Wednesday, 25 February 2026

കാറിനുള്ളില്‍ ഭാര്യയും ഭാര്യാമാതാവും മൂന്ന് കുട്ടികളും; പക്ഷെ വലിയവേളിയിലെ കാര്‍ലോസിന്റെ അതിബുദ്ധിക്ക് പൂട്ട്

SHARE


 
തിരുവനന്തപുരം: വെങ്ങാനൂരില്‍ വന്‍ കഞ്ചാവ് വേട്ട. കാറില്‍ കടത്തിക്കൊണ്ടുവന്ന 21 കിലോ കഞ്ചാവ് നിറഞ്ഞ പായ്ക്കറ്റുകളുമായി അറുപതുവയസ്സുള്ള സ്ത്രീയും മകളും മരുമകനും അടക്കം മൂന്ന് പേരെയാണ് സിറ്റി ഡാന്‍സാഫ് പിടികൂടിയത്.

തമിഴ്‌നാട്ടില്‍ നിന്ന് വാങ്ങി നഗരത്തില്‍ വില്‍ക്കുന്നതിനായാണ് കഞ്ചാവെത്തിച്ചത്. വലിയവേളി പൗണ്ട് കടവ് തൈവിളാകം ഹൗസില്‍ അനനന്തന്‍ എന്ന കാര്‍ലോസ്(38), ഭാര്യ ബിന്ദു(33), ഭാര്യാമാതാവ് ദമയന്തി(60) എന്നിവരെയാണ് വെങ്ങാനൂരിലെ ക്ഷേത്രത്തിന് സമീപത്ത് നിന്ന് ചൊവ്വാഴ്ച രാത്രി 9.30ഓടെ പിടികൂടിയത്.

മൂന്നുകുട്ടികളും കാറിലുണ്ടായിരുന്നു. തമിഴ്‌നാട്ടില്‍ നിന്ന് ഉല്ലാസയാത്ര കഴിഞ്ഞുവരികയാണെന്ന് തോന്നിപ്പിക്കാനായിരുന്നു ഇവരുടെ ശ്രമം. പള്ളിച്ചല്‍-വെങ്ങാനൂര്‍ റൂട്ടിലൂടെ ബൈപ്പാസ് കടന്ന് വലിയവേളിയിലേക്ക് പോകാനായിരുന്നു ശ്രമിച്ചത്.

ബിന്ദുവിനെ നേരത്തെ കഞ്ചാവുമായി ഡാന്‍സാഫ് സംഘം പിടികൂടിയിട്ടുണ്ട്. അതിന് ശേഷമാണ് വീണ്ടും പിടിയിലാവുന്നത്. കാറിന്റെ ഡിക്കിക്കുള്ളില്‍ സ്യൂട്ട്‌കെയ്‌സിനുള്ളില്‍ ഒളിപ്പിച്ച നിലയിലായിരുന്നു കഞ്ചാവ് പൊതികള്‍. ഇവരെ വിഴിഞ്ഞം പൊലീസിന് കൈമാറും.








ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 


 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

SHARE

Author: verified_user

0 #type=(blogger):

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.