Showing posts with label Kottayam. Show all posts

Thursday, 1 January 2026

'യുവതി പ്രവേശത്തിൽ സർക്കാർ നിലപാട് മാറ്റി, അതുകൊണ്ട് അയ്യപ്പ സംഗമത്തിൽ പങ്കെടുത്തു'; വ്യക്തമാക്കി സുകുമാരൻ നായർ

കോട്ടയം: ശബരിമല യുവതി പ്രവേശത്തിൽ സർക്കാർ നിലപാട് മാറ്റിയത് കൊണ്ടാണ് ആഗോള അയ്യപ്പ സംഗമത്തിൽ പങ്കെടുത്തത് എന്ന് ആവർത്തിച്ച് എൻഎസ്എസ് ജനറൽ സെക്രട്ടറി ജി സുകുമാരൻ നായർ. മന്നം ജയന്തിയോട് അനുബന്ധിച്ച് പെരുന്നയിൽ നടന്ന അഖില കേരള നായർ പ്രതിനിധി സമ്മേളനത്തിലാണ് സുകുമാരൻ നായരുടെ വിശദീകരണം. അയ്യപ്പ സംഗമത്തിൽ നിന്നും വിട്ടു നിന്ന രാഷ്ട്രീയ പാർട്ടികൾ എൻഎസ്എസിന്‍റെ നിലപാടിനെ രാഷ്ട്രീയമായി ചിത്രീകരിച്ചു, ശബരിമല വിഷയത്തിൽ എൻഎസ്എസിനെ കരുവാക്കാമെന്ന് ആരും വിചാരിക്കണ്ട എന്നും സുകുമാരൻ നായർ പറഞ്ഞു
കൂടാതെ, സ്വർണ കവർച്ച കേസിൽ  രാഷ്ട്രീയ താൽപര്യങ്ങൾ വച്ചുകൊണ്ടുള്ള ദുഷ്പ്രചരണങ്ങൾ തെറ്റാണ്. തെരഞ്ഞെടുപ്പുകളിൽ എൻഎസ്എസിന് രാഷ്ട്രീയമില്ലെന്നും സമുദായ അംഗങ്ങൾക്ക് ഏത് നിലപാടും സ്വീകരിക്കാമെന്നും ജനറൽ സെക്രട്ടറി നായർ പ്രതിനിധി സമ്മേളനത്തിൽ അറിയിച്ചു. ശബരിമല വിഷയത്തിലെ എൻഎസ്എസ് നിലപാട് മാറ്റം സമുധായത്തിന് ഉള്ളിൽ തന്നെ സുകുമാരൻ നായർക്കെതിരെ വിമർശനം ഉയരാൻ കാരണമായിരുന്നു. പലയിടത്തും പരസ്യ പ്രതിഷേധങ്ങളും നടന്നു. ഇതിന് പിന്നാലെ വീണ്ടും സംസ്ഥാന സർക്കാരിനെ സുകുമാരൻ നായർ പിന്തുണച്ചത്. 

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

ട്രെയിനില്‍ പൊലീസ് ഉദ്യോഗസ്ഥനെ കുത്തിപരിക്കേല്‍പ്പിച്ചു; യാത്രക്കാരന്‍ പിടിയില്‍

കോട്ടയം: ട്രെയിനില്‍വെച്ച് പൊലീസ് ഉദ്യോഗസ്ഥനെ കുത്തിപരിക്കേല്‍പ്പിച്ച് യാത്രക്കാരന്‍. ബുധനാഴ്ച രാത്രി 10 മണിക്ക് കോട്ടയത്ത് വെച്ച് മലബാര്‍ എക്‌സ്പ്രസിലാണ് സംഭവം. പത്തനംതിട്ട കൊടുമണ്‍ സ്വദേശി അനില്‍കുമാര്‍ ആണ് ഡ്യൂട്ടിയിലായിരുന്ന പൊലീസ് ഉദ്യോഗസ്ഥനെ കുത്തിയത്. പ്രതിയെ റെയില്‍വേ പൊലീസ് കസ്റ്റഡിയിലെടുത്തു. പൊലീസ് ഉദ്യോഗസ്ഥന്റെ പരിക്ക് ഗുരുതരമല്ല.മദ്യലഹരിയിൽ പ്രതി ട്രെയിനിൽ വെച്ച് പ്രശ്നമുണ്ടാക്കിയതോടെ ഇടപെട്ട പൊലീസ് ഉദ്യോഗസ്ഥനെ അരയിൽ കരുതിയ കത്തികൊണ്ട് കുത്തുകയായിരുന്നു. നിരവധി കേസുകളിൽ പ്രതിയാണ് പിടിയിലായ അനിൽകുമാർ.
 
ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

Wednesday, 31 December 2025

കോട്ടയത്ത് കെഎസ്ആര്‍ടിസി ബസ് കത്തി നശിച്ചു; പുക ഉയരുന്നത് കണ്ട് യാത്രക്കാര്‍ പുറത്ത് ഇറങ്ങിയതിനാല്‍ ഒഴിവായത് വലിയ ദുരന്തം

കോട്ടയം മണിമലയ്ക്ക് സമീപം പഴയിടത്ത് കെഎസ്ആര്‍ടിസി ബസ് കത്തി നശിച്ചു. മലപ്പുറത്ത് നിന്നും ഗവിയിലേക്ക് പോയ കെഎസ്ആര്‍ടിസിയുടെ ഉല്ലാസയാത്ര ബസാണ് കത്തിയത്. പുക ഉയരുന്നത് കണ്ട് യാത്രക്കാര്‍ പുറത്ത് ഇറങ്ങിയതിനാല്‍ വലിയ ദുരന്തം ഒഴിവായി.ബസിന്റെ പിന്‍ഭാഗത്ത് നിന്ന് തീയും പുകയും ഉയരുകയായിരുന്നു. പിന്നീടത് ബസില്‍ മുഴുവന്‍ ആളിപ്പടര്‍ന്നു. തീയും പുകയും ഉയര്‍ന്നപ്പോള്‍ തന്നെ ആളുകളെയെല്ലാം ബസില്‍ നിന്ന് മാറ്റിയിരുന്നു. 28 യാത്രക്കാരാണ് ബസില്‍ ഉണ്ടായിരുന്നത്. പുലര്‍ച്ചെ നാല് മണിയോടെയാണ് സംഭവം. കാഞ്ഞിരപ്പള്ളി ഫയര്‍ഫോഴ്‌സ് പെട്ടന്ന് തന്നെ സംഭവ സ്ഥലത്തെത്തി തീയണച്ചു. യാത്രക്കാരെ മറ്റൊരു ബസിലേക്ക് കയറ്റി വിട്ടു.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

നാളെ മുതൽ കേരള എക്സ്പ്രസ് അടക്കം ഈ ട്രെയിനുകള്‍ക്ക് പുതിയ സമയക്രമം, മാറ്റങ്ങൾ

കോട്ടയം: റെയിൽവേയുടെ പുതിയ സമയക്രമം നാളെമുതൽ പ്രാബല്യത്തിൽ വരും. ബെംഗളൂരു–എറണാകുളം ഇന്റർസിറ്റി വൈകിട്ട് 4.55നു പകരം 5.05നാണ് എറണാകുളത്ത് എത്തുന്നത്. തിരുവനന്തപുരം– സിക്കന്ദരാബാദ് ശബരി എക്സ്പ്രസ് 30 മിനിറ്റ് നേരത്തേ രാവിലെ 10.40ന് എറണാകുളം ടൗണിലെത്തും. തിരുവനന്തപുരത്തുനിന്നു പുറപ്പെടുന്ന സമയത്തിൽ മാറ്റമില്ല. ചെങ്കോട്ട വഴിയുള്ള കൊല്ലം– ചെന്നൈ എക്സ്പ്രസ് ഒന്നര മണിക്കൂർ നേരത്തേ രാവിലെ 6.05ന് ചെന്നൈ താംബരത്ത് എത്തും.ന്യൂഡൽഹി– തിരുവനന്തപുരം കേരള എക്സ്പ്രസ് 20 മിനിറ്റ് നേരത്തേ വൈകിട്ട് 4.30ന് എറണാകുളം ടൗണിലെത്തും. ഇടസ്റ്റേഷനുകളിലെ സമയങ്ങളിൽ ചെറിയ വ്യത്യാസമുണ്ടെങ്കിലും തിരുവനന്തപുരത്ത് എത്തുന്ന സമയത്തിൽ മാറ്റമില്ല.

