Showing posts with label Wayanad. Show all posts

Monday, 22 December 2025

ഏരിയപ്പള്ളിയിൽ അര്‍ധരാത്രി കടുവയെ കണ്ടെന്ന് നാട്ടുകാര്‍; പുല്‍പ്പള്ളിയിലെ ആളെക്കൊല്ലി കടുവയെ പിടികൂടാൻ ശ്രമം തുടരുന്നു, കൂട് സ്ഥാപിച്ചു

സുൽത്താൻ ബത്തേരി: വയനാട് പുൽപ്പള്ളി ദേവർഗദ്ധയിൽ ആളെ ആക്രമിച്ചു കൊന്ന കടുവയെ പിടികൂടാൻ ശ്രമം തുടരുന്നു. മാരനെ കടുവ ആക്രമിച്ച പ്രദേശത്ത് വനം വകുപ്പ് കൂട് സ്ഥാപിച്ചു. ഇതിനിടെ പുൽപ്പള്ളി നഗരത്തോട് ചേർന്ന ഏരിയപ്പള്ളിയിൽ രാത്രി കടുവയെ കണ്ടതായി നാട്ടുകാർ പറഞ്ഞു. അര്‍ധരാത്രിയിൽ കടുവ റോഡ് മുറിച്ച് കടക്കുന്നതാണ് കണ്ടതെന്നാണ് നാട്ടുകാര്‍ പറയുന്നത്. പുൽപ്പള്ളിയിലെ കാപ്പി സെറ്റ്, ദേവർഗദ്ദ മേഖലയിൽ കടുവയുടെ ആശങ്ക തുടരുകയാണ്. പ്രദേശത്ത് രണ്ടു ദിവസമായി വനംവകുപ്പ്  പട്രോളിങ് ശക്തമാക്കിയിട്ടുണ്ട്. ദേവർഗദ്ധയിൽ നിന്ന് ഒരു കിലോമീറ്റർ അകലെയുള്ള മാടപ്പള്ളി കുന്നിൽ കാലിനു പരിക്കേറ്റ ഒരു കടുവയെ ഇന്നലെ വൈകിട്ട് കണ്ടെത്തിയിരുന്നു. ഇവിടെയും നിരീക്ഷണം തുടരുകയാണ്. 

കർണാടകയിലെ വനമേഖലയിൽ  ഇന്നലെ ഒരു കടുവയുടെ ചിത്രം ക്യാമറയിൽ പതിഞ്ഞിരുന്നു. എന്നാൽ, മാരനെ ആക്രമിച്ച മേഖലയിലെ കേരള വനംവകുപ്പിന്‍റെ ക്യാമറയിൽ പതിഞ്ഞ കടുവയുമായി ഇതിന് സാമ്യമില്ലെന്ന് അധികൃതർ അറിയിച്ചു.  ഇതിനിടയാണ് പുൽപ്പള്ളി നഗരത്തിന് ഒന്നര കിലോമീറ്റർ അകലെയുള്ള ഏരിയ പള്ളിയിലും കടുവയെത്തിയത്. ദേവർഗദ്ദയിലെ കടുവ തന്നെയാണോ അതോ മറ്റേതെങ്കിലും കടുവയാണോ എന്ന് വ്യക്തമായിട്ടില്ല.കടുവയെ കണ്ട പ്രദേശത്ത് വനം വകുപ്പ് തെരച്ചിൽ നടത്തുന്നുണ്ട്. കുറച്ച് വർഷങ്ങൾക്കു മുൻപ് ഇതിനു സമീപത്ത് കടുവാക്രമണത്തിൽ ഒരാൾ കൊല്ലപ്പെട്ടിരുന്നു. ദേവർഗദ്ദയിൽ ഇറങ്ങിയ കടുവയെ ഉൾക്കാട്ടിലേക്ക് തുരത്തുന്നതും കൂടുവെച്ച് പിടികൂടുന്നതും പരാജയപ്പെട്ടാൽ മയക്കുവെടിവെക്കാൻ ആണ് തീരുമാനം. കടുവ കേരള വനംവകുപ്പിന്‍റെ ലിസ്റ്റിലുള്ളത് അല്ലെന്ന് വനം വകുപ്പ് സ്ഥിരീകരിച്ചു. 

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

വയനാട് പനമരം കൂളിവയല്‍ ആദിവാസി ഉന്നതിയില്‍ കോളറ പടരുന്നു; ഒരു മരണം

വയനാട്: പനമരം കൂളിവയല്‍ ആദിവാസി ഉന്നതിയില്‍ കോളറ പടര്‍ന്നു പിടിക്കുന്നതായി റിപ്പോര്‍ട്ട്. കോളറ ബാധിച്ച് ആദിവാസി വയോധികന്‍ ചോമന്‍ മരിച്ചു. ഉന്നതിയില്‍ ഇതുവരെ 16 പേര്‍ക്കാണ് കോളറ സ്ഥിരീകരിച്ചത്. ഉന്നതിയിലുളളവര്‍ക്ക് ആവശ്യത്തിന് ശുചിമുറികളില്ല. 15 വീടുകളിലായി താമസിക്കുന്ന ഉന്നതി നിവാസികള്‍ക്ക് ആകെയുളളത് രണ്ട് ശുചിമുറികള്‍ മാത്രമാണ്. വര്‍ഷങ്ങള്‍ക്ക് മുന്‍പ് നിര്‍മ്മിച്ച അഞ്ച് ശുചിമുറികളില്‍ മൂന്നെണ്ണം ഉപയോഗശൂന്യമാണ്.
ഉന്നതിയിലെ കാനയില്‍ നിന്ന് മലിനജലം പൊട്ടി ഒഴുകുന്നത് വീടുകള്‍ക്ക് മുന്നിലൂടെയാണ്. നിരവധി സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും രോഗലക്ഷണങ്ങളുണ്ടെന്നാണ് ഉന്നതിയിലുളളവര്‍ പറയുന്നത്. കോളറ വ്യാപനം തടയാന്‍ നടപടിയുണ്ടാകണമെന്നാണ് ഉന്നതി നിവാസികളുടെ ആവശ്യം. ട്രൈബല്‍, ആരോഗ്യ വകുപ്പുകള്‍ തങ്ങളെ തിരിഞ്ഞുപോലും നോക്കുന്നില്ലെന്നും ഉന്നതി നിവാസികള്‍ ആരോപിക്കുന്നു.
മലിനമായ ജലത്തിലൂടെയും ഭക്ഷണത്തിലൂടെയും പകരുന്ന ബാക്ടീരിയല്‍ അണുബാധയാണ് കോളറ. ഇത് കഠിനമായ വയറിളക്കം, ഛര്‍ദി, അതിവേഗത്തിലുളള നിര്‍ജലീകരണം എന്നിവയ്ക്ക് കാരണമാകുന്നു. ശുചിത്വമില്ലാത്ത സ്ഥലങ്ങളിലാണ് കോളറ സാധാരണയായി പടരാന്‍ സാധ്യത. വിബ്രിയോ കോളറെ എന്ന ബാക്ടീരിയയാണ് രോഗത്തിന് കാരണം. ഈ ബാക്ടീരിയ ചെറുകുടലില്‍ വിഷവസ്തു ഉല്‍പ്പാദിപ്പിക്കുകയും അത് ശരീരത്തില്‍ നിന്ന് വലിയ അളവില്‍ വെളളം പുറത്തുപോകാനും കാരണമാകുന്നു.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

Saturday, 20 December 2025

വയനാട്ടില്‍ കടുവ ആക്രമണം; ആദിവാസി വയോധികന്‍ കൊല്ലപ്പെട്ടു

കല്‍പ്പറ്റ: വയനാട്ടില്‍ വീണ്ടും കടുവ ആക്രമണത്തില്‍ ആദിവാസി വയോധികന്‍ കൊല്ലപ്പെട്ടു. പുല്‍പ്പള്ളി വണ്ടിക്കടവ് ദേവര്‍ഗദ്ദ കാട്ടുനായ്ക്ക ഉന്നതിയിലെ കൂമന്‍ ആണ് മരിച്ചത്. സഹോദരിയോടൊപ്പം വനത്തില്‍ വിറക് ശേഖരിക്കാന്‍ പോയപ്പോഴാണ് കടുവയുടെ ആക്രമണം ഉണ്ടായത്. സഹോദരി ഓടി രക്ഷപ്പെടുകയായിരുന്നു.

സംഭവസ്ഥലത്ത് വന്‍ പ്രതിഷേധം നടക്കുകയാണ്. മൃതദേഹം സ്ഥലത്തുനിന്ന് നീക്കാന്‍ അനുവദിക്കാതെ നാട്ടുകാര്‍ പ്രതിഷേധം തുടരുകയാണ്. വനംവകുപ്പ് ഉദ്യോഗസ്ഥരും പൊലീസും സ്ഥലത്തെത്തിയിട്ടുണ്ട്.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

Friday, 19 December 2025

എൽഡിഎഫ് സ്ഥാനാർത്ഥിയും കുടുംബവും ബിജെപിയിൽ; നീക്കം എൽഡിഎഫ് വോട്ടുമറിച്ച് വഞ്ചിച്ചു എന്ന് ആരോപിച്ച്

വയനാട്: തദ്ദേശ തെരഞ്ഞടുപ്പിൽ നേതൃത്വം വോട്ട് മറിച്ച് വഞ്ചിച്ചുവെന്ന് ആരോപിച്ച് എൽഡിഎഫ് സ്ഥാനാർത്ഥിയായിരുന്നയാളും കുടുംബവും ബിജെപിയിൽ ചേർന്നു. പുൽപള്ളി ഗ്രാമപഞ്ചായത്ത് ആനപ്പാറ വാർഡിലെ എൽഡിഎഫ് സ്ഥാനാർത്ഥിയായിരുന്ന ഗോപി മനയത്തുകുടിയിലും കുടുംബവുമാണ് ബിജെപിയിൽ ചേർന്നത്. ബിജെപി നേതാക്കൾ വീട്ടിലെത്തിയാണ് ഇവരെ പാർട്ടിയിലേക്ക് സ്വീകരിച്ചത്.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

Tuesday, 16 December 2025

സർക്കാരിന് ആശ്വാസം; തുരങ്കപാതയ്‌ക്കെതിരായ പരിസ്ഥിതി സംഘടനയുടെ ഹർജി തള്ളി ഹൈക്കോടതി; കഴമ്പില്ലെന്ന് നിരീക്ഷണം

വയനാട്: തുരങ്കപാത നിർമാണത്തിനെതിരെ വയനാട് പരിസ്ഥിതി സംരക്ഷണ സമിതി നല്‍കിയ പൊതുതാത്പര്യ ഹര്‍ജി തള്ളി. ഹൈക്കോടതി ഡിവിഷൻ ബെഞ്ചാണ് ഹർജി തള്ളിയത്. ഹര്‍ജിയില്‍ കഴമ്പില്ലെന്ന് നിരീക്ഷിച്ച ഹൈക്കോടതി ആവശ്യമെങ്കില്‍ ഹര്‍ജിക്കാര്‍ക്ക് ദേശീയ ഹരിത ട്രൈബ്യൂണലിനെ സമീപിക്കാമെന്നും പറഞ്ഞു.

എന്നാൽ തുരങ്കപാത നിർമാണത്തിൽ തദ്ദേശവാസികള്‍ക്ക് തൊഴിലവസരങ്ങൾ നൽകണമെന്ന സംഘടനയുടെ വാദം കോടതി അംഗീകരിച്ചു. സംസ്ഥാന സർക്കാർ ഇക്കാര്യം നേരത്തെ അംഗീകരിച്ചതാണ്. വിധിയിൽ ഇക്കാര്യം ഒരു നിർദേശമായിത്തന്നെ ഹൈക്കോടതി മുന്നോട്ടുവെച്ചിട്ടുണ്ട്.

വയനാട്ടിലേക്കുള്ള പുതിയ കവാടമായ തുരങ്കപാത കേരളത്തിന്റെ സ്വപ്നപദ്ധതിയാണ്. കിഫ്ബി പദ്ധതിയില്‍ ഉള്‍പ്പെടുത്തി 2,134 കോടി രൂപ ചെലവഴിച്ചാണ് പാത നിർമിക്കുന്നത്. മല തുരന്നുള്ള നിര്‍മ്മാണം നാലുവര്‍ഷംകൊണ്ട് പൂര്‍ത്തിയാകുമെന്നാണ് കരുതുന്നത്. എട്ട് കിലോമീറ്ററും 73 മീറ്ററുമാണ് നീളം.

തുരങ്കപാത ഗതാഗത യോഗ്യമായാൽ വയനാട്ടിലേക്കുള്ള യാത്രാ സമയം ഒന്നര മണിക്കൂര്‍ ആയി കുറയും. ചുരം ബദല്‍ പാത എന്നത് മാത്രമാകില്ല തുരങ്ക പാതയുടെ വിശേഷണം. വിനോദസഞ്ചാര മേഖലയ്ക്ക് മുതല്‍ക്കൂട്ടാവുന്ന തുരങ്കപാത പുതിയൊരു വ്യവസായ ഇടനാഴി കൂടിയാണ് തുറക്കുക.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

ഒരു മാസം ഫോൺ ഉപയോഗിച്ചില്ല, സ്വിച്ച് ഓഫ് ചെയ്ത് വച്ചു, കൃഷ്ണഗിരിയില്‍ ഉണ്ടെന്ന് വിവരം കിട്ടി പൊലീസെത്തി; പോക്സോ കേസ് പ്രതി പിടിയിൽ

മാനന്തവാടി: പ്രായപൂര്‍ത്തിയാവാത്ത കുട്ടിക്കെതിരെ ലൈംഗികാതിക്രമം നടത്തിയ കേസില്‍ ഒളിവില്‍ ആയിരുന്ന പ്രതി പിടിയില്‍. തരുവണ പൊരുന്നന്നൂര്‍ ചങ്കരപ്പാന്‍ വീട്ടില്‍ അബ്ദുള്‍ മജീദ്(56)നെയാണ് മാനന്തവാടി പൊലീസ് പിടികൂടിയത്. നവംബറില്‍ പ്രായപൂര്‍ത്തിയാവാത്ത കുട്ടിക്കെതിരെ ലൈംഗികാതിക്രമം നടത്തിയ ശേഷം ഇയാള്‍ ഒളിവില്‍ പോവുകയായിരുന്നു. പൊലീസ് അന്വേഷണം തുടരുന്നതിനിടെ കഴിഞ്ഞ പതിനാലാം തീയ്യതി ഇയാള്‍ തമിഴ് നാട്ടിലെ കൃഷ്ണഗിരിയില്‍ ഉണ്ടെന്ന വിവരം പൊലീസിന് ലഭിക്കുകയായിരുന്നു. ഇവിടെ വെച്ചാണ് അബ്ദുല്‍ മജീദിനെ പൊലീസ് സംഘം പിടികൂടിയത്. ഒരു മാസത്തോളം ഫോണ്‍ ഉപയോഗിക്കാതെ ഒളിവില്‍ താമസിക്കുകയായിരുന്ന ഇയാളെ വളരെ പണിപ്പെട്ടാണ് മാനന്തവാടി പൊലീസ് പിടികൂടിയത്. ഇന്‍സ്പെക്ടര്‍ എസ്. എച്ച്.ഒ പി. റഫീഖ്, സബ് ഇന്‍സ്പെക്ടര്‍ കെ. സിന്‍ഷ, അസി. സബ് ഇന്‍സ്പെക്ടര്‍ റോയ്‌സണ്‍ ജോസഫ്, സിവില്‍ പൊലീസ് ഓഫീസര്‍മാരായ മുഹമ്മദ് നിസാര്‍, പ്രജീഷ്, അരുണ്‍കുമാര്‍ എന്നിവരാണ് സംഘത്തിലുണ്ടായിരുന്നത്.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

തിരുനെല്ലിയിലെ സിപിഎം പ്രവർത്തകരുടെ വർഗീയ മുദ്രാവാക്യം: പരാതി നൽകി മുസ്ലീം ലീഗ്, മുദ്രാവാക്യം വിളിച്ച പ്രവർത്തകരോട് ഹാജരാകാൻ പൊലീസ്

 വയനാട്: തെരഞ്ഞെടുപ്പിലെ വിജയത്തിന് പിന്നാലെ സിപിഎം പ്രവർത്തകർ വർഗീയ മുദ്രാവാക്യം വിളിച്ച വിഷയത്തിൽ മുദ്രാവാക്യം വിളിച്ച പ്രവർത്തകരോട് ഹാജരാകാൻ പൊലീസ്. സംഭവവുമായി ബന്ധപ്പെട്ട് മുസ്ലിം ലീഗ് പൊലീസിൽ പരാതി നൽകിയിരുന്നു. തിരുനെല്ലി നരിക്കല്ലിലെ സിപിഎം ആഹ്ലാദപ്രകടനത്തിനിടെയാണ് സംഭവം. നെറികെട്ട വർഗീയ രാഷ്ട്രീയം സിപിഎമ്മിനെ കൊണ്ടുപോകുമെന്നും ലീഗ് ജനറൽ സെക്രട്ടറി ടി മുഹമ്മദ് കഴിഞ്ഞ ദിവസം പ്രതികരിച്ചിരുന്നു. അതേ സമയം, ഇത് ഏതെങ്കിലും സമുദായത്തിന് നേരെ വിളിച്ച മുദ്രാവാക്യമല്ലെന്നും ഒരു വ്യക്തിയെ പരാമർശിച്ചാണെന്നുമാണ് സിപിഎമ്മിന്റെ പ്രതികരണം.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

Friday, 5 December 2025

ഇന്ന് മുതൽ വാഹന ഗതാഗത നിയന്ത്രണം; അറിയിപ്പ് താമരശ്ശേരി ചുരത്തിൽ, വളവിന് വീതി കൂട്ടുന്നു

കല്‍പ്പറ്റ: താമരശ്ശേരി ചുരത്തിലെ വളവുകള്‍ വീതി കൂട്ടുന്നതിന്റെ ഭാഗമായി മുറിച്ചിട്ട മരങ്ങള്‍ ലോഡ് ചെയ്യുന്നതുമായി ബന്ധപ്പെട്ട് ചുരത്തില്‍ വാഹന ഗതാഗതം നിയന്ത്രിക്കും. വെള്ളിയാഴ്ച (05.12.2025) ഏര്‍പ്പെടുത്തുന്ന ഗതാഗതനിയന്ത്രണത്തില്‍ നിന്ന് പൊതുഗതാഗതം ഒഴിവാക്കിയിട്ടുണ്ട്. എങ്കിലും ബസുകള്‍ നിയന്ത്രിച്ചായിരിക്കും കടത്തിവിടുക. അതിനാല്‍ ജോലി, ആശുപത്രി ആവശ്യാര്‍ഥം യാത്ര ചെയ്യുന്നവര്‍ വളരെ നേരത്തെ തന്നെ ചുരംകടന്നുപോകാന്‍ പാകത്തില്‍ യാത്ര ക്രമപ്പെടുത്തണം. ഇനി പറയുംപ്രകാരമുള്ള ക്രമീകരണങ്ങളാണ് മറ്റു വാഹനങ്ങള്‍ക്കായി പൊലീസ് ഏര്‍പ്പെടുത്തിയിരിക്കുന്നത്.

കോഴിക്കോട് ഭാഗത്തേക്ക് പോകുന്ന പൊതുഗതാഗതം ഒഴികെയുള്ള വാഹനങ്ങള്‍ കുറ്റ്യാടി ചുരം വഴിയാണ് പോകേണ്ടത്. ബത്തേരി ഭാഗത്ത് നിന്ന് വരുന്ന വാഹനങ്ങള്‍ പനമരം നാലാം മൈല്‍ കൊറോം വഴിയും, മീനങ്ങാടി ഭാഗത്ത് നിന്ന് വരുന്നവ പച്ചിലക്കാട് പനമരം നാലാം മൈല്‍ വഴിയും കല്‍പ്പറ്റ ഭാഗത്തു നിന്നുള്ളവര്‍ പനമരം നാലാം മൈല്‍ വഴിയും വൈത്തിരി ഭാഗത്ത് നിന്ന് വരുന്നവര്‍ പടിഞ്ഞാറത്തറ വെള്ളമുണ്ട വഴിയും പോകേണ്ടതാണ്.

വടുവന്‍ചാല്‍ ഭാഗത്ത് കോഴിക്കോട് ഭാഗത്തേക്ക് പോകുന്നവര്‍ നാടുകാണി ചുരം വഴി യാത്ര ചെയ്യാന്‍ ശ്രദ്ധിക്കണം. വെള്ളിയാഴ്ച മുതല്‍ നാല് ദിവസത്തേക്ക് മള്‍ട്ടി ആക്‌സില്‍ വാഹനങ്ങള്‍ക്ക് നിയന്ത്രണം ഉണ്ടായിരിക്കും. പൊലീസ് നടപ്പാക്കുന്ന ഗതാഗത നിയന്ത്രണ നടപടികളോട് യാത്രക്കാര്‍ സഹകരിക്കണമെന്ന് ജില്ലാ പോലീസ് മേധാവി തപോഷ് ബസുമതാരി അറിയിച്ചു.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

Thursday, 27 November 2025

രാത്രി വനത്തില്‍ അതിക്രമിച്ച് കയറി വീഡിയോ ചിത്രീകരിച്ചു; യൂട്യൂബര്‍ക്കെതിരെ കേസെടുത്ത് വനംവകുപ്പ്

കല്‍പറ്റ: രാത്രി വനത്തില്‍ അതിക്രമിച്ചുകയറി വീഡിയോ ചിത്രീകരിച്ച യൂട്യൂബര്‍ക്കെതിരെ കേസെടുത്ത് വനംവകുപ്പ്. വയനാട്ടിലെ വനത്തില്‍ അതിക്രമിച്ചു കടന്നതിനാണ് കോഴിക്കോട് ചാലപ്പുറം സ്വദേശി സാഗര്‍ ഉള്‍പ്പെടെ ഏഴുപേരെ പ്രതിചേര്‍ത്ത് വനംവകുപ്പ് കേസെടുത്തത്.

അനുമതിയില്ലാതെ അഞ്ച് ബൈക്കുകളിലെത്തി വന്യജീവികള്‍ നിറഞ്ഞ വനത്തിലുള്ളിലൂടെ അവയ്ക്ക് ശല്യമാകുന്നവിധം വീഡിയോ ചിത്രീകരിച്ച് യാത്രചെയ്തുവെന്നാണ് ഇവര്‍ക്കെതിരായ കേസ്. ഇവര്‍ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച വീഡിയോയാണ് കേസിനാധാരമായത്. സൗത്ത് വയനാട് ഡിവിഷനിലെ ചെതലയം റെയ്ഞ്ചിലുള്ള പാതിരി വനമേഖലയിലൂടെയാണ് ഇവര്‍ യാത്ര ചെയ്തത്.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

Wednesday, 26 November 2025

വയോധിക ദമ്പതികൾക്ക് ക്രൂരമർദനം, ഇരുമ്പ് വടി കൊണ്ട് കൈകൾ തല്ലിയൊടിച്ച് അയൽവാസി, കോഴി കൃഷിയിടത്തിൽ കയറിയെന്ന് ആരോപിച്ച് അതിക്രമം

വയനാട്: കണിയാമ്പറ്റയിൽ വൃദ്ധദമ്പതികളുടെ കൈ തല്ലിയൊടിച്ച് അയൽവാസി. കോഴി കൃഷിയിടത്തിൽ കയറിയെന്ന് ആരോപിച്ചാണ് ദമ്പതികൾക്ക് നേരെ ആക്രമണം നടത്തിയത്. കണിയാമ്പറ്റ സ്വദേശികളായ ലാൻസി തോമസ്, അമ്മിണി എന്നിവർക്കാണ് പരിക്കേറ്റിരിക്കുന്നത്. ലാൻസിയുടെ ഇരുകൈകളും അമ്മിണിയുടെ വലത് കൈയും ഒടിഞ്ഞു. ഇരുമ്പ് വടികൊണ്ട് ആക്രമിച്ചതിന് അയൽക്കാരൻ തോമസ് വൈദ്യർക്കെതിരെ പൊലീസ് കേസ് എടുത്തു.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

വയനാട്ടില്‍ പതിനൊന്നുകാരിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ അധ്യാപകൻ അറസ്റ്റിൽ

തിരുനെല്ലി: വയനാട് തിരുനെല്ലിയിൽ പതിനൊന്ന് വയസ്സുകാരിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ കേസിൽ മദ്രസ അധ്യാപകൻ അറസ്റ്റിലായി. കാരയ്ക്കാമല കാരാട്ടുകുന്ന് സ്വദേശി മേലേപ്പാട് തൊടിയിൽ മുഹമ്മദ് ഷഫീഖ് (32) ആണ് അറസ്റ്റിലായത്. തിരുനെല്ലി പോലീസാണ് പ്രതിയെ പിടികൂടിയത്. കേസിനെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പോലീസ് ഔദ്യോഗികമായി പുറത്തുവിട്ടിട്ടില്ല.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

Wednesday, 19 November 2025

വയനാട്ടിൽ ഗർഭിണിയായ ആദിവാസി യുവതിയെ കാണാതായി; വനത്തിൽ തിരച്ചിൽ

വയനാട് അട്ടമലയിൽ ഗർഭിണിയായ ആദിവാസി യുവതിയെ വനത്തിൽ കാണാതായി. ഏറാട്ടുകുണ്ട് ഉന്നതിയിലെ കൃഷ്ണൻ്റെ ഭാര്യ ലക്ഷ്മിയെ (ശാന്ത) ആണ് കാണാതായത്. കാണാതായ യുവതി 8 മാസം ഗർഭിണിയാണ്. ഏറാട്ടുകുണ്ട് മേഖലയ്ക്ക് താഴെ നിലമ്പൂർ വനമാണ്. അവിടെയാണ് പ്രധാനമായും വനംവകുപ്പും പൊലീസും പട്ടികവർഗ്ഗ വകുപ്പും ചേർന്ന് പരിശോധന നടത്തുന്നത്.

സെപ്റ്റംബറിൽ ഇവരെ വൈത്തിരി ആശുപത്രിയിൽ പരിശോധനയ്ക്കായി എത്തിച്ചിരുന്നു. പ്രത്യേക സജ്ജീകരണം ഒരുക്കിയാണ് ചികിത്സ ലഭ്യമാക്കിയത്. ഇതിനുശേഷം ഇവർ ഉന്നതിയിലേക്ക് മടങ്ങുകയും പിന്നീട് കാണാതാവുകയുമായിരുന്നു. വനമേഖലയിലെ ഗുഹകളിലും മറ്റും ഇവർ താമസിക്കാറുണ്ട്.പണിയ വിഭാഗത്തിൽ ഉൾപ്പെട്ട ഇവർ പുറംലോകവുമായി അധികം ബന്ധപെട്ടിരുന്നില്ലായെന്നാണ് നാട്ടുകാർ പറയുന്നത്. ശ്രേയസ് എന്ന സന്നദ്ധ സംഘടന ഇടപെട്ടാണ് യുവതിയുടെ മൂന്ന് കുഞ്ഞുങ്ങളെ ഹോസ്റ്റലിലേക്ക് മാറ്റിയത്.