കല്ലറ: തിരുവനന്തപുരം കല്ലറയിൽ 2 കിലോഗ്രാമിലധികം കഞ്ചാവുമായി രണ്ട് പേരെ അറസ്റ്റ് ചെയ്തു. കല്ലറ സ്വദേശികളായ അൻഷാദ് (25 വയസ്), മുഹമ്മദ് സിദ്ദിഖ് (27 വയസ്) എന്നിവരാണ് അറസ്റ്റിലായത്. വാമനപുര൦ എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ അരുൺ.എമ്മിന്റെ നേതൃത്വത്തിലാണ് കേസ് കണ്ടെടുത്തത്. പ്രിവന്റീവ് ഓഫീസർ സ്നേഹേഷ്, പ്രിവന്റീവ് ഓഫീസർ(ഗ്രേഡ്)മാരായ അൻസർ.ജെ, അരുൺ.എസ്, വിനു.ആർ, സിവിൽ എക്സൈസ് ഓഫീസർമാരായ ആദർശ്.പി.കെ, അർജുൻ.എം, വനിത സിവിൽ എക്സൈസ് ഓഫീസർ ഹിമലത എന്നിവരും പാർട്ടിയിലുണ്ടായിരുന്നു.

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക