Showing posts with label Kasaragod. Show all posts

Sunday, 5 October 2025

വയോധികനെ അയൽവാസി തലക്കടിച്ചുകൊന്നു

വയോധികനെ അയൽവാസി തലക്കടിച്ചുകൊന്നു

കാസർകോട്: കാസർകോട് കരിന്തളം കുമ്പളപ്പള്ളിയിൽ വയോധികനെ അയൽവാസി തലക്കടിച്ചുകൊന്നു. ചിറ്റമൂല ഉന്നതിയിലെ കണ്ണൻ (80) ആണ് മരിച്ചത്. ഇന്ന് വൈകുന്നേരം ഏഴു മണിയോടെയാണ് സംഭവം. അയൽവാസിയായ ശ്രീധരൻ വടി കൊണ്ട് തലക്ക് അടിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ കണ്ണനെ ആശുപതിയിൽ എത്തിച്ചെങ്കിലും മരിച്ചു. നീലേശ്വരം പൊലീസ് സ്ഥലത്തെത്തി അന്വേഷണം തുടങ്ങി. ആക്രമണ കാരണം സംബന്ധിച്ച് വ്യക്തത വന്നിട്ടില്ല.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

Thursday, 25 September 2025

നീലേശ്വരം എൻ കെ ബി എം എയുപി സ്കൂളിൽ സ്കൂൾ കലോത്സവം അരങ്ങേറി

64  മത് സംസ്ഥാന സ്കൂൾ കലോത്സവത്തിൻ്റെ ഭാഗമായി നീലേശ്വരം എൻ കെ ബി എം എയുപി സ്കൂളിലെ സ്കൂൾ കലോത്സവം പ്രശസ്ത നർത്തകിയും കേരള നടനതിലകം അവാർഡ് ജേതാവുമായ കുമാരി ഗൗരി ലക്ഷ്മി .ആർ നിറഞ്ഞ  സദസ്സിൽ ഭദ്രദീപം തെളിയിച്ച് ഉദ്ഘാടനം ചെയ്തു .  സ്കൂൾ പിടിഎ പ്രസിഡണ്ട് വരുൺ പ്രഭു. എൻ അധ്യക്ഷനായി. സ്കൂൾ മാനേജർ കെ ഉണ്ണികൃഷ്ണൻ, മദർ പി ടി എ പ്രസിഡണ്ട് വിദ്യ .സി,സീനിയർ അസിസ്റ്റൻറ് വനജ.കെ, സ്റ്റാഫ് സെക്രട്ടറി ശ്യാംഭട്ട് എം. ആർ എന്നിവർ ആശംസ അർപ്പിച്ച് സംസാരിച്ചു.ശ്രീമതി സി .ജ്യോതിലക്ഷ്മി സ്വാഗതവും പ്രോഗ്രാം കമ്മിറ്റി കൺവീനർ പി. ദീപ്തി നന്ദിയും പറഞ്ഞു

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

Disclaimer: ഈ വാർത്തയ്ക്കൊപ്പം ഉപയോഗിച്ചിരിക്കുന്ന ചിത്രം കേരളാ ഹോട്ടൽ ന്യൂസിന്റേതല്ല.ഇത് സോഷ്യൽ മീഡിയയിൽ  നിന്ന് എടുത്തിട്ടുള്ളതാണ്. ഈ വാർത്ത കൂടുതൽ വ്യക്തവും സമഗ്രവുമാക്കുന്നതിനാണ് ഈ ചിത്രം ഉപയോഗിച്ചിരിക്കുന്നത്.

Thursday, 11 September 2025

17കാരിയെ പിതാവും മാതൃസഹോദരനും നാട്ടുകാരനായ യുവാവും പീഡിപ്പിച്ചതായി പരാതി

കാസര്‍ഗോഡ്: പതിനേഴുകാരിയായ പെൺകുട്ടിയെ പിതാവും മാതൃസഹോദരനും നാട്ടുകാരനായ യുവാവും പീഡിപ്പിച്ചതായി പരാതി. സംഭവത്തിൽ നാട്ടുകാരനായ ഒരാളെ പൊലീസ് അറസ്റ്റ് ചെയ്തു. അമ്പലത്തറ പൊലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം.
 
മൂന്ന് പോക്സോ കേസുകൾ രജിസ്റ്റർ ചെയ്‌താണ് പൊലീസ് അന്വേഷണം നടത്തുന്നത്. 10 വയസുള്ളപ്പോഴാണ് പെൺകുട്ടി പിതാവിന്റെ അതിക്രമത്തിനു ഇരയായത്. പേടി കാരണം ആരോടും പറഞ്ഞിരുന്നില്ല. രണ്ടു വർഷം മുമ്പാണ് മാതൃസഹോദരൻ്റെ പീഡനത്തിന് ഇരയായത്. കഴിഞ്ഞ മാസമാണ് നാട്ടുകാരനായ വിജയൻ എന്നയാൾ പീഡിപ്പിച്ചത്. കൗൺസിലിംഗിലാണ് സംഭവം പുറത്തായത്.
 
അതേസമയം, 16 വയസ്സുള്ള മറ്റൊരു പെൺകുട്ടിയുടെ പരാതി പ്രകാരം വേറൊരു പോക്സോ കേസും അമ്പലത്തറ പൊലീസ് രജിസ്റ്റർ ചെയ്‌തു. 17 വയസുകാരനെതിരെയാണ് കേസ്. പെൺകുട്ടിയുടെ വീട്ടിലെത്തി പീഡിപ്പിച്ചുവെന്നാണ് കേസ്.

Disclaimer: ഈ വാർത്തയ്ക്കൊപ്പം ഉപയോഗിച്ചിരിക്കുന്ന ചിത്രം കേരളാ ഹോട്ടൽ ന്യൂസിന്റേതല്ല.ഇത് സോഷ്യൽ മീഡിയയിൽ  നിന്ന് എടുത്തിട്ടുള്ളതാണ്. ഈ വാർത്ത കൂടുതൽ വ്യക്തവും സമഗ്രവുമാക്കുന്നതിനാണ് ഈ ചിത്രം ഉപയോഗിച്ചിരിക്കുന്നത്.

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

Sunday, 17 August 2025

സ്വര്‍ണ്ണ വേട്ട; രേഖകളില്ലാതെ കടത്തിയ 762 ഗ്രാം സ്വർണാഭരണങ്ങൾ പിടികൂടി

കാസര്‍ഗോഡ്: കാസർകോട് മഞ്ചേശ്വരത്ത് രേഖകളില്ലാതെ കടത്തിയ 762 ഗ്രാം സ്വർണാഭരണങ്ങൾ പിടിച്ചു. എക്സൈസ് പരിശോധനയിലാണ് സ്വർണ്ണം പിടികൂടിയത്. മംഗലാപുരത്ത് നിന്ന് കർണാടക ആര്‍ടിസി ബസിൽ കടത്തിക്കൊണ്ട് വരികയായിരുന്ന സ്വർണ്ണമാണ് എക്സൈസ് പിടികൂടിയത്. സംഭവത്തില്‍ മുംബൈ സ്വദേശി മുജാസർ ഹുസൈൻ എന്നയാൾ പിടിയിലായി.

Disclaimer: ഈ വാർത്തയ്ക്കൊപ്പം ഉപയോഗിച്ചിരിക്കുന്ന ചിത്രം കേരളാ ഹോട്ടൽ ന്യൂസിന്റേതല്ല.ഇത് സോഷ്യൽ മീഡിയയിൽ  നിന്ന് എടുത്തിട്ടുള്ളതാണ്. ഈ വാർത്ത കൂടുതൽ വ്യക്തവും സമഗ്രവുമാക്കുന്നതിനാണ് ഈ ചിത്രം ഉപയോഗിച്ചിരിക്കുന്നത്.

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

Tuesday, 5 August 2025

സർക്കാർ വിപണിയിൽ ഇടപ്പെട്ടിലെങ്കിൽ ഭക്ഷണ വില ഹോട്ടലിൽ വർദ്ധിപ്പിക്കും.......

കാസർഗോഡ്. നിത്യാപയോഗ സാധനങ്ങളുടെ വിലക്കയറ്റം ഭക്ഷ്യ മേഖല ഒന്നാകെ പ്രതിസന്ധിയിലാക്കി. വിലക്കയറ്റം തുടർന്നാൽ ഹോട്ടൽ ഭക്ഷണ വില വർദ്ധിപ്പിക്കേണ്ടിവരുമെന്ന് കേരള ഹോട്ടൽ & റെസ്റ്റോറൻ്റ് അസോസിയേഷൻ കാസർഗോഡ് ജില്ലാ കമ്മിറ്റി അറിയിച്ചു.

വെളിച്ചണ്ണ , തേങ്ങാ, ബിരിയാണി അരി ഉൾപ്പെടെ നിത്യാപയോഗ സാധനങ്ങളുടെ വില കുതിച്ച് ഉയരുകയാണ്. സംസ്ഥാന കമ്മിറ്റിയുടെ ആഹ്വാനം അനുസരിച്ച് ജില്ലയിൽ രണ്ട് മേഖലകളായി തിരിച്ച്  5/8/25 ചൊവ്വാഴ്ച രാവിലെ 10 മണിക്ക് കുമ്പള പഞ്ചായത്തിലേയ്ക്കു പ്രതിഷേധ മാർച്ചും ധർണ്ണയും സംഘടിച്ചു..

1.   PCB യുടെ പേരിലുള്ള പീഡനം അവസാനിപ്പിക്കുക
 2 . ഉറവിട മാലിന്യ സംസ്ക്കരണത്തിന് പൊതു സംവിധാനം ഏർപ്പെടുത്തുക
3 .  അനധികൃത സമാന്തര ഹോട്ടൽ തട്ടുകൾക്കെതിരെ നടപടി സ്വികരിക്കുക. തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് കൊണ്ട് കുമ്പള പഞ്ചായത്ത് ഓഫിസിലേയ്ക്ക് പ്രതിഷേധ മാർച്ചും ധർണ്ണയും നടത്തി അസോസിയേഷൻ ജില്ലാ പ്രസിഡൻ്റ് നാരായണ പൂജാരി ധർണ്ണ ഉൽഘാടനം ചെയ്തു. ജില്ലാ സെക്രട്ടറി ബിജു ചുള്ളിക്കര മുഖ്യപ്രഭാഷണം നടത്തി , മുഹമ്മദ് ഗസാലി, രാജൻ കളക്കര , സത്യൻ ഇരിയണ്ണി , അജേഷ് നുള്ളിപ്പാടി , നാരായണൻ ഊട്ടുപുര എന്നിവർ സംസാരിച്ചു. രക്ഷാധികാരി അബ്ദുള്ള താജ് അധ്യക്ഷത വഹിച്ചു, മമ്മു മുമ്പാറക്ക്  സ്വാഗതവും , യൂണിറ്റ് സെക്രട്ടറി സവാദ് താജ് നന്ദിയും പറഞ്ഞു 

Disclaimer: ഈ വാർത്തയ്ക്കൊപ്പം ഉപയോഗിച്ചിരിക്കുന്ന ചിത്രം കേരളാ ഹോട്ടൽ ന്യൂസിന്റേതല്ല.ഇത് സോഷ്യൽ മീഡിയയിൽ  നിന്ന് എടുത്തിട്ടുള്ളതാണ്. ഈ വാർത്ത കൂടുതൽ വ്യക്തവും സമഗ്രവുമാക്കുന്നതിനാണ് ഈ ചിത്രം ഉപയോഗിച്ചിരിക്കുന്നത്.

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

Wednesday, 16 July 2025

കാസര്‍കോട് മഞ്ചേശ്വരത്തുണ്ടായ വാഹനാപകടത്തില്‍ രണ്ട് പേര്‍ക്ക് ദാരുണാന്ത്യം

കാസര്‍ഗോഡ് : കാസര്‍കോട് മഞ്ചേശ്വരത്തുണ്ടായ വാഹനാപകടത്തില്‍ രണ്ട് പേര്‍ക്ക് ദാരുണാന്ത്യം. രാജസ്ഥാന്‍ സ്വദേശി അമിത്(25), ഡല്‍ഹി സ്വദേശി രാജ (26) എന്നിവരാണ് മരിച്ചത്. പത്താം മൈലില്‍ ദേശീയപാത 66ൽ ഇന്നലെ  വൈകിട്ട് ആറരയോടെയായിരുന്നു സംഭവം.

ദേശീയപാതാ നിര്‍മ്മാണ കരാര്‍ കമ്പനിയായ യുഎല്‍സിസി ജീവനക്കാര്‍ സഞ്ചരിച്ച വാഹനത്തില്‍ മറ്റൊരു ലോറി ഇടിച്ചാണ് അപകടമുണ്ടായത്. അപകടം നടന്നയുടനെ ഇരുവരെയും ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി മാറ്റി. പൊലീസ് സ്ഥലത്തെത്തി തുടര്‍നടപടികള്‍ സ്വീകരിച്ചു.

Disclaimer: ഈ വാർത്തയ്ക്കൊപ്പം ഉപയോഗിച്ചിരിക്കുന്ന ചിത്രം കേരളാ ഹോട്ടൽ ന്യൂസിന്റേതല്ല.ഇത് സോഷ്യൽ മീഡിയയിൽ  നിന്ന് എടുത്തിട്ടുള്ളതാണ്. ഈ വാർത്ത കൂടുതൽ വ്യക്തവും സമഗ്രവുമാക്കുന്നതിനാണ് ഈ ചിത്രം ഉപയോഗിച്ചിരിക്കുന്നത്.

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

Thursday, 26 June 2025

മഞ്ചേശ്വരത്ത് മകന്‍ അമ്മയെ പെട്രോളൊഴിച്ച് തീകൊളുത്തി കൊന്നു

മഞ്ചേശ്വരത്ത് മകന്‍ അമ്മയെ പെട്രോളൊഴിച്ച് തീകാെളുത്തി കൊന്നു. വോര്‍ക്കാട് നലങ്ങി സ്വദേശി ഫില്‍ഡ (60) ആണ് കൊല്ലപ്പെട്ടത്. പ്രതി മെല്‍വില്‍ ഒളിവിലാണ്. അയല്‍വാസി ലൊലിറ്റ (30)യെയും മെൽവിൻ ആക്രമിച്ചു. ഇന്ന് പുലര്‍ച്ചെയാണ് സംഭവം. ഫിൽഡയും മെൽവിനും മാത്രമായിരുന്നു വീട്ടിലുണ്ടായിരുന്നത്. ഉറങ്ങിക്കിടക്കുകയായിരുന്ന ഫിൽഡയുടെ മേല്‍ മെൽവിൻ പെട്രോളൊഴിക്കുകയും തീകൊളുത്തുകയായിരുന്നു. ഫിൽഡ പുറത്തേക്ക് ഓടിയെങ്കിലും മരിച്ചു.
 
ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

   ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

Tuesday, 17 June 2025

ടൂറിസം കേന്ദ്രങ്ങളുടെ നടത്തിപ്പിന് ടെൻഡർ ക്ഷണിച്ച് ഡിടിപിസി..

ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിലിനു കീഴിലുള്ള വിവിധ വിനോദ സഞ്ചാര കേന്ദ്രങ്ങൾ കൂടുതൽ മെച്ചപ്പെടുത്തി സഞ്ചാരികളെ ആകർഷിക്കുന്നതിനു നടപടികൾ തുടങ്ങി. അഞ്ചു വർഷത്തേക്ക് ഇതിന്റെ നടത്തിപ്പിനും പരിപാലനത്തിനുമായി ടെൻഡർ ക്ഷണിച്ചിട്ടുണ്ട്. ആറു കോടിയോളം രൂപയുടെ വിവിധ വികസന പ്രവൃത്തികൾക്കു ശേഷമാണ് ഇത് നടത്തിപ്പിനു വിട്ടുകൊടുക്കുന്നത്. റാണിപുരം ടൂറിസ്റ്റ് കോംപ്ലക്സ്, കിദൂർ ജൈവവൈവിധ്യ പഠന കേന്ദ്രം, റെസ്റ്റ് ഹൗസ്, ആരിക്കാടി   ടൂറിസം സെന്റർ, കണ്വതീർഥ ബീച്ച് ടൂറിസം സെന്റർ എന്നിവയാണ് ഈ കേന്ദ്രങ്ങൾ.
 
ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

   ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

Saturday, 14 June 2025

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ചു; 2 പേർ അറസ്റ്റിൽ

കാസർകോട്: കാസർകോട് തൃക്കരിപ്പൂരിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ചെന്ന പരാതിയിൽ ബന്ധുക്കളായ 2 പേരെ അറസ്റ്റ് ചെയ്തു. ചന്തേര പൊലീസാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. ചന്തേര പൊലീസ് സ്റ്റേഷൻ പരിധിയിൽ താമസിക്കുന്ന പെൺകുട്ടിയെ എഴുപതും നാൽപ്പത്തിയെട്ടും പ്രായമുള്ള ബന്ധുക്കളാണ് പീഡിപ്പിച്ചത്.

അതേസമയം 2019 മുതൽ 2022 വരെയുള്ള കാലയളവിൽ പെൺകുട്ടിയെ പീഡിപ്പിച്ചുവെന്നാണ് പരാതി. നിലവിൽ എട്ടാം ക്ലാസിലാണ് പെൺകുട്ടി പഠിക്കുന്നത്. വിദ്യാലയത്തിൽ നടത്തിയ കൗൺസിലിങ്ങിനിടെയാണ് പെൺകുട്ടി പീഡന വിവരം പറഞ്ഞത്. സ്കൂൾ അധികൃതർ നൽകിയ വിവരത്തിന്റെ അടിസ്ഥാനത്തിൽ പെൺകുട്ടിയുടെ വീട്ടുകാർ പൊലീസിൽ പരാതി നൽകുകയായിരുന്നു.

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

Friday, 13 June 2025

അതിതീവ്ര മഴ: കാസര്‍കോട് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി

 കാസര്‍കോട്: അതിതീവ്ര മഴ മുന്നറിയിപ്പിന്റെ പശ്ചാത്തലത്തില്‍ കാസര്‍കോട് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് കളക്ടര്‍ അവധി പ്രഖ്യാപിച്ചു. ജൂണ്‍ 14, 15 തീയതികളി ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കെല്ലാം അവധി പ്രഖ്യാപിച്ചാണ് ഉത്തരവിട്ടത്. പ്രൊഫഷണല്‍ കോളേജുകള്‍, കേന്ദ്രീയ വിദ്യാലയങ്ങള്‍, ട്യൂഷന്‍ സെന്ററുകള്‍, മദ്രസകള്‍, അങ്കണവാടികള്‍ തുടങ്ങിയ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധി ആയിരിക്കുമെന്നാണ് അറിയിപ്പ്. മുന്‍കൂട്ടി നിശ്ചയിച്ച പരീക്ഷകള്‍ക്ക് മാറ്റമില്ല. അവ നിശ്ചയിച്ച പ്രകാരം നടക്കുമെന്നും അറിയിപ്പില്‍ വ്യക്തമാക്കിയിട്ടുണ്ട്.

ഇതിന് പുറമെ കണ്ണൂര്‍ ജില്ലയിലും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് പ്രവര്‍ത്തിക്കരുതെന്ന് ജില്ലാ കളക്ടര്‍ നിര്‍ദ്ദേശം നല്‍കി.  രണ്ട് ദിവസങ്ങളിലാണ് നിയന്ത്രണം. അതിതീവ്ര മഴ മുന്നറിയിപ്പാണ് ജില്ലയില്‍ ജൂണ്‍ 14, 15 തീയ്യതികളില്‍ നല്‍കിയിരിക്കുന്നത്. സ്‌കൂളുകള്‍, അങ്കണവാടികള്‍, മദ്രസകള്‍, ട്യൂഷന്‍ സെന്ററുകളും പ്രവര്‍ത്തിക്കരുതെന്നാണ് ജില്ലാ കളക്ടര്‍ അറിയിച്ചിരിക്കുന്നത്.