വൈഷ്ണോദേവി കട്ര– കന്യാകുമാരി ഹിമസാഗർ വീക്‌ലി എക്സ്പ്രസ് രാത്രി 8.25ന് പകരം 7.25ന് തിരുവനന്തപുരത്ത് എത്തും. മറ്റു സ്റ്റേഷനുകളിലെ സമയത്തിലും മാറ്റമുണ്ട്. ചെന്നൈ– ഗുരുവായൂർ എക്സ്പ്രസ് രാവിലെ 10.20നു പകരം 10.40ന് ചെന്നൈ എഗ്‌മോറിൽനിന്നു പുറപ്പെടും.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

Tuesday, 30 December 2025

എം വി ഗോവിന്ദനും ബിനോയ് വിശ്വവും ജോസ് കെ മാണിയും മേഖല ജാഥാ ക്യാപ്റ്റന്മാര്‍;

കോട്ടയം: നിയമസഭാ തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ടും തദ്ദേശ തെരഞ്ഞെടുപ്പ് തിരിച്ചടി മറിക്കടക്കാനും മേഖലാ ജാഥ നടത്താനൊരുങ്ങി എല്‍ഡിഎഫ്. തെക്ക്, മധ്യകേരളം, വടക്ക് എന്നിങ്ങനെ മൂന്ന് ജാഥകള്‍ നടത്താനാണ് തീരുമാനം. സിപിഐഎമ്മും സിപിഐയും കേരള കോണ്‍ഗ്രസ് എമ്മും ജാഥ നയിക്കുംവടക്കന്‍ മേഖല ജാഥ സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദനും മധ്യമേഖല ജാഥ കേരള കോണ്‍ഗ്രസ് എം ചെയര്‍മാന്‍ ജോസ് കെ മാണിയും തെക്കന്‍ മേഖല ജാഥ സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വവും നയിക്കും. വൈസ് ക്യാപ്റ്റന്മാരേയും മാനേജര്‍മാരേയും ജാഥ അംഗങ്ങളേയും അടുത്തയാഴ്ച ചേരുന്ന എല്‍ഡിഎഫ് സംസ്ഥാന നേതൃത്വം തീരുമാനിക്കും. 

.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

മുന്‍ എംഎല്‍എ പി എം മാത്യു അന്തരിച്ചു

മുന്‍ എംഎല്‍എ പി എം മാത്യു അന്തരിച്ചു

കോട്ടയം: മുന്‍ എംഎല്‍എ പി എം മാത്യു (75) അന്തരിച്ചു. വൃക്ക സംബന്ധമായ അസുഖങ്ങളെ തുടർന്ന് പാലായില്‍ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെ ഇന്ന് രാവിലെയാണ് അന്ത്യം.
1991 മുതല്‍ 1996 വരെ കടുത്തുരുത്തി മണ്ഡലത്തിലെ എംഎല്‍എയായിരുന്നു. ഒടുവിൽ കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗത്തിനൊപ്പം പ്രവർത്തിച്ചുവരികയായിരുന്നു. സംസ്‌കാരം ബുധനാഴ്ച വൈകിട്ട് കടുത്തുരുത്തി സെന്റ് മേരീസ് ചര്‍ച്ചില്‍ അന്ത്യകര്‍മ്മങ്ങള്‍ നടത്തും. 

