നാട്ടകം: വിവാഹപ്പന്തലിലെ സദ്യക്കിടയില്‍ പപ്പടത്തെച്ചൊല്ലി കൂട്ടയടി. ