Showing posts with label Malappuram. Show all posts

Saturday, 27 June 2026

കരിപ്പൂർ പോലീസ് സ്റ്റേഷനിൽ നിന്ന് സ്വർണം ദുരൂഹമായി കാണാതായി; 10 ലക്ഷം രൂപയുടെ ആഭരണങ്ങൾ നഷ്ടപ്പെട്ടതായി റിപ്പോർട്ട്

മലപ്പുറം: കരിപ്പൂർ പോലീസ് സ്റ്റേഷനിൽ സൂക്ഷിച്ചിരുന്ന ഏകദേശം പത്ത് ലക്ഷം രൂപ വിലമതിക്കുന്ന സ്വർണാഭരണങ്ങൾ ദുരൂഹ സാഹചര്യത്തിൽ കാണാതായതായി റിപ്പോർട്ട്. വിവിധ കാലയളവുകളിലായി പൊതുജനങ്ങൾക്ക് കളഞ്ഞുകിട്ടിയതും കരിപ്പൂർ അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് കണ്ടെത്തി പോലീസിന് കൈമാറിയതുമായ സ്വർണാഭരണങ്ങളാണ് സ്റ്റേഷന്റെ കസ്റ്റഡിയിൽ നിന്ന് അപ്രത്യക്ഷമായിരിക്കുന്നത്.

സ്വർണാഭരണങ്ങൾ സ്റ്റേഷനിൽ നിന്ന് കാണാതായതായി കൊണ്ടോട്ടി അസിസ്റ്റന്റ് പോലീസ് സൂപ്രണ്ട് (എഎസ്പി) മലപ്പുറം ജില്ലാ പോലീസ് മേധാവിക്ക് സമർപ്പിച്ച റിപ്പോർട്ടിൽ സ്ഥിരീകരിച്ചിട്ടുണ്ട്. 2018-ന് മുൻപും ശേഷവും വിവിധ സമയങ്ങളിൽ സ്റ്റേഷനിൽ ലഭിച്ച ആഭരണങ്ങളാണ് ഇപ്പോൾ കണ്ടെത്താനാകാത്തതെന്നാണ് റിപ്പോർട്ടിൽ വ്യക്തമാക്കുന്നത്.

2026 ഫെബ്രുവരിയിൽ രഹസ്യാന്വേഷണ വിഭാഗം സമർപ്പിച്ച റിപ്പോർട്ടിലാണ് സ്റ്റേഷനിലെ കസ്റ്റഡിയിൽ ഉണ്ടായിരുന്ന സ്വർണാഭരണങ്ങൾ നഷ്ടപ്പെട്ടതായി ആദ്യമായി സൂചന ലഭിച്ചത്. തുടർന്ന് നടത്തിയ ആഭ്യന്തര പരിശോധനയിലാണ് ആഭരണങ്ങൾ യഥാർത്ഥത്തിൽ കാണാതായതായി സ്ഥിരീകരിച്ചതെന്നാണ് വിവരം.

പോലീസ് കസ്റ്റഡിയിൽ സുരക്ഷിതമായി സൂക്ഷിക്കേണ്ട തെളിവുകളും കണ്ടുകിട്ടിയ വസ്തുക്കളും ഉൾപ്പെടുന്ന സ്വർണാഭരണങ്ങൾ എങ്ങനെ നഷ്ടപ്പെട്ടുവെന്നത് ഗുരുതരമായ സുരക്ഷാ വീഴ്ചയായാണ് വിലയിരുത്തപ്പെടുന്നത്. സ്റ്റേഷനിലെ രേഖകളും സ്റ്റോക്ക് രജിസ്റ്ററുകളും ഉൾപ്പെടെ വിശദമായി പരിശോധിച്ചാണ് അന്വേഷണ സംഘം സംഭവത്തിന്റെ യഥാർത്ഥ കാരണം കണ്ടെത്താൻ ശ്രമിക്കുന്നത്.

സംഭവത്തിന് പിന്നിൽ സ്റ്റേഷനിൽ മുമ്പ് ജോലി ചെയ്തിരുന്ന ഒരു പോലീസ് ഉദ്യോഗസ്ഥന് പങ്കുണ്ടെന്ന പ്രാഥമിക വിവരങ്ങളും പുറത്തുവരുന്നുണ്ട്. എന്നാൽ ഇക്കാര്യം ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല. എല്ലാ സാധ്യതകളും പരിശോധിച്ചാണ് അന്വേഷണം പുരോഗമിക്കുന്നതെന്ന് പോലീസ് വൃത്തങ്ങൾ അറിയിച്ചു.

സ്വന്തം വകുപ്പിലെ ഉദ്യോഗസ്ഥന്റെ പങ്ക് സംബന്ധിച്ച സംശയങ്ങൾ ഉയർന്ന സാഹചര്യത്തിൽ അന്വേഷണം അതീവ ജാഗ്രതയോടെയാണ് മുന്നോട്ടുകൊണ്ടുപോകുന്നത്. സ്വർണം എപ്പോൾ, എങ്ങനെ കസ്റ്റഡിയിൽ നിന്ന് നഷ്ടപ്പെട്ടു, മറ്റാർക്കെങ്കിലും സംഭവത്തിൽ പങ്കുണ്ടോയെന്നതടക്കമുള്ള കാര്യങ്ങൾ വിശദമായി പരിശോധിച്ചുവരികയാണ്.

സംഭവം പോലീസ് വകുപ്പിനുള്ളിൽ തന്നെ വലിയ ചർച്ചകൾക്ക് വഴിവെച്ചിരിക്കുകയാണ്. ആഭരണങ്ങൾ കാണാതായ സംഭവത്തിൽ ഉത്തരവാദികളായവർക്കെതിരെ കർശന നിയമനടപടികൾ സ്വീകരിക്കുമെന്നാണ് സൂചന. അന്വേഷണത്തിന്റെ തുടർഘട്ടത്തിൽ കൂടുതൽ വിവരങ്ങൾ പുറത്തുവരുമെന്നാണ് പ്രതീക്ഷ.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

Monday, 8 June 2026

കരിപ്പൂരില്‍ വീണ്ടും സ്വര്‍ണം പൊട്ടിക്കല്‍ സംഘത്തിന്റെ കവര്‍ച്ചാ ശ്രമം; 13 പേർ അറസ്റ്റിൽ

മലപ്പുറം: കരിപ്പൂരില്‍ വീണ്ടും സ്വര്‍ണം പൊട്ടിക്കല്‍ സംഘത്തിന്റെ കവര്‍ച്ചാ ശ്രമം. രണ്ട് സംഘങ്ങളായി എത്തിയ 13 പേരെ അറസ്റ്റ് ചെയ്തു. കരിപ്പൂര്‍ പൊലീസാണ് അറസ്റ്റ് ചെയ്തത്. ഇവരില്‍ നിന്ന് രണ്ട് കാറുകളും ഇരുചക്രവാഹനവും പിടിച്ചെടുത്തു. പുറത്ത് രണ്ട് വാഹനങ്ങളിലായി ഉണ്ടായിരുന്ന മൂന്ന് പേര്‍ രക്ഷപ്പെട്ടെന്നും പൊലീസ് പറഞ്ഞു.

കരിപ്പൂരില്‍ എത്തിയ യാത്രക്കാരനെ കാണാനില്ലന്നും പരാതിയുണ്ട്. മലപ്പുറം മുണ്ടുപറമ്പ് സ്വദേശി മുഹമ്മദ് സല്‍മാന്‍ സാലിഹി(26)നെയാണ് കാണാതായത്. ബന്ധുക്കള്‍ കരിപ്പൂര്‍ പൊലീസില്‍ പരാതി നല്‍കി. കണ്ണൂര്‍ സ്വദേശികളുടെ നിര്‍ദ്ദേശ പ്രകാരമാണ് പ്രതികള്‍ കരിപ്പൂരില്‍ എത്തിയത്. സൗദി അറേബ്യയില്‍ ജോലി ചെയ്യുന്ന കണ്ണൂര്‍ പടന്നോട്ട് സ്വദേശി അന്‍സാര്‍, പരപ്പനങ്ങാടി പുത്തന്‍കടപ്പുറം സ്വദേശി അലി അക്ബര്‍ എന്നിവരുടെ നിര്‍ദേശപ്രകാരമാണ് സംഘങ്ങള്‍ എത്തിയതെന്നാണ് വിവരം. 

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

Friday, 5 June 2026

കാര്‍ നിര്‍ത്തിയിട്ട ലോറിയിലേക്ക് ഇടിച്ചുകയറി അപകടം; ദമ്പതികള്‍ അടക്കം 3 പേര്‍ക്ക് ദാരുണാന്ത്യം

മലപ്പുറം: കാര്‍ ലോറിയിലിടിച്ച് ദമ്പതികള്‍ അടക്കം മൂന്ന് പേര്‍ക്ക് ദാരുണാന്ത്യം. മലപ്പുറം ദേശീയപാത 66ല്‍ കോഹിനൂരിലാണ് അപകടമുണ്ടായത്. ഇന്നോവ കാര്‍ നിര്‍ത്തിയിട്ട ലോറിയിലേക്ക് ഇടിച്ചുകയറുകയായിരുന്നു.

മരിച്ച മൂന്ന് പേരും തൃശൂര്‍ സ്വദേശികളാണ്. പന്നിത്തടം സ്വദേശികളായ ഷഹീദ്, ഭാര്യ ഷഹീന, ബന്ധു ജഹാന എന്നിവരാണ് മരിച്ചത്. രാത്രി 12 മണിയോടെയായിരുന്നു അപകടം. 

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

Wednesday, 3 June 2026

ഡോർ തുറക്കവേ ബസ്സിനടിയിൽ നിന്ന് ചാടിവീണു; കെഎസ്ആര്‍ടിസി ഡ്രൈവർക്ക് തെരുവുനായ ആക്രമണത്തിൽ ഗുരുതര പരിക്ക്

മലപ്പുറം: ജില്ലാ ആസ്ഥാനത്തെ കെഎസ്ആര്‍ടിസി ഡിപ്പോയില്‍ ബസിനടിയില്‍ കിടന്ന തെരുവുനായ ഡ്രൈവറെ ആക്രമിച്ചു. കഴിഞ്ഞ ദിവസം മലപ്പുറത്തുനിന്ന് കോഴിക്കോട്ടേക്കുള്ള രാവിലെ 7.40-ന്റെ ആദ്യ ട്രിപ്പ് എടുക്കാനായി എത്തിയ താല്കാലിക ഡ്രൈവര്‍ അജ്മല്‍ ബാബുവിനാണ് നായയുടെ ആക്രമണത്തില്‍ ഗുരുതരമായി പരുക്കേറ്റത്. ഇദ്ദേഹത്തെ സഹപ്രവര്‍ത്തകര്‍ ഉടന്‍ തന്നെ മലപ്പുറം താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ലോഗ് ഷീറ്റ് വാങ്ങി ബസിനടുത്തേക്ക് ചെന്ന് ഡോര്‍ തുറക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് ബസിനടിയില്‍ മറഞ്ഞിരുന്ന നായ അപ്രതീക്ഷിതമായി ചാടിവീണത്. അജ്മല്‍ ബാബുവിന്റെ ശരീരത്തില്‍ ആഴത്തില്‍ മുറിവേല്‍പ്പിക്കുകയും ധരിച്ചിരുന്ന വസ്ത്രങ്ങള്‍ കടിച്ചു കീറുകയും ചെയ്തു. ആശുപത്രിയില്‍ പ്രവേശിപ്പിച്ച ഇദ്ദേഹത്തിന് അടിയന്തര പ്രതിരോധ കുത്തിവെയ്പ്പുകള്‍ നല്‍കിയിട്ടുണ്ട്. ഓഫീസ് സമയങ്ങളില്‍ കോഴിക്കോട് റൂട്ടില്‍ യാത്രക്കാര്‍ സ്ഥിരമായി ആശ്രയിക്കുന്ന പ്രധാന സര്‍വീസായിരുന്നു ഇത്. അധ്യാപകരും സ്ഥിരം യാത്രക്കാരും ബസ് സ്റ്റാന്‍ഡില്‍ ഉണ്ടായിരുന്നു. എന്നാല്‍ ഡ്രൈവര്‍ക്ക് പരുക്കേറ്റതോടെ ഈ സര്‍വീസ് പൂര്‍ണ്ണമായി റദ്ദാക്കേണ്ടി വന്നു. ഇത് സ്‌കൂള്‍ - ഓഫീസ് സമയത്ത് യാത്രക്കാരെ വലിയ രീതിയില്‍ പ്രതിസന്ധിയിലാക്കി.

ഡിപ്പോ പരിസരത്ത് തെരുവുനായ ശല്യം വന്‍തോതില്‍ വര്‍ദ്ധിച്ചതായി ജീവനക്കാര്‍ പരാതിപ്പെടുന്നു. കഴിഞ്ഞ ദിവസം രാത്രിയില്‍ ഡിപ്പോയില്‍ വെച്ച് ഒരു വനിതാ യാത്രക്കാരിക്കും തൊട്ടുമുന്നിലെ ചായക്കടയ്ക്ക് സമീപം വെച്ച് മറ്റൊരു ഡ്രൈവര്‍ക്കും തെരുവുനായുടെ കടിയേറ്റിരുന്നു. ജില്ലാ ആസ്ഥാനത്തെ പ്രധാന ജംക്ഷനായ കുന്നുമ്മലിലും പരിസരത്തും തെരുവുനായ്ക്കളുടെ എണ്ണം ക്രമാതീതമായി വര്‍ദ്ധിച്ചിരിക്കുകയാണ്. ഡിപ്പോയിലെ തെരുവുനായ ശല്യത്തിന് അടിയന്തര പരിഹാരം കാണണമെന്ന് ആവശ്യപ്പെട്ട് മലപ്പുറം നഗരസഭയ്ക്ക് കത്ത് നല്‍കിയതായി ജില്ലാ ട്രാന്‍സ്‌പോര്‍ട്ട് ഓഫീസര്‍ പറഞ്ഞു. കൂടാതെ, ഡിപ്പോ പരിസരത്ത് നായ്ക്കള്‍ക്ക് ഭക്ഷണം നല്‍കുന്നത് ഒഴിവാക്കണമെന്നും അതീവ ജാഗ്രത പാലിക്കണമെന്നും ജീവനക്കാര്‍ക്ക് കര്‍ശന നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

Tuesday, 2 June 2026

കേടായി വഴിയരികില്‍ കിടന്ന വാഹനം ആക്രി വിലയ്ക്ക് വിറ്റ് 21കാരന്‍; ഉടമ അറിഞ്ഞത് ക്രെയിന്‍ എത്തിയപ്പോള്‍

മലപ്പുറം: കേടായതിനെ തുടര്‍ന്ന് വഴിയരികില്‍ ഇട്ടിരുന്ന വാഹനം ഉടമ അറിയാതെ ആക്രി വിലയ്ക്ക് വിറ്റ് യുവാവ്. മലപ്പുറം എടപ്പാളിലാണ് സംഭവം. വട്ടംകുളം സ്വദേശി പരീചി സിദ്ദിക്കിന്റെ വാഹനമാണ് വില്‍ക്കാന്‍ ശ്രമിച്ചത്. ലോറിയും ക്രെയിനുമായി എത്തിയ സംഘം വാഹനം കൊണ്ടുപോകുമ്പോഴാണ് ഉടമ വിവരം അറിഞ്ഞത്. തുടര്‍ന്ന് പൊലീസില്‍ വിവരം അറിയിക്കുകയായിരുന്നു.

21 വയസുകാരനാണ് ഉടമ അറിയാതെ വാഹനം വില്‍ക്കാന്‍ ശ്രമിച്ചതെന്ന് പൊലീസ് പറഞ്ഞു. വാഹനം തന്റേതാണെന്ന് അവകാശപ്പെട്ടായിരുന്നു കച്ചവടം. വാഹന ഉടമയുടെ പരാതിയില്‍ വിഷയത്തില്‍ പൊലീസ് ഇടപെടുകയും വാഹനം കൊണ്ട് പോകുന്നത് തടയുകയുമായിരുന്നു. മധ്യസ്ഥ ചര്‍ച്ചക്ക് ഒടുവില്‍ പ്രശ്‌നം പരിഹരിച്ചതായി പൊലീസ് അറിയിച്ചു. 

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

Monday, 1 June 2026

44 ലക്ഷം കൈവശപ്പെടുത്തി, വ്യാജ രസീത് കാണിച്ച് തട്ടിപ്പെന്ന് പരാതി; ഇന്‍ഷുറന്‍സ്‌ കമ്പനിയിലെ അസിസ്റ്റന്‍റ് മാനേജർ പിടിയിൽ

മലപ്പുറം: സ്വകാര്യ ഇന്‍ഷുറന്‍സ്‌ കമ്പനിയില്‍ നിക്ഷേപിക്കാമെന്ന് വിശ്വസിപ്പിച്ച് 44 ലക്ഷം രൂപ തട്ടിയ കേസില്‍ അറസ്റ്റ്. സ്വകാര്യ ഇൻഷുറന്‍സ് കമ്പനി അസിസ്റ്റന്‍റ് മാനേജര്‍ വെട്ടത്തുര്‍ സ്വദേശിയായ പുളിക്കാതൊടി വീട്ടില്‍ പ്രിയ മോളാണ് (43) അറസ്റ്റിലായത്. ഇന്‍ഷുറന്‍സ് കമ്പനിയില്‍ നിക്ഷേപിക്കാമെന്ന് പറഞ്ഞ് വെട്ടത്തുര്‍ തേലക്കാട് സ്വദേശിയില്‍ നിന്ന് 44 ലക്ഷം രൂപ കൈവശപ്പെടുത്തിയ ശേഷം പണം നിക്ഷേപിച്ചില്ലെന്നാണ് പരാതി. വ്യാജ രസീതും മറ്റും കാണിച്ച് വിശ്വാസ വഞ്ചന നടത്തിയെന്ന കേസിലാണ് മേലാറ്റൂര്‍ പൊലീസ് പ്രതിയെ അറസ്റ്റ് ചെയ്തത്.

എസ് ഐ പ്രദീപ്, എ എസ് ഐ സിന്ധു വെള്ളയങ്ങര, സീനിയര്‍ പൊലീസ് ഓഫിസര്‍മാരായ രാകേഷ് ചന്ദ്ര, ജില്ലാ ആന്റി നാര്‍കോട്ടിക്സ് സ്‌പെഷ്യല്‍ ആക്ഷന്‍ ഫോഴ്സ് അംഗങ്ങളായ കൃഷ്ണ കുമാര്‍, ദിനേശ് കിഴക്കേക്കര, സിവില്‍ പൊലീസ് ഓഫിസര്‍മാരായ അനിത, ചന്ദ്രദാസ് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. പെരിന്തല്‍മണ്ണ കോടതിയില്‍ ഹാജരാക്കിയ പ്രതിയെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു. 

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

Tuesday, 26 May 2026

അതിവേഗ റെയിൽ പദ്ധതിയുമായി സഹകരിക്കാൻ നീക്കം; മുഖ്യമന്ത്രിയുടെ പ്രതിനിധിയായി MLA കെ പി നൗഷാദലി ഇ ശ്രീധരനെ കണ്ടു

മലപ്പുറം: സില്‍വര്‍ ലൈന്‍ പദ്ധതി റദ്ദാക്കിയതിന് പിന്നാലെ ഇ ശ്രീധരന്റെ അതിവേഗ റെയില്‍ പദ്ധതിയുമായി സഹകരിക്കാനുള്ള നീക്കവുമായി സംസ്ഥാന സര്‍ക്കാര്‍. ഇ ശ്രീധരന്‍ മുഖ്യമന്ത്രി വിഡി സതീശനുമായി കൂടിക്കാഴ്ച്ച നടത്തും. പദ്ധതി സംബന്ധിച്ച പ്രാഥമിക റിപ്പോര്‍ട്ട് ഇ ശ്രീധരന്‍ മുഖ്യമന്ത്രിക്ക് കൈമാറും.

മുഖ്യമന്ത്രിയുടെ പ്രതിനിധിയായി പൊന്നാനി എംഎല്‍എ കെ പി നൗഷാദലി ഇ ശ്രീധരനെ പൊന്നാനിയിലെ വീട്ടിലെത്തി കണ്ടിരുന്നു. മുഖ്യമന്ത്രിയുടെ നിര്‍ദേശപ്രകാരമാണ് നൗഷാദലി ശ്രീധരനെ കണ്ടത്. സര്‍ക്കാരുമായി സഹകരിച്ച് പ്രവര്‍ത്തിക്കാന്‍ സന്നദ്ധമാണെന്ന് ഇ ശ്രീധരനും പ്രതികരിച്ചു.

തിരുവനന്തപുരം-കാസര്‍കോട് സില്‍വര്‍ ലൈന്‍ പദ്ധതി റദ്ദാക്കി കൊണ്ട് മുഖ്യമന്ത്രി വി ഡി സതീശന്‍ ഉത്തരവ് ഇറക്കിയിരുന്നു. മന്ത്രിസഭാ യോഗത്തിലാണ് സുപ്രധാന തീരുമാനം എടുത്തത്. ഭൂമി ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട് പുറപ്പെടുവിച്ചിട്ടുള്ള എല്ലാ വിജ്ഞാപനങ്ങളും റദ്ദ് ചെയ്യാന്‍ തീരുമാനിച്ചതായും മുഖ്യമന്ത്രി പറഞ്ഞിരുന്നു. 

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

Friday, 22 May 2026

ഡൽഹി- മുംബൈ എക്സ്പ്രസ് വേയിൽ വാഹനാപകടത്തിൽ മലയാളി മരിച്ചു; അപകടം കശ്മീരിലേക്കുള്ള യാത്രക്കിടെ

ന്യൂഡല്‍ഹി: ഡൽഹി- മുംബൈ എക്സ്പ്രസ് വേയിൽ വാഹനാപകടത്തിൽ മലയാളി മരിച്ചു.മലപ്പുറം വെളിയങ്കോട് സ്വദേശി ബഷീറയാണ് (42) മരിച്ചത്. കേരളത്തിൽ കശ്മീരിലേക്ക് പോകുന്നതിനിടെ ഫിറോസ്പൂരിൽ വെച്ച് ലോറിയുടെ പിറകിൽ കാർ ഇടിക്കുകയിരുന്നു.

കുടുംബ സമേതം കേരളത്തില്‍ നിന്ന് കശ്മീരിലേക്ക് യാത്ര പോകുന്നതിനിടെയാണ് അപകടം. അപകടത്തില്‍ ഒരാള്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ഡ്രൈവര്‍ ഉറങ്ങിപ്പോയതാണ് അപകടത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

അലുമിനിയം കലത്തിൽ തല കുടുങ്ങിയ ഒന്നര വയസുകാരനെ രക്ഷിച്ച് ഫയർഫോഴ്സ്

മലപ്പുറം: അലൂമിനിയം കലത്തിനുള്ളിൽ തല കുടുങ്ങിയ ഒന്നര വയസുകാരനെ ഫയർ ഫോഴ്സ് രക്ഷപ്പെടുത്തി. മലപ്പുറം തൃക്കലങ്ങോടാണ് സംഭവം. കളിക്കുന്നതിനിടയിൽ കുട്ടിയുടെ തല അബദ്ധത്തിൽ കലത്തിൽ കുടുങ്ങുകയായിരുന്നു. തിരുവാലിയിൽ നിന്നുള്ള ഫയർ ഫോഴ്സ് സംഘമെത്തി കലം മുറിച്ചു മാറ്റിയാണ് കുട്ടിയെ രക്ഷപ്പെടുത്തിയത്. 