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

Monday, 29 December 2025

റേഷൻ പച്ചരി കഴുകിയപ്പോൾ നീലനിറം

റേഷൻ പച്ചരി കഴുകിയപ്പോൾ നീലനിറം

മുണ്ടക്കയം : റേഷൻ കടയിൽ നിന്ന് വാങ്ങിയ പച്ചരി കഴുകിയപ്പോൾ നീലനിറമായെന്ന പരാതിയുമായി ഏന്തയാർ നിരപ്പേൽ ബിജു തോമസ് രംഗത്ത്. ഏന്തയാർ അക്ഷയയ്ക്ക് സമീപമുള്ള റേഷൻ കടയിൽ നിന്നാണ് ബിജു കഴിഞ്ഞദിവസം അഞ്ചു കിലോ പച്ചരി വാങ്ങിയത്. വീട്ടിലെത്തി പച്ചരി പാത്രത്തിലിട്ട് നിറംമാറ്റം ശ്രദ്ധയിൽപ്പെട്ടത്. പച്ചരി കയ്യിലെടുത്താൽ പൊടിഞ്ഞു പോകുന്ന നിലയിലായിരുന്നു. ഇതോടെ ബിജു റേഷൻകടയിൽ എത്തി പരാതി പറഞ്ഞു. അരി മാറ്റിത്തരാം എന്ന മറുപടിയാണ് ലഭിച്ചത്. ഫുഡ് സേഫ്റ്റി ഉദ്യോഗസ്ഥരുമായി സംസാരിച്ചപ്പോൾ കിണർ വെള്ളത്തിൽ ഇരുമ്പ് അംശം ഉണ്ടെങ്കിൽ ഇത്തരം പ്രതിഭാസം ഉണ്ടാകാമെന്ന മറുപടിയാണ് ലഭിച്ചത്. എന്നാൽ സമീപത്തെ മറ്റൊരു കിണറ്റിലെ വെള്ളം ഉപയോഗിച്ച് അരി കഴുകിയപ്പോഴും നീല നിറമാണ്. നിരവധിപ്പേരാണ് ഇവിടെ നിന്ന് പച്ചരി വാങ്ങിയിരിക്കുന്നത്. ഇതോടെ ഇവരും ആശങ്കയിലാണ്. 

''പരാതി ലഭിച്ചിട്ടുണ്ട്. അടിയന്തരമായി പരിശോധന നടത്തി റിപ്പോർട്ട് നൽകാൻ ആവശ്യപ്പെട്ടു.-ജി.അഭിജിത്ത്, സപ്ലൈഓഫീസർ

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

Friday, 26 December 2025

രാജ്യത്തെ ഏറ്റവും പ്രായം കുറഞ്ഞ നഗരസഭാദ്ധ്യക്ഷ പാലാ മുനിസിപ്പാലിറ്റി ഇനി ദിയ നയിക്കും

കോട്ടയം: പാലാ നഗരസഭാദ്ധ്യക്ഷയായി തിരഞ്ഞെടുക്കപ്പെട്ട് ദിയ പുളിക്കക്കണ്ടം. 26 അംഗ കൗണ്‍സിലില്‍ 12ന് എതിരെ 14 വോട്ടുകള്‍ നേടിയാണ് ദിയ വിജയിച്ചത്. സ്വതന്ത്ര അംഗമായ ദിയ യുഡിഎഫ് പിന്‍തുണയിലാണ് ചെയര്‍പേഴ്‌സണായത്. ഇതോടെ, 21 കാരിയായ ദിയ രാജ്യത്തെ ഏറ്റവും പ്രായം കുറഞ്ഞ നഗരസഭാദ്ധ്യക്ഷരില്‍ ഒരാളായി.

 നേരത്തേ, 21ാം വയസ്സില്‍ ആര്യ രാജേന്ദ്രന്‍ തിരുവനന്തപുരം കോര്‍പറേഷന്‍ മേയറായിരുന്നു. നഗരസഭ കൗണ്‍സിലര്‍ ബിനു പുളിക്കക്കണ്ടത്തിന്റെ മകളാണ് ദിയ. ബിനുവിന്റെ സഹോദരന്‍ ബിജു പുളിക്കക്കണ്ടവും പാലായില്‍ സ്വതന്ത്രനായി വിജയിച്ചിരുന്നു.
 13, 14, 15 വാര്‍ഡുകളിലാണ് ഇവര്‍ ജനവിധി തേടിയത്. കേരള കോണ്‍ഗ്രസ് (എം) നേതാവ് പി.വി. സുകുമാരന്‍ നായര്‍ പുളിക്കക്കണ്ടത്തിന്റെ മക്കളാണ് ബിനുവും ബിജുവും. മൂവരും UDFന്‌ പിന്തുണ പ്രഖ്യാപിച്ചതോടെ ചരിത്രത്തിലാദ്യമായി പാലാ നഗരസഭാ ഭരണം കേരള കോണ്‍ഗ്രസ് എമ്മിന് നഷ്ടമാവുകയും ചെയ്തു.

 ദിയ ആദ്യമായാണ് തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നത്. മദ്രാസ് ക്രിസ്ത്യന്‍ കോളജില്‍നിന്ന് ബിഎ പഠനശേഷം MBA നേടാനുള്ള ഒരുക്കത്തിനിടയിലായിരുന്നു തിരഞ്ഞെടുപ്പ് അരങ്ങേറ്റവും വിജയവും. ബിനു പുളിക്കക്കണ്ടം 20 വര്‍ഷമായി പാലാ നഗരസഭയില്‍ കൗണ്‍സിലറാണ്.
 മുന്‍പ്, ഒരു തവണ ബിജെപി സ്ഥാനാര്‍ഥിയായും ഒരു തവണ സിപിഎം സ്ഥാനാര്‍ഥിയായും 2 തവണ സ്വതന്ത്രനായുമാണ് ജയിച്ചുവന്നത്. കഴിഞ്ഞ തവണ സിപിഎം ചിഹ്നത്തില്‍ മത്സരിച്ച് ജയിച്ച ഏക ജനപ്രതിനിധിയായിരുന്നു ബിനു. എന്നാല്‍ കേരള കോണ്‍ഗ്രസ് (എം) പാര്‍ട്ടിയുമായുള്ള നിരന്തര തര്‍ക്കങ്ങള്‍ക്കൊടുവില്‍ ബിനുവിനെ സിപിഎം പുറത്താക്കുകയായിരുന്നു.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

Wednesday, 24 December 2025

കോട്ടയത്ത് വന്‍ രാസലഹരി വേട്ട; എംഡിഎംഎയുമായി മൂന്ന് യുവാക്കള്‍ പിടിയില്‍

കോട്ടയം: കോട്ടയം ഈരാട്ടുപേട്ടയില്‍ വന്‍ രാസലഹരി വേട്ട. പനച്ചികപ്പാറയില്‍ 100 ഗ്രാം എംഡിഎംഎയുമായി മൂന്ന് യുവാക്കള്‍ പിടിയിലായി. പനച്ചികപ്പാറ സ്വദേശി വിമല്‍രാജ്, ഈരാറ്റുപേട്ട നടക്കല്‍ സ്വദേശി ജീമോന്‍ എം എസ്, തീക്കോയി മാവടി സ്വദേശി എബിന്‍ റെജി എന്നിവരാണ് പിടിയിലായത്. ബാംഗ്ലൂരില്‍ നിന്നുമാണ് പ്രതികള്‍ ലഹരിമരുന്ന് എത്തിച്ചത്. ജില്ലാ പൊലീസ് മേധാവിയുടെ ലഹരി വിരുദ്ധ സ്‌ക്വാഡാണ് പ്രതികളെ പിടികൂടിയത്. കോട്ടയം ജില്ലയില്‍ സമീപകാലത്ത് ഉണ്ടായ ഏറ്റവും വലിയ രാസലഹരി വേട്ടയാണ് ഇത്.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

Tuesday, 23 December 2025

പക്ഷിപ്പനി  ; ഈ ലക്ഷണങ്ങൾ പ്രകടമായാൽ ചികിത്സ വൈകരുത്

ആലപ്പുഴ, കോട്ടയം ജില്ലകളിൽ പക്ഷിപ്പനി സ്ഥിരീകരിച്ചിരിക്കുകയാണ്. ഭോപ്പാലിലെ ലാബിൽ നടത്തിയ സാംപിൾ പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചത്. പക്ഷിപ്പനി അഥവാ ഏവിയന്‍ ഇന്‍ഫ്ളൂവന്‍സ കാട്ടു പക്ഷികളിലും വളര്‍ത്തുപക്ഷികളിലും കണ്ടുവരുന്ന സാംക്രമിക രോഗമാണ്.  

