ആരോപണവുമായി യുവാവ്

ഓൺലൈൻ ഷോപ്പിംഗ് പ്ലാറ്റ്‌ഫോമായ ആമസോണിലൂടെ 2.9 ലക്ഷം രൂപ വിലയുള്ള ഹൈ-എൻഡ് ഗ്രാഫിക്സ് കാർഡ് ഓർഡർ ചെയ്ത യുവാവിന് ലഭിച്ചത് ഡിറ്റർജന്റ് പാക്കറ്റ്. 'Gigabyte RTX 5090' എന്ന പ്രീമിയം ഗ്രാഫിക്സ് കാർഡിന് പകരം 'ഘടി' സോപ്പുപൊടിയുടെ പാക്കറ്റ് ലഭിച്ച സ്വാഗത് നായക് എന്ന ഉപഭോക്താവാണ് ആമസോണിനെതിരെ രംഗത്തെത്തിയത്. സംഭവത്തിൽ ആമസോൺ റീഫണ്ട് വൈകിപ്പിക്കുകയാണെന്നും ഇതിന് പിന്നിൽ വൻ ലോജിസ്റ്റിക്സ് തട്ടിപ്പ് സംഘം പ്രവർത്തിക്കുന്നുണ്ടെന്നും യുവാവ് ആരോപിക്കുന്നു.

ആമസോൺ നേരിട്ട് പരിശോധന നടത്തി അയക്കുന്ന 'Fulfilled by Amazon' എന്ന ഉറപ്പിലായിരുന്നു ഈ ഓർഡർ എത്തിയത്. എന്നാൽ സാധനം മാറി വന്നതോടെ പരാതിപ്പെട്ട യുവാവിന് തുടക്കത്തിൽ റീഫണ്ട് നൽകാൻ കമ്പനി തയ്യാറായില്ല. പിന്നീട് സംഭവം സാമൂഹിക മാധ്യമങ്ങളിൽ വൈറലാവുകയും നാഷണൽ കൺസ്യൂമർ ഹെൽപ്പ് ലൈനിൽ പരാതി നൽകുകയും ചെയ്തതോടെ മാർച്ച് 30 -നകം റീഫണ്ട് നൽകാമെന്ന് കമ്പനി സമ്മതിച്ചെങ്കിലും പിന്നീടതും മാറ്റി.

റീഫണ്ട് ലഭിക്കാതെ വന്നതോടെ സ്വാഗത് നായക് സ്വന്തം നിലയിൽ നടത്തിയ അന്വേഷണത്തിൽ ആമസോണിന്റെ ലോജിസ്റ്റിക്സ് ഹബ്ബുകൾ കേന്ദ്രീകരിച്ച് വലിയൊരു തട്ടിപ്പ് സംഘം പ്രവർത്തിക്കുന്നതായി കണ്ടെത്തിയെന്നാണ് ആരോപണം. ഓർഡറിനൊപ്പം ലഭിച്ച ഇൻവോയ്‌സിലെ ജിഎസ്ടി (GST) വിവരങ്ങൾ വ്യാജമാണെന്നും അതിലെ എച്ച്എസ്എൻ (HSN) കോഡ് നിലവിലില്ലാത്തതാണെന്നും യുവാവ് ആരോപിക്കുന്നു. Fab World Point എന്ന സെല്ലറുടെ ഇൻവോയ്‌സ് മുഹമ്മദ് ഖാലിദ് എന്ന വ്യക്തിയുടെ പേരിലായിരുന്നു. വിചിത്രമെന്നു പറയട്ടെ, സമാനമായ തട്ടിപ്പിന് ഇരയായ മറ്റൊരാൾക്ക് ആമസോൺ കസ്റ്റമർ സപ്പോർട്ടിൽ നിന്നും ലഭിച്ച ഇമെയിൽ അയച്ച വ്യക്തിയുടെ പേരും ഖാലിദ് എന്നായിരുന്നു.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

ഹോർമുസ് കടലിടുക്ക് കടക്കാൻ കപ്പലുകൾ പണം നൽകേണ്ടി വരും; വെടിനിർത്തൽ കരാറിന് പിന്നാലെ ഇറാനും ഒമാനും

ഹോർമുസ് കടലിടുക്ക് കടക്കാൻ കപ്പലുകൾ പണം നൽകേണ്ടി വരും; വെടിനിർത്തൽ കരാറിന് പിന്നാലെ ഇറാനും ഒമാനും

ടെഹ്റാൻ: ലോകത്തിലെ മൊത്തം ക്രൂഡ് ഓയിൽ വ്യാപാരത്തിന്റെ അഞ്ചിലൊന്ന് കടന്നുപോകുന്ന തന്ത്രപ്രധാനമായ പാതയാണ് ഹോർമുസ് കടലിടുക്ക്. ഇനിമുതൽ ഹോർമുസ് കടലിടുക്കിന്റെ 'അന്താരാഷ്ട്ര സ്വതന്ത്ര പാത' എന്ന പദവി ഇല്ലാതാകുകയും അത് ഇറാന്റെയും ഒമാന്റെയും സാമ്പത്തിക നിയന്ത്രണത്തിലാവുകയും ചെയ്യുമെന്ന് പുറത്തുവരുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.

ഇറാൻ സൈന്യത്തിന്റെ ഏകോപനത്തോടെ മാത്രമേ ഇനി കപ്പലുകൾക്ക് ഈ പാതയിലൂടെ കടന്നുപോകാൻ കഴിയൂ എന്ന് ഇറാൻ വിദേശകാര്യ മന്ത്രി സയ്യിദ് അബ്ബാസ് അരാഗ്ചി വ്യക്തമാക്കി. ഇറാൻ മുന്നോട്ടുവെച്ച പത്തിന സമാധാന പദ്ധതിയിൽ ഇക്കാര്യം പ്രത്യേകം പരാമർശിക്കുന്നുണ്ട്. ഇത് ഇറാനു വലിയ സാമ്പത്തിക-ഭൗമരാഷ്ട്രീയ നേട്ടങ്ങൾ നൽകുന്ന നീക്കമാണ്. വരാനിരിക്കുന്ന ചർച്ചകൾക്കുള്ള അടിസ്ഥാനരേഖയായി വാഷിംഗ്ടൺ ഈ പത്തിന പദ്ധതി അംഗീകരിച്ചതായാണ് ഇറാൻ അവകാശപ്പെടുന്നത്.

ഹോർമുസ് കടലിടുക്ക് ഉടൻ തുറന്നു കൊടുക്കണമെന്ന കർശന നിബന്ധനയോടെയാണ് താൻ ആക്രമണങ്ങൾ നിർത്തിവെച്ചതെന്ന് ഡൊണാൾഡ് ട്രംപ് വ്യക്തമാക്കി. പാകിസ്ഥാൻ പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫിന്റെയും സൈനിക മേധാവി ആസിം മുനീറിന്റെയും അഭ്യർത്ഥന മാനിച്ചാണ് ഈ തീരുമാനമെന്ന് ട്രംപ് പറഞ്ഞു. എന്നാൽ കപ്പലുകളിൽ നിന്ന് ഫീസ് ഈടാക്കുന്നതിനെക്കുറിച്ച് ട്രംപിന്റെ പ്രസ്താവനകളിൽ ഇതുവരെ സൂചനകളില്ല.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

ട്രംപ് ഇഫക്ട്; സ്വർണവില കുത്തനെ കൂടി

ട്രംപ് ഇഫക്ട്; സ്വർണവില കുത്തനെ കൂടി

തിരുവനന്തപുരം: ഇറാൻ ആക്രമണം രണ്ട് ആഴ്ചത്തേക്ക് നിർത്തിവയ്ക്കാമെന്ന് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പ്രഖ്യാപിച്ചതോടെയാണ് വിപണിയിൽ മാറ്റം. ഇറാനും യുഎസും തമ്മില്‍ താത്കാലിക വെടിനിര്‍ത്തലിന് ധാരണയായിരുന്നു. ഇതോടെ സംസ്ഥാനത്ത് സ്വർണവിലയിൽ കുത്തനെയുള്ള വർധനവ് രേഖപ്പെടുത്തി.

വെറും 24 മണിക്കൂറിനിടെ 22 കാരറ്റ് സ്വർണത്തിന് പവന് 2,920 രൂപയുടെ വർധനവാണ് ഉണ്ടായത്. ഇന്ന് ഗ്രാമിന് 365 രൂപ കൂടി 14,100 രൂപയായതോടെ ഒരു പവൻ സ്വർണത്തിന്റെ വില 1,12,800 രൂപയിലേക്ക് ഉയർന്നു. ഇന്നലെ പവന് 1,09,880 രൂപയായിരുന്നു വില. ഏപ്രിൽ 2-ന് രേഖപ്പെടുത്തിയ 1,09,240 രൂപയാണ് ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്ക്.

അന്താരാഷ്ട്ര വിപണിയിലെ അസ്ഥിരതയും ആഗോളതലത്തിലെ യുദ്ധസാഹചര്യങ്ങളുമാണ് സ്വർണവില ഇത്രവേഗം ഉയരാൻ കാരണമാകുന്നത്. 2026 ജനുവരി 29-ന് രേഖപ്പെടുത്തിയ ഗ്രാമിന് 16,395 രൂപയും പവന് 1,31,160 രൂപയുമാണ് കേരളത്തിലെ ഇതുവരെയുള്ള ഏറ്റവും ഉയർന്ന റെക്കോർഡ് നിരക്ക്. 

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

ഡിസ്‌പ്ളേ പൊട്ടിയ ഫോണിൽ ആരാധകൻ സെൽഫിയെടുത്തു, പിന്നാലെ ഫോൺ സമ്മാനിച്ച് സഞ്ജു സാംസൺ

ഡിസ്‌പ്ളേ പൊട്ടിയ ഫോണിൽ ആരാധകൻ സെൽഫിയെടുത്തു, പിന്നാലെ ഫോൺ സമ്മാനിച്ച് സഞ്ജു സാംസൺ

പാലക്കാട്: സെൽഫിയെടുക്കാനെത്തിയ ആരാധകന് മൊബൈൽ ഫോൺ സമ്മാനിച്ച് മലയാളി ക്രിക്കറ്റ് താരം സഞ്ജു സാംസൺ. പാലക്കാട് കടമ്പഴിപ്പുറം സ്വദേശി ടി ശബരീഷിനാണ് സൂപ്പർതാരത്തിന്റെ കയ്യിൽ നിന്ന് ഫോൺ സമ്മാനമായി ലഭിച്ചത്. ഇന്നലെ വൈകിട്ട് അഞ്ചരയോടെ കടമ്പഴിപ്പുറം പുഞ്ചപ്പാട് ബസ് സ്റ്റോപ്പിന് സമീപത്തായിരുന്നു സംഭവം.

പുഞ്ചപ്പാടത്തെ മൈതാനത്ത് വൈകിട്ട് പതിവുപോലെ ക്രിക്കറ്റ് കളിക്കാൻ പോയതായിരുന്നു ശബരീഷും കൂട്ടുകാരും. ചെന്നൈ സൂപ്പർ കിംഗ്‌സിന്റെയും സഞ്ജുവിന്റെയും ആരാധകനാണ് ശബരീഷ്. മഞ്ഞ ജഴ്‌സിയായിരുന്നു ശബരീഷ് ധരിച്ചിരുന്നത്. കയ്യിൽ ബാറ്റുമുണ്ടായിരുന്നു. ഇതിനിടെ പുഞ്ചപ്പാടം സ്‌കൂൾ ബസ് സ്റ്റോപ്പിന് സമീപത്തായി കറുത്ത റേഞ്ച് റോവർ കാർ കിടക്കുന്നത് ശ്രദ്ധയിൽപ്പെട്ടു. അപ്പോഴാണ് കാറിന് സമീപത്ത് മൊബൈൽ ഫോണിൽ സംസാരിച്ചുകൊണ്ട് സാക്ഷാൽ സഞ്ജു സാംസൺ നിൽക്കുന്നത് കണ്ടത്. കഴിഞ്ഞദിവസം ഐപിഎല്ലിൽ ടിവിയിൽ കണ്ടയാൾ കൺമുന്നിൽ നിൽക്കുന്നതുകണ്ട് ശബരീഷ് ഞെട്ടി.

പിന്നാലെ അടുത്തുചെന്ന് ഒരു സെൽഫിയെടുത്തോട്ടേയെന്ന് ശബരീഷ് ചോദിച്ചു. 'പിന്നെന്താ' എന്നായിരുന്നു മറുപടി. സെൽഫി എടുക്കുമ്പോഴാണ് ശബരീഷിന്റെ ഫോണിന്റെ ഡിസ്‌പ്ളേയിൽ പൊട്ടലുള്ളത് സഞ്ജു ശ്രദ്ധിച്ചതി. എടുത്ത സെൽഫി ചിത്രത്തിന് ക്ളാരിറ്റിയുമുണ്ടായിരുന്നില്ല. ഉടനെ കാറിന്റെ ഡിക്കി തുറന്ന് സഞ്ജു ഒരു ഫോൺ എടുത്ത് ശബരീഷിന് നൽകി. 'ഇത് നിനക്കിരിക്കട്ടെ, നിന്റെ ഫോണിന്റെ ഡിസ്‌പ്ളേ പോയതല്ലെ' എന്നുപറഞ്ഞുകൊണ്ടാണ് ശബരീഷിന് ഫോൺ സമ്മാനിച്ചത്. നന്നായി ക്രിക്കറ്റ് കളിക്കണമെന്ന ഉപദേശവും നൽകിയായിരുന്നു സഞ്ജു മടങ്ങിയത്.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

ബാറിലെ പാർക്കിംഗിൽ നിന്ന് ബൈക്ക് ലോക്ക് പൊട്ടിച്ച് പുറത്തിറക്കി, സെക്യൂരിറ്റി ചോദിച്ചപ്പോൾ പെട്രോൾ തീർന്നെന്ന്; വാഹനം പൊളിച്ചുവിറ്റ യുവാവ് പിടിയിൽ

ബാറിലെ പാർക്കിംഗിൽ നിന്ന് ബൈക്ക് ലോക്ക് പൊട്ടിച്ച് പുറത്തിറക്കി, സെക്യൂരിറ്റി ചോദിച്ചപ്പോൾ പെട്രോൾ തീർന്നെന്ന്; വാഹനം പൊളിച്ചുവിറ്റ യുവാവ് പിടിയിൽ

തിരുവനന്തപുരം: കിഴക്കേക്കോട്ടയിലെ ബാറിൽ നിന്നും ബൈക്ക് മോഷ്ടിച്ച് കടന്ന കേസിൽ ഒരാൾ കൂടി അറസ്റ്റിൽ. ആലപ്പുഴ ആര്യാട് സൗത്ത് സ്വദേശി വിനീത് കെ.വി. (19) ആണ് പിടിയിലായത്. ഇയാളിൽ നിന്നും മോഷ്ടിക്കപ്പെട്ട ബൈക്കും പൊലീസ് കണ്ടെടുത്തു.കഴിഞ്ഞ ഫെബ്രുവരി മാസത്തിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. കിഴക്കേക്കോട്ട കോട്ടയ്ക്കകത്തെ ബാറിലെ പാർക്കിങ് സ്പേസിൽ നിന്നും ബാർ ജീവനക്കാരന്‍റെ ബൈക്ക് ആണ് പ്രതികൾ മോഷ്ടിച്ച് കടന്നത്. പേട്ട, പാൽക്കുളങ്ങര സ്വദേശി ഉണ്ണി (24 ), വൈക്കം സ്വദേശി ജിനു ബേബി (28 ) എന്നിവരെ നേരത്തെ ഫോർട്ട് പൊലീസ് അറസ്റ്റ് ചെയ്തതിരുന്നു.

ഒന്നാം പ്രതിയായ ഉണ്ണി ബാറിന്‍റെ പാർക്കിംഗ് ഏരിയയിൽ നിന്നും ബൈക്ക് ലോക്ക് പൊട്ടിച്ച് ഉരുട്ടി പുറത്തിറക്കി കിഴക്കേകോട്ട ഭാഗത്ത് എത്തിച്ച് രണ്ടാം പ്രതിയായ ജിനു ബേബിക്ക് നൽകുകയായിരുന്നു. സുരക്ഷാ ജീവനക്കാരൻ ചോദിച്ചപ്പോൾ പെട്രോൾ തീർന്നെന്ന് പറഞ്ഞാണ് ഇയാൾ വാഹനവുമായി കടന്നത്. പിന്നാലെ ജിനുവിന് വാഹനം കൈമാറിയ ഉണ്ണി പണവുമായി മടങ്ങി. ജിനു വാഹനം അട്ടക്കുളങ്ങര ഭാഗത്തെ സ്ക്രാപ് കടയിൽ വിറ്റെന്നായിരുന്നു ആദ്യം പറഞ്ഞത്. പിന്നാലെയാണ് വിനീതിന്‍റെ കൈവശമുണ്ടെന്ന് വെളിപ്പെ‌ടുത്തിയത്. വിനീതിന്‍റെ വീട്ടിൽ നിന്നും ബൈക്ക് കണ്ടെത്തിയെന്ന് പൊലീസ് പറഞ്ഞു. സിസിടിവി ദ്യശ്യങ്ങൾ പരിശോധിച്ചാണ് പ്രതികളെ തിരിച്ചറിഞ്ഞത്. ജിനു ബേബി എറണാകുളംജില്ലയിലെ നിരവധി മോഷണക്കേസുകളിൽ പ്രതിയാണെന്നും പൊലീസ് പറഞ്ഞു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. 

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

ശബരിമല യുവതീപ്രവേശം: ചില ആചാരങ്ങളെ അന്ധവിശ്വാസമാണെന്ന് തീരുമാനിക്കാൻ കോടതിക്കാകുമെന്ന് സുപ്രീം കോടതി, എതിർത്ത് സോളിസിറ്റർ ജനറൽ

ശബരിമല യുവതീപ്രവേശം: ചില ആചാരങ്ങളെ അന്ധവിശ്വാസമാണെന്ന് തീരുമാനിക്കാൻ കോടതിക്കാകുമെന്ന് സുപ്രീം കോടതി, എതിർത്ത് സോളിസിറ്റർ ജനറൽ

ദില്ലി: ശബരിമല യുവതി പ്രവേശവുമായി ബന്ധപ്പെട്ട കേസിൽ സുപ്രീംകോടതി ഒമ്പതംഗ ഭരണഘടന ബെഞ്ചിൽ ശക്തമായ വാദപ്രതിവാദം. ആചാരങ്ങൾ നിർവഹിക്കാനും ദേവനെ സ്പർശിക്കാനും, പ്രത്യേക യോഗ്യതയും പരിജ്ഞാനവുമുള്ള ആളുകളെ മാത്രമേ മതവിഭാഗം അംഗീകരിക്കൂവെന്ന് കേന്ദ്രം വാദിച്ചപ്പോൾ ചില ആചാരങ്ങളെ അന്ധവിശ്വാസമാണെന്ന് തീരുമാനിക്കാൻ കോടതിക്കാകുമെന്ന് സുപ്രീം കോടതി മറുപടി നൽകി. കേന്ദ്രസർക്കാരിന് വേണ്ടി സോളിസിറ്റർ ജനറൽ തുഷാർ മേത്തയാണ് വാദിക്കുന്നത്.

