Showing posts with label Palakkad. Show all posts

Saturday, 31 January 2026

ഒരുമിച്ച് മരിക്കാമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ചു; ഭാര്യയെ മരണത്തിലേക്ക് തള്ളിവിട്ട സംഭവത്തിൽ ഭർത്താവ് അറസ്റ്റിൽ

പാലക്കാട്: ഒരുമിച്ച് മരിക്കാമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ച് ഭാര്യയെ ആത്മഹത്യയിലേക്ക് തള്ളിവിട്ട സംഭവത്തിൽ ഭർത്താവ് അറസ്റ്റിൽ. കോട്ടായി സ്വദേശി ശിവദാസനാണ് അറസ്റ്റിലായത്. ആത്മഹത്യാപ്രേരണക്കുറ്റം ചുമത്തി കൊഴിഞ്ഞാമ്പാറ പൊലീസാണ് ശിവദാസനെ അറസ്റ്റ് ചെയ്തത്.

ഇക്കഴിഞ്ഞ 25നായിരുന്നു ശിവദാസൻ്റെ ഭാര്യ ദീപികയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. ആത്മഹത്യയെന്നായിരുന്നു പൊലീസ് ആദ്യം കരുതിയിരുന്നത്. ശിവദാസനെ കസ്റ്റഡിയിൽ എടുത്ത് ചോദ്യ ചെയ്തപ്പോഴായിരുന്നു ഞെട്ടിക്കുന്ന വിവരം പുറംലോകമറിയുന്നത്.

ശിവദാസന്റെയും ദീപികയുടെയും പ്രണയ വിവാഹമായിരുന്നു. വിവാഹം കഴിഞ്ഞ് ആറ് വർഷം കഴിഞ്ഞിട്ടും ഇവർക്ക് കുട്ടികളുണ്ടായില്ല. ഇതിൻ്റെ മനോവിഷമത്തിലായിരുന്ന ദീപയെ ആത്മഹത്യ ചെയ്യാമെന്ന് പറഞ്ഞ് ശിവദാസൻ വിശ്വസിപ്പിക്കുകയായിരുന്നു. ഒരേ സാരിയിൽ തൂങ്ങാനായിരുന്നു തീരുമാനം. ദീപിക സാരിയിൽ തൂങ്ങിയെങ്കിലും ശിവദാസൻ അതിന് തയ്യാറാകാതെ മാറി നിന്നു. പിന്നാലെ ദീപിക മരിക്കുകയും ഭാര്യ മരിച്ചതായി സമീപവാസികളെ അറിയിക്കുകയുമായിരുന്നു. പൊലീസിൻ്റെ വിശദമായ ചോദ്യം ചെയ്യലിൽ ഇയാൾ കുറ്റം സമ്മതിക്കുകയും അറസ്റ്റ് ചെയ്യുകയുമായിരുന്നു

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

Wednesday, 28 January 2026

നടുറോഡിൽ സ്ത്രീയുടെ നിസ്‌കാരം, കസ്റ്റഡിയിലെടുത്ത് പൊലീസ്; സംഭവം പാലക്കാട്

പാലക്കാട്: പാലക്കാട് നടുറോഡിൽ നിസ്‌കരിച്ച് സ്ത്രീ. തിരക്കേറിയ ഐഎംഎ ജംഗ്ഷനിലാണ് സംഭവം. തുടർന്ന് സൗത്ത് പൊലീസ് സ്ത്രീയെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. കുടുംബ സ്വത്തിനെ കുറിച്ചുള്ള തർക്കം ജനത്തിന്‍റെ ശ്രദ്ധയിൽ കൊണ്ടു വരാനാണ് റോഡിൽ നിസ്കരിച്ചതെന്ന് സ്ത്രീയുടെ വിശദീകരണം. ഗതാഗതം തടസപ്പെടുത്തിയതിന് പൊലീസ് കേസെടുത്തേക്കും എന്നാണ് വിവരം.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

മമ്മൂട്ടിക്ക് കിട്ടിയത് അഭിനയ മികവിന്, എനിക്ക് കിട്ടിയത് സംഘടനാ പ്രവര്‍ത്തനത്തിന്; പത്മഭൂഷണില്‍ വെള്ളാപ്പള്ളി

ആലപ്പുഴ: തനിക്ക് ലഭിച്ച പത്മഭൂഷണ്‍ സമുദായത്തിന് കിട്ടിയ അവാര്‍ഡ് ആയിട്ടാണ് കണക്കാക്കുന്നതെന്ന് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. വിവാദങ്ങള്‍ തന്റെ ചുമലിലെ വേതാളം ആണെന്നും എന്തെല്ലാം വിവാദങ്ങള്‍ ഉണ്ടായാലും അവസാനം അത് പൂമാലയാകാറുണ്ടെന്നും വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞു.

തനിക്ക് പത്മഭൂഷണ്‍ ലഭിച്ചതില്‍ നല്ലതും ചീത്തയും പറയുന്നവര്‍ ഉണ്ട്. ശരിയെന്ന് തോന്നുന്നതേ പ്രവര്‍ത്തിച്ചിട്ടുള്ളൂ. മമ്മൂട്ടിക്കും തനിക്കും പുരസ്‌കാരം ലഭിച്ചു. അഭിനയ പാഠവത്തിനുള്ള അംഗീകാരമായാണ് മമ്മൂട്ടിക്ക് പുരസ്‌കാരം ലഭിച്ചതെങ്കില്‍ സംഘടനാ പ്രവര്‍ത്തനവും ക്ഷേമപ്രവര്‍ത്തനവും കണക്കിലെടുത്താണ് തനിക്ക് അവാര്‍ഡ് ലഭിച്ചതെന്ന് വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞു. എസ്എന്‍ഡിപി ഐക്യം മുന്നോട്ടുവെച്ചത് തെരഞ്ഞെടുപ്പ് സ്റ്റണ്ട് ആയിട്ടല്ലെന്നും വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞു.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

ആദിവാസി യുവാവിനെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി; ദുരൂഹതയില്ലെന്ന് പൊലീസ്

പാലക്കാട്: ആദിവാസി യുവാവിനെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. പാലക്കാട് കാഞ്ഞിരപ്പുഴ പാലക്കയം കാർമൽ സ്കൂളിന് സമീപം താമസിച്ചിരുന്ന കൃഷ്ണൻകുട്ടിയെ ആണ് മരിച്ച നിലയിൽ കണ്ടെത്തിയത്. രാത്രി കിടന്നുറങ്ങിയ യുവാവ് എഴുന്നേൽക്കാത്തതിനെ തുടർന്ന് പരിശോധിച്ചപ്പോഴാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. മൃതദേഹം ജില്ലാ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. അതേസമയം, മരണത്തിൽ ദുരൂഹതകളില്ലെന്ന് കല്ലടിക്കോട് പൊലീസ് അറിയിച്ചു. മരണകാരണം പോസ്റ്റ്മോർട്ടം നടപടികൾക്ക് ശേഷമേ വ്യക്തമാകൂവെന്ന് പൊലീസ് അറിയിച്ചു.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

പാലക്കാട് വടക്കഞ്ചേരിയിൽ വീട്ടിൽ നിർത്തിയിട്ട കാറിന് തീപിടിച്ചു; കാർ പൂർണമായും കത്തി നശിച്ചു

പാലക്കാട് : പാലക്കാട് വടക്കഞ്ചേരിയിൽ വീട്ടിൽ നിർത്തിയിട്ട കാറിന് തീപിടിച്ചു. വടക്കഞ്ചേരി ആയക്കാട് വീട്ടിൽ നിർത്തിയിട്ട കാറിനാണ് തീപിടിച്ചത്. ഇന്നലെ  വൈകിട്ട് ആറുമണിയോടെയാണ് സംഭവം. അപകടത്തിൽ ആ‍ർക്കും ആളപായമില്ല. വടക്കഞ്ചേരി അഗ്നിരക്ഷാസേന എത്തി തീ അണയ്ക്കുകയായിരുന്നു. കാർ പൂർണമായും കത്തി നശിച്ചു. അപകടകാരണം വ്യക്തമല്ല.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

ഭാരതപ്പുഴയില്‍ വീണ്ടും തീപ്പിടിത്തം; രണ്ട് ഏക്കര്‍ സ്ഥലം കത്തിനശിച്ചു

പാലക്കാട്: ഭാരതപ്പുഴയില്‍ വീണ്ടും തീപ്പിടിത്തം. അറുപതിലേറെ ദേശാടന പക്ഷികളുടെ സാന്നിദ്ധ്യം കണ്ടെത്തിയ ഒറ്റപ്പാലം ഭാരതപ്പുഴയിലാണ് വീണ്ടും തീപ്പിടുത്തമുണ്ടായത്. പുഴയുടെ കിഴക്ക് ഭാഗത്തെ തീരത്തെ പുല്‍ക്കാടുകള്‍ക്കാണ് തീ പിടിച്ചത്. ഏകദേശം രണ്ട് ഏക്കര്‍ സ്ഥലം കത്തിനശിച്ചു. ഒരുഭാഗത്തു നിന്ന് പടര്‍ന്ന തീ പുല്‍ക്കാടുകള്‍ മുഴുവന്‍ കത്തിയെരിച്ച് പടര്‍ന്നുകൊണ്ടിരിക്കുകയാണ്. ഈ മാസം ഇത് നാലാം തവണയാണ് പുഴയില്‍ തീപിടിത്തമുണ്ടാകുന്നത്. രണ്ടാഴ്ച്ച മുന്‍പ് കത്തിയ ഭാഗത്ത് തന്നെയാണ് വീണ്ടും തീപ്പിടിത്തമുണ്ടായത്. പുഴയില്‍ വിരുന്നെത്തുന്ന ദേശാടന പക്ഷികള്‍ കൂട് കൂട്ടുന്ന ഭാഗം മുഴുവന്‍ കത്തിനശിച്ചു. നവംബര്‍ മാസത്തോടെ വിരുന്നെത്തുന്ന പക്ഷികള്‍ ഫെബ്രുവരി, മാര്‍ച്ച് മാസത്തോടെയാണ് ഇവിടം വിടാറുളളത്.

കഴിഞ്ഞ ദിവസം പാലക്കാട് ജില്ലാ അതിര്‍ത്തിയായ ആറങ്ങോട്ടുകരയുടെ സമീപത്ത് ദേശമംഗലം പഞ്ചായത്തിലെ പളളത്തും സമീപപ്രദേശങ്ങളിലും ഭാരതപ്പുഴയില്‍ നീരൊഴുക്കില്ലാത്ത പൊന്തക്കാടിന് തീപിടിച്ചിരുന്നു. നദിയുടെ നടുവിലുളള അടിക്കാടുകളിലാണ് തീ ആളിപ്പടര്‍ന്നത്. ഇവിടേക്ക് വാഹനങ്ങള്‍ക്ക് എത്തിച്ചേരാന്‍ കഴിയാത്തത് തീ അണയ്ക്കുന്നതില്‍ പ്രതിസന്ധി സൃഷ്ടിച്ചിരുന്നു. നാട്ടുകാരും പൊതുപ്രവര്‍ത്തകരും ചേര്‍ന്ന് തീ അണയ്ക്കാനുളള ശ്രമങ്ങള്‍ നടത്തിയിരുന്നു.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

Tuesday, 27 January 2026

പാലക്കാട് ദേശീയപാത ഉപരോധം; ഷാഫി പറമ്പിലിന് 1,000 രൂപ പിഴയും കോടതി പിരിയും വരെ തടവും ശിക്ഷ

പാലക്കാട്: പാലക്കാട് ദേശീയപാത ഉപരോധിച്ചതുമായി ബന്ധപ്പെട്ട കേസില്‍ ഷാഫി പറമ്പില്‍ എം പിക്ക് 1,000 രൂപ പിഴയും കോടതി പിരിയും വരെ തടവും ശിക്ഷ. വൈകീട്ട് അഞ്ച് മണിവരെ നില്‍ക്കണമെന്നാണ് നിര്‍ദ്ദേശം. പാലക്കാട് ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയാണ് ശിക്ഷ വിധിച്ചത്.

2022 ജൂണ്‍ 24 ന് പാലക്കാട് കസബ പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസിലാണ് നടപടി. വയനാട്ടില്‍ രാഹുല്‍ഗാന്ധിയുടെ എംപി ഓഫീസ് എസ്എഫ്ഐ പ്രവര്‍ത്തകര്‍ തല്ലിതകര്‍ത്തതില്‍ പ്രതിഷേധിച്ചായിരുന്നു 2022 ജൂണ്‍ 24 ന് പാലക്കാട് എംഎല്‍എയായിരുന്ന ഷാഫി പറമ്പിലിന്റെ നേതൃത്വത്തില്‍ ദേശീയപാത ഉപരോധിച്ചത്. നാല്‍പ്പതോളം വരുന്ന യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ചന്ദ്രനഗറില്‍ ചെമ്പലോട് പാലത്തിന് സമീപമാണ് ദേശീയപാത ഉപരോധിച്ചത്. കസബ പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ ഷാഫി പറമ്പിലാണ് ഒന്നാം പ്രതി.

അന്ന് യൂത്ത് കോണ്‍ഗ്രസിന്റെ ഭാഗമായിരുന്ന നിലവില്‍ ഇടതുപക്ഷത്തേക്ക് മാറിയ പി സരിന്‍ കേസില്‍ ഒമ്പതാം പ്രതിയായിരുന്നു. നേരത്തെ കോടതിയില്‍ ഹാജരായ പി സരിനെ 500 രൂപ പിഴയും കോടതി പിരിയും വരെ തടവിനും ശിക്ഷിച്ചിരുന്നു. ഷാഫി പറമ്പില്‍ ഹാജരാകാന്‍ തയ്യാറാകാത്ത സാഹചര്യത്തില്‍ കോടതി അറസ്റ്റ് വാറന്റും പുറപ്പെടുവിച്ചിരുന്നു.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

ഷൊര്‍ണൂരിലെ കരിങ്കല്‍ ക്വാറിയില്‍ യുവതിയുടെ മൃതദേഹം

പാലക്കാട്: ഷൊർണൂർ ആറാണിയിലെ കരിങ്കൽ ക്വാറിയിൽ യുവതിയുടെ മൃതദേഹം കണ്ടെത്തി. കൂനത്തറ പോണാട് സ്വദേശിനി 25 കാരിയായ അലീന ജോൺസന്‍റെ മൃതദേഹമാണ് ക്വാറിയിൽ കണ്ടെത്തിയത്. ഇന്ന് പുലർച്ചെ അഞ്ച് മണി മുതൽ അലീനയെ കാണാതായതിനെ തുടർന്ന് ബന്ധുക്കളും നാട്ടുകാരും ചേർന്ന് തെരച്ചിൽ നടത്തുകയായിരുന്നു

വീടിൽ നിന്നും അൽപ്പദൂരം മാറി ഷൊർണൂർ നഗരസഭ പരിധിയിൽ വരുന്ന ആറാണിയിലെ ക്വാറിയിലാണ് മൃതദേഹം ഉച്ചയ്ക്ക് 12:30 യോടെ കണ്ടെത്തിയത്. ജീവനൊടുക്കിയത് ആണെന്നാണ് പ്രാഥമിക നിഗമനം. പുലർച്ച മുതൽ ബന്ധുക്കൾ അലീനയ്ക്ക് വേണ്ടിയുള്ള തെരച്ചിൽ നടത്തുകയായിരുന്നു. ഷൊർണൂർ പൊലീസ് സ്ഥലത്തെത്തി അന്വേഷണം തുടങ്ങി.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

Saturday, 24 January 2026

പാലക്കാട് യുവാവിനെ ഷോക്കേറ്റ് മരിച്ച നിലയിൽ കണ്ടെത്തി

പാലക്കാട്: യുവാവിനെ ഷോക്കേറ്റ് മരിച്ച നിലയില്‍ കണ്ടെത്തി. പാലക്കാട് പുതുക്കോട് ചൂലിപ്പാടം സ്വദേശി റാഫി(27)യെയാണ് തോട്ടില്‍ ഷോക്കേറ്റ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ഉച്ചയ്ക്ക് ടാപ്പിങ് കഴിഞ്ഞ് വന്ന് വീട്ടിൽ നിന്നും തോട്ടിലേക്ക് പോയതായിരുന്നു റാഫി. മൃതദേഹം പാലക്കാട് ജില്ലാ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

Thursday, 22 January 2026

പാലക്കാട് കെഎസ്ആര്‍ടിസി ബസ് ബൈക്കിലിടിച്ച് യുവാവിന് ദാരുണാന്ത്യം, ഡ്രൈവര്‍ ഓടി രക്ഷപ്പെട്ടു

പാലക്കാട്: പാലക്കാട് പട്ടാമ്പി ശങ്കരമംഗലത്ത് കെഎസ്ആർടിസി ബസ് ബൈക്കിലിടിച്ച് യുവാവിന് ദാരുണാന്ത്യം. കൊപ്പം മണ്ണേങ്ങോട് സ്വദേശി മുഹമ്മദ് റാഫി (33) ആണ് മരിച്ചത്. കൊപ്പം മുളങ്കാവിലെ മത്സ്യത്തൊഴിലാളിയാണ് മുഹമ്മദ് റാഫി. ഇന്ന് മൂന്നുമണിയോടെയായിരുന്നു അപകടമുണ്ടായത്. പട്ടാമ്പി ഭാഗത്ത് നിന്ന് പെരിന്തൽമണ്ണ ഭാഗത്തേക്ക് പോവുകയായിരുന്ന കെഎസ്ആര്‍ടിസി ബസാണ് റാഫി ഓടിച്ചിരുന്ന ബൈക്കിലിടിച്ചത്. അപകടത്തിൽ റാഫിയുടെ തല ബസിനടിയിൽ പെട്ടു. ഉടൻ തന്നെ റാഫിയെ പട്ടാമ്പിയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. അപകടം നടന്ന ഉടനെ കെഎസ്ആർടിസി ഡ്രൈവർ ഓടി രക്ഷപ്പെട്ടു. റോഡിൽ വലിയ തോതിൽ രക്തം തളം കെട്ടി നിന്നിരുന്നു. അപകടത്തെതുടര്‍ന്ന് റോഡിൽ ഏറെനേരം ഗതാഗതം തടസപ്പെട്ടു. നാട്ടുകാരാണ് പരിക്ക് പറ്റിയ യുവാവിനെ ആശുപത്രിയിൽ എത്തിച്ചത്.കെഎസ്ആര്‍ടിസിയുടെ പുതിയ പ്രീമിയം സൂപ്പര്‍ ഫാസ്റ്റ് ബസാണ് അപകടത്തിൽപ്പെട്ടത്.