Friday, 1 May 2026

മെയ് 6ന് 24 മണിക്കൂർ ഹോട്ടലുകൾ അടച്ച് സമരം ചെയ്യും - കെ.എച്ച്.ആർ.എ.

SHARE


കൊച്ചി : അന്യായമായ പാചകവാതകവില വർധനവിൽ പ്രതിഷേധിച്ച് മെയ് 6ന് 24 മണിക്കൂർ ഹോട്ടലുകളടച്ചിട്ട് സമരം ചെയ്യുവാൻ കേരള ഹോട്ടൽ & റസ്റ്റോറന്റ്റ് അസോസിയേഷൻ തീരുമാനിച്ചു.
നിലവിൽ 993 രൂപയാണ് വർധിപ്പിച്ചിട്ടുള്ളത്. കഴിഞ്ഞ അഞ്ച് മാസത്തിനുള്ളിൽ ഇതുവരെയായി 1498 രൂപയാണ് ഒരു സിലിണ്ടറിൻമേൽ വില വർധിപ്പിച്ചിരിക്കുന്നത്. ഭക്ഷ്യോൽപാദനവിതരണ മേഖലക്ക് ഒരുവിധത്തിലും പിടിച്ചുനിൽക്കുവാനാവാത്ത സാഹചര്യമാണിത്. കടയടപ്പിന് മുന്നോടിയായിയൂണിറ്റ്/ജില്ലാതലത്തിൽ പ്രതിഷേധ സമരങ്ങൾ നടത്തും. മെയ് 6ന് കടകളടച്ച് ജില്ലാ ആസ്ഥാനങ്ങളിലേക്കും ഓയിൽ കമ്പനികളിലേക്കും പ്രതിഷേധ മാർച്ചും ധർണ്ണയും നടത്തുമെന്നാണ്  കേരള ഹോട്ടൽ & റസ്റ്റോറൻ്റ് അസോസിയേഷൻ സംസ്ഥാന പ്രസിഡൻ്റ് ജി. ജയപാലും, ജനറൽ സെക്രട്ടറി എൻ. അബ്‌ദുൾ റസാഖും അറിയിച്ചു.













ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 



 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

SHARE

Author: verified_user

0 #type=(blogger):

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.