Showing posts with label Kannur. Show all posts
Showing posts with label Kannur. Show all posts

Sunday, 21 June 2026

കാപ്പിമല മിന്നൽ ദുരന്തം; യുവതിക്ക് ദാരുണാന്ത്യം

കാപ്പിമല മിന്നൽ ദുരന്തം; യുവതിക്ക് ദാരുണാന്ത്യം

കണ്ണൂർ: കണ്ണൂർ ജില്ലയിലെ കാപ്പിമല മഞ്ഞപ്പുല്ലിൽ വിനോദയാത്രയ്ക്കിടെ ഇടിമിന്നലേറ്റ് യുവതി മരിച്ചു. പുളിങ്ങോം വില്ലേജ് ഓഫീസിലെ ജീവനക്കാരിയും പേരാവൂർ കോളയാട് സ്വദേശിനിയുമായ അഞ്ജു മാത്യു (32) ആണ് മരിച്ചത്. ഭർത്താവ് സോനു സെബാസ്റ്റ്യനും ഫോറസ്റ്റ് വാച്ചർ സതീശനും പരിക്കുകളോടെ ആശുപത്രിയിൽ ചികിത്സയിലാണ്.

ഞായറാഴ്ച വൈകിട്ട് അഞ്ച് മണിയോടെയായിരുന്നു അപകടം. വിനോദസഞ്ചാര കേന്ദ്രമായ മഞ്ഞപ്പുല്ലിലേക്ക് ഭർത്താവ് സോനു സെബാസ്റ്റ്യനുമൊത്ത് എത്തിയതായിരുന്നു അഞ്ജു. പ്രദേശത്ത് അപ്രതീക്ഷിതമായി കാലാവസ്ഥ മോശമാവുകയും ശക്തമായ ഇടിമിന്നലുണ്ടാകുകയും ചെയ്തതിനിടെയാണ് ദുരന്തം സംഭവിച്ചത്.

ഇടിമിന്നലേറ്റതിനെ തുടർന്ന് അഞ്ജുവും കൂടെയുണ്ടായിരുന്നവരും നിലത്തുവീഴുകയായിരുന്നു. നാട്ടുകാരുടെയും രക്ഷാപ്രവർത്തകരുടെയും സഹായത്തോടെ ഉടൻ കരുവഞ്ചാലിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും അഞ്ജുവിന്റെ ജീവൻ രക്ഷിക്കാനായില്ല. ഭർത്താവ് സോനു സെബാസ്റ്റ്യനും ഫോറസ്റ്റ് വാച്ചർ സതീശനും പരിക്കുകളോടെ ചികിത്സയിലാണ്. ഇരുവരുടെയും ആരോഗ്യനില തൃപ്തികരമാണെന്നാണ് ആശുപത്രി അധികൃതർ അറിയിച്ചത്.

അഞ്ജുവിന്റെ അപ്രതീക്ഷിത വിയോഗം കുടുംബാംഗങ്ങളെയും സഹപ്രവർത്തകരെയും സുഹൃത്തുക്കളെയും ദുഃഖത്തിലാഴ്ത്തി. പുളിങ്ങോം വില്ലേജ് ഓഫീസിൽ ജീവനക്കാരിയായിരുന്ന അഞ്ജു സഹപ്രവർത്തകർക്കിടയിലും നാട്ടുകാരിലും ഏറെ പ്രിയങ്കരയായിരുന്നു.

മഴക്കാലത്ത് വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്കുള്ള യാത്രകളിൽ കൂടുതൽ ജാഗ്രത പാലിക്കണമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി. പ്രത്യേകിച്ച് ഉയർന്ന പ്രദേശങ്ങളിലും തുറസ്സായ സ്ഥലങ്ങളിലും ഇടിമിന്നൽ സാധ്യതയുള്ള സമയങ്ങളിൽ ആളുകൾ സുരക്ഷാ നിർദേശങ്ങൾ കർശനമായി പാലിക്കണമെന്നും അധികൃതർ ഓർമ്മിപ്പിച്ചു.

സംഭവത്തിൽ പോലീസ് നടപടികൾ പൂർത്തിയാക്കി മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി മാറ്റി. സംസ്കാരം പിന്നീട് നടക്കും.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

Friday, 19 June 2026

നീറ്റ് വിദ്യാർഥികൾക്ക് ആശ്വാസം; മലബാറിലേക്ക് മൂന്ന് പ്രത്യേക ട്രെയിനുകൾ ഓടിക്കും

നീറ്റ് വിദ്യാർഥികൾക്ക് ആശ്വാസം; മലബാറിലേക്ക് മൂന്ന് പ്രത്യേക ട്രെയിനുകൾ ഓടിക്കും

പയ്യന്നൂർ: ദേശീയ മെഡിക്കൽ പ്രവേശന പരീക്ഷയായ നീറ്റ് (NEET) എഴുതുന്ന വിദ്യാർഥികൾക്കും രക്ഷിതാക്കൾക്കും യാത്രാസൗകര്യം ഉറപ്പാക്കുന്നതിനായി മലബാർ മേഖലയിലേക്ക് മൂന്ന് പ്രത്യേക ട്രെയിനുകൾ ഓടിക്കാൻ റെയിൽവേ തീരുമാനിച്ചു. പാലക്കാട് റെയിൽവേ ഡിവിഷന്റെ നേതൃത്വത്തിൽ ഞായറാഴ്ച രണ്ട് മെമു സ്പെഷ്യൽ സർവീസുകളും ഒരു പാസഞ്ചർ സ്പെഷ്യൽ സർവീസും നടത്തും.

ഞായറാഴ്ച ഉച്ചയ്ക്ക് 2 മണി മുതൽ 5.20 വരെയാണ് നീറ്റ് പരീക്ഷ നടക്കുന്നത്. പരീക്ഷ കഴിഞ്ഞ് വിവിധ കേന്ദ്രങ്ങളിൽ നിന്ന് മടങ്ങുന്ന വിദ്യാർഥികൾക്ക് യാത്രാസൗകര്യം ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെയാണ് പ്രത്യേക സർവീസുകൾ ക്രമീകരിച്ചിരിക്കുന്നത്. റെയിൽവേ കൗണ്ടറുകൾ, ഓട്ടോമാറ്റിക് ടിക്കറ്റ് വെൻഡിംഗ് മെഷീനുകൾ (ATVM), റെയിൽ വൺ മൊബൈൽ ആപ്പ് എന്നിവ വഴി യാത്രക്കാർക്ക് ടിക്കറ്റ് ലഭ്യമാകും.

പാലക്കാട്-കാസർകോട് അൺറിസർവ്ഡ് മെമു സ്പെഷ്യൽ (06131) ഞായറാഴ്ച രാവിലെ 5.50ന് പാലക്കാട് നിന്ന് പുറപ്പെട്ട് 11.30ന് കാസർകോട് എത്തും. ഒറ്റപ്പാലം, ഷൊർണൂർ, പട്ടാമ്പി, കുറ്റിപ്പുറം, തിരൂർ, പരപ്പനങ്ങാടി, കോഴിക്കോട്, വടകര, തലശ്ശേരി, കണ്ണൂർ, പയ്യന്നൂർ, കാഞ്ഞങ്ങാട് തുടങ്ങിയ പ്രധാന സ്റ്റേഷനുകളിൽ ട്രെയിൻ നിർത്തും.

പരീക്ഷയ്ക്ക് ശേഷം വിദ്യാർഥികൾക്ക് മടങ്ങാൻ സൗകര്യമൊരുക്കുന്ന കണ്ണൂർ-തൃശ്ശൂർ അൺറിസർവ്ഡ് മെമു സ്പെഷ്യൽ (06132) വൈകിട്ട് 6.15ന് കണ്ണൂരിൽ നിന്ന് പുറപ്പെട്ടു രാത്രി 11.45ന് തൃശ്ശൂരിലെത്തും. തലശ്ശേരി, വടകര, കോഴിക്കോട്, തിരൂർ, കുറ്റിപ്പുറം, പട്ടാമ്പി, ഷൊർണൂർ, വടക്കാഞ്ചേരി എന്നിവ ഉൾപ്പെടെയുള്ള പ്രധാന സ്റ്റേഷനുകളിൽ ട്രെയിന് സ്റ്റോപ്പ് ഉണ്ടായിരിക്കും.

ഇതിനുപുറമേ കണ്ണൂർ-കോഴിക്കോട് അൺറിസർവ്ഡ് പാസഞ്ചർ സ്പെഷ്യൽ (06133) രാത്രി 8.30ന് കണ്ണൂരിൽ നിന്ന് പുറപ്പെട്ടു 10.20ന് കോഴിക്കോട് എത്തും. പരീക്ഷ കഴിഞ്ഞ് വടക്കൻ ജില്ലകളിൽ നിന്ന് കോഴിക്കോട്ടേക്കും മധ്യകേരളത്തിലേക്കും മടങ്ങുന്ന വിദ്യാർഥികൾക്ക് ഈ സർവീസ് ഏറെ പ്രയോജനപ്പെടും.

അതേസമയം, വൈകിട്ട് 5.56ന് കാസർകോട്ടെത്തുന്ന മംഗളൂരു-കണ്ണൂർ പാസഞ്ചർ ട്രെയിൻ (56704) സേവനവും വിദ്യാർഥികൾക്ക് പ്രയോജനപ്പെടുത്താവുന്നതാണെന്ന് റെയിൽവേ അധികൃതർ അറിയിച്ചു.

നീറ്റ് പരീക്ഷ ദിനത്തിൽ വിദ്യാർഥികളുടെ യാത്രാ ബുദ്ധിമുട്ടുകൾ കുറയ്ക്കാനും പരീക്ഷാ കേന്ദ്രങ്ങളിലേക്കും തിരിച്ചുമുള്ള യാത്ര കൂടുതൽ സുഗമമാക്കാനുമുള്ള റെയിൽവേയുടെ പ്രത്യേക ക്രമീകരണമായാണ് ഈ സർവീസുകൾ വിലയിരുത്തപ്പെടുന്നത്.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

കൊതുക് വളർത്തിയാൽ പിഴയും കേസും; സംസ്ഥാനത്ത് ഡ്രൈ ഡേ കർശനമാക്കാൻ തീരുമാനം

കൊതുക് വളർത്തിയാൽ പിഴയും കേസും; സംസ്ഥാനത്ത് ഡ്രൈ ഡേ കർശനമാക്കാൻ തീരുമാനം

കണ്ണൂർ: വീടുകളിലും സ്ഥാപന പരിസരങ്ങളിലും കൊതുക് വളരാൻ സാഹചര്യമൊരുക്കുന്നവർക്ക് ഇനി നിയമനടപടി നേരിടേണ്ടി വരും. കേരള പൊതുജനാരോഗ്യ നിയമം 2023 പ്രകാരം പരിസരം വൃത്തിഹീനമായി സൂക്ഷിക്കുന്നതും കൊതുക് പ്രജനനത്തിന് അവസരമൊരുക്കുന്നതും കുറ്റകരമാണെന്ന് ആരോഗ്യവകുപ്പ് മുന്നറിയിപ്പ് നൽകി.

കൊതുകിന്റെ ഉറവിടങ്ങൾ നശിപ്പിക്കുന്നതിൽ വീഴ്ച വരുത്തുന്നവർക്ക് ആദ്യം നോട്ടീസ് നൽകും. നിർദേശം പാലിക്കാത്ത പക്ഷം കേസെടുക്കുകയും 2,000 രൂപ മുതൽ 10,000 രൂപ വരെ പിഴ ഈടാക്കുകയും ചെയ്യും. ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർമാർ ഉൾപ്പെടെയുള്ള ആരോഗ്യപ്രവർത്തകർക്കും തദ്ദേശസ്ഥാപനങ്ങൾക്കും പരിശോധന നടത്താനുള്ള അധികാരമുണ്ട്.

കൊതുകുജന്യ രോഗങ്ങൾ വ്യാപിക്കുന്ന സാഹചര്യത്തിൽ സംസ്ഥാനത്ത് മൂന്ന് ദിവസത്തെ ‘ഡ്രൈ ഡേ’ ആചരിക്കാനും ആരോഗ്യവകുപ്പ് തീരുമാനിച്ചു. വെള്ളിയാഴ്ച സ്കൂളുകളിലും ശനിയാഴ്ച സർക്കാർ ഓഫീസുകളിലും സ്ഥാപനങ്ങളിലുമായി ഡ്രൈ ഡേ ആചരിക്കും. ഞായറാഴ്ച വീടുകളിൽ വെള്ളം കെട്ടിക്കിടക്കുന്ന സാഹചര്യം ഒഴിവാക്കുകയും കൊതുക് ഉറവിടങ്ങൾ നശിപ്പിക്കുകയും ചെയ്യണം.

സംസ്ഥാനത്ത് ഡെങ്കിപ്പനി വ്യാപനം ആശങ്കാജനകമായി തുടരുകയാണ്. ഈ മാസം മാത്രം സ്ഥിരീകരിച്ചതും സംശയിക്കുന്നതുമായ 4,547 കേസുകളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഈ വർഷം ഇതുവരെ 13,628 കേസുകളും രേഖപ്പെടുത്തി. വെസ്റ്റ് നൈൽ പനി, മലേറിയ, ചിക്കുൻഗുനിയ, സിക്ക വൈറസ്, ജപ്പാൻ ജ്വരം തുടങ്ങിയ കൊതുകുജന്യ രോഗങ്ങളും റിപ്പോർട്ട് ചെയ്തിട്ടുണ്ട്.

മഴയ്ക്ക് ഇടവേള വന്നതും അന്തരീക്ഷ താപനില ഉയർന്നതും കൊതുകുകളുടെ പ്രജനനത്തിന് അനുകൂല സാഹചര്യമാണെന്ന് ആരോഗ്യവിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. കൊതുകുകളുടെ സാന്ദ്രതയും പ്രജനന നിരക്കും അളക്കുന്ന ബ്രിട്ടോ ഇൻഡക്സ് പല പ്രദേശങ്ങളിലും 50നും 100നും മുകളിലെത്തിയതും രോഗവ്യാപന ഭീഷണി വർധിപ്പിക്കുന്നതായി അധികൃതർ വ്യക്തമാക്കി.

രോഗവ്യാപനം തടയാൻ പൊതുജനങ്ങൾ പരിസര ശുചിത്വം ഉറപ്പാക്കുകയും വെള്ളം കെട്ടിക്കിടക്കുന്ന സാഹചര്യങ്ങൾ ഒഴിവാക്കുകയും ചെയ്യണമെന്ന് ആരോഗ്യവകുപ്പ് അഭ്യർഥിച്ചു.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

Tuesday, 16 June 2026

സാങ്കേതിക തകരാർ: എയർ ഇന്ത്യ എക്സ്പ്രസ് വിമാനം അടിയന്തരമായി തിരിച്ചിറക്കി

സാങ്കേതിക തകരാർ: എയർ ഇന്ത്യ എക്സ്പ്രസ് വിമാനം അടിയന്തരമായി തിരിച്ചിറക്കി

കണ്ണൂർ ∙ എയർ ഇന്ത്യ എക്സ്പ്രസ് വിമാനം സാങ്കേതിക തകരാറിനെത്തുടർന്ന് തിരിച്ചിറക്കി.  രാവിലെ 8.30ന് ജിദ്ദയിലേക്ക് പറന്നുയർന്ന AXB778 വിമാനത്തിനാണ് എൻജിൻ തകരാർ ഉണ്ടായത്. ഇതോടെ തിരിച്ചിറക്കാൻ തീരുമാനിക്കുകയായിരുന്നു. ആദ്യം മംഗളൂരുവിൽ വിമാനം ഇറക്കാൻ നീക്കം നടത്തിയെങ്കിലും സാധിക്കാതെ വന്നതോടെ കണ്ണൂരിലേക്ക് തിരിച്ചുപോരുകയായിരുന്നു. ആകാശത്ത് വട്ടമിട്ടു പറന്ന് ഇന്ധനം കുറച്ച ശേഷമാണ് വിമാനം തിരിച്ചിറക്കിയത്. ആശങ്കപ്പെടേണ്ട സാഹചര്യം ഇല്ലെന്ന് വിമാനത്താവള അധികൃതർ അറിയിച്ചു.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

Wednesday, 3 June 2026

പിലാത്തറയിലെ കാർ ആക്രമണം; സംഘടിത കവർച്ചയ്ക്ക് കേസെടുത്ത് പൊലീസ്

പിലാത്തറയിലെ കാർ ആക്രമണം; സംഘടിത കവർച്ചയ്ക്ക് കേസെടുത്ത് പൊലീസ്

കണ്ണൂർ: പിലാത്തറയിലെ കാർ ആക്രമിച്ച് നടത്തിയ കവർച്ചയിൽ കേസ് രജിസ്റ്റർ ചെയ്ത് പൊലീസ്. സംഘടിത കവർച്ചയ്ക്കാണ് പരിയാരം പൊലീസ് കേസെടുത്തത്. മഹാരാഷ്ട്ര സ്വദേശി കുമാർ ജലന്ധർ നിഗമിൻ്റെ പരാതിയിലാണ് കേസ്. പരാതിക്കാരൻ സഞ്ചരിച്ച കാർ തടഞ്ഞുവെച്ച് ആക്രമിച്ചെന്നാണ് പരാതി. പരാതിക്കാരൻ്റെ ഭാര്യയുടെ ബാഗിൽ ഉണ്ടായിരുന്ന 25 ഗ്രാം സ്വർണം നഷ്‌ടപ്പെട്ടെന്നും പരാതിയിൽ പറയുന്നു. BNS 310 വകുപ്പ് പ്രകാരമാണ് കേസെടുത്തത്.

അതേസമയം, പിലാത്തറയില്‍ ആക്രമിക്കപ്പെട്ട കാര്‍ സുഹൃത്തിന് കൈമാറിയതാണെന്നായിരുന്നു വാഹന ഉടമ അശ്വന്ത് യശ്വന്ത് റിപ്പോര്‍ട്ടറിനോട് പറഞ്ഞത്. നാട്ടില്‍ നിന്ന് വരാന്‍ മഹാരാഷ്ട്ര സ്വദേശിയായ സുഹൃത്തിന്റെ കുടുംബത്തിനാണ് വാഹനം കൊടുത്തത്. വാഹനം കൊണ്ടുപോയ ആള്‍ വീട്ടിലുണ്ടെന്നും ഉടമ പറഞ്ഞു. ഇന്ന് രാവിലെയാണ് കണ്ണൂര്‍ പിലാത്തറയില്‍ ദുരൂഹസാഹചര്യത്തില്‍ കാര്‍ കണ്ടെത്തിയത്. ബോണറ്റും ഡോറും തുറന്ന നിലയിലുള്ള കാറില്‍ രക്തക്കറയും കണ്ടെത്തിയിരുന്നു.

പിലാത്തറ കോ. ഓപ്പറേറ്റീവ് കോളേജിന് സമീപത്താണ് ഉപേക്ഷിക്കപ്പെട്ട നിലയില്‍ കാര്‍ കണ്ടെത്തിയത്. കാറിനകത്തുണ്ടായിരുന്ന വസ്ത്രങ്ങള്‍ വലിച്ചെറിഞ്ഞ നിലയിലായിരുന്നു. കോളേജിലെ സെക്യൂരിറ്റി ജീവനക്കാരനാണ് സംഭവം ആദ്യം ശ്രദ്ധിക്കുന്നത്. ഉടൻ തന്നെ വിവരം പരിയാരം പൊലീസിൽ അറിയിക്കുകയായിരുന്നു.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

Tuesday, 2 June 2026

വിജനമായ പ്രദേശത്ത് തകർത്ത നിലയിൽ കാർ, വലിച്ചു വാരിയിട്ട വസ്ത്രങ്ങൾ, അകത്ത് രക്തക്കറ; പിലാത്തറയിൽ ദുരൂഹസാഹചര്യത്തിൽ കാർ കണ്ടെത്തി

വിജനമായ പ്രദേശത്ത് തകർത്ത നിലയിൽ കാർ, വലിച്ചു വാരിയിട്ട വസ്ത്രങ്ങൾ, അകത്ത് രക്തക്കറ; പിലാത്തറയിൽ ദുരൂഹസാഹചര്യത്തിൽ കാർ കണ്ടെത്തി

കണ്ണൂർ: കണ്ണൂർ പിലാത്തറയിൽ ദുരൂഹസാഹചര്യത്തിൽ കാർ തകർത്ത നിലയിൽ കണ്ടെത്തി. വാഹനത്തിനുള്ളിൽ രക്തക്കറയും കണ്ടെത്തി. വസ്ത്രങ്ങൾ ഉൾപ്പെടെ കാറിനുള്ളിൽ നിന്ന് വലിച്ചുവാരിയിട്ട നിലയിലാണ്. കാറിന്റെ ഉടമ സ്വർണ വിൽപനക്കാരൻ അശോക് യശ്വന്ത് എന്നയാളാണെന്ന് പൊലീസ് വ്യക്തമാക്കി. പിലാത്തറയിൽ ഒഴിഞ്ഞ സ്ഥലത്ത് കാർ ദുരൂഹസാഹചര്യത്തിൽ കണ്ടെത്തിയത്. പ്രഭാത സവാരിക്ക് പോയവരാണ് കാർ തകർത്ത നിലയിൽ കണ്ടെത്തിയതും പൊലീസിനെ അറിയിക്കുന്നതും. പരിയാരം പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. പരിശോധനയിൽ വ്യക്തമായ കാര്യം, തലശ്ശേരിയിൽ ഏറെനാളായി താമസിക്കുന്ന മഹാരാഷ്ട്ര സ്വദേശികൾ സഞ്ചരിച്ചിരുന്ന കാറാണ് ഇതെന്നാണ്. പുലർച്ചെയോടെ പയ്യന്നൂരിൽ നിന്നും പിലാത്തറയിലേക്ക് വരുന്ന വഴിയാകാം ഈ സംഭവം നടന്നതെന്നാണ് പൊലീസിന്റെ പ്രാഥമിക അനുമാനം. മോഷണശ്രമം ആയിരിക്കാമെന്നാണ് പൊലീസിന്റെ പ്രാഥമിക നി​ഗമനം.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

Monday, 1 June 2026

പ്രതിപക്ഷ നേതാവിന്റെ ഡ്രൈവറെ പൊലീസുകാർ മർദ്ദിച്ചെന്ന് പരാതി; സംസ്ഥാന പൊലീസ് മേധാവിക്ക് പരാതി നൽകി

പ്രതിപക്ഷ നേതാവിന്റെ ഡ്രൈവറെ പൊലീസുകാർ മർദ്ദിച്ചെന്ന് പരാതി; സംസ്ഥാന പൊലീസ് മേധാവിക്ക് പരാതി നൽകി

പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ ഡ്രൈവറെ പൊലീസുകാർ മർദ്ദിച്ചെന്നു പരാതി. എ കെ ജി സെന്ററിലെ ജീവനക്കാരൻ അനൂപ് പി. കെ യ്ക്ക് മർദ്ദനമേറ്റെന്നാണ് പരാതി. സംസ്ഥാന പൊലീസ് മേധാവിക്കാണ് പരാതി നൽകിയത്.പിണറായി വിജയനെ റെയിൽവേ സ്റ്റേഷനിൽ ഇറക്കുന്നതിനിടെയാണ് സംഭവം.

മെയ് 30 ന് പിണറായി വിജയനെ റെയിൽവേ സ്റ്റേഷനിൽ ഇറങ്ങി മടങ്ങുമ്പോഴായിരുന്നു മർദ്ദനം നടന്നത്. റെയിൽവേ സ്റ്റേഷനിൽ ഉണ്ടായിരുന്ന പൊലീസുകാർ വണ്ടി എടുത്തു മാറ്റാൻ ആവശ്യപ്പെട്ടു കൊണ്ട് ആക്രമിച്ചു.

‘വണ്ടിയെടുത്ത് മാറ്റെടാ’ എന്ന് ആക്രോശിച്ചു കൊണ്ട് കഴുത്തിന് പിടിച്ച് തള്ളിയതായി അനൂപ് പറഞ്ഞു. റെയിൽവേ സ്റ്റേഷനിൽ ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന പൊലീസുകാരാണ് കയ്യേറ്റം ചെയ്തത്. ജയൻ,ശരത് എന്നീ ഉദ്യോഗസ്ഥരാണ് ആക്രമിച്ചതെന്നു പരാതിയിൽ പറയുന്നു. 

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

കണ്ണൂർ സ്വദേശിയുടെ ഫോൺ നമ്പർ ചിത്രത്തിൽ ഉപയോഗിച്ചു; 'ഓഫീസർ ഓൺ ഡ്യൂട്ടി' നിർമ്മാതാക്കൾക്കെതിരെ കേസെടുക്കും

കണ്ണൂർ സ്വദേശിയുടെ ഫോൺ നമ്പർ ചിത്രത്തിൽ ഉപയോഗിച്ചു; 'ഓഫീസർ ഓൺ ഡ്യൂട്ടി' നിർമ്മാതാക്കൾക്കെതിരെ കേസെടുക്കും

കൊച്ചി: കണ്ണൂർ സ്വദേശിയുടെ ഫോൺ നമ്പർ അനുമതിയില്ലാതെ ചിത്രത്തിൽ ഉപയോഗിച്ചതിന് 'ഓഫീസര്‍ ഓണ്‍ ഡ്യൂട്ടി' സിനിമാ നിര്‍മ്മാതാക്കള്‍ക്കെതിരെ കേസെടുക്കാന്‍ നിര്‍ദ്ദേശം. വ്യക്തിവിവര മോഷണക്കുറ്റം ചുമത്തി കേസെടുക്കാനാണ് നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്. ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റാണ് എറണാകുളം പൊലീസിന് നിര്‍ദ്ദേശം നല്‍കിയത്.

ഇതനുസരിച്ച് മാര്‍ട്ടിന്‍ പ്രക്കാട്ടിനും സഹനിര്‍മ്മാതാക്കള്‍ക്കുമെതിരെ കേസെടുക്കും. കണ്ണൂര്‍ സ്വദേശിയുടെ മൊബൈല്‍ നമ്പര്‍ ചിത്രത്തില്‍ ഉപയോഗിച്ചതിനാണ് നടപടി. സ്ട്രീമിങ് കമ്പനി നെറ്റ്ഫ്ളിക്സിനെതിരെയും കേസെടുക്കും. മെറ്റ കമ്പനിയും വാട്സ്ആപ്പും കേസില്‍ പ്രതികളാകും. കുഞ്ചാക്കോ ബോബന്‍ നായകനായ ചിത്രമാണ് ഓഫീസര്‍ ഓണ്‍ ഡ്യൂട്ടി.

മൊബൈൽ നമ്പർ പ്രദർശിപ്പിച്ചതിന് പിന്നാലെ പരാതിക്കാരന് ഭീഷണി സന്ദേശങ്ങൾ ലഭിച്ചു. മൊബൈൽ നമ്പർ നൽകിയത് വ്യക്തിജീവിതത്തെ ബാധിച്ചു. ഡമ്മി നമ്പർ ഉപയോഗിക്കുന്നതിൽ നിർമ്മാതാക്കൾ പരാജയപ്പെട്ടുവെന്നും പരാതിക്കാരന് വേണ്ടി അഭിഭാഷകരായ ടി സുകേഷ് റോയിയും മീര മേനാനും എ ആർ ദിവ്യയും വാദം ഉയർത്തി. 

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

Wednesday, 27 May 2026

പിണറായി വിജയൻ്റെ കണ്ണൂരിലെ വീട്ടിലെ ഇഡി പരിശോധന പൂർത്തിയായി; ഉദ്യോ​ഗസ്ഥരെ കൂവി വിളിച്ച് സിപിഎം പ്രവർത്തകർ

പിണറായി വിജയൻ്റെ കണ്ണൂരിലെ വീട്ടിലെ ഇഡി പരിശോധന പൂർത്തിയായി; ഉദ്യോ​ഗസ്ഥരെ കൂവി വിളിച്ച് സിപിഎം പ്രവർത്തകർ

കണ്ണൂർ: മുൻ മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവുമായ പിണറായി വിജയൻ്റെ കണ്ണൂരിലെ വീട്ടിൽ നടക്കുന്ന ഇഡി പരിശോധന പൂർത്തിയായി. പിണറായി വിജയൻ്റെ മരുമകനും എംഎൽഎയുമായ മുഹമ്മദ് റിയാസിൻ്റെ കോട്ടൂളിയിലെ വീട്ടിൽ നടന്ന ഇഡി പരിശോധനയും പൂർത്തിയായിട്ടുണ്ട്. ഇഡി ഉദ്യോ​ഗസ്ഥർ പുറത്തേക്കിറങ്ങുമ്പോൾ കൂവി വിളിച്ച് സിപിഎം പ്രവർത്തകർ പ്രതിഷേധിച്ചു. മുഹമ്മദ് റിയാസിൻ്റെ വീടിന് മുന്നിൽ ഇഡി ഉദ്യോ​ഗസ്ഥരുടെ വാഹനം തടഞ്ഞുവെച്ച് പ്രതിഷേധിക്കുകയാണ് പ്രവർത്തകർ. യാതൊരു രേഖകളും കണ്ണൂരിലെ പിണറായിയുടെ വീട്ടിൽ നിന്നും കൊണ്ടുപോകുന്നില്ല എന്ന് ഉദ്യോഗസ്ഥർ എഴുതി നൽകിയതായി എം വി ജയരാജൻ അറിയിച്ചു.

ഒരു വർഷത്തോളമായി നിയമക്കുരുക്കിലായ മാസപ്പടി കേസിൽ അന്വേഷണത്തിനുള്ള തടസ്സം ഹൈക്കോടതി നീക്കിയതിന് പിന്നാലെയാണ് ഇഡിയുടെ മിന്നൽ പരിശോധന നടന്നത്. ഒരു ദിവസം വൈകിയാൽ പ്രതികൾ അന്വേഷണത്തിന് വീണ്ടും സ്റ്റേ തേടി കോടതിയെ സമീപിക്കാനുള്ള സാധ്യതകൂടി കണ്ടാണ് കേന്ദ്ര അനുമതി വാങ്ങിയുള്ള അടിയന്തര നീക്കം. അന്വേഷണ പരിധിയിൽ മുൻ മുഖ്യമന്ത്രി പിണറായി വിജയനും മകൾ വീണയും ഉണ്ടെന്നാണ് ഇഡി വ്യക്തമാക്കുന്നത്. 