Showing posts with label Idukki. Show all posts
Showing posts with label Idukki. Show all posts

Monday, 6 July 2026

KHRA ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ജനപ്രതിനിധികൾക്ക് സ്വീകരണവും ഹൈജീൻ മോണിറ്ററിംഗ് കമ്മിറ്റിയുടെയും ലഹരിവിരുദ്ധ കാമ്പയിന്റെയും ജില്ലാതല ഉദ്ഘാടനവും നടത്തി

KHRA ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ജനപ്രതിനിധികൾക്ക് സ്വീകരണവും ഹൈജീൻ മോണിറ്ററിംഗ് കമ്മിറ്റിയുടെയും ലഹരിവിരുദ്ധ കാമ്പയിന്റെയും ജില്ലാതല ഉദ്ഘാടനവും നടത്തി

 കേരള ഹോട്ടൽ &  റസ്റ്റോറന്റ്  അസോസിയേഷൻ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ജനപ്രതിനിധികൾക്ക് സ്വീകരണവും ഹൈജീൻ മോണിറ്ററിംഗ് കമ്മിറ്റിയുടെയും ലഹരിവിരുദ്ധ കാമ്പയിന്റെയും ജില്ലാതല ഉദ്ഘാടനവും നടത്തി.

കെ.എച്ച്.ആർ.എ സംസ്ഥാന ജനറൽ സെക്രട്ടറി എൻ.എം. ആർ. റസാക്ക് സമ്മേളനം ഉദ്ഘാടനം ചെയ്തു. ഹൈജീൻ മോണിറ്ററിംഗ് കമ്മിറ്റി ജില്ലാതല ഉദ്ഘാടനം ഗവ. ചീഫ് വിപ്പ് അപു ജോൺ ജോസഫും ലഹരിവിരുദ്ധ കാമ്പയിൻ റോയി കെ.പൗലോസ് എംഎൽഎയും ഹൈജീൻ ബിൻ വിതരണോദ്ഘാടനം തൊടുപുഴ നഗരസഭാ വൈസ് ചെയർമാൻ കെ.ദീപക്കും നിർവഹിച്ചു.

ജില്ലാ പ്രസിഡന്റ് ജയൻ ജോസഫ് അധ്യക്ഷത വഹിച്ചു. അപു ജോൺ ജോസഫിനും റോയി കെ.പൗലോസിനും മർച്ചന്റ അസോസിയേഷൻ പ്രസിഡന്റ്റ് പി.എ. സലിം കുട്ടിക്കും ഭാരവാഹികൾക്കും സ്വീകരണം നൽകി.

തൊടുപുഴ ഡിവൈഎസ്പ‌ി പി.എം. ബൈജു, ഫുഡ് സേഫ്റ്റി അസിസ്റ്റന്റ് കമ്മീഷണർ ബൈജു പി.ജോസഫ്, കെ.എച്ച്.ആർ.എ സംസ്ഥാന പ്രസിഡന്റ് ജി. ജയപാൽ, സെക്രട്ടറി ടി. ജെ. മനോഹരൻ, വർക്കിംഗ് പ്രസിഡന്റ് അസീസ് മൂസ, വനിതാ വിംഗ് സംസ്ഥാന പ്രസിഡന്റ് ആശ ലില്ലി തോമസ്, സെക്രട്ടറി മായ സുനിൽ, ജില്ലാ സെക്രട്ടറി സാജു ജോസഫ്, യൂണിറ്റ് പ്രസിഡന്റ് ഗിരീഷ് കുമാർ, പി. കെ.മോഹനൻ, പ്രവീൺ വാസുദേവ്, പ്രതീഷ് കുര്യാസ്, മുഹമ്മദ് ഷാജി, കെ.എം.ജോർളി, പി.ജെ. ജോസ് എന്നിവർ പ്രസംഗിച്ചു.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

Tuesday, 30 June 2026

മുല്ലപ്പെരിയാർ: പുതിയ ഡാമിൽ കേരളം ഉറച്ച്

മുല്ലപ്പെരിയാർ: പുതിയ ഡാമിൽ കേരളം ഉറച്ച്

തൊടുപുഴ: മുല്ലപ്പെരിയാർ അണക്കെട്ടുമായി ബന്ധപ്പെട്ട് പുതിയ അണക്കെട്ട് നിർമിക്കണമെന്ന ആവശ്യം കേരളം വീണ്ടും ശക്തമായി ഉന്നയിച്ചു. സംസ്ഥാന സന്ദർശനത്തിനെത്തിയ പാർലമെന്റിന്റെ ജലവിഭവ സ്റ്റാൻഡിങ് കമ്മിറ്റി യോഗത്തിലാണ് കേരളത്തിന്റെ പ്രതിനിധികൾ സുരക്ഷാ ആശങ്കകൾ ചൂണ്ടിക്കാട്ടി പുതിയ ഡാം നിർമിക്കേണ്ടതിന്റെ ആവശ്യകത ആവർത്തിച്ചത്.

മുല്ലപ്പെരിയാർ അണക്കെട്ടിന്റെ നിലവിലെ സുരക്ഷാ സാഹചര്യം നേരിട്ട് വിലയിരുത്തുന്നതിനായി കോംപ്രിഹൻസീവ് ഡാം ഇവാലുവേഷൻ കമ്മിറ്റി എത്രയും വേഗം അണക്കെട്ട് സന്ദർശിക്കണമെന്നും കേരളം ആവശ്യപ്പെട്ടു. അണക്കെട്ടിന്റെ യഥാർഥ അവസ്ഥ നേരിൽ പരിശോധിച്ചാൽ മാത്രമേ കേരളത്തിലെ ജനങ്ങൾ അനുഭവിക്കുന്ന ആശങ്കയുടെ ഗൗരവം മനസ്സിലാക്കാൻ കഴിയുകയുള്ളുവെന്നാണ് സംസ്ഥാനത്തിന്റെ നിലപാട്.

യോഗത്തിൽ തമിഴ്നാട് പ്രതിനിധികൾ അണക്കെട്ടിലെ ജലനിരപ്പ് നിലവിലെ 142 അടിയിൽ നിന്ന് 152 അടിയായി ഉയർത്താൻ അനുമതി നൽകണമെന്ന് ആവശ്യപ്പെട്ടു. എന്നാൽ, 142 അടിക്ക് മുകളിൽ ഒരിഞ്ചുപോലും ജലനിരപ്പ് ഉയർത്താനാവില്ല എന്ന ഉറച്ച നിലപാടാണ് കേരളം സ്വീകരിച്ചത്. സുരക്ഷാ കാരണങ്ങൾ ചൂണ്ടിക്കാട്ടിയാണ് കേരളം ഈ ആവശ്യം ശക്തമായി ഉന്നയിച്ചത്.

അതേസമയം, പുതിയ അണക്കെട്ട് നിർമിക്കാൻ അനുവദിക്കില്ലെന്ന നിലപാടാണ് തമിഴ്നാട്ടിൽ നിന്നുള്ള സ്റ്റാൻഡിങ് കമ്മിറ്റി അംഗം **തങ്കത്തமிழ് സെൽവൻ എം.പി.**യും തമിഴ്നാട് ഉദ്യോഗസ്ഥരും യോഗത്തിൽ അറിയിച്ചത്. ഇതോടെ ഇരു സംസ്ഥാനങ്ങളും തങ്ങളുടെ പഴയ നിലപാടുകളിൽ തന്നെ ഉറച്ചുനിൽക്കുന്ന ചിത്രം യോഗത്തിലും വ്യക്തമായി.

ചർച്ചകൾക്ക് ശേഷം പ്രതികരിച്ച ജെബി മേത്തർ എം.പി. മുല്ലപ്പെരിയാർ വിഷയം കേരളത്തിലെ അഞ്ച് ജില്ലകളിലായി താമസിക്കുന്ന ഏകദേശം 35 ലക്ഷം ജനങ്ങളുടെ സുരക്ഷയുമായി ബന്ധപ്പെട്ട അതീവ ഗൗരവമുള്ള വിഷയമാണെന്ന് പറഞ്ഞു. തമിഴ്നാടിന് വെള്ളം നിഷേധിക്കണമെന്ന നിലപാട് കേരളത്തിനില്ലെന്നും, ഇരുസംസ്ഥാനങ്ങളുടെയും ജനങ്ങളുടെ ആശങ്കകൾ പരിഹരിക്കുന്ന തരത്തിലുള്ള ശാശ്വത പരിഹാരം ഉണ്ടാകുമെന്നാണ് പ്രതീക്ഷയെന്നും അവർ വ്യക്തമാക്കി.

മൂന്നാറിൽ നടന്ന യോഗത്തിൽ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ രാജീവ് പ്രതാപ് റൂഡി എം.പി. അധ്യക്ഷനായി. കേരളവും തമിഴ്നാടും രാജ്യത്തെ പ്രധാന സംസ്ഥാനങ്ങളാണെന്നും ഇരുസംസ്ഥാനങ്ങളുടെയും ആവശ്യങ്ങളും ആശങ്കകളും കേന്ദ്രസർക്കാരിന്റെ ശ്രദ്ധയിൽപ്പെടുത്തുമെന്നും അദ്ദേഹം പറഞ്ഞു.

പ്രശ്നത്തിന് എല്ലാവർക്കും സ്വീകാര്യമായ പരിഹാരം കണ്ടെത്താനാണ് കേന്ദ്ര ജലവിഭവ മന്ത്രാലയം ശ്രമിക്കുന്നതെന്നും, ഇരു സംസ്ഥാനങ്ങളിലെ ഉദ്യോഗസ്ഥരുടെ അഭിപ്രായങ്ങളും വിശദമായി കേൾക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ദക്ഷിണേന്ത്യയിലെ ജനങ്ങൾക്ക് ഗുണകരമായ തീരുമാനമാണ് കേന്ദ്രം ലക്ഷ്യമിടുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കേരളത്തെ പ്രതിനിധീകരിച്ച് ജലവിഭവ സ്പെഷൽ സെക്രട്ടറി എസ്. സുഹാസ് യോഗത്തിൽ പങ്കെടുത്തു. മുല്ലപ്പെരിയാർ വിഷയത്തിൽ സുരക്ഷ, ജലവിതരണം, പുതിയ അണക്കെട്ട് എന്നീ വിഷയങ്ങൾ കേന്ദ്രീകരിച്ചുള്ള ചർച്ചകൾ ഇനിയും തുടരുമെന്നാണ് സൂചന.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

Wednesday, 24 June 2026

ഓപ്പറേഷൻ തൂഫാൻ; ലഹരി വില്പന നടത്തിയ കട പൊലീസ് പൊളിച്ചു നീക്കി

ഓപ്പറേഷൻ തൂഫാൻ; ലഹരി വില്പന നടത്തിയ കട പൊലീസ് പൊളിച്ചു നീക്കി

ഇടുക്കി: ശാന്തൻപാറയിൽ ലഹരി വില്പന നടത്തിയ കട പൊളിച്ചു നീക്കി. ഈശ്വരൻ എന്നയാളുടെ വഴിയോര കച്ചവടം നടത്തുന്ന കടയാണ് പൊളിച്ചത്. ശാന്തൻപാറ പൊലീസിന്റെ നേതൃത്വത്തിൽ ആയിരുന്നു നടപടി. 

ഈശ്വരൻ സ്ഥിരം ലഹരി വില്പനക്കാരനാണെന്നും ലഹരി പിടിച്ചതിന് പിന്നാലെ കട ഒഴിഞ്ഞു പോകുന്നതിനായി നോട്ടീസ് നൽകിയിരുന്നതായും പൊലീസ് പറഞ്ഞു. നോട്ടീസിനെതിരായി പ്രതി ഹൈക്കോടതിയെ സമീപിച്ച് സ്റ്റേ വാങ്ങി. പിന്നാലെ, ഇയാൾ പ്രതിയായ മുൻ കേസുകളുടെ ഉൾപ്പെടെ വിവരം ഉൾപ്പെടുത്തി പൊലീസ് കോടതിയിൽ റിപ്പോർട്ട് സമർപ്പിച്ചു.

ഈശ്വരൻ സ്ഥിരം ലഹരി വില്പനക്കാരനാണെന്ന് കോടതിയെ ബോധിപ്പിച്ച് അനുകൂല ഉത്തരവ് വാങ്ങിയ ശേഷമാണ് പൊള്ച്ചു മാറ്റിയത്. ലഹരിക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്നും പൊലീസ് പറഞ്ഞു

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

Tuesday, 23 June 2026

സിലിണ്ടർ പൊട്ടിത്തെറി; അമ്മയ്ക്കും മകനും ഗുരുതര പരുക്ക്

സിലിണ്ടർ പൊട്ടിത്തെറി; അമ്മയ്ക്കും മകനും ഗുരുതര പരുക്ക്

ഇടുക്കി: കരിമ്പനിൽ ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച് അമ്മയ്ക്കും മകനും ഗുരുതരമായി പരിക്കേറ്റു. ചൊവ്വാഴ്ച രാത്രി ഉണ്ടായ അപകടത്തിൽ കരിമ്പൻ സ്വദേശികളായ കൊട്ടാരത്തിൽ ജസ്റ്റിൻ ജോസ് (37), അമ്മ ജോളി ജോസ് എന്നിവർക്കാണ് പൊള്ളലേറ്റത്. ഇരുവരെയും ഗുരുതരാവസ്ഥയിൽ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി.

രാത്രി 9.15 ഓടെയാണ് അപകടമുണ്ടായത്. വീട്ടിൽ പുതിയ പാചകവാതക സിലിണ്ടർ കണക്ട് ചെയ്യുന്നതിനിടെയാണ് തീ പടർന്നതെന്നാണ് പ്രാഥമിക വിവരം. തീ പടർന്നതോടെ സിലിണ്ടർ പൊട്ടിത്തെറിക്കുകയും വീട്ടിനുള്ളിൽ വലിയ ശബ്ദത്തോടെ അഗ്നിബാധ ഉണ്ടാകുകയും ചെയ്തു.

സ്ഫോടനത്തിന്റെ ആഘാതത്തിൽ വീടിന്റെ അടുക്കളയും സമീപത്തെ ഒരു മുറിയും പൂർണമായും തകർന്നു. വീട്ടുപകരണങ്ങൾക്കും സാരമായ നാശനഷ്ടമുണ്ടായി. പൊട്ടിത്തെറിയുടെ ശബ്ദം കേട്ട് സമീപവാസികൾ സ്ഥലത്തെത്തിയപ്പോഴാണ് അപകടത്തിന്റെ വ്യാപ്തി മനസിലായത്.

തീപിടിത്തത്തിൽ ഗുരുതരമായി പൊള്ളലേറ്റ അമ്മയെയും മകനെയും നാട്ടുകാരും രക്ഷാപ്രവർത്തകരും ചേർന്ന് ഉടൻ സമീപ ആശുപത്രിയിലെത്തിച്ചു. തുടർന്ന് വിദഗ്ധ ചികിത്സയ്ക്കായി കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.

സംഭവവിവരം അറിഞ്ഞ് അഗ്നിരക്ഷാസേനയും പൊലീസും സ്ഥലത്തെത്തി പരിശോധന നടത്തി. ഗ്യാസ് ചോർച്ചയെ തുടർന്നാണോ അപകടമുണ്ടായതെന്നും സിലിണ്ടർ കണക്ഷനിലോ റെഗുലേറ്ററിലോ തകരാർ ഉണ്ടായിരുന്നോയെന്നും പരിശോധിച്ചുവരികയാണ്.

അപകടത്തെ തുടർന്ന് പ്രദേശത്ത് ആശങ്ക പരന്നിരിക്കുകയാണ്. ഗ്യാസ് സിലിണ്ടറുകൾ മാറ്റി സ്ഥാപിക്കുമ്പോൾ സുരക്ഷാ മാനദണ്ഡങ്ങൾ കർശനമായി പാലിക്കണമെന്നും ചെറിയ അശ്രദ്ധ പോലും വലിയ ദുരന്തങ്ങൾക്ക് കാരണമാകാമെന്നും അധികൃതർ ഓർമ്മിപ്പിച്ചു.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

Monday, 8 June 2026

‘ആനയാണ് ചത്തതെങ്കില്‍ ലോകത്തുള്ള ആള്‍ക്കാരെല്ലാം ഇവിടെ വന്നേനെ; മരണത്തില്‍ ഉത്തരവാദി വനംവകുപ്പ്’; ചിന്നക്കനാലിലെ കാട്ടാന ആക്രമണത്തില്‍ ജനരോഷം

‘ആനയാണ് ചത്തതെങ്കില്‍ ലോകത്തുള്ള ആള്‍ക്കാരെല്ലാം ഇവിടെ വന്നേനെ; മരണത്തില്‍ ഉത്തരവാദി വനംവകുപ്പ്’; ചിന്നക്കനാലിലെ കാട്ടാന ആക്രമണത്തില്‍ ജനരോഷം

ഇടുക്കി ചിന്നക്കനാല്‍ സൂര്യനെല്ലിയില്‍ കാട്ടാന ആക്രമണത്തില്‍ സ്ത്രീ കൊല്ലപ്പെട്ടതില്‍ പ്രതിഷേധവുമായി നാട്ടുകാര്‍. 36കാരിയായ മാരിയാണ് കൊല്ലപ്പെട്ടത്. മകനെ സ്‌കൂളില്‍ വിടാന്‍ പോകുമ്പോഴാണ് കാട്ടാന ആക്രമിച്ചത്. കുട്ടിക്കും പരുക്കേറ്റു. മൃതദേഹം പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ക്കായി കൊണ്ടുപോകുന്നത് നാട്ടുകാര്‍ തടഞ്ഞു.

മരണത്തില്‍ ഫോറസ്റ്റാണ് ഉത്തരവാദികള്‍ എന്ന് നാട്ടുകാര്‍ ആരോപിക്കുന്നു. ആനയുണ്ടെന്ന് അറിയിക്കേണ്ട കടമ ആര്‍ക്കായിരുന്നു. ഇന്ന് രാവിലെ എന്നെ വിളിച്ചു. എന്റെ പെങ്ങളെ ആക്രമിച്ചു എന്ന് പറഞ്ഞു. പെങ്ങള്‍ക്ക് ഭര്‍ത്താവുമില്ല. രണ്ട് കൊച്ചുങ്ങളെ ആര് നോക്കും. തീരുമാനമുണ്ടാകാതെ ബോഡി കൊണ്ട് പോകാന്‍ സമ്മതിക്കില്ല- കൊല്ലപ്പെട്ട സ്ത്രീയുടെ സഹോദരന്‍ പറഞ്ഞു.

ഒരു ആനയാണ് ചത്തതെങ്കില്‍ ഡിഎഫ്ഒ അല്ല ലോകത്തുള്ള ആള്‍ക്കാര്‍ മുഴുവന്‍ ഇവിടെ വന്നേനെ. തീരുമാനമില്ലാതെ ബോഡി ഇവിടെ നിന്ന് കൊണ്ടുപോകാന്‍ അനുവദിക്കില്ല – നാട്ടുകാര്‍ പറഞ്ഞു.

ഇന്ന് രാവിലെ മകനെ സ്‌കൂളില്‍ വിടാന്‍ പോകുമ്പോഴായിരുന്നു കാട്ടാന ആക്രമണം ഉണ്ടായത്. മകനും ആക്രമണത്തില്‍ സാരമായി പരുക്കേറ്റു. അഞ്ചാം ക്ലാസ് വിദ്യാര്‍ഥിയായ ദക്ഷനാണ് പരുക്കേറ്റത്. രണ്ട് യുവതികള്‍ക്കും പരുക്കേറ്റിട്ടുണ്ട്. പരുക്കേറ്റവരെ വനംവകുപ്പ് എത്തിയാണ് ആശുപത്രിയിലേക്ക് മാറ്റിയത്. മാരിയെ കാട്ടാന ചവിട്ടി കൊലപ്പെടുത്തുകയായിരുന്നു. ഇന്ന് രാവിലെ മുതല്‍ സൂര്യനെല്ലി ഭാഗത്ത് കാട്ടാനക്കൂട്ടം ഉണ്ടായിരുന്നു. ഇതുമായി ബന്ധപ്പെട്ട് പ്രദേശവാസികള്‍ക്ക് ജാഗ്രത നിര്‍ദേശവും നല്‍കിയിരുന്നു. 

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

Friday, 5 June 2026

വീട്ടമ്മയെയും ഭർത്താവിനെയും ആക്രമിച്ചു, വിമുക്ത ഭടനുൾപ്പെടെ രണ്ട് പേർ അറസ്റ്റിൽ

വീട്ടമ്മയെയും ഭർത്താവിനെയും ആക്രമിച്ചു, വിമുക്ത ഭടനുൾപ്പെടെ രണ്ട് പേർ അറസ്റ്റിൽ

മാന്നാർ: വീട്ടമ്മയെയും ഭർത്താവിനെയും ആക്രമിക്കുകയും ആക്ഷേപിക്കുകയും ചെയ്ത കേസിൽ രണ്ട് പേരെ മാന്നാർ പൊലീസ് അറസ്റ്റ് ചെയ്തു. മാന്നാർ കുരട്ടിശ്ശേരി സ്വദേശി വിമുക്ത ഭടനായ രാധാകൃഷ്ണൻ (60), പട്ടരോടത്ത് വടക്കേതിൽ രാജൻ (53) എന്നിവരാണ് അറസ്റ്റിലായത്. വീട്ടമ്മയും ഭർത്താവും ഒന്നിച്ച് വരുമ്പോൾ ഒന്നാം പ്രതിയായ രാധാകൃഷ്ണൻ ഭർത്താവിനെ മർദിക്കുകയും രണ്ട് പ്രതികളും ചേർന്ന് വീട്ടമ്മയെ അസഭ്യം പറയുകയും ആക്രമിക്കുകയുമായിരുന്നു. മുടിയിൽ പിടിച്ച് വലിച്ചിഴക്കുകയും വസ്ത്രങ്ങൾ കീറുകയും ചെയ്തതെന്നും വീട്ടമ്മയുടെ പരാതിയിൽ പറയുന്നു. മർദനത്തിനിടെയുണ്ടായ പിടിവലിയിൽ വീട്ടമ്മയുടെ നാലര പവൻ സ്വർണമാലയും താലിയും മൊബൈൽ ഫോണും ഉൾപ്പെടെ അഞ്ച് ലക്ഷം രൂപയുടെ നഷ്ടം സംഭവിച്ചതായും മൊഴിയിലുണ്ട്.

മേയ് 18നാണ് കേസിനാസ്പദമായ സംഭവം നടന്നത്. വീട്ടമ്മയുടെയും ഭർത്താവിന്റെയും പരാതിയുടെ അടിസ്ഥാനത്തിൽ മാന്നാർ പൊലീസ് ഇൻസ്‌പെക്ടർ ബിജു എസ് വി, എസ്‌ഐമാരായ വിഷ്ണു, ഷൈജ എന്നിവരുടെ നേതൃത്വത്തിൽ നടത്തിയ അന്വേഷണത്തിലാണ് പ്രതികളെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു. 

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

Thursday, 4 June 2026

ഇടുക്കിയില്‍ നിര്‍മ്മാണത്തിലിരുന്ന 5 നില കെട്ടിടം തകര്‍ന്ന് വീണു; ആളപായം ഇല്ല

ഇടുക്കിയില്‍ നിര്‍മ്മാണത്തിലിരുന്ന 5 നില കെട്ടിടം തകര്‍ന്ന് വീണു; ആളപായം ഇല്ല

ഇടുക്കി: പാമ്പനാറില്‍ അഞ്ചു നില കെട്ടിടം തകര്‍ന്ന് വീണ് അപകടം. നിര്‍മ്മാണത്തിലിരുന്ന കെട്ടിടമാണ് തകര്‍ന്നത്. സംഭവസമയം തൊഴിലാളികള്‍ ആരും കെട്ടിടത്തില്‍ ഇല്ലാതിരുന്നതിനാല്‍ വന്‍ അപകടമാണ് ഒഴിവായത്. പാമ്പനാര്‍ സ്വദേശി ആഗ്നല്‍ എന്നയാളുടേതാണ് കെട്ടിടം. നിര്‍മ്മാണത്തിലെ അപാകതയാണ് കെട്ടിടം തകരാന്‍ കാരണമെന്ന് ആരോപണം ഉയര്‍ന്നിട്ടുണ്ട്.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

Tuesday, 2 June 2026

ഹോട്ടൽ മേഖലയെ തകർക്കുന്ന വിലക്കയറ്റം; സർക്കാരുകൾ ഇടപെടണമെന്ന് KHRA

ഹോട്ടൽ മേഖലയെ തകർക്കുന്ന വിലക്കയറ്റം; സർക്കാരുകൾ ഇടപെടണമെന്ന് KHRA

പ്രസിദ്ധീകരണത്തിന്... ഹോട്ടൽ മേഖല പ്രതിസന്ധിയിൽ  : KHRA... വാണിജ്യ ആവശ്യത്തിന് ഉള്ള പാചകവാതകത്തിന്റെ വില വീണ്ടും വർദ്ധിപ്പിച്ചത് പ്രതിഷേധാർഹമാണെന്ന് കേരള ഹോട്ടൽ ആൻഡ് റസ്റ്റോറന്റ് അസോസിയേഷൻ ഇടുക്കി ജില്ലാ കമ്മിറ്റി, പാചക വാതകം, അസംസ്കൃത വസ്തുക്കൾ, പാൽ, പച്ചക്കറി തൊഴിലാളികളുടെ വേതനം തുടങ്ങി എല്ലാ മേഖലകളിലെയും ചെലവുകൾ കുത്തനെ ഉയർന്നതിനാൽ ഹോട്ടൽ മേഖല നിലനിൽപ്പിനായി പോരാടുകയാണെന്ന് സംഘടന അഭിപ്രായപ്പെട്ടു, ഇതിനിടെ വിവിധ സർക്കാർ വകുപ്പുകളുടെ അശാസ്ത്രീയമായ കട പരിശോധനയും ഹോട്ടൽ ഉടമകളെ ബുദ്ധിമുട്ടിക്കുന്നുണ്ട്, കേന്ദ്ര സംസ്ഥാന സർക്കാരുകൾ വിഷയത്തിൽ അടിയന്തരമായി ഇടപെട്ട് ഈ മേഖലയെ സംരക്ഷിക്കണമെന്നും സംഘടന ആവശ്യപ്പെട്ടു, യോഗത്തിൽ ജില്ലാ പ്രസിഡണ്ട്  ജയൻ ജോസഫ് അധ്യക്ഷത വഹിച്ചു, സംസ്ഥാന സെക്രട്ടറി MS അജി യോഗം ഉദ്ഘാടനം ചെയ്തു, സംസ്ഥാന ഉപദേശക സമിതി അംഗം A. മുഹമ്മദ് ഷാജി മുഖ്യപ്രഭാഷണം നടത്തി, ഭാരവാഹികളായ സാജു ജോസഫ്,  KM. ജോർലി  PM ജോൺ, പ്രവീൺ. V, മായ സുനിൽ, പിജെ.ജോസ്, VK. രാജീവ്, ലിജു വർഗീസ്, ഷാജി തേക്കടി, സുനിൽ രാജാക്കാട് എന്നിവർ സംസാരിച്ചു

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

Monday, 1 June 2026

തൊടുപുഴയിലെ നഴ്‌സിന്റെ ജീവനൊടുക്കൽ ശ്രമം; മൂന്ന് ആശുപത്രി ജീവനക്കാർക്ക് എതിരെ കേസ്

തൊടുപുഴയിലെ നഴ്‌സിന്റെ ജീവനൊടുക്കൽ ശ്രമം; മൂന്ന് ആശുപത്രി ജീവനക്കാർക്ക് എതിരെ കേസ്

തൊടുപുഴ: തൊടുപുഴ സ്മിത ആശുപത്രിയില്‍ നഴ്സ് ജീവനൊടുക്കാന്‍ ശ്രമിച്ച സംഭവത്തില്‍ മൂന്ന് ആശുപത്രി ജീവനക്കാർക്ക് എതിരെ ആത്മഹത്യാ പ്രേരണ ഉൾപ്പെടെയുള്ള വകുപ്പുകൾ ചുമത്തി കേസെടുത്തു. തീവ്രചരണ വിഭാഗത്തിൽ കഴിയുന്ന നഴ്സിന്റെ മൊഴിയുടെ അടിസ്ഥാനത്തിലാണ് തൊടുപുഴ പൊലീസ് കേസെടുത്തത്. ചീഫ് നഴ്സിംഗ് ഓഫീസർ ലിസി ഫിലിപ്പ്, എമർജൻസി ഡിപ്പാർട്മെന്റ് സൂപ്പർവൈസർ നിഷ, സ്റ്റാഫ് നേഴ്സ് അൽഫോൻസാ എന്നിവർക്കെതിരെയാണ് കേസെടുത്തത്. മൂന്നു പേരെയും ഇന്നലെ സസ്പെൻഡ് ചെയ്തിരുന്നു. ആശുപത്രിയിൽ കടന്നു കയറി പ്രതിഷേധിച്ചതിനും പൊലീസ് കേസെടുത്തിട്ടുണ്ട്. 15 ഡിവൈഎഫ്ഐ പ്രവർത്തകർക്കെതിരെയും 11 യുവമോർച്ച പ്രവർത്തകർക്കെതിരെയുമാണ് കേസെടുത്തത്.

യുഎന്‍എ യൂണിറ്റ് സെക്രട്ടറി കൂടിയായ യുവതിയാണ് ജീവനൊടുക്കാന്‍ ശ്രമിച്ചത്. ജോലിക്കിടെയായിരുന്നു സംഭവം. മാനസിക പീഡനത്തെ തുടര്‍ന്നാണ് നഴ്സ് ജീവനൊടുക്കാന്‍ ശ്രമിച്ചതെന്ന് ആരോപണം ഉയര്‍ന്നിരുന്നു. യുവതിയെ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

ചീഫ് നഴ്സിങ് ഓഫീസര്‍, സൂപ്പര്‍വൈസര്‍ എന്നിവര്‍ തുടര്‍ച്ചയായി മാനസിക പീഡനത്തിനിരയാക്കിയതായാണ് ഉയര്‍ന്ന ആരോപണം. ഇരുവര്‍ക്കുമെതിരെ മുന്‍പും പരാതികള്‍ ഉയര്‍ന്നിരുന്നതായി ആശുപത്രിയിലെ ചില ജീവനക്കാര്‍ പറഞ്ഞിരുന്നു. ഇവരുടെ പീഡനത്തെ തുടര്‍ന്ന് പലര്‍ക്കും ജോലി നിര്‍ത്തിപോകേണ്ടിവന്ന സാഹചര്യമുണ്ടായിട്ടുണ്ട്. ശമ്പളവുമായി ബന്ധപ്പെട്ടും ജോലി സമയം സംബന്ധിച്ചും പ്രശ്നങ്ങള്‍ നേരിടുന്നുണ്ട്. ഇക്കാര്യങ്ങള്‍ പല തവണ മാനേജ്മെന്റിന്റെ ശ്രദ്ധയില്‍പ്പെടുത്തിയിരുന്നു. എന്നാല്‍ നടപടിയുണ്ടായില്ലെന്നും ജീവനക്കാര്‍ പറഞ്ഞിരുന്നു.