Wednesday, 1 April 2026

രാജ്യത്ത് ഹോട്ടൽ /ടൂറിസം മേഖല പ്രതിസന്ധിയിൽ, വാണിജ്യ സിലിണ്ടറിന്റെ വില പിന്നെയും കൂട്ടി, അവശ്യസാധനങ്ങളുടെ വിലക്കയറ്റവും കുരുക്കാവുന്നു.

SHARE


 
എറണാകുളം :  പാചകവാതക ക്ഷാമം രാജ്യത്തെ ഹോട്ടലുകളുടെ പ്രവർത്തനത്തെ അതീവഗുരുതരമായി ബാധിക്കുന്നു. മെട്രോ നഗരങ്ങളായ ഡൽഹി,മുംബൈ, ബംഗളൂരു, ചെന്നൈ കൊച്ചി എന്നിവിടങ്ങളിലുൾപ്പെടെ രാജ്യവ്യാപകമായി പ്രശ്നം രുക്ഷമായിട്ടുണ്ട്. മുംബൈയിൽ 35 മുതൽ 40 ശത മാനം വരെ ഹോട്ടലുകൾ പ്രവർത്തനം നിർത്തുകയോ വിഭവങ്ങൾ വെട്ടിക്കുറയ്ക്കുകയോ ചെയ്തതായി ഇന്ത്യൻ ഹോട്ടൽ ആൻഡ് റസ്റ്ററൻ്റ് അസോസിയേഷൻ പറയുന്നു.

മുംബൈയിൽ മലയാളികൾ ഏറെയെത്തുന്ന ചെറുകടിയും ചായയും മാത്രം ലഭിക്കുന്ന കടകളുടെ പ്രവർത്തനം നിർത്തിവെച്ചു. ഓൺലൈൻ ഭക്ഷണവിതരണ പ്ലാറ്റ്ഫോമുകൾക്കായുള്ള വിതരണം മിക്ക ഹോട്ടലുകളും നിർത്തിയിട്ടുണ്ട്. ഇതോടെ സൊമാറ്റോ, സ്വിഗ്ഗി വഴി ഇഷ്ട വിഭവങ്ങൾ തിരഞ്ഞെടുക്കാൻ ഉപഭോക്താക്കൾക്ക് ബുദ്ധിമുട്ടായി. ചെറിയ റസ്റ്ററന്റുകൾക്ക് വാതക ക്ഷാമം പ്രശ്നമാകുന്നുണ്ട്. പലരും കരിഞ്ചന്തയിൽനിന്ന് കൂടുതൽ വില നൽകിയാണ് സിലിൻഡർ വാങ്ങുന്നത്. ഈ പണം കണ്ടെത്താൻ അവർ ഭക്ഷണത്തിനു വില കൂട്ടി വിൽക്കുന്നു. ബെംഗളൂരുവിൽ ചില ഹോട്ടലുകളിൽ ചായയും കാപ്പിയും മാത്രമാണ് ലഭിക്കുന്നത്. രാജ്യത്തെ ഹോട്ടൽ വ്യവസായം ഒരു ദിവസം തടസ്സപ്പെട്ടാൽ ഏകദേശം 1,200 മുതൽ 1,500 കോടി രൂപ വരെ നഷ്ടമുണ്ടാകുമെന്നാണ് കണക്കാക്കുന്നത്. മുംബൈ, ഡൽഹി, ഹൈദരാബാദ് പോലുള്ള നഗരങ്ങളിൽ തന്തൂരി പോലെ കരി ഉപയോഗിച്ചുള്ള വിഭവങ്ങൾ ക്ക് പ്രതിസന്ധി അധികം ബാധിച്ചിട്ടില്ല.


വിഷയത്തിൽ രാജ്യത്താകമാനമുള്ള ഹോട്ടൽ ഉടമകളും റസ്റ്റാൻ്റ് അസോസിയേഷനുകളും മുന്നറിയിപ്പുമായി രംഗത്തുവന്നിട്ടുണ്ട്. പാചക വാതക വിതര ണം ഉറപ്പാക്കിയില്ലെങ്കിൽ ഭക്ഷണശാലകൾ അടച്ചിടേണ്ടി വരുമെന്ന് നാഷണൽ റസ്റ്ററൻ്റ് അസോസിയേഷൻ ഓഫ് ഇന്ത്യയും (എൻ.ആർ.എ.ഐ.) പറയുന്നു. രാജ്യത്തെ ഹോട്ടൽ മേഖല പ്രധാനമായും എൽ.പി.ജി.യെ (ലിക്വിഫൈഡ് പെട്രോളിയം ഗ്യാസ്) ആണ് ആശ്രയിക്കുന്നത്. വാണിജ്യ വാതകസിലിണ്ടറുകളുടെ ലഭ്യത കുറഞ്ഞതോടെ ഇവർക്ക് അടുക്കള പ്രവർത്തിപ്പിക്കാൻ കഴിയാത്ത സാഹചര്യമാണുള്ള ത്. പൈപ്പ് വഴിയുള്ള വാതകവിതരണത്തിൽ നിലവിൽ പ്രശ്നങ്ങളില്ല. എന്നാൽ, പത്തുമുതൽ 15 ശതമാനം വരെ സ്ഥാപനങ്ങൾ മാത്രമാണ് വാതക പൈപ്പ് ലൈൻ  സംവിധാനം ഉപയോഗിക്കുന്നതെന്നും എൻ.ആർ.എ.ഐ. പറഞ്ഞു.

 പശ്ചിമേഷ്യൻ സംഘർഷം ഒരുമാസം പിന്നിടുമ്പോഴും പാചകവാതക പ്രതിസന്ധി പൂർണമായി തരണംചെയ്യാനാകാതെ സംസ്ഥാനത്തെ ഹോട്ടൽ, റസ്റ്ററന്റ്റ് മേഖല. സംസ്ഥാനത്ത് വാണിജ്യാവശ്യത്തിനുള്ള എൽ.പി.ജി. വിതരണം 66 ശതമാനമായി ഉയർത്തിയിട്ടും ഹോട്ടലുകളിലേക്ക് പാചകവാതകം എത്തുന്നില്ലെന്നാണ് പ്രധാന പരാതി. ഇക്കാരണത്താൽ സംസ്ഥാനത്തെ പകുതിയിലധികം ഹോട്ടലുകളും അടഞ്ഞുതന്നെ കിടക്കുന്നുവെന്നാണ് വിവരം.

പോർട്ടൽ വഴി ബുക്ക് ചെയ്ത് അലോട്ട്മെന്റ് ആയാലും ചില ഗ്യാസ് ഏജൻസികൾ സിലിൻഡർ വിതരണം ചെയ്യാൻ നടപടി സ്വീകരിക്കുന്നില്ലെന്നും പുതിയ കണക്ഷനുകൾ നൽകാൻ തയ്യാറാകുന്നില്ലെന്നും ഹോട്ടൽ ഉടമകൾ ആരോപിക്കുന്നു. 

ഗ്യാസ് ഏജൻസികളിൽ വിളിച്ച് ഗ്യാസ് സിലിൻഡർ ലഭിക്കുമെന്ന് ഉറപ്പാക്കിയശേഷമാണ് നിലവിൽ ചില ഹോട്ടലുകൾ തുറന്നുപ്രവർത്തിക്കുന്നത്. പ്രവർത്തിക്കുന്ന ഹോട്ടലുകളിൽത്തന്നെ വിഭവങ്ങൾ ഇപ്പോഴും പരിമിതമാണ്. ചായക്കടകളിൽ ഭൂരിഭാഗവും ഇൻഡക്ഷൻ കുക്ക്‌ടോപ്പുകളിലേക്ക് മാറിയെങ്കിലും സമയ നഷ്ടവും പാചകത്തിലെ പരിമിതികളും മൂലം കച്ചവടം കുറയുന്നതായാണ് പരാതി. ഇതോടൊപ്പം ചില അവശ്യസാധനങ്ങളുടെ വിലക്കയറ്റവും മേഖലയെ  സാരമായി ബാധിക്കുന്നുണ്ട്  ഈ മാറ്റങ്ങൾ മൂലം ദിവസേനെ 15,000 രൂപയിലധികം നഷ്ടമാണ് വരുന്നതെന്നാണ് ഇടത്തരം ഹോട്ടൽ ഉടമകൾ പറയുന്നത്. മികച്ച കച്ചവടം ലഭിക്കുന്ന ഹോട്ടലുകളിൽ തുക ഇനിയും ഉയരും. നഷ്ടം നികത്താനായി 10 ശതമാനം മുതൽ വിഭവങ്ങൾക്ക് വില ഉയർത്തിയ ഹോട്ടലുകളുമുണ്ട്.




അതേസമയം, പാചകവാതകവുമായി അപ്പോളോ ഓഷ്യൻ എന്ന കപ്പൽ പുതുവൈപ്പിലുള്ള ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ്റെ എൽ.പി.ജി. ടെർമിനലിൽ തിങ്കളാഴ്ച എത്തിയിരുന്നു. ഒരാഴ്ചയോളം ഉപയോഗിക്കാവുന്ന ഇന്ധനമാണ് കപ്പലിൽ എത്തിച്ചത്. ഇതോടെ സംസ്ഥാനത്തെ വാണിജ്യ പാചകവാതക വിതരണം മെച്ചപ്പെടുമെന്നാണ് കരുതുന്നത്. എന്നാൽ തുടർന്നും കപ്പലു കൾ എത്തിയില്ലെങ്കിൽ പ്രതിസന്ധി പഴയ നിലയിലേക്ക് മടങ്ങുമെന്നും ആശങ്കയുണ്ട്.


















ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 



 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

SHARE

Author: verified_user

0 #type=(blogger):

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.