Showing posts with label Thrissur. Show all posts

Wednesday, 28 January 2026

തൃശൂരില്‍ ഉത്സവത്തിനെത്തിച്ച ആന വിരണ്ടോടി; പിങ്ക് പൊലീസിന്റെ കാര്‍ കുത്തിമറിച്ചു

തൃശൂര്‍: പൊറത്തിശേരിയില്‍ ഉത്സവത്തിനെത്തിച്ച ആന വിരണ്ടോടി. കല്ലട വേല ആഘോഷത്തിന്റെ ഭാഗമായി എത്തിച്ച ആയയില്‍ ഗൗരി നന്ദന്‍ എന്ന ആനയാണ് ഇടഞ്ഞത്. ആന വിരണ്ടോടുന്നതിനിടെ പിങ്ക് പൊലീസിന്റെ വാഹനം കുത്തിമറിച്ചു. വാഹനം ഭാഗികമായി തകര്‍ന്ന നിലയിലാണ്. മറ്റ് അനിഷ്ട സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല. എലിഫന്റ് സ്‌ക്വാഡ് അംഗങ്ങളും പാപ്പാന്‍മാരും ചേര്‍ന്ന് ആനയെ തളച്ചു. കല്ലട വേലയുടെ ഭാഗമായി പടിഞ്ഞാറ്റുമുറി ദേശം എഴുന്നളളിപ്പിനായാണ് ആനയെ എത്തിച്ചത്.

വേല നടക്കുന്ന കണ്ടാരംതറ മൈതാനത്തേക്ക് എത്തിച്ച ആന കോലമെല്ലാം ഇറക്കിയതിന് ശേഷമാണ് വിരണ്ടോടിയത്. അതിനിടെ മൈതാനത്ത് നിര്‍ത്തിയിട്ടിരുന്ന പിങ്ക് പൊലീസിന്റെ വാഹനം കുത്തിമറിക്കുകയായിരുന്നു. തുടര്‍ന്ന് മൈതാനത്ത് തലങ്ങും വിലങ്ങും ഓടി. പിങ്ക് പൊലീസിന്റെ കാറിന്റെ പിറകുവശം തകര്‍ന്നു. കാറിന് തൊട്ടടുത്ത് ഒരു ഓട്ടോറിക്ഷ നിര്‍ത്തിയിട്ടിരുന്നു. ഓട്ടോറിക്ഷയെ പക്ഷെ ആന ആക്രമിച്ചില്ല. എലിഫന്റ് സ്‌ക്വാഡും പാപ്പാന്‍മാരും ചേര്‍ന്ന് തളച്ച ആനയെ എഴുന്നളളിക്കാതെ മടക്കി.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

Saturday, 24 January 2026

പുലർച്ചെ 3 മണിക്ക് പത്രക്കെട്ടുകൾ തരംതിരിക്കുന്നതിനിടെ സംഭവം, പത്രവിതരണക്കാരനെ വെട്ടിപ്പരിക്കേൽപിച്ച് ബൈക്കിലെത്തിയ അക്രമി, വിരലറ്റുപോയി

തൃശ്ശൂർ: തൃശ്ശൂർ ജില്ലയിലെ മേലഡൂരിൽ പത്രവിതരണക്കാരന് വെട്ടേറ്റു. പ്ലാശേരി വീട്ടിൽ വർഗീസിനാണ് (62) വെട്ടേറ്റത്. ആക്രമണത്തിൽ വർഗീസിന്റെ ഇടതുകൈയിലെ തള്ളവിരൽ പൂർണ്ണമായും അറ്റുപോയി. അന്നമനട മേലഡൂർ ജംഗ്ഷനിൽ ഇന്ന് പുലർച്ചെ മൂന്ന് മണിയോടെയായിരുന്നു സംഭവം. വലതുകൈയ്ക്കും താടിക്കും ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. പുലർച്ചെ ജംഗ്ഷനിൽ പത്രക്കെട്ടുകൾ തരംതിരിക്കുന്നതിനിടെ ബൈക്കിലെത്തിയ മുഖംമൂടി ധരിച്ചയാളാണ് വർഗീസിനെ ആക്രമിച്ചത്. ഈ സമയം വർഗീസിനൊപ്പം മറ്റ് രണ്ട് പത്രവിതരണക്കാർ കൂടി സ്ഥലത്തുണ്ടായിരുന്നു. അവരെ ബലമായി തള്ളിമാറ്റിയ ശേഷമാണ് അക്രമി വർഗീസിനെ വെട്ടിയത്. വർ​ഗീസിനെ ഉടൻ തന്നെ എറണാകുളത്തെ സ്പെഷ്യലിസ്റ്റ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

Thursday, 22 January 2026

പ്ലാസ്റ്റർ വെട്ടിയപ്പോൾ നവജാത ശിശുവിന്റെ വിരലറ്റു; പരാതിയുമായി മാതാപിതാക്കൾ

തൃശ്ശൂർ: സ്വകാര്യ ആശുപത്രിയിൽ അഞ്ചുദിവസം പ്രായമായ നവജാതശിശുവിന്റെ വിരൽ ചികിത്സാപ്പിഴവിനെത്തുടർന്ന് അറ്റുപോയി. പന്നിത്തടം സ്വദേശികളായ ജിത്തു-ജിഷ്മ ദമ്പതികളുടെ പെൺകുഞ്ഞിനാണ് ഈ ദുരവസ്ഥയുണ്ടായത്. ബുധനാഴ്ച പുലർച്ചെ ആന്റിബയോട്ടിക് ഇൻജക്ഷൻ നൽകാനായി എൻഐസിയുവിലേക്ക് കൊണ്ടുപോയ കുഞ്ഞിന്റെ കൈയിലെ പ്ലാസ്റ്റർ ബ്ലേഡ് ഉപയോഗിച്ച് മാറ്റുന്നതിനിടെ അശ്രദ്ധമായി തള്ളവിരൽ മുറിയുകയായിരുന്നു.

ആദ്യം ചെറിയ മുറിവാണെന്ന് പറഞ്ഞ് അധികൃതർ വിവരം മറച്ചുവെക്കാൻ ശ്രമിച്ചെന്നും, പിന്നീട് എൻഐസിയുവിൽ നേരിട്ടെത്തി പരിശോധിച്ചപ്പോഴാണ് വിരൽ പകുതിയോളം അറ്റുപോയ വിവരം ശ്രദ്ധയിൽപ്പെട്ടതെന്നും ബന്ധുക്കൾ ആരോപിക്കുന്നു. പുലർച്ചെ അഞ്ചരയ്ക്ക് പരിക്കേറ്റിട്ടും രാവിലെ 10 മണിക്ക് ഡോക്ടർ എത്തുന്നതുവരെ കുഞ്ഞിന് മതിയായ ചികിത്സ നൽകിയില്ലെന്നും പരാതിയുണ്ട്.
ആശുപത്രിയുടെ ഭാഗത്തുനിന്നുണ്ടായ വീഴ്ച സമ്മതിക്കുന്ന രേഖാമൂലമുള്ള ഉറപ്പ് അധികൃതർ നൽകാത്തതിനെത്തുടർന്ന് മാതാപിതാക്കൾ കുന്നംകുളം പോലീസിൽ പരാതി നൽകി. സംഭവത്തിൽ പോലീസ് എഫ്‌ഐആർ രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ടെങ്കിലും ആശുപത്രി അധികൃതർ ഇതുവരെ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

Wednesday, 21 January 2026

ഒറ്റ ചാര്‍ജില്‍ 140 കിലോമീറ്റര്‍, 2500 ലിറ്റര്‍ സംഭരണ ശേഷി, 16 ലക്ഷം വില; ഗുരുവായൂർ ക്ഷേത്രത്തിന് ഇലക്ട്രിക് മിനി ട്രക്ക് വഴിപാടായി ലഭിച്ചു

തൃശൂർ: ഗുരുവായൂർ ക്ഷേത്രത്തിലേക്ക് കുടിവെള്ള ടാങ്കര്‍ ലോറി വഴിപാടായി ലഭിച്ചു. അഡയാര്‍ ആനന്ദഭവന്‍ സ്വീറ്റ്‌സ് ഇന്ത്യാ പ്രൈവറ്റ് ലിമിറ്റഡ് കമ്പനി ഉടമ ശ്രീനിവാസ രാജയാണ് വാഹനം സമർപ്പിച്ചത്. അശോക് ലെയ്‌ലാന്‍ഡിൻ്റെ ഇലക്ട്രിക് മിനി ട്രക്കാണ് വഴിപാടായി സമര്‍പ്പിച്ചത്. ദര്‍ശനത്തിനെത്തുന്ന ഭക്തര്‍ക്ക് കുടിവെള്ളം വിതരണം ചെയ്യുന്നതിനായി ഇത് ഉപയോഗിക്കും. കിഴക്കേനടയിലെ ദീപസ്തംഭത്തിന് മുന്നില്‍ നടന്ന വാഹനപൂജയ്ക്ക് ശേഷം ദേവസ്വം ചെയര്‍മാന്‍ ഡോ: വി.കെ. വിജയന്‍ വാഹനത്തിന്‍ താക്കോലും രേഖകളും ഏറ്റുവാങ്ങി.

ദേവസ്വം ഭരണസമിതി അംഗങ്ങളായ സി. മനോജ്, കെ.എസ്. ബാലഗോപാല്‍, ദേവസ്വം അഡ്മിനിസ്‌ട്രേറ്റര്‍ ഒ.ബി. അരുണ്‍കുമാര്‍, ഡപ്യൂട്ടി അഡ്മിനിസ്‌ട്രേറ്റര്‍മാരായ കെ.എസ്. മായാദേവി, പ്രമോദ് കളരിക്കല്‍, പി.ആര്‍.ഒ വിമല്‍ ജി നാഥ്, അസി.മാനേജര്‍മാരായ കെ.ജി. സുരേഷ് കുമാര്‍, ഹെല്‍ത്ത് സൂപ്പര്‍വൈസര്‍ എം.എന്‍ രാജീവ് എന്നിവര്‍ സന്നിഹിതരായിരുന്നു. ബഡാ ദോസ്ത് എന്ന വിശേഷണത്തോടെയുള്ള ഈ ഇലക്ട്രിക് മിനി ട്രക്കിന് 2500 ലിറ്റര്‍ സംഭരണ ശേഷിയുണ്ട്. ഒറ്റ ചാര്‍ജില്‍ 140 കിലോമീറ്റര്‍ സഞ്ചരിക്കാനാകും.16 ലക്ഷത്തോളം രൂപയാണ് വിപണി വില.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

Tuesday, 20 January 2026

വിവാഹ വാഗ്ദാനം നൽകി യുവതിയെ പീഡിപ്പിച്ചു, 40 പവൻ സ്വർണവും ഒന്നരലക്ഷം രൂപയുമായി കടന്നു, പ്രതി പിടിയിൽ

തൃശൂർ: വിവാഹ വാഗ്ദാനം നൽകി യുവതിയെ പീഡിപ്പിച്ച് 40 പവൻ സ്വർണവും ഒന്നരലക്ഷം രൂപയുമായി കടന്നു കളഞ്ഞ പ്രതിയെ രണ്ട് വർഷത്തിനു ശേഷം ചെറുതുരുത്തി പൊലിസ് സംഘം ബോംബെ എയർപോർട്ടിൽ നിന്ന് അറസ്റ്റ് ചെയ്തു. വിയ്യൂർ പടുകാട് പുത്തൻ വീട്ടിൽ ഹെൻറി ജോസഫ് (31 ) ആണ്. വിവാഹ വാഗ്ദാനം നൽകി ആലപ്പുഴയിൽ നിന്ന് 'ചെറുതുരുത്തിയിൽ വാടകയ്ക്ക് താമസിച്ചിരുന്ന അന്യ മതസ്ഥയായ പെൺകുട്ടിയെ പീഡിപ്പിക്കുകയും 40 പവൻ സ്വർണവും'ഒന്നര ലക്ഷം രൂപയും പലതവണകളായി വാങ്ങിയ്ക്കുകയും തുടർന്ന് 2024 ൽ നാടുവിടുകയുമായായിരുന്നു.  

ബോംബെ വഴി വിദേശത്തേക്കു കടക്കുന്നുണ്ടെന്ന് കുന്നംകുളം എ.സി.പി.സി ആർ സന്തോഷിന് ലഭിച്ച രഹസ്യ വിവരത്തെ തുടർന്നാണ് ചെറുതുരുത്തി സി. ഐ.വിനു , എസ് ഐമാരായ എ ആർ നിഖിൽ, ജോളി സെബാസ്റ്റ്യൻ , പൊലീസ് ഉദ്യോഗസ്ഥരായ വിനീത് മോൻ , ഗിരീഷ് എന്നിവർ അടങ്ങുന്ന സംഘം വളരെ സാഹസികമായി ബോംബെ എയർപോർട്ടിൽ നിന്ന് പിടിച്ച് ചെറുതുരുത്തി സ്റ്റേഷനിൽ എത്തിച്ചത്.  

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

Monday, 19 January 2026

കാട്ടാനയെ തുരത്താൻ ശ്രമം; പടക്കം പൊട്ടിത്തെറിച്ച് വനംവകുപ്പ് വാച്ചറുടെ വിരലുകൾ അറ്റു

തൃശ്ശൂർ: ചേലക്കര ചിറങ്കോണത്ത് കാട്ടാനയെ തുരത്തുന്നതിനിടെ പടക്കം പൊട്ടി വനംവകുപ്പ് വാച്ചറുടെ വിരലുകൾ അറ്റു. മച്ചാട് റേഞ്ചിന് കീഴിലുള്ള വാഴാനി വനം സ്റ്റേഷൻ പരിധിയിൽ ഇന്ന് പുലർച്ചെയാണ് സംഭവം. അകമല ആർആർടി വിഭാഗത്തിലെ വാച്ചർ ചാക്കോയ്ക്കാണ് പരിക്കേറ്റത്. ജനവാസ മേഖലയിൽ ഇറങ്ങിയ കാട്ടാനയെ തുരത്തുന്നതിനിടെയാണ് അപകടം.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

കുട്ടികളുടെ നാപ്കിൻ ഉൾപ്പടെ ചാക്കിൽ കെട്ടി വലിച്ചെറിഞ്ഞത് റോഡരികിൽ, കൊറിയർ കവറിലെ വിലാസം വച്ച് ആളെ കണ്ടെത്തി ആരോഗ്യ വകുപ്പ്

തൃശൂർ: കേച്ചേരി കണ്ടാണശ്ശേരി ഗ്രാമപഞ്ചായത്ത് ആളൂർ- കണ്ടിയൂർ പാടത്ത് റോഡിൻ്റെ വശത്തായി ഭക്ഷണാവശിഷ്ടങ്ങളും പച്ചക്കറിയും പ്ലാസ്റ്റിക്ക് മാലിന്യങ്ങളും കുട്ടികളുടെ പാമ്പേഴ്സ് ഉൾപ്പടെ ചാക്കിൽ കെട്ടി വലിച്ചെറിഞ്ഞ നലിയിൽ. കാനയിലാണ് മാലിന്യം വലിച്ചെറിഞ്ഞതായി ആരോഗ്യ പ്രവർത്തകർ കണ്ടെത്തിയത്. ആരോഗ്യ വകുപ്പ് ജീവനക്കാർ നടത്തിയ പരിശോധനയിൽ കൊറിയർ പ്ലാസ്റ്റിക്ക് കവറിലെ വിലാസത്തിൽ കണ്ടാണശ്ശേരിയിലെ വീട്ടിൽ നിന്നുള്ള മാലിന്യമാണന്ന് ബോധ്യപ്പെട്ടു. പ്ലാസ്റ്റിക്ക് കൂട്ടിയിട്ട് കത്തിച്ച സംഭവത്തിലും പഞ്ചായത്തിൽ പിഴ അടക്കുന്നതിന് ഹാജരാകാൻ നിർദേശം നൽകി. കണ്ടെത്തിയ തെളിവുകളുടെ അടിസ്ഥാനത്തിൽ ഇവർക്കെതിരെ നിയമ നടപടികൾ സ്വീകരിക്കുമെന്ന് പൊതുജനാരോഗ്യ വിഭാഗം മേധാവി ഡോ. കെ പി ചിന്ത അറിയിച്ചു.

പഞ്ചായത്തിൻ്റെ വിവിധ പ്രദേശങ്ങളിൽ മാലിന്യ നിക്ഷേപം നടത്തിയവർക്കെതിരെ നടപടികൾ സ്വീകരിക്കുമെന്ന് പഞ്ചായത്ത് പ്രസിഡണ്ട് എം.പി സജീപ് അറിയിച്ചു. പരിശോധനക്ക് പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ- ആരോഗ്യ സ്ഥിരം സമിതി അധ്യക്ഷൻ വി.വി.തിലകൻ, വാർഡ് മെമ്പർ ജോൺ കാക്കശ്ശേരി, ഹെൽത്ത് ഇൻസ്പെക്ടർ എൻ എഫ്. ജോസഫ്, ,ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർമാരായ സി.ബിഞ്ചു ജേക്കബ്, ജൂനിയർ പബ്ലിക്ക് ഹെൽത്ത് നെഴ്സ് കെ വി വിനീത എന്നിവർ നേതൃത്വം നൽകി.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

ഇനി തൃശൂരിലും 'കേരള സവാരി'; റൈഡ് പോകാന്‍ 2400 ഡ്രൈവര്‍മാര്‍ റെഡി

തൃശൂര്‍: സംസ്ഥാന സര്‍ക്കാരിന്റെ ഉടമസ്ഥതയിലുള്ള കേരള സവാരി തൃശൂര്‍ ജില്ലയില്‍ പ്രവര്‍ത്തനം തുടങ്ങി. മന്ത്രിമാരായ വി. ശിവൻകുട്ടിയും കെ. രാജനും പദ്ധതി കലോത്സവവേദിയിൽ ഫ്ലാഗ് ഓഫ് ചെയ്തു.

നിലവിൽ തിരുവനന്തപുരം, കൊച്ചി ജില്ലകളിൽ പ്രവർത്തിച്ചുവരുന്ന കേരള സവാരി, തൊഴിൽവകുപ്പ്, പോലീസ്, മോട്ടോർ വാഹനവകുപ്പ് എന്നിവയുടെ സഹകരണത്തോടെയാണ് നടപ്പാക്കുന്നത്. സുരക്ഷിതവും വിശ്വസനീയവുമായ ഡ്രൈവർമാരാണ് കേരള സവാരിയുടെ പ്രത്യേകത. തൃശ്ശൂർ ജില്ലയിൽ ഏകദേശം 2400 ഡ്രൈവർമാരാണ് പദ്ധതിയുടെ ഭാഗമായിട്ടുള്ളത്. സർക്കാർ അംഗീകൃത നിരക്കുകളാണ് ഈടാക്കുന്നത്. നിമിഷങ്ങൾക്കുള്ളിൽ ബുക്കിങ് സാധ്യമാകുന്ന മൾട്ടി മോഡൽ ആപ്പ്‌ ആണ് കേരള സവാരി. ഉപയോക്താക്കൾക്കും ഡ്രൈവർമാർക്കും ഒരുപോലെ പ്രയോജനകരമായ രീതിയിലാണ് പദ്ധതി രൂപകല്പന ചെയ്തിരിക്കുന്നത്.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

Saturday, 17 January 2026

വീട്ടിലിരുന്ന് അറബിക് പോസ്റ്റര്‍ മത്സരത്തിൽ മത്സരിച്ച സിയ ഫാത്തിമയ്ക്ക് എ ഗ്രേഡ്

തൃശ്ശൂര്‍: വീട്ടിലിരുന്ന് സംസ്ഥാന സ്‌കൂള്‍ കലോത്സവത്തില്‍ അറബിക് പോസ്റ്റര്‍ രചന വിഭാഗത്തില്‍ മത്സരിച്ച സിയ ഫാത്തിമയ്ക്ക് എ ഗ്രേഡ്. എച്ച്എസ് വിഭാഗം അറബിക് പോസ്റ്റര്‍ മത്സരത്തിലാണ് വിജയിച്ചത്. കാസര്‍കോട് പടന്ന വി കെ പി കെ എച്ച് എം എം ആര്‍ വി എച്ച്എസ്എസിലെ വിദ്യാര്‍ത്ഥിയാണ് സിയ. സംസ്ഥാന സ്‌കൂള്‍ കലോത്സവ ചരിത്രത്തില്‍ ഇതാദ്യമായാണ് വീഡിയോ കോണ്‍ഫറന്‍സിലൂടെ ഒരു വിദ്യാര്‍ത്ഥി മത്സരത്തില്‍ പങ്കെടുക്കുന്നത്.

'വാസ്‌കുലൈറ്റിസ്' എന്ന ഗുരുതര രോഗം കാരണം കലോത്സവ വേദിയില്‍ എത്താന്‍ സിയക്ക് കഴിഞ്ഞിരുന്നില്ല. തുടര്‍ന്ന് മന്ത്രിക്ക് കത്തെഴുതുകയായിരുന്നു. ഇത് പരിഗണിച്ചാണ് വീഡിയോ കോണ്‍ഫറന്‍സിലൂടെ പങ്കെടുക്കാന്‍ അവസരം ഒരുങ്ങിയത്. വിദ്യാഭ്യാസ വകുപ്പാണ് പ്രത്യേക അനുമതി നല്‍കിക്കൊണ്ട് ഉത്തരവിറക്കിയത്. 

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

Friday, 16 January 2026

സംസ്ഥാന സ്‌കൂൾ കലോത്സവം; ഇത്തവണ മുഖ്യാതിഥിയായി മോഹൻലാൽ എത്തുമെന്ന് മന്ത്രി

തൃശൂർ: 64ാമത് സംസ്ഥാന സ്‌കൂൾ കലോത്സവത്തിന്റെ സമാപന സമ്മേളനത്തിൽ മുഖ്യാതിഥിയായി നടൻ മോഹൻലാൽ എത്തുമെന്ന് സംഘ‌ാടക സമിതി ചെയർമാൻ കൂടിയായ മന്ത്രി കെ രാജൻ. ജനുവരി 18ന് വൈകുന്നേരം നാല് മണിക്കാണ് സമാപന സമ്മേളനം ആരംഭിക്കുന്നത്. കലോത്സവ വിജയികൾക്കുള്ള സ്വർണ്ണക്കപ്പ് വിതരണവും മികച്ച മാദ്ധ്യമ പ്രവർത്തകർക്കുള്ള അവാർഡുകളും സമാപന വേദിയിൽ നൽകുമെന്ന് സംഘാടകർ അറിയിച്ചു.

എട്ടു വർഷത്തിനുശേഷമാണ് തൃശൂർ സ്‌കൂൾ കലോത്സവത്തിന് വേദിയാകുന്നത്. 25 വേദികളിലായാണ് മത്സരം നടക്കുന്നത്. 249 മത്സര ഇനങ്ങളിലായി 15,000 വിദ്യാർത്ഥികൾ മാറ്റുരയ്ക്കുന്നു. ഹൈസ്കൂൾ വിഭാഗത്തിൽ 96 ഇനങ്ങളും ഹയർ സെക്കൻററി വിഭാഗത്തിൽ 105 ഇനങ്ങളും സംസ്കൃതോത്സവത്തിൽ 19 ഇനങ്ങളും അറബിക് കലോത്സവത്തിൽ 19 ഇനങ്ങളുമാണുള്ളത്. മത്സരാർഥികൾക്ക്ബുദ്ധിമുട്ടില്ലാത്ത വിധത്തിലും കാണികൾക്ക് ആസ്വദിക്കാവുന്ന രീതിയിലുമാണ് സമയം ക്രമീകരിച്ചിരിക്കുന്നതെന്ന് സംഘാടകർ പറഞ്ഞു.