Wednesday, 3 June 2026

ഡല്‍ഹിയില്‍ ഹോട്ടലില്‍ തീപിടിത്തം; 20 മരണം, നിരവധി പേര്‍ക്ക് പരിക്ക്

ഡല്‍ഹിയില്‍ ഹോട്ടലില്‍ തീപിടിത്തം; 20 മരണം, നിരവധി പേര്‍ക്ക് പരിക്ക്

ന്യൂഡല്‍ഹി: സൗത്ത് ഡല്‍ഹിയില്‍ ഹോട്ടലില്‍ വന്‍ തീപിടിത്തം. അപകടത്തില്‍ മരിച്ചവരുടെ എണ്ണം 20 ആയി. നിരവധി പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. മാളവ്യനഗറിലുള്ള റസ്റ്റോറന്റിലാണ് ഇന്ന് പുലര്‍ച്ചെ തീപിടിത്തമുണ്ടായത്.

രാവിലെ 9.45ഓടെയാണ് തീപിടിത്തം സംബന്ധിച്ച് ഡല്‍ഹി ഫയര്‍ സര്‍വീസ് ഡിപ്പാര്‍ട്ട്‌മെന്റിന് വിവരം ലഭിച്ചത്. ഉടന്‍ തന്നെ സംഘം സ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനം ആരംഭിച്ചു. 11 പേരെ രക്ഷപ്പെടുത്താനായതായും പരിക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായും ഫയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥര്‍ പറയുന്നു. തീ പിടിത്തത്തിന്റെ കാരണം ഇതുവരെ വ്യക്തമായിട്ടില്ല.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

രോഗിയുടെ കാലിൽ പുഴുവരിച്ച സംഭവം; തിരുവനന്തപുരം മെഡിക്കൽ കോളജ് ജീവനക്കാർക്ക് ജാഗ്രത കുറവുണ്ടായതായി വിദഗ്ധസമിതിയുടെ പ്രാഥമിക വിലയിരുത്തൽ

രോഗിയുടെ കാലിൽ പുഴുവരിച്ച സംഭവം; തിരുവനന്തപുരം മെഡിക്കൽ കോളജ് ജീവനക്കാർക്ക് ജാഗ്രത കുറവുണ്ടായതായി വിദഗ്ധസമിതിയുടെ പ്രാഥമിക വിലയിരുത്തൽ

തിരുവനന്തപുരം മെഡിക്കൽ കോളജിൽ രോഗിയുടെ കാലിൽ പുഴുവരിച്ച സംഭവത്തിൽ വീഴ്ചയുണ്ടായതായി വിദഗ്ധസമിതിയുടെ പ്രാഥമിക വിലയിരുത്തൽ. രോഗികളുടെ പരിചരണത്തിൽ മെഡിക്കൽ കോളജ് ജീവനക്കാർക്ക്‌ ജാഗ്രത കുറവ് ഉണ്ടായി. വിശദമായ റിപ്പോർട്ട് ഇന്ന് ആരോഗ്യ മന്ത്രി കെ മുരളീധരന് കൈമാറും. ശേഷം തുടർനടപടികൾ ഉണ്ടാകും.

കാലിൽ ശസ്ത്രക്രിയ നടത്തിയ ഭാഗത്തായിട്ടല്ല പുഴുവിനെ കണ്ടെത്തിയത് മറിച്ച് അതിന് പുറം ഭാഗത്താണ് പുഴുവിനെ കണ്ടെത്തിയത്. അതുകൊണ്ടുതന്നെ മുറിവിന് ചുറ്റും വൃത്തിയാക്കുന്നതിൽ വീഴ്ചസംഭവിച്ചിട്ടുണ്ടെന്നാണ് നിഗമനം. ശസ്ത്രക്രിയയ്ക്ക് ശേഷം മുറിവിന് ചുറ്റും ഒന്നിൽകൂടുതൽ തവണ വൃത്തിയാക്കണമെന്നാണ് ചട്ടം.

മെഡിക്കൽ കോളജ് വൈസ് പ്രിൻസിപ്പൽ അധ്യക്ഷനായ സമിതിയെ ആണ് അന്വേഷണത്തിന് നിയോഗിച്ചത്. ഓർത്തോ സർജറി വിഭാഗം തലവന്മാരും അംഗങ്ങളാണ്. രോഗികളോട് മോശമായി പെരുമാറിയ ആരോഗ്യ ജീവനക്കാരെ കൗൺസിലിങ്ങിന് അയക്കാനും തീരുമാനിച്ചതായി നേരത്തെ ആരോ​ഗ്യമന്ത്രി അറിയിച്ചിരുന്നു. പാരിപ്പള്ളി സ്വദേശിയായ രാജേന്ദ്രപ്രസാദിനാണ് ആശുപത്രി അധികൃതരുടെ ഗുരുതരമായ അനാസ്ഥ മൂലം ഈ ദുരനുഭവം ഉണ്ടായത്.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

കുവൈത്ത് എയർപോർട്ടിൽ ഇറാന്‍റെ ആക്രമണം; നിരവധി പേർക്ക് പരിക്ക്, വിമാന സർവീസുകൾ നിലച്ചു

കുവൈത്ത് എയർപോർട്ടിൽ ഇറാന്‍റെ ആക്രമണം; നിരവധി പേർക്ക് പരിക്ക്, വിമാന സർവീസുകൾ നിലച്ചു

കുവൈത്ത് സിറ്റി: കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിന് നേരെയുണ്ടായ ഇറാന്‍റെ ആക്രമണത്തിൽ നിരവധി പേർക്ക് പരിക്ക്. ആക്രമണത്തിൽ ടി1 യാത്രാ ടെർമിനലിന് കേടുപാടുകൾ സംഭവിച്ചു. പ്രതിരോധ മന്ത്രാലയത്തിന്‍റെ ഔദ്യോഗിക വക്താവ് ബ്രിഗേഡിയർ ജനറൽ സൗദ് അബ്ദുൽഅസീസ് അൽ-ഒതൈബിയാണ് ഇക്കാര്യം അറിയിച്ചത്. ആക്രമണത്തെ തുടർന്ന് വിമാന സർവീസുകൾ നിർത്തിവെച്ചു. എയർപോർട്ടിലെ വിമാനങ്ങൾ മാറ്റി.

ആക്രമണത്തെ തുടർന്ന് ടെർമിനൽ കെട്ടിടത്തിന് കാര്യമായ നാശനഷ്ടമുണ്ടായതായും നിരവധി പേർക്ക് പരിക്കേറ്റതായും അദ്ദേഹം പറഞ്ഞു. പരിക്കേറ്റവർക്ക് ആവശ്യമായ ചികിത്സ നൽകിയിട്ടുണ്ടെന്നും വ്യക്തമാക്കി. സാഹചര്യങ്ങൾ സായുധ സേന ബന്ധപ്പെട്ട അധികാരികളുമായി ചേർന്ന് നിരീക്ഷിച്ചുവരികയാണെന്നും ഏത് അടിയന്തര സാഹചര്യവും നേരിടാൻ സേന പൂർണ സജ്ജതയിലാണെന്നും വക്താവ് പറഞ്ഞു. രാജ്യത്തിന്റെ സുരക്ഷയും സ്ഥിരതയും സംരക്ഷിക്കുന്നതിനാവശ്യമായ എല്ലാ നടപടികളും സ്വീകരിച്ചുവരികയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇറാന്‍റെ ആക്രമണത്തിൽ കേടുപാടുകൾ സംഭവിച്ചതിനെ തുടർന്ന് അടച്ചിട്ടിരുന്ന ടി 1 ടെർമിനൽ ജൂൺ 1ന് ആണ് നവീകരണ പ്രവർത്തനങ്ങൾ പൂർത്തിയാക്കി പ്രവർത്തനം പുനരാരംഭിച്ചത്

ഹോർമുസ് കടലിടുക്കിലെ ഇറാന്‍റെ ക്വിഷം ദ്വീപിന് നേരെ അമേരിക്കൻ സൈന്യം ആക്രമണം നടത്തിയതിന് പിന്നാലെ കുവൈത്തിലെയും ബഹ്‌റൈനിലെയും യുഎസ് സൈനിക താവളങ്ങൾ ഇറാൻ ആക്രമിച്ചിരുന്നു. വൻതോതിൽ ബാലിസ്റ്റിക് മിസൈലുകളും ഡ്രോണുകളും ഉപയോഗിച്ച് ആക്രമണം നടത്തിയെന്നാണ് വിവരം. ഇതേത്തുടർന്ന് ഗൾഫ് മേഖലയിലാകെ അതീവ ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ചു. ക്വിഷം ദ്വീപിലെ തങ്ങളുടെ മിലിട്ടറി ഗ്രൗണ്ട് കൺട്രോൾ സ്റ്റേഷന് നേരെ അമേരിക്ക നടത്തിയ ആക്രമണത്തിന് പ്രതികാരമായാണ് കുവൈത്തിലെ യുഎസ് താവളങ്ങൾക്ക് നേരെ ആക്രമണം നടത്തിയതെന്ന് ഇറാന്റെ ഇസ്‌ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്സ് സ്ഥിരീകരിച്ചു. 'അമേരിക്കൻ ഭീകരസേനയുടെ കടുത്ത അഹങ്കാരത്തിനും ആക്രമണത്തിനും' ഉള്ള മറുപടിയാണിതെന്ന് ഇറാൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. 

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

മഹാരാഷ്ട്രയില്‍ സുകുമാരക്കുറുപ്പ് മോഡല്‍ ക്രൈം; ഇന്‍ഷുറന്‍സ് തുക തട്ടാന്‍ യുവാവിനെ കാറിലിട്ട് കത്തിച്ചു; ശേഷം ഒളിവില്‍പ്പോയി

മഹാരാഷ്ട്രയില്‍ സുകുമാരക്കുറുപ്പ് മോഡല്‍ ക്രൈം; ഇന്‍ഷുറന്‍സ് തുക തട്ടാന്‍ യുവാവിനെ കാറിലിട്ട് കത്തിച്ചു; ശേഷം ഒളിവില്‍പ്പോയി

മഹാരാഷ്ട്രയിലെ ജല്‍നയില്‍ സുകുമാരക്കുറുപ്പ് മോഡല്‍ കൊലപാതകം. ഇന്‍ഷുറന്‍സ് തട്ടാന്‍ ഉത്തര്‍പ്രദേശ് സ്വദേശിയെ കാറിലിട്ട് കത്തിച്ച് പ്രതി ഒളിവില്‍ പോയി. കൂട്ട് പ്രതികളെ പൊലീസ് പിടികൂടി.

നിതിന്‍ പ്രഭാകര്‍ ഗാവ്‌ലി എന്നയാളാണ് ഇന്‍ഷുറന്‍സ് തുക തട്ടാന്‍ മറ്റൊരാളെ കൊന്ന് കാറിലിട്ട് കത്തിച്ച ശേഷം ഒളിവില്‍ പോയത്. ലക്ഷക്കണക്കിന് രൂപ കടം ഉണ്ടായിരുന്നു. 2 സുഹൃത്തുക്കളോടൊപ്പം ചേര്‍ന്നാണ് കൊലപാതകം ആസൂത്രണം ചെയ്തത്. തന്റെ ആകാരം ഉള്ള സന്ദീപിനെ സാംഭാജി നഗറില്‍ വച്ചാണ് കണ്ടെത്തുന്നത്. പെയിന്റിംഗ് തൊഴിലാളിയായിരുന്നു സന്ദീപ്. സൌഹൃദം സ്ഥാപിച്ച ശേഷം ഇയാള്‍ക്ക് മദ്യം നല്‍കി. പിന്നാലെ കൊലപാതകം. മൃതദേഹം കാണിറിലിട്ട് കത്തിച്ചശേഷം മൃതദേഹം നിതിന്റേതെന്ന് തോന്നിപ്പിക്കാനുള്ള ശ്രമവും നടത്തി. നിതിന്റെ വാച്ചും മറ്റും കാറിലിട്ടിരുന്നു.

പക്ഷെ 24 മണിക്കൂറിനുള്ളില്‍ പദ്ധതിയെല്ലാം പാളി. രണ്ട് സുഹൃത്തുക്കളും പൊലീസ് പിടിയിലായി. 20 ലക്ഷം രൂപ ഇന്‍ഷുറന്‍സായി തട്ടിയെടുക്കാനായിരുന്നു പദ്ധതിയെന്ന് ഇവര്‍ മൊഴി നല്‍കി. മറ്റൊരു സുകുമാരക്കുറുപ്പ് ആവും മുന്‍പ് നിതിനെ പിടികൂടാനുള്ള ശ്രമത്തിലാണ് പൊലീസ്. 

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

ലഹരി മാഫിയയ്ക്കെതിരെ സംസ്ഥാനവ്യാപക പോരാട്ടം; 'ഓപ്പറേഷൻ തൂഫാൻ' പദ്ധതിക്ക് തുടക്കമായി

ലഹരി മാഫിയയ്ക്കെതിരെ സംസ്ഥാനവ്യാപക പോരാട്ടം; 'ഓപ്പറേഷൻ തൂഫാൻ' പദ്ധതിക്ക് തുടക്കമായി

സംസ്ഥാനത്തെ മയക്കുമരുന്ന് ശൃംഖലയെ തകർക്കുന്നതിനായി സർക്കാർ ആവിഷ്‌കരിച്ച ലഹരി പ്രതിരോധ കർമ്മപദ്ധതിയായ 'ഓപ്പറേഷൻ തൂഫാൻ' പദ്ധതിക്ക് തുടക്കമായി. പദ്ധതിയുടെ  സംസ്ഥാനതല ഉദ്ഘാടനം തിരുവനന്തപുരം കോട്ടൺഹിൽ ഗേൾസ് ഹയർ സെക്കണ്ടറി സ്‌കൂളിൽ നിർവഹിച്ച മുഖ്യമന്ത്രി വി.ഡി. സതീശൻ ലഹരി മാഫിയയെ കേരളത്തിൽ നിന്ന് തുരത്താൻ സമൂഹം ഒറ്റക്കെട്ടായി മുന്നോട്ടുവരണമെന്ന് ആഹ്വാനം ചെയ്തു.

നാടിന്റെ ഏറ്റവും വലിയ സമ്പത്തായ യുവതലമുറയെ ലക്ഷ്യമിട്ട് പ്രവർത്തിക്കുന്ന മയക്കുമരുന്ന് മാഫിയയ്ക്കെതിരെ വിട്ടുവീഴ്ചയില്ലാത്ത പോരാട്ടം ആവശ്യമാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. വിദ്യാഭ്യാസ, ആരോഗ്യ മേഖലകളിൽ രാജ്യത്തിന് മാതൃകയായ കേരളം മയക്കുമരുന്ന് വ്യാപനത്തിന്റെ വെല്ലുവിളി നേരിടേണ്ടിവരുന്നത് അതീവ ദൗർഭാഗ്യകരമാണ്. മയക്കുമരുന്നിന്റെ സ്വാധീനത്തിൽ കുറ്റകൃത്യങ്ങളുടെ സ്വഭാവം കൂടുതൽ ക്രൂരമാവുകയാണ്. ലഹരി ഉപയോഗം കുടുംബബന്ധങ്ങളെപ്പോലും തകർക്കുന്ന സംഭവങ്ങൾ വർധിക്കുന്നതും ആശങ്കാജനകമാണ്. സംസ്ഥാനത്തെ ജനസംഖ്യയിൽ വലിയൊരു വിഭാഗം യുവജനതയാണെന്നും കേരളത്തിന്റെ ഭാവി പുരോഗതിക്ക് കരുത്താകേണ്ട ഈ യുവത്വത്തെയാണ് ലഹരി മാഫിയ ലക്ഷ്യമിടുന്നതെന്നും അതിൽ ജാഗ്രത വേണമെന്നും മുഖ്യമന്ത്രി പറഞ്ഞു.

ലഹരി വിമുക്ത കേരളം എന്ന ലക്ഷ്യത്തോടെ എൻഫോഴ്‌സ്‌മെന്റും ബോധവത്കരണവും കേന്ദ്രീകരിച്ചാണ് 'ഓപ്പറേഷൻ തൂഫാൻ' നടപ്പാക്കുന്നത്. പോലീസും എക്‌സൈസും ലഹരിക്കെതിരെ ശക്തമായ നിയമനടപടികൾ സ്വീകരിക്കുമെന്നും ഈ പ്രവർത്തനങ്ങൾക്ക് സർക്കാരിന്റെ പൂർണ പിന്തുണ ഉണ്ടാകുമെന്നും മുഖ്യമന്ത്രി പറഞ്ഞു. അതോടൊപ്പം, കുട്ടികളിലും യുവാക്കളിലും ലഹരിയുടെ ദോഷഫലങ്ങളെക്കുറിച്ച് വ്യാപകമായ അവബോധം സൃഷ്ടിക്കേണ്ടത് അനിവാര്യമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ലഹരി നിർമാർജനം സർക്കാർ സംവിധാനങ്ങളുടെ മാത്രം ഉത്തരവാദിത്തമല്ലെന്നും അധ്യാപകർ, രക്ഷിതാക്കൾ, തദ്ദേശ സ്ഥാപനങ്ങൾ, സന്നദ്ധ സംഘടനകൾ ഉൾപ്പെടെ സമൂഹത്തിന്റെ എല്ലാ വിഭാഗങ്ങളും ഈ ദൗത്യത്തിൽ പങ്കാളികളാകണമെന്നും മുഖ്യമന്ത്രി അഭ്യർത്ഥിച്ചു. നമ്മുടെ കുട്ടികളെ ലഹരി മാഫിയയ്ക്ക് വിട്ടുകൊടുക്കില്ലെന്ന ഉറച്ച നിലപാടോടെയാണ് ഈ പോരാട്ടം മുന്നോട്ടുകൊണ്ടുപോകേണ്ടതെന്നും അദ്ദേഹം പറഞ്ഞു.

ഓപ്പറേഷൻ തൂഫാൻ പദ്ധതിക്ക് നേതൃത്വം നൽകിയ ആഭ്യന്തര വകുപ്പ് മന്ത്രി രമേശ് ചെന്നിത്തലയെയും പോലീസ്, എക്‌സൈസ് സേനകളേയും മുഖ്യമന്ത്രി അഭിനന്ദിച്ചു.

മയക്കുമരുന്ന് ശൃംഖലയുടെ വേരറുക്കുമെന്നും മയക്കുമരുന്ന് ഇടപാടുകാർക്കെതിരെ യാതൊരു വിട്ടുവീഴ്ചയുമില്ലാത്ത 'നോ എക്‌സ്‌ക്യൂസസ്' നിലപാടായിരിക്കും പോലീസ് സ്വീകരിക്കുകയെന്നും ആഭ്യന്തര വകുപ്പ് മന്ത്രി രമേശ് ചെന്നിത്തല അധ്യക്ഷ പ്രസംഗത്തിൽ പറഞ്ഞു. വരും തലമുറയ്ക്ക് വേണ്ടിയുള്ള ഈ പദ്ധതി എക്‌സൈസ്, വിദ്യാഭ്യാസ, ആരോഗ്യ വകുപ്പുകൾ സംയുക്തമായാണ് നടപ്പാക്കുന്നത്. ഓപ്പറേഷൻ തൂഫാന്റെ നോഡൽ ഓഫീസറായി ഐ.ജി ഇന്റലിജൻസ് പുട്ട വിമലാദിത്യയെയാണ് നിയമിച്ചിരിക്കുന്നത്. അദ്ദേഹത്തിന്റെ നേതൃത്വത്തിൽ നാർക്കോട്ടിക് സെല്ലും, ക്രൈം ബ്രാഞ്ചും ഉൾപ്പെടെയുള്ള പോലീസ് സംവിധാനം ജില്ലാതലങ്ങളിൽ ഊർജ്ജസ്വലമായി പ്രവർത്തിക്കുമെന്നും മന്ത്രി പറഞ്ഞു.

മയക്കുമരുന്ന് വിൽപനക്കാരോട് ഈ കച്ചവടം അവസാനിപ്പിക്കണമെന്നും, അല്ലാത്തപക്ഷം നിയമത്തിന്റെ കരങ്ങൾ അവരെ തേടിയെത്തുമെന്നും മന്ത്രി രമേശ് ചെന്നിത്തല മുന്നറിയിപ്പ് നൽകി. മയക്കുമരുന്ന് മാഫിയയെ സഹായിക്കുന്ന പോലീസ് ഉദ്യോഗസ്ഥർക്കെതിരെയും കർശന നടപടിയുണ്ടാകും. ഡാർക്ക് വെബ് വഴിയുള്ള മയക്കുമരുന്ന് ഇടപാടുകൾ കണ്ടെത്താൻ സൈബർ സെല്ലിന് പ്രത്യേക നിർദ്ദേശം നൽകിയിട്ടുണ്ട്. ഫൈവ് സ്റ്റാർ ഹോട്ടലുകളിലും ഡി.ജെ പാർട്ടികളിലുമുള്ള മയക്കുമരുന്ന് ഉപയോഗവും വിതരണവും കർശനമായി തടയുകയും, അവരുടെ അന്തർസംസ്ഥാന ബന്ധങ്ങൾ തകർക്കുകയും ചെയ്യും. മയക്കുമരുന്ന് സംബന്ധിച്ച വിവരങ്ങൾ നൽകുന്നവർക്ക് പോലീസ് പൂർണ്ണ സംരക്ഷണം നൽകുമെന്നും, അവരുടെ പേരുവിവരങ്ങൾ രഹസ്യമായി സൂക്ഷിക്കുമെന്നും മന്ത്രി പറഞ്ഞു.

ചടങ്ങിൽ ഓപ്പറേഷൻ തൂഫാൻ പദ്ധതിയുടെ ലോഗോ മുഖ്യമന്ത്രി പ്രകാശനം ചെയ്തു. പോലീസ് മീഡിയ സെന്റർ നിർമ്മിച്ച ബോധവൽക്കരണ അനിമേഷൻ ചിത്രവും തൂഫാൻ കെയർ പദ്ധതി ലോഗോയും ആഭ്യന്തര മന്ത്രി പ്രകാശനം ചെയ്തു. മന്ത്രി എൻ. ഷംസുദീൻ തൂഫാൻ അംബാസഡർമാരായ വിദ്യാർത്ഥികൾക്ക് പദ്ധതിയുടെ ഫ്ലാഗ് കൈമാറി. മന്ത്രിമാരായ എം. ലിജു, സി.പി. ജോൺ, ശശി തരൂർ എം പി എന്നിവർ പദ്ധതിക്ക് ആശംസ അറിയിച്ചു. സംസ്ഥാന പോലീസ് മേധാവി റവാഡ ആസാദ് ചന്ദ്രശേഖർ സ്വാഗതം ആശംസിച്ച ചടങ്ങിൽ എഡിജിപി എച്ച് വെങ്കിടേഷ് നന്ദി പറഞ്ഞു.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

പഹൽഗാം ഭീകരാക്രമണം; പുതിയ കണ്ടെത്തലുമായി എൻഐഎ, ഭീകരർ ഉപയോഗിച്ച ഫോണുകൾ ചൈനയിൽ നിന്ന് പാകിസ്ഥാനിൽ എത്തിയത്, ഹമാസ് ബന്ധത്തിലും അന്വേഷണം

പഹൽഗാം ഭീകരാക്രമണം; പുതിയ കണ്ടെത്തലുമായി എൻഐഎ, ഭീകരർ ഉപയോഗിച്ച ഫോണുകൾ ചൈനയിൽ നിന്ന് പാകിസ്ഥാനിൽ എത്തിയത്, ഹമാസ് ബന്ധത്തിലും അന്വേഷണം

ദില്ലി: പഹൽഗാം ഭീകരാക്രമണത്തിൽ പുതിയ കണ്ടെത്തലുമായി എൻഐഎ. ഭീകരർ ഉപയോഗിച്ച ഫോണുകൾ ചൈനയിൽ നിന്ന് പാകിസ്ഥാനിലേക്ക് എത്തിയതെന്ന് കുറ്റപത്രത്തിൽ പരാമർശം. ഇരു ഫോണുകളും നാലു വർഷത്തോളം ഉപയോഗിച്ചിരുന്നില്ല. ഭീകരാക്രമണത്തിന് തൊട്ടു പിന്നാലെയാണ് ഫോണുകൾ ആദ്യമായി ഉപയോഗിച്ചത്. മൊബൈൽ കമ്പനിയിൽ നിന്ന് ശേഖരിച്ച വിശദാംശങ്ങൾ കുറ്റപത്രത്തിലുണ്ട്.

2021 ജനുവരി 1-ന് കറാച്ചി ആസ്ഥാനമായുള്ള കമ്പനിയാണ് പാകിസ്ഥാനിലേക്ക് ഫോണുകൾ ഇറക്കുമതി ചെയ്തതെന്ന് അന്വേഷണത്തിൽ വ്യക്തമായി. ഫോണുകൾ പാകിസ്ഥാനിൽ എത്തിയിട്ടും വർഷങ്ങളോളം ഉപയോഗിക്കാതെ സൂക്ഷിച്ചിരിക്കുകയായിരുന്നു എന്നാണ് എൻ ഐ എയുടെ കണ്ടെത്തൽ. സാധാരണയുള്ള ആശയവിനിമയത്തിനല്ലാതെ, ഭീകരവാദ പ്രവർത്തനങ്ങൾക്ക് വേണ്ടി മാത്രമായി ഈ ഫോണുകൾ പ്രത്യേകം സൂക്ഷിച്ചു വെച്ചതാണെന്ന് അന്വേഷണ ഉദ്യോഗസ്ഥർ കരുതുന്നു. കൂടാതെ ഡിജിറ്റൽ തെളിവുകൾ അവശേഷിപ്പിക്കാതിരിക്കാൻ മൊബൈൽ നെറ്റ്‌വർക്കുകൾക്ക് പകരം ലോംഗ് റേഞ്ച് റേഡിയോ സംവിധാനങ്ങളാണ് ഇവർ ആശയവിനിമയത്തിനായി ഉപയോഗിച്ചതെന്നും കണ്ടെത്തി.

ഫോണുകളിൽ കോൾ റെക്കോർഡുകളോ സന്ദേശങ്ങളോ ഉണ്ടായിരുന്നില്ലെങ്കിലും, ആക്രമണം മുൻകൂട്ടി ആസൂത്രണം ചെയ്തതാണെന്ന് തെളിയിക്കുന്ന മറ്റ് ഡിജിറ്റൽ വിവരങ്ങൾ ഫോറൻസിക് പരിശോധനയിൽ ലഭിച്ചു. ഭീകരർ ഉപയോഗിച്ച നാവിഗേഷൻ ആപ്പിൽ ആക്രമണം നടന്ന ബൈസരൺ താഴ്‌വരയുടെ ലൊക്കേഷൻ സേവ് ചെയ്തിട്ടുണ്ടായിരുന്നു. ഏപ്രിൽ 22-ന് നടന്ന ആക്രമണത്തിന് ദിവസങ്ങൾക്ക് മുമ്പ്, അതായത് ഏപ്രിൽ 15, 16 തീയതികളിൽ എടുത്ത താഴ്‌വരയുടെ ഫോട്ടോകളും ഫോണിൽ നിന്ന് കണ്ടെടുത്തു. 

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

ദേശീയ താൽപര്യങ്ങളിൽ വിട്ടുവീഴ്ചയില്ല; വ്യാപാര ചർച്ചകളിൽ കടുത്ത നിലപാടുമായി ഇന്ത്യ,നിർണായകം ഈ വാരം

ദേശീയ താൽപര്യങ്ങളിൽ വിട്ടുവീഴ്ചയില്ല; വ്യാപാര ചർച്ചകളിൽ കടുത്ത നിലപാടുമായി ഇന്ത്യ,നിർണായകം ഈ വാരം

ലോകത്തിലെ പ്രധാന സാമ്പത്തിക ശക്തികളായ അമേരിക്കയുമായും ബ്രിട്ടനുമായും വ്യാപാര കരാറുകൾ സംബന്ധിച്ച നിർണായക ചർച്ചകൾ ഈ ആഴ്ച നടക്കാനിരിക്കെ, ദേശീയ താൽപര്യങ്ങൾ സംരക്ഷിക്കുന്നതിൽ യാതൊരു വിട്ടുവീഴ്ചയും ഉണ്ടാകില്ലെന്ന നിലപാടിലാണ് ഇന്ത്യ. കയറ്റുമതി വർധിപ്പിക്കാനും ഇന്ത്യൻ ഉൽപ്പന്നങ്ങൾക്ക് കൂടുതൽ വിപണി പ്രവേശനം ഉറപ്പാക്കാനും ലക്ഷ്യമിട്ടുള്ള ഈ ചർച്ചകൾ രാജ്യത്തിന്റെ വിദേശവ്യാപാര നയത്തിൽ നിർണായക വഴിത്തിരിവാകുമെന്നാണ് വിലയിരുത്തൽ.

ആഗോള വ്യാപാര രംഗത്ത് അനിശ്ചിതത്വം തുടരുന്നതിനിടെയാണ് ഇന്ത്യ അമേരിക്കയുമായും ബ്രിട്ടനുമായും സമഗ്ര വ്യാപാര ധാരണകളിലേക്ക് നീങ്ങുന്നത്. ഉഭയകക്ഷി വ്യാപാര ബന്ധങ്ങൾ ശക്തിപ്പെടുത്തുന്നതിനൊപ്പം ഇന്ത്യൻ കർഷകർ, ചെറുകിട-ഇടത്തരം വ്യവസായങ്ങൾ, നിർമ്മാണ മേഖല, സ്റ്റീൽ, ഓട്ടോമൊബൈൽ ഘടകങ്ങൾ, ടെക്സ്റ്റൈൽസ് തുടങ്ങിയ മേഖലകളുടെ താൽപര്യങ്ങൾ സംരക്ഷിക്കാനും ഇന്ത്യ നിരന്തരം ശ്രമിക്കുകയാണ്.

അമേരിക്കയുമായുള്ള ചർച്ചകളിൽ ശ്രദ്ധ തീരുവകളിലും വിപണി പ്രവേശനത്തിലും

അമേരിക്കയുമായുള്ള ഇടക്കാല വ്യാപാര കരാർ സംബന്ധിച്ച ചർച്ചകളാണ് ഈ ആഴ്ച്ച ഏറ്റവും നിർണായകം. ഇരുരാജ്യങ്ങളിലെയും ഉന്നത ഉദ്യോഗസ്ഥർ ന്യൂഡൽഹിയിൽ കൂടിക്കാഴ്ച നടത്തി വിവിധ വിഷയങ്ങൾ ചർച്ച ചെയ്യുകയാണ്. ഇന്ത്യൻ ഉൽപ്പന്നങ്ങൾക്ക് അമേരിക്കൻ വിപണിയിൽ കൂടുതൽ പ്രവേശനം ലഭ്യമാക്കുക, ചില ഉൽപ്പന്നങ്ങൾക്ക് മേലുള്ള അധിക തീരുവകൾ ഒഴിവാക്കുക, കസ്റ്റംസ് നടപടിക്രമങ്ങൾ ലളിതമാക്കുക, വ്യാപാര തടസങ്ങൾ കുറയ്ക്കുക തുടങ്ങിയ വിഷയങ്ങളാണ് പ്രധാനമായും ചർച്ച ചെയ്യപ്പെടുന്നത്.

Section 301 ആശങ്കകൾ ഇന്ത്യയ്ക്ക് പ്രധാന വിഷയം

അമേരിക്കയുടെ വ്യാപാര നിയമപ്രകാരം നടപ്പാക്കുന്ന സെക്ഷൻ 301 അന്വേഷണങ്ങളും അതിന്റെ അടിസ്ഥാനത്തിൽ ഏർപ്പെടുത്താവുന്ന അധിക തീരുവകളും ഇന്ത്യയെ ആശങ്കപ്പെടുത്തുന്ന വിഷയങ്ങളിലൊന്നാണ്. ഭാവിയിൽ ഇന്ത്യൻ ഉൽപ്പന്നങ്ങൾക്ക് മേൽ അധിക വ്യാപാര നിയന്ത്രണങ്ങൾ ഉണ്ടാകാതിരിക്കാൻ വ്യക്തമായ ഉറപ്പുകൾ കരാറിൽ ഉൾപ്പെടുത്തണമെന്നാണ് ഇന്ത്യ ആവശ്യപ്പെടുന്നത്. ഇന്ത്യൻ കയറ്റുമതിക്കാർക്ക് മത്സരക്ഷമത നിലനിർത്താനും അമേരിക്കൻ വിപണിയിൽ സ്ഥിരതയാർന്ന വ്യാപാര സാഹചര്യം ഉറപ്പാക്കാനും ഇത് നിർണായകമാണെന്ന് സർക്കാർ വൃത്തങ്ങൾ ചൂണ്ടിക്കാട്ടുന്നു 

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

ആര്‍ഭാടം, അനാവശ്യം; മുഖ്യമന്ത്രിക്ക് നല്‍കുന്ന 'ഗാര്‍ഡ് ഓഫ് ഓണര്‍' ഒഴിവാക്കണമെന്ന് വി ഡി സതീശന്‍

ആര്‍ഭാടം, അനാവശ്യം; മുഖ്യമന്ത്രിക്ക് നല്‍കുന്ന 'ഗാര്‍ഡ് ഓഫ് ഓണര്‍' ഒഴിവാക്കണമെന്ന് വി ഡി സതീശന്‍

തിരുവനന്തപുരം: മുഖ്യമന്ത്രിക്ക് നല്‍കുന്ന പൊലീസിന്റെ ഗാര്‍ഡ് ഓഫ് ഓണര്‍ ഒഴിവാക്കണമെന്നാവശ്യപ്പെട്ട് വി ഡി സതീശന്‍. ഇതുസംബന്ധിച്ച് ഡിജിപിക്ക് നിര്‍ദേശം നല്‍കി. ഗാര്‍ഡ് ഓഫ് ഓണര്‍ ആര്‍ഭാടവും അനാവശ്യവുമാണെന്ന് മുഖ്യമന്ത്രി ചൂണ്ടിക്കാട്ടുന്നു.

പൊലീസില്‍ ആവശ്യത്തിന് അംഗബലമില്ലാത്ത സാഹചര്യത്തില്‍ ഗാര്‍ഡ് ഓഫ് ഓണര്‍ എന്തിനാണെന്ന് മുഖ്യമന്ത്രി ചോദിച്ചു. മുഖ്യമന്ത്രി ഗവ. ഗസ്റ്റ് ഹൗസുകളില്‍ താമസിക്കുമ്പോഴാണ് ഗാര്‍ഡ് ഓഫ് ഓണര്‍ നല്‍കാറുള്ളത്. അതേസമയം ആര്‍ഭാടം കുറച്ച് 'ഗാര്‍ഡ് ഓഫ് ഓണര്‍' നല്‍കാനാണ് പൊലീസ് ആലോചിക്കുന്നത്.

നേരത്തെ മുഖ്യമന്ത്രിയുടെ വാഹന വ്യൂഹത്തിലും ക്രമീകരണങ്ങളിലും വി ഡി സതീശന്‍ മാറ്റം നിര്‍ദേശിച്ചിരുന്നു. മുഖ്യമന്ത്രിയുടെ യാത്ര ജനങ്ങള്‍ക്ക് ബുദ്ധിമുട്ടാകരുതെന്നും പൈലറ്റും എക്‌സോര്‍ട്ടും ഒഴികെ മറ്റ് അകമ്പടി വാഹനങ്ങള്‍ വേണ്ടെന്നുമായിരുന്നു നിര്‍ദേശം. അഡ്വാന്‍സ് പൈലറ്റ്, പൈലറ്റ്, എസ്‌കോര്‍ട്ട് 1, എസ്‌കോര്‍ട്ട് 2, ആംബുലന്‍സ്, സ്പെയര്‍ വാഹനം, സ്ട്രൈക്കര്‍ ഫോഴ്സ് എന്നിവയാണ് മുഖ്യമന്ത്രിയുടെ സുരക്ഷാവ്യൂഹത്തിലുള്ളത്. സുരക്ഷാ റിപ്പോര്‍ട്ടും ഔദ്യോഗിക പരിപാടികളും അനുസരിച്ച് വാഹനങ്ങളിലും സുരക്ഷയിലും വ്യത്യാസമുണ്ടാകും. 

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

കൊല്ലം നഗരമധ്യത്തിലെ രണ്ട് കൊലപാതകങ്ങൾ നടത്തിയത് സീരിയൽ കില്ലർ? ; അന്വേഷണം വ്യാപിപിച്ച് പൊലീസ്

കൊല്ലം നഗരമധ്യത്തിലെ രണ്ട് കൊലപാതകങ്ങൾ നടത്തിയത് സീരിയൽ കില്ലർ? ; അന്വേഷണം വ്യാപിപിച്ച് പൊലീസ്

കൊല്ലം നഗരമധ്യത്തിലെ രണ്ട് കൊലപാതകങ്ങൾ നടത്തിയത് സീരിയൽ കില്ലർ എന്ന സംശയത്തിൽ പൊലീസ്. ഏപ്രിൽ 19 നാണ് കല്ലുവാതുക്കലിൽ വയോധികനെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. മെയ്‌ 25 ന് കമ്മീഷണർ ഓഫീസിന് സമീപം വയോധികനെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയതും ആദ്യ കൊലപാതകവും തമ്മിൽ സമാനതകളുണ്ടെന്ന് പൊലീസ് പറയുന്നു.

രണ്ടു കൊലപാതകങ്ങളും നടന്നിട്ടുള്ളത് ഒരേ രീതിയിൽ തന്നെയാണ്. കല്ലുവാതുക്കലിൽ വയോധികനെ കൊല്ലപ്പെട്ട രീതിയിൽ കണ്ടെത്തിയത് നിർമാണത്തിൽ ഇരുന്ന കെട്ടിടത്തിനകത്ത് വെച്ചാണ്. തലയിൽ നിന്ന് ചോരവാർന്ന നിലയിലാണ് മൃതദേഹം പൊലീസ് കണ്ടത്.

തെരുവിൽ അലഞ്ഞു നടക്കുന്നവരാണ് കൊല്ലപ്പെട്ട ഇരുവരും. നഗരമധ്യത്തിൽ കൊല്ലപ്പെട്ടത് തമിഴ്നാട് സ്വദേശിയാണെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിലാണ് സ്ഥിരീകരണം. കൊലപാതകിയെ ഇതുവരെ കണ്ടെത്താനായിട്ടില്ല. തമിഴ്നാട്ടിലേക്കുൾപ്പടെ അന്വേഷണം വ്യാപിച്ചിരിക്കുകയാണ് പൊലീസ്.