ഏവിയൻ ഇൻഫ്ലുവൻസയുടെ ലക്ഷണങ്ങൾ വ്യത്യാസപ്പെടുന്നു

വൈറസുകളെ അവയിലടങ്ങിയ ഉപരിതല പ്രോട്ടീന്‍ ഘടനയുടെ അടിസ്ഥാനത്തില്‍ ഉപഗ്രൂപ്പുകളായി വീണ്ടും തരംതിരിച്ചിട്ടുണ്ട്. അണുബാധയ്ക്ക് കാരണമായ വൈറസിന്റെ സ്ട്രെയിനും, ബാധിച്ച പക്ഷികളുടെയോ സസ്തനികളുടെയോ സ്പീഷീസുകൾക്കനുസരിച്ചും ഏവിയൻ ഇൻഫ്ലുവൻസയുടെ ലക്ഷണങ്ങൾ വ്യത്യാസപ്പെടുന്നു.

വളര്‍ത്തുപക്ഷികളേയും രോഗം ബാധിക്കാം.

രോഗം ബാധിച്ച പക്ഷികളുമായി ദീർഘനേരം അടുത്തിടപഴകിയതിനു ശേഷമാണ് സാധാരണയായി മനുഷ്യർക്ക് ഏവിയൻ ഇൻഫ്ലുവൻസ പിടിപെടുന്നത്.  മലിനമായ പ്രതലങ്ങളുമായുള്ള സമ്പർക്കത്തിലൂടെയും പകരുന്നു. കോഴി, താറാവ്, കാട എന്നു തുടങ്ങി എല്ലായിനം വളര്‍ത്തുപക്ഷികളേയും രോഗം ബാധിക്കാം. സാധാരണഗതിയില്‍ പക്ഷിപ്പനി പെട്ടെന്ന് മനുഷ്യരിലേക്ക് പടരില്ലെങ്കിലും ഇന്‍ഫ്ളൂവന്‍സ എ വിഭാഗം വൈറസുകള്‍ പക്ഷികളില്‍ നിന്നും മനുഷ്യരിലേക്ക് പടരാന്‍ കെല്‍പ്പുള്ള ഒരു രോഗാണുവാണ്. 

പനി, ചുമ, തൊണ്ടവേദന, പേശിവേദന, ക്ഷീണം എന്നിവയിൽ നിന്നാണ് തുടങ്ങുന്നത്

പനി, ചുമ, തൊണ്ടവേദന, പേശിവേദന, ക്ഷീണം എന്നിവയിൽ നിന്നാണ് തുടങ്ങുന്നത്. എന്നാൽ കൺജങ്ക്റ്റിവിറ്റിസ് (പിങ്ക് ഐ), ദഹന പ്രശ്നങ്ങൾ (ഛർദ്ദി, വയറിളക്കം), ഗുരുതരമായ കേസുകളിൽ ഗുരുതരമായ ശ്വസന പ്രശ്നങ്ങൾ, നെഞ്ചുവേദന, ഒന്നിലധികം അവയവങ്ങളുടെ പരാജയം എന്നിവയിലേക്ക് പുരോഗമിക്കാം. സമ്പർക്കം കഴിഞ്ഞ് 2-5 ദിവസങ്ങൾക്ക് ശേഷമാണ് പ്രാരംഭ ലക്ഷണങ്ങൾ സാധാരണയായി പ്രത്യക്ഷപ്പെടുന്നത്.

ന്യുമോണിയ പോലുള്ള രോഗങ്ങൾക്കിടയാകാൻ സാധ്യതയുണ്ട്

വളരെ പെട്ടെന്ന് തന്നെ ന്യുമോണിയ പോലുള്ള കടുത്ത ശ്വാസകോശ രോഗങ്ങൾക്കിടയാകാൻ സാധ്യതയുണ്ട്. ഇത്തരം ലക്ഷണങ്ങൾ പ്രകടമായാൽ ഡോക്ടറുടെ സേവനം തേടണം. വളര്‍ത്തുപക്ഷികളുമായും രോഗബാധയുള്ള പക്ഷികളുമായും അടുത്ത് പെരുമാറുന്നവര്‍ മേല്‍പറഞ്ഞ ലക്ഷണങ്ങള്‍ കാണുകയാണെങ്കില്‍ വൈദ്യപരിശോധന നടത്തുന്നത് നല്ലതാണ്.