ചില ആചാരങ്ങളെ അന്ധവിശ്വാസമാണെന്ന് തീരുമാനിക്കാൻ കോടതിക്കാകുമെന്ന് സുപ്രീം കോടതി. അതിനുള്ള അധികാരപരിധിയുണ്ടെന്നും ഇതിൽ അവസാന വാക്ക് നിയമസഭയ്ക്കാണെന്ന് പറയാനാകില്ലെന്നും കോടതി പറഞ്ഞു. കോടതിക്ക് ഒരു മതാചാരത്തെ ‘മാത്രം അന്ധവിശ്വാസം’ എന്ന് വിധിക്കാൻ കഴിയില്ലെന്ന് ആവർത്തിച്ച് കേന്ദ്ര സർക്കാരും നിലപാടെടുത്തു. അതിന് ആവശ്യമായ പണ്ഡിതപരമായ പരിജ്ഞാനം കോടതികൾക്ക് ഇല്ലെന്നും കേന്ദ്രം വാദിച്ചു. എന്നാൽ മന്ത്രവാദവാദത്തെ മതാചാരമായി കാണാനാകുമോ എന്ന് കോടതി കേന്ദ്രസർക്കാരിനോട് തിരിച്ചുചോദിച്ചു. മനുഷ്യബലി ഉൾപ്പെടെ കാര്യങ്ങൾ നടന്നാൽ കോടതിക്ക് മറ്റു പരിശോധനകൾ ഇല്ലാതെ ഇടപെടാനാകുമെന്ന് ചീഫ് ജസ്റ്റിസ് ചൂണ്ടിക്കാട്ടി. പൊതുശാന്തി, നൈതികത എന്നിവയുടെ പരിധിയിൽ ആചാരങ്ങളെ വിലയിരുത്തി കോടതിക്ക് ഇടപെടാനാകുമെന്ന് ജസ്റ്റിസ് നാഗരത്നയും വ്യക്തമാക്കി. ആചാരങ്ങൾ പൊതു ക്രമത്തേയും ധാർമികതയേയും ബാധിക്കുന്നുവെങ്കിൽ കോടതിക്ക് ഇടപെടാമെന്ന് ചീഫ് ജസ്റ്റിസ്റ്റും പറഞ്ഞു. ക്ഷേത്രത്തിൽ പൂജാരികളെ നിയമിക്കേണ്ടത് അതിന് യോഗ്യതയുള്ളവരാണെന്ന് കേന്ദ്രം പറഞ്ഞു. ഒരു സർക്കാരിനും അതിൽ കൈ കടത്താനാകില്ല. വിശ്വാസികളായാലും അല്ലാത്തവരായാലും ഒരു സർക്കാരിന് ഇതിന് അധികാരമില്ല. ആചാരങ്ങൾ നിർവഹിക്കാനും ദേവനെ സ്പർശിക്കാനും, പ്രത്യേക യോഗ്യതയും പരിജ്ഞാനവുമുള്ള ആളുകളെ മാത്രമേ മതവിഭാഗം അംഗീകരിക്കൂവെന്നും കേന്ദ്രസർക്കാർ വാദിച്ചു.

ഇന്നലെ നടന്ന വാദത്തിൽ ശബരിമലയിലെ യുവതി പ്രവേശനത്തിൽ അഞ്ചംഗ ബെഞ്ചിന്റെ വിധി തെറ്റെന്ന് കേന്ദ്രം സുപ്രീം കോടതിയിൽ വാദിച്ചിരുന്നു. ഇത് തിരുത്തണമെന്നാണ് നിലപാടെന്ന് സോളിസിറ്റർ ജനറൽ തുഷാർ മേത്ത സുപ്രീം കോടതിയെ അറിയിച്ചു. മതത്തിൻറെ അനിവാര്യ ഘടകമെന്തെന്ന് കോടതികൾ മാത്രം തീരുമാനിക്കുന്നത് ഉചിതമല്ലെന്നും തുഷാർ മേത്ത വാദം ഉന്നയിച്ചു. അതേസമയം സ്ത്രീകൾക്ക് ആർത്തവ സമയത്ത് ഇപ്പോഴും തൊട്ടുകൂടായ്മ നിലനിൽക്കുന്നുവെന്ന് ജസ്റ്റിസ് നാഗരത്ന നീരീക്ഷിച്ചിരുന്നു.ശബരിമലയിലെ ആചാരങ്ങളെ ലിംഗവിവേചനമായി കാണരുതെന്നും തൊട്ടുകൂടായ്മയുമായി ഇത് കൂട്ടികുഴയ്ക്കരുതെന്നും കേന്ദ്രം വാദിച്ചു. . മുൻവിധിയുടെ പുനപരിശോധന എന്നതിൽ കൃത്യമായ നിലപാടുണ്ടെന്നും എന്നാൽ തത്കാലം കോടതി ഉന്നയിച്ച ചോദ്യങ്ങളിൽ വാദം ഒതുക്കുകയാണെന്നും സോളിസിറ്റർ ജനറൽ വ്യക്തമാക്കിയാണ് ഇന്നലെ വാദം പൂർത്തിയാക്കിയത്. 