Thursday, 2 July 2026

സെക്യൂരിറ്റി ഡിപ്പോസിറ്റ് ഈടാക്കുന്നത് നിയമവിരുദ്ധം;സോളാറിൽ വീണ്ടും ഇടപെട്ട് റെഗുലേറ്ററി കമ്മിഷൻ

SHARE


 
തിരുവനന്തപുരം: സോളാർ വൈദ്യുതി ഉത്പാദകരിൽ നിന്ന് കെ.എസ്.ഇ.ബി. ഈടാക്കുന്ന ഉയർന്ന സെക്യൂരിറ്റി ഡിപ്പോസിറ്റ് നിയമവിരുദ്ധമാണെന്ന വിമർശനം ഉയരുന്നു. നിലവിലെ ചട്ടങ്ങൾ പ്രകാരം ഒരുമാസത്തെ അന്തിമ വൈദ്യുതി ബില്ലിന്റെ രണ്ടിരട്ടി തുക മാത്രമാണ് സെക്യൂരിറ്റി ഡിപ്പോസിറ്റായി ഈടാക്കാൻ അനുമതിയുള്ളത്. എന്നാൽ, ഇതിന് വിരുദ്ധമായി മൊത്തം വൈദ്യുതി ഉപഭോഗം കണക്കിലെടുത്താണ് കെ.എസ്.ഇ.ബി. നിലവിൽ സോളാർ ഉത്പാദകരിൽ നിന്ന് സെക്യൂരിറ്റി ഡിപ്പോസിറ്റ് ഈടാക്കുന്നതെന്നാണ് ആരോപണം.

ബിൽത്തുകയുടെ അടിസ്ഥാനത്തിൽ മാത്രം കണക്കാക്കേണ്ട ഡിപ്പോസിറ്റ് ഉപഭോഗത്തിന്റെ അടിസ്ഥാനത്തിൽ കണക്കാക്കുന്ന നിയമലംഘനമാണ് സോളാർ ഉത്പാദകരുടെ കാര്യത്തിൽ കെ.എസ്.ഇ.ബി. നടത്തുന്നത്. ഇത് നിയമവിരുദ്ധമാണെന്ന് റെഗുലേറ്ററി കമ്മിഷൻ കെ.എസ്.ഇ.ബി.യെ അറിയിച്ചു. വൻതുക ആവശ്യപ്പെട്ട് ജൂൺ മുതൽ ഉത്പാദകർക്ക് നോട്ടീസ് അയക്കുകയാണ് കെ.എസ്.ഇ.ബി.

എല്ലാ വിഭാഗം വൈദ്യുതി ഉപഭോക്താക്കളിൽനിന്നും കെ.എസ്.ഇ.ബി. വർഷംതോറും സെക്യൂരിറ്റി ഡിപ്പോസിറ്റ് ഈടാക്കുന്നുണ്ട്. സാധാരണയായി, മുൻവർഷം അടച്ച ആകെ വൈദ്യുതി ബില്ലിന്റെ അടിസ്ഥാനത്തിൽ പ്രതിമാസ ശരാശരി ബിൽ കണക്കാക്കി, മാസംതോറും ബിൽ അടയ്ക്കുന്നവരിൽനിന്ന് അതിന്റെ രണ്ടിരട്ടിയും രണ്ടുമാസത്തിലൊരിക്കൽ ബിൽ അടയ്ക്കുന്നവരിൽനിന്ന് മൂന്നിരട്ടിയുമാണ് സെക്യൂരിറ്റി ഡിപ്പോസിറ്റായി ഈടാക്കുന്നത്. ഓരോ വർഷവും ഈ തുക പുനഃപരിശോധിക്കുകയും ഉപഭോഗം വർധിച്ചാൽ അധിക ഡിപ്പോസിറ്റ് ആവശ്യപ്പെടുകയും ചെയ്യുന്നു. ഉപഭോഗം കുറഞ്ഞാൽ അധികമായി ഈടാക്കിയ തുക അടുത്ത ബില്ലുകളിൽ ക്രമീകരിക്കാറുമുണ്ട്.

എന്നാൽ, സോളാർ ഉത്പാദകരുടെ കാര്യത്തിൽ വ്യത്യസ്ത രീതിയാണ് നിലവിലുള്ളതെന്ന പരാതിയാണ് ഉയരുന്നത്. അവർ ഉത്പാദിപ്പിച്ച് വൈദ്യുതി ഗ്രിഡിലേക്ക് നൽകുന്ന അളവിന് തുല്യമായ വൈദ്യുതി പിന്നീട് ഗ്രിഡിൽനിന്ന് ഉപയോഗിക്കാനാകും. ഉദാഹരണത്തിന്, ഒരു മാസം 100 യൂണിറ്റ് വൈദ്യുതി ഉത്പാദിപ്പിച്ച് അത്രതന്നെ ഉപയോഗിക്കുന്ന ഉപഭോക്താവിന് വൈദ്യുതി ചാർജ് ഉണ്ടാകില്ല; ഫിക്സഡ് ചാർജ് മാത്രം അടച്ചാൽ മതി. ഇതോടെ അവരുടെ സെക്യൂരിറ്റി ഡിപ്പോസിറ്റും സ്വാഭാവികമായി കുറയുന്നു.

ഈ സാഹചര്യം മറികടക്കാൻ, ഗ്രിഡിലേക്ക് നൽകിയ വൈദ്യുതി പരിഗണിക്കാതെ ഉപഭോക്താവിന്റെ ആകെ വൈദ്യുതി ഉപഭോഗം അടിസ്ഥാനമാക്കിയാണ് കെ.എസ്.ഇ.ബി. സെക്യൂരിറ്റി ഡിപ്പോസിറ്റ് കണക്കാക്കുന്നതെന്നാണ് സോളാർ ഉപഭോക്താക്കളുടെ ആരോപണം. ഈ രീതി നിലവിലെ ചട്ടങ്ങൾക്കും വ്യവസ്ഥകൾക്കും വിരുദ്ധമാണെന്നും അവർ ചൂണ്ടിക്കാട്ടുന്നു.






ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 



 
ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

SHARE

Author: verified_user

0 #type=(blogger):

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.