Wednesday, 6 May 2026

'ടിവികെയെ പിന്തുണയ്ക്കണം'; ആവശ്യവുമായി ഒരു വിഭാഗം അണ്ണാ ഡിഎംകെ എംഎൽഎമാർ, പൊട്ടിത്തെറി ഉണ്ടാകുമോ?

'ടിവികെയെ പിന്തുണയ്ക്കണം'; ആവശ്യവുമായി ഒരു വിഭാഗം അണ്ണാ ഡിഎംകെ എംഎൽഎമാർ, പൊട്ടിത്തെറി ഉണ്ടാകുമോ?

ചെന്നൈ: തമിഴ്നാട്ടിൽ വമ്പൻ മുന്നേറ്റം നടത്തിയ ടിവികെ, സർക്കാർ രൂപീകരിക്കാനുള്ള പിന്തുണ തേടി കോൺഗ്രസ്, ഇടത് കക്ഷികളെ സമീപിച്ചതിനിടെ, അണ്ണാ ഡിഎംകെയിൽ അതൃപ്തി പുകയുന്നു. നടൻ വിജയ് നേതൃത്വം നൽകുന്ന ടിവികെയ്ക്ക് പാർട്ടി പിന്തുണ നൽകണമെന്ന് ഒരു വിഭാഗം അണ്ണാ ഡിഎംകെ എംഎൽഎമാർ. ടിവികെയെ പിന്തുണയ്ക്കാത്തതിൽ അതൃപ്തരായ എംഎൽഎമാർ, മുതിർന്ന നേതാവ് സി വി ഷൺമുഖവുമായി ചെന്നൈയിലെ ഓഫീസിൽവെച്ച് കൂടിക്കാഴ്ച നടത്തും.

ടിവികെയ്ക്ക് പാർട്ടി പിന്തുണ നൽകണമെന്നാണ് ഒരു വിഭാഗം അണ്ണാ ഡിഎംകെ എംഎൽഎമാരുടെ ആവശ്യം. ഇവർക്ക് പാർട്ടി ജനറൽ സെക്രട്ടറി എടപ്പാടി കെ പളനിസ്വാമിയുടെ നേതൃത്വത്തോടും അസംതൃപ്തിയുണ്ടെന്ന റിപ്പോർട്ടുണ്ട്.

സംസ്ഥാന നിയമസഭയിലേക്ക് നടന്ന തെരഞ്ഞെടുപ്പിൽ 234ൽ 47 സീറ്റുകളിലാണ് അണ്ണാ ഡിഎംകെ വിജയിച്ചത്. അതേസമയം ടിവികെ ആകട്ടെ, 108 സീറ്റുകൾ പിടിച്ചാണ് അപ്രതീക്ഷിത മുന്നേറ്റം നടത്തിയത്. സർക്കാർ രൂപീകരണത്തിന് 118 സീറ്റുകൾ ആവശ്യമായതിനാൽ 10 എംഎൽഎമാരുടെ പിന്തുണ കൂടി ടിവികെയ്ക്ക് ആവശ്യമുണ്ട്. ഇതോടെ ആണ് കോൺഗ്രസ്, ഇടത് കക്ഷികളെ ടിവികെ നേതൃത്വം സമീപിച്ചത്. സർക്കാർ രൂപീകരണത്തിനുള്ള അവകാശവാദം ഉന്നയിക്കാൻ ടിവികെ അധ്യക്ഷൻ വിജയ്, ഗവർണർ രാജേന്ദ്ര വിശ്വനാഥ ആർലേക്കറിൽനിന്ന് കൂടുതൽ സമയം തേടിയിട്ടുണ്ട്. 

അതിനിടെ, കോൺഗ്രസ് ടിവികെയ്ക്ക് പിന്തുണ നൽകിയേക്കുമെന്ന അഭ്യൂഹങ്ങൾ ശക്തമായതിനിടെ, കോൺഗ്രസ് പിന്നിൽനിന്ന് കുത്തിയെന്ന ആക്ഷേപവുമായി ഡിഎംകെ രംഗത്തെത്തി. ഭരണകക്ഷിയായിരുന്ന ഡിഎംകെയ്ക്ക് കനത്ത തിരിച്ചടി നൽകിയാണ് ടിവികെ മുന്നേറ്റം നടത്തിയത്. സീറ്റെണ്ണം 59 ആയി കുറഞ്ഞതിനു പുറമേ, മുഖ്യമന്ത്രിയായിരുന്ന എംകെ സ്റ്റാലിൻ അടക്കം മുതിർന്ന നേതാക്കൾ പരായജയം രുചിച്ചത് പാർട്ടിക്ക് ഇരട്ടപ്രഹരമായി. തോൽവിക്ക് പിന്നാലെ മുഖ്യമന്ത്രി എംകെ സ്റ്റാലിനും മന്ത്രിമാരും സമർപ്പിച്ച രാജിക്കത്തുകൾ ഗവർണർ അംഗീകരിച്ചു. പുതിയ സർക്കാർ അധികാരമേറുംവരെ സ്റ്റാലിനോട് കാവൽ മുഖ്യമന്ത്രിയായി തുടരണമെന്ന് ഗവർണർ അഭ്യർഥിച്ചിട്ടുണ്ട്.

കോൺഗ്രസിന് അഞ്ച് സീറ്റ്, ഇടതിന് നാല്

തമിഴ്നാട്ടിൽ ഡിഎംകെയുമായി ചേർന്ന് മത്സരിച്ച കോൺഗ്രസ് അഞ്ച് സീറ്റുകളിലാണ് വിജയിച്ചത്. കൂടാതെ, സഖ്യത്തിൽ ഉണ്ടായിരുന്ന സിപിഐഎമ്മും സിപിഐയും രണ്ടുവീതം സീറ്റുകളിലും വിജയിച്ചിട്ടുണ്ട്. സഖ്യത്തിലെ മറ്റ് കക്ഷിയായ ഇന്ത്യൻ യൂണിയൻ മുസ്ലീം ലീഗും രണ്ട് സീറ്റുകളിൽ വിജയിച്ചിരുന്നു.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

സിനിമ പരാജയപ്പെട്ടപ്പോൾ എന്നും വിളിച്ചിരുന്നവർ വിളിക്കാതെയായി, പഴയ സ്നേഹം ഇല്ലാതെയായി: സൈജു കുറുപ്പ്

സിനിമ പരാജയപ്പെട്ടപ്പോൾ എന്നും വിളിച്ചിരുന്നവർ വിളിക്കാതെയായി, പഴയ സ്നേഹം ഇല്ലാതെയായി: സൈജു കുറുപ്പ്

നിരവധി നല്ല കഥാപാത്രങ്ങളിലൂടെയും സിനിമയുടെയും പ്രേക്ഷകരുടെ സ്നേഹം പിടിച്ചുപറ്റിയ നടൻ ആണ് സൈജു കുറുപ്പ്. മോഹിനിയാട്ടം ആണ് അവസാനം പുറത്തുവന്ന സൈജു ചിത്രം. മികച്ച വിജയം നേടിയ സിനിമ ആഗോള ബോക്സ് ഓഫീസിൽ 25 കോടി നേടിക്കഴിഞ്ഞു. ഇപ്പോഴിതാ അഭിനയത്തിന്റെ തുടക്കകാലത്ത് നേരിട്ട് പരാജയങ്ങളും അത് നൽകിയ അനുഭവങ്ങളെക്കുറിച്ചും സംസാരിക്കുകയാണ് സൈജു കുറുപ്പ്.

'സിനിമയില്‍ നിന്നും പഠിച്ച പാഠങ്ങള്‍ ഒരുപാടുണ്ട്. ഹരിഹരന്‍ എന്ന ലെജന്‍ഡറി സംവിധായകന്റെ ചിത്രത്തിലൂടെയാണല്ലോ അരങ്ങേറ്റം. അപ്പോള്‍ ആളുകള്‍ കാണിച്ച സ്‌നേഹം കണ്ട് മതി മറന്നു. പടം ഓടാതെ വന്നപ്പോള്‍ ദിവസവും വിളിച്ചു കൊണ്ടിരുന്നവരൊന്നും വിളിക്കാതായി. പഴയ സ്‌നേഹമൊക്കെ ഇല്ലാതായി. എല്ലായിടത്തും വിജയത്തിനാണ് വില. അതുമാത്രമേ കണക്കിലെടുക്കൂ. പരാജയപ്പെട്ടാലും പൊളിഞ്ഞാലും നമ്മളെ അംഗീകരിച്ച് കൂടെ നില്‍ക്കാന്‍ വളരെ കുറച്ച് ആള്‍ക്കാരെ ഉണ്ടാകൂ എന്നൊക്കെ മനസിലായി തുടങ്ങി', സൈജു കുറുപ്പിന്റെ വാക്കുകൾ. ഗൃഹലക്ഷ്മിയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് സൈജു മനസ് തുറന്നത്.

ഭരതനാട്യം സിനിമയുടെ രണ്ടാം ഭാഗമായിട്ടാണ് ചിത്രം തീയേറ്ററില്‍ എത്തിയത്. സൈജു കുറുപ്പിന്റെ കരിയറിലെ 150-ാ മത്തെ ചിത്രമാണ് മോഹിനിയാട്ടം. ചിത്രത്തിലെ സൈജു കുറുപ്പിന്റെയും സുരാജ് വെഞ്ഞാറമൂടിന്റെയും പ്രകടനത്തിന് മകച്ച പ്രതികരണമാണ് ലഭിച്ചത്. ആദ്യ ഭാഗത്തേക്കാള്‍ മികച്ചതാണ് മോഹിനിയാട്ടം എന്നാണ് കമന്റുകള്‍. കൃഷ്ണദാസ് മുരളിയാണ് ഈ ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. ജഗദീഷ്, വിനയ് ഫോര്‍ട്ട്, കലാരഞ്ജിനി, ശ്രീജ രവി, സ്വാതി ദാസ് പ്രഭു, നന്ദു പൊതുവാള്‍, അഭിരാം, ശ്രുതി സുരേഷ്, ദിവ്യ എം നായര്‍, ജിനില്‍ റെക്‌സ, ജിവിന്‍ റെക്‌സ, നിഷ്താര്‍ സെയ്ത്, സന്തോഷ് ബാലചന്ദ്ര വിജയ്, സല്‍ഖാന്‍ വിജയ്, സല്‍ഖാന്‍, നായര്‍ ബാബു, ജിബിന്‍ ഗോപിനാഥ് തുടങ്ങിയവരാണ് സിനിമയിലെ മറ്റ് പ്രധാന അഭിനേതാക്കള്‍.

ചിത്രത്തിന്റെ രചന: കൃഷ്ണദാസ് മുരളി, വിഷ്ണു ആര്‍. പ്രദീപ്. ഛായാഗ്രഹണം: ബബ്ലു അജു. ചിത്രസംയോജനം : ഷഫീഖ് വി. ബി. സംഗീതം : ഇലക്ട്രോണിക് കിളി. കലാസംവിധാനം : ദില്‍ജിത് എം. ദാസ്. ശബ്ദസംവിധാനം : ധനുഷ് നായനാര്‍. ശബ്ദമിശ്രണം : വിപിന്‍ നായര്‍. വസ്ത്രാലങ്കാരം : സുജിത് മട്ടന്നൂര്‍. ചമയം : മനോജ് കിരണ്‍രാജ്. ചീഫ് അസോസിയേറ്റ് ഡയറക്ടര്‍ : സാംസണ്‍ സെബാസ്റ്റ്യന്‍. എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ : സല്‍മാന്‍ കെ. എം, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ : ജിതേഷ് അഞ്ചുമന, സ്റ്റില്‍സ് : വിഷ്ണു എസ്. രാജന്‍, മോഷന്‍ പോസ്റ്റര്‍ : ഡോട്ട് VFX സ്റ്റുഡിയോ, പിആര്‍ ഓ : എ. എസ്. ദിനേശ്, പബ്ലിസിറ്റി ഡിസൈന്‍ : യെല്ലോ ടൂത്ത്, മീഡിയ പ്ലാനിങ് & കോണ്‍ടെന്റ് ഡിസൈന്‍ : പപ്പറ്റ് മീഡിയ.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

ഫോർട്ട്കൊച്ചി കായലിൽ ‘ബോഡി’ ഒഴുകുന്നതായി വിവരം നൽകിയത് കസ്റ്റംസ്, എടുക്കാനിറങ്ങിയപ്പോൾ ജീവനുണ്ട്, വയോധികനെ രക്ഷപ്പെടുത്തി

ഫോർട്ട്കൊച്ചി കായലിൽ ‘ബോഡി’ ഒഴുകുന്നതായി വിവരം നൽകിയത് കസ്റ്റംസ്, എടുക്കാനിറങ്ങിയപ്പോൾ ജീവനുണ്ട്, വയോധികനെ രക്ഷപ്പെടുത്തി

കൊച്ചി: ഫോർട്ട്കൊച്ചി കായലിൽ മൃതദേഹം ഒഴുകി നടക്കുന്നതായി വിവരം ലഭിച്ചതിനെ തുടർന്ന് തിരച്ചിലിനിറങ്ങിയ കോസ്റ്റൽ പൊലീസിന് രക്ഷിക്കാനായത് വയോധികന്റെ ജീവൻ. പള്ളുരുത്തി സ്വദേശി പുത്തൻപള്ളി സിറിൾ(67)ന് ആണ് സമയോചിതമായ ഇടപെടലിലൂടെ ജീവൻ തിരികെ ലഭിച്ചത്. ഫോർട്ട്കൊച്ചി കസ്റ്റംസ് ബോട്ട് ജെട്ടിക്ക് സമീപം വെള്ളത്തിൽ ‘ബോഡി’ ഒഴുകുന്നതായി കസ്റ്റംസ് ജീവനക്കാർ പൊലീസിനെ അറിയിച്ചു. തുടർന്ന് ഫോർട്ട്കൊച്ചി കോസ്റ്റൽ പൊലീസ് സബ് ഇൻസ്പെക്ടർ സിആർ സിങ്, എസ്ഐ ഉസ്മാൻ, ബോട്ട് സ്രാങ്ക് സുജേഷ്, അസി. ബോട്ട് കമാൻഡർ വിജയൻ, ബോട്ട് ഡ്രൈവർ കാർഗിൽ, കോസ്റ്റൽ വാർഡൻ ശ്രീജിത്ത്, ലസ്ക്കർ രാജേഷ് എന്നിവരടങ്ങിയ സംഘം തിരച്ചിൽ തുടങ്ങി. കായലിൽ ഒഴുകി വരുന്ന ശരീരം കണ്ടതോടെ ബോട്ട് അടുപ്പിച്ച് കയറ്റാൻ ശ്രമിക്കുന്നതിനിടെയാണ് ആളിന് ജീവനുണ്ടെന്ന് മനസ്സിലായത്. ഉടൻ കരയിലെത്തിച്ച് പ്രഥമ ശുശ്രൂഷ നൽകിയ ശേഷം ആശുപത്രിയിലേക്ക് മാറ്റി. തോപ്പുംപടി ഭാഗത്ത് വെച്ച് കാൽതെറ്റി കായലിൽ വീണതാണെന്നാണ് സിറിൾ പൊലീസിനോട് പറഞ്ഞത്.  

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

100 യുഡിഎഫ് പ്രവർത്തകർക്കും 80 സിപിഎം പ്രവർത്തകർക്കുമെതിരെ കേസ്; സന്ദീപ് വാര്യരുടെ റോഡ് ഷോയിലെ സംഘർഷത്തിൽ പൊലീസ് നടപടി

100 യുഡിഎഫ് പ്രവർത്തകർക്കും 80 സിപിഎം പ്രവർത്തകർക്കുമെതിരെ കേസ്; സന്ദീപ് വാര്യരുടെ റോഡ് ഷോയിലെ സംഘർഷത്തിൽ പൊലീസ് നടപടി

കാസർകോട്: തൃക്കരിപ്പൂർ മണ്ഡലത്തിൽ സന്ദീപ് വാര്യരുടെ റോഡ് ഷോക്കിടെ പടന്ന കടപ്പുറത്ത് ഉണ്ടായ സംഘർഷത്തിൽ കണ്ടാലറിയുന്ന 180 പേർക്കെതിരെ പോലീസ് കേസെടുത്തു . 100 യു ഡി എഫ് പ്രവർത്തകർക്കെതിരെയും 80 സിപിഎം പ്രവർത്തകർക്കെതിരെയുമാണ് കേസെടുത്തത്. തുടർ സംഘർഷങ്ങൾ ഒഴിവാക്കാൻ പ്രദേശത്ത് പൊലീസ് സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. സന്ദീപ് വാര്യരുടെ റോഡ്ഷോ പടന്ന കടപ്പുറം എത്തിയപ്പോൾ റോഡ് ബ്ലോക്കിയതിനെ ചെല്ലിയുള്ള തർക്കം സംഘർഷത്തിൽ കലാശിക്കുകയായിരുന്നു. ആദ്യം ഇരുഭാഗത്തുനിന്നും കല്ലേറുണ്ടായി, തുടർന്ന് പ്രദേശത്തെ സിപിഎം ഓഫീസ് ആക്രമിക്കപ്പെട്ടു. അക്രമികളെ പോലീസ് എത്തി ലാത്തിവീശി ഓടിക്കുകയായിരുന്നു.

കല്ലേറിലും ലാത്തി ചാർജിലും നിരവധിപേർക്ക് പരിക്കേറ്റു. പ്രദേശത്ത് കനത്ത പോലീസ് സംഘം ക്യാമ്പ് ചെയ്യുന്നുണ്ട്. പടന്നക്കടപ്പുറം ലോക്കൽ കമ്മിറ്റി ഓഫീസായി പ്രവർത്തിക്കുന്ന പി പി ദാമോദരൻ സ്മാരക മന്ദിരം അടിച്ചു തകർത്തതായി പരാതിയുണ്ട്. യുഡിഎഫ് സ്ഥാനാർഥി സന്ദീപ് വാര്യരുടെ സ്വീകരണത്തിനായെത്തിയ യുഎഡിഎഫ് പ്രവർത്തകരാണ് ആക്രമണം നടത്തിയതെന്നാണ് പരാതി. എൽഡിഎഫ് പ്രവർത്തകരായ പി.വി മധു, പി.കെ കുഞ്ഞികൃഷ്ണൻ, എ.വി സുനിത, എ.വി ശ്രീരാഗ്, സി. ശ്രീരാഗ്, ടി. ശരത് എന്നിവർക്ക് പരിക്കേറ്റു. ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

യുഎസ് സേനയുടെ നട്ടെല്ലായ വിമാനം റഡാറിൽ നിന്ന് അപ്രത്യക്ഷം, കാണാതായത് പശ്ചിമേഷ്യയിൽ

യുഎസ് സേനയുടെ നട്ടെല്ലായ വിമാനം റഡാറിൽ നിന്ന് അപ്രത്യക്ഷം, കാണാതായത് പശ്ചിമേഷ്യയിൽ

വാഷിംഗ്ടൺ: അമേരിക്കൻ സൈന്യത്തിന്റെ പറക്കുന്ന പെട്രോൾ പമ്പ് എന്നറിയപ്പെടുന്ന ബോയിംഗ് കെസി 135 സ്ട്രാറ്റോ ടാങ്കർ വിമാനം കാണാതായി. പേർഷ്യൻ ഗൾഫിന് മുകളിലൂടെ പറക്കുമ്പോൾ 7700 എന്ന അടിയന്തര സന്ദേശം നൽകിയതിന് പിന്നാലെയാണ് സൈനിക വിമാനം കാണാതായത്. പശ്ചിമേഷ്യയിൽ സംഘർഷാവസ്ഥ നിലനിൽക്കുന്നതിനിടയിലാണ് സൈനിക വിമാനം കാണാതായതെന്നതാണ് ശ്രദ്ധേയം. യുഎഇയിലെ അൽ ദഫ്ര ബേസിൽ നിന്നുമാണ് ബോയിംഗ് കെ സി സ്ട്രാറ്റോ ടാങ്കർ ടേക്ക് ഓഫ് ചെയ്തത്. ഖത്തറിന് സമീപത്ത് വച്ചാണ് ഈ വിമാനവുമായുള്ള ബന്ധം നഷ്ടമായത്.താഴ്ന്ന് പറക്കുന്നതിന് മുൻപായി വായുവിൽ വൃത്താകൃതിയിലുള്ള പാറ്റേൺ വരച്ചാണ് വിമാനം അപായ സൂചന വൽകിയത്.

പറക്കുമ്പോൾ വിമാനത്തിൽ നിന്ന് '7700' എന്ന അടിയന്തര അപകട സന്ദേശം ലഭിച്ചതായി ഫ്ലൈറ്റ്‌റഡാർ24 ഡാറ്റ വ്യക്തമാക്കുന്നു. സാധാരണയായി വിമാനത്തിനുള്ളിൽ ഗുരുതരമായ സാങ്കേതിക തകരാറുകളോ മറ്റോ സംഭവിക്കുമ്പോഴാണ് പൈലറ്റുമാർ ഇത്തരമൊരു സന്ദേശം അയക്കുന്നത്.ഖത്തറിന് മുകളിൽ എത്തിയപ്പോഴാണ് വിമാനത്തിൽ നിന്നുള്ള സിഗ്നലുകൾ പൂർണ്ണമായും നഷ്ടമായത്. ലഭ്യമായ ട്രാക്കിംഗ് വിവരങ്ങൾ പ്രകാരം, സിഗ്നൽ നഷ്ടമാകുന്നതിന് മുൻപായി വിമാനം ആകാശത്ത് വട്ടമിട്ട് പറക്കുകയും പിന്നീട് താഴേക്ക് ഇറങ്ങാൻ ശ്രമിക്കുകയും ചെയ്തിട്ടുണ്ട്. എന്നാൽ വിമാനം സുരക്ഷിതമായി ലാൻഡ് ചെയ്തോ അതോ തകർന്നു വീണോ എന്ന കാര്യത്തിൽ ഇതുവരെ ഔദ്യോഗിക സ്ഥിരീകരണം വന്നിട്ടില്ല. കഴിഞ്ഞ മാർച്ചിൽ ഇറാഖിൽ വെച്ച് ഇറാന്റെ ആക്രമണത്തിൽ അമേരിക്കയ്ക്ക് ഇതേ വിഭാഗത്തിൽപ്പെട്ട ഒരു വിമാനം നഷ്ടമായിരുന്നു. അതുകൊണ്ടുതന്നെ നിലവിലെ സാഹചര്യത്തെ അതീവ ഗൗരവത്തോടെയാണ് അന്താരാഷ്ട്ര ലോകം നോക്കിക്കാണുന്നത്. 

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

പിണറായി വിജയൻ പ്രതിപക്ഷ നേതാവ് ചുമതല ഏറ്റെടുക്കാൻ സാധ്യത; അന്തിമ തീരുമാനം സിപിഐഎം സംസ്ഥാന സെക്രട്ടറിയേറ്റ് യോഗത്തിൽ

പിണറായി വിജയൻ പ്രതിപക്ഷ നേതാവ് ചുമതല ഏറ്റെടുക്കാൻ സാധ്യത; അന്തിമ തീരുമാനം സിപിഐഎം സംസ്ഥാന സെക്രട്ടറിയേറ്റ് യോഗത്തിൽ

പിണറായി വിജയൻ പ്രതിപക്ഷ നേതാവ് ചുമതല ഏറ്റെടുക്കാൻ സാധ്യത. ഇന്നത്തെ സിപിഐഎം സംസ്ഥാന സെക്രട്ടറിയേറ്റ് യോഗത്തിൽ തീരുമാനമുണ്ടാകും. പ്രചാരണം നയിച്ച പിണറായി വിജയൻ തന്നെ പ്രതിപക്ഷത്തെ നയിക്കണമെന്ന് മുതിർന്ന നേതാക്കൾ ആവശ്യപ്പെട്ടതായും സൂചനയുണ്ട്. ട്വന്റിഫോർ മെഗാ ബ്രേക്കിങ്.

പ്രതിപക്ഷത്തെ മുതിർന്നനേതാവ് തന്നെ ഭരിക്കണമെന്നും പത്ത് വർഷം ഭരണ പരിജ്ഞാനമുള്ള പിണറായി വിജയന് ജനവിധി മാനിച്ചുകൊണ്ട് എന്തുകൊണ്ട് പ്രതിപക്ഷത്തെ നയിച്ചുകൂടാ എന്നുള്ള ചോദ്യങ്ങളാണ് മുതിർന്ന നേതാക്കൾ അടക്കം ചോദ്യം ഉയർത്തുന്നത്. ഇന്ന് തിരുവനന്തപുരത്ത് ചേരുന്ന സെക്രട്ടറിയേറ്റ് യോഗത്തിലാണ് ഇക്കാര്യത്തിൽ തീരുമാനം ഉണ്ടാകുക. സംഘടനാ രംഗത്തും പാർലമെന്ററി രംഗത്തും വലിയ അഴിച്ചുപണി ഉണ്ടായാൽ അത് തെറ്റായ സന്ദേശം നൽകുമെന്നാണ് വിലയിരുത്തൽ.

അതേസമയം, നിയമസഭാ തിരഞ്ഞെടുപ്പിലെ കനത്ത തോൽവി വിലയിരുത്താൻ സിപിഐഎം – സിപിഐ നേതൃയോഗങ്ങൾ ഇന്ന് ചേരും. സിപിഐഎം സംസ്ഥാന സെക്രട്ടേറിയേറ്റിൽ മുന്നണിക്കുണ്ടായ കനത്ത തോൽവിയെ കുറിച്ച് വിശദമായ ചർച്ച നടക്കും. ദേശീയ ജനറൽ സെക്രട്ടറി എം.എ.ബേബിയും യോഗത്തിൽ പങ്കെടുക്കും. പിണറായി വിരുദ്ധ വികാരം ആഞ്ഞടിച്ച തിരഞ്ഞെടുപ്പിനെ നേതൃത്വം എങ്ങനെ സമീപിക്കുമെന്നാണ് ഉറ്റുനോക്കുന്നത്.

പ്രതിപക്ഷ നേതാവാര് എന്നതിലും ചർച്ച നടക്കും ഫലം വിലയിരുത്താൻ സിപിഐയുടെ സംസ്ഥാന സെക്രട്ടേറിയേറ്റ് രാവിലെയും എക്സിക്യൂട്ടീവ് ഉച്ചയ്ക്കും ചേരും. തോൽവിയുടെ പശ്ചാത്തലത്തിൽ പാർട്ടി സംസ്ഥാന സെക്രട്ടറിക്കെതിരെ കാര്യമായ വിമർശനത്തിന് സാധ്യതയുണ്ടെന്നാണ് സൂചന. മുഖ്യമന്ത്രി സ്ഥാനം രാജിവച്ച പിണറായി വിജയൻ ഇന്ന് ക്ലിഫ് ഹൌസ് ഒഴിയും. എകെജി സെന്ററിന് സമീപത്തെ സിപിഐഎം പിബി അംഗങ്ങൾക്കായുള്ള ഫ്ലാറ്റിലേക്കാണ് പിണറായി വിജയൻ മാറുന്നത്. 

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

ഇന്ത്യയിൽ കാൻസർ കേസുകൾ വർധിക്കുന്നതായി റിപ്പോർട്ട്; നിത്യോപയോഗ സാധനങ്ങൾ ഉപയോഗിക്കുമ്പോൾ ശ്രദ്ധിക്കുക

ഇന്ത്യയിൽ കാൻസർ കേസുകൾ വർധിക്കുന്നതായി റിപ്പോർട്ട്; നിത്യോപയോഗ സാധനങ്ങൾ ഉപയോഗിക്കുമ്പോൾ ശ്രദ്ധിക്കുക

ഇന്ത്യയില്‍ കാന്‍സര്‍ കേസുകള്‍ വര്‍ധിച്ചുകൊണ്ടിരിക്കുന്നതായാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. കണക്കുകള്‍ പ്രകാരം 2026 അവസാനം ആകുമ്പോഴേക്കും പ്രതിവര്‍ഷം 15 ലക്ഷത്തിലധികം പുതിയ കേസുകള്‍ പ്രതീക്ഷിക്കുന്നതായാണ് ആരോഗ്യ പ്രവര്‍ത്തകര്‍ പറയുന്നത്. ജീവിത ശൈലിയും ജനിതകമായ കാരണങ്ങളും ഇക്കാര്യത്തില്‍ ഒരു പ്രധാന പങ്ക് വഹിക്കുന്നുണ്ടെങ്കിലും നമ്മുടെ വീടുകളില്‍ ഉപയോഗിക്കുന്ന ചില നിത്യോപയോഗ വസ്തുക്കളും ആരോഗ്യ അപകടങ്ങള്‍ക്ക് കാരണമാകുന്നുണ്ട്. അത്തരത്തില്‍ ഉപയോഗിക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട വസ്തുക്കള്‍ എന്തൊക്കെയാണെന്നറിയാം.

പാത്രം കഴുകുന്ന സ്‌പോഞ്ച്

പാത്രം കഴുകുന്ന സ്‌പോഞ്ച് എങ്ങനെയാണ് ആരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നതെന്നാവും നിങ്ങള്‍ ആലോചിക്കുന്നത്. സ്‌പോഞ്ചുകളില്‍ സൂക്ഷ്മ ബാക്ടീരിയകള്‍ ഉണ്ടാകാം. അവ പാത്രങ്ങളില്‍ പറ്റിപ്പിടിച്ചിരിക്കുകയും അതുവഴി ശരീരത്തില്‍ എത്തുകയും നമ്മുടെ രോഗ പ്രതിരോധ ശേഷിയെ ദുര്‍ബലമാക്കുകയും ചെയ്യും.

പായ്ക്ക് ചെയ്ത ലഘുഭക്ഷണങ്ങള്‍

സംസ്‌കരിച്ചതും വറുത്തതും പൊരിച്ചതുമൊക്കെയായ ലഘുഭക്ഷണങ്ങളുടെ പതിവ് ഉപയോഗം ആരോഗ്യത്തിന് ഹാനികരമാണ്. ഈ ഭക്ഷണങ്ങളില്‍ രാസവസ്തുക്കളും പ്രിസര്‍വേറ്റീവുകളും മറ്റും അടങ്ങിയിട്ടുണ്ടാവും. ഇത് കാലക്രമേണ കാന്‍സറിനുള്ള സാധ്യത വര്‍ധിപ്പിക്കുന്നു.

ഫാസ്റ്റ് ഫുഡും പഞ്ചസാര കൂടുതലുളള ഭക്ഷണ പദാര്‍ഥങ്ങളും

പഞ്ചസാര കൂടുതലുള്ള ഭക്ഷണ പാനിയങ്ങള്‍ പ്രത്യേകിച്ച് ഫാസ്റ്റ് ഫുഡ് മിതമായി കഴിക്കണം. അമിതമായി പഞ്ചസാര കഴിക്കുന്നത് പ്രമേഹം പോലെയുള്ള അസുഖങ്ങള്‍ വരാന്‍ കാരണമാകും. ചില പഠനങ്ങള്‍ പ്രകാരം ഇത് കാന്‍സര്‍ സാധ്യത വര്‍ധിപ്പിക്കുമെന്നും കണ്ടെത്തിയിട്ടുണ്ട്.

പ്ലാസ്റ്റിക് പാത്രങ്ങള്‍ അലുമിനിയം ഫോയിലുകള്‍

അടുക്കളകളില്‍ ഭക്ഷണവസ്തുക്കള്‍ ഇട്ട് വയ്ക്കാനും മറ്റും പ്ലാസ്റ്റിക് പാത്രങ്ങള്‍ വ്യാപകമായി ഉപയോഗിക്കപ്പെടുന്നു. പക്ഷേ അവ അത്ര സുരക്ഷിതമായിരിക്കില്ല. ദോഷകരമായ രാസവസ്തുക്കള്‍ ഭക്ഷണത്തിലേക്ക് ഒഴുകിയെത്തിയേക്കാം. പ്രത്യേകിച്ച് ഭക്ഷണം ചൂടായിരിക്കുന്ന അവസ്ഥയില്‍. അതുകൊണ്ടുതന്നെ മൈക്രോപ്ലാസ്റ്റിക്കുകളും വിഷവസ്തുക്കളും ശരീരത്തില്‍ പ്രവേശിക്കാന്‍ സാധ്യതയുണ്ട്. അതിനാല്‍ പ്ലാസ്റ്റിക് പാത്രത്തില്‍ ഭക്ഷണം സൂക്ഷിക്കുന്നത് ഒഴിവാക്കണം. പ്രത്യേകിച്ച് ചൂടുള്ള ഭക്ഷണങ്ങള്‍.

പ്ലാസ്റ്റിക് പാത്രങ്ങള്‍ പോലെതന്നെ അലുമിനിയം ഫോയിലുകളും അപകടകാരികളാണ്. ഭക്ഷണം പൊതിയാനോ പാചകം ചെയ്യുന്ന ആവശ്യങ്ങളിലേക്കോ ഇവ ഉപയോഗിക്കാറുണ്ട്. അസിഡിറ്റി ഉള്ളതോ ഉപ്പിലിട്ടതോ ആയ ഭക്ഷണങ്ങള്‍ അലുമിനിയം ഫോയില്‍ ഉപയോഗിച്ച് പൊതിയുന്നത് ലോഹ കണികകള്‍ ഭക്ഷണത്തിലേക്ക് ഒഴുകാന്‍ കാരണമാകുന്നു.ഇത് അരോഗ്യത്തിന് വളരെയധികം ദോഷം ചെയ്യും. 

നോണ്‍സ്റ്റിക് പാത്രങ്ങള്‍

നോണ്‍-സ്റ്റിക് പാത്രങ്ങള്‍ ഉപയോഗിക്കുന്നത് സൗകര്യപ്രദമാണ്. എന്നാല്‍ അതുപോലെതന്നെ ദോഷകരവുമാണ്. അമിതമായി ചൂടാകുമ്പോള്‍ നോണ്‍സ്റ്റികിലെ കോട്ടിംഗ് വിഷാംശമുള്ള രാസവസ്തുക്കള്‍ പുറത്തുവിടുന്നു.ഇത് ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നു. നോണ്‍ സ്റ്റിക് പാത്രങ്ങള്‍ ഉപയോഗിക്കുമ്പോള്‍ അവയിലെ കോട്ടിംഗിന് പോറലോ കേടുപാടുകളോ സംഭവിച്ചിട്ടുണ്ടെങ്കില്‍ ഒരുകാരണവശാലും അവ ഉപയോഗിക്കരുത്. കേടുപാടുകള്‍ സംഭവിച്ച കോട്ടിംഗുകള്‍ ഭക്ഷണവുമായി കലരുകയും കരള്‍, ശ്വാസകോശം തുടങ്ങിയ അവയവങ്ങളെ പ്രതികൂലമായി ബാധിക്കുകയും ചെയ്യുന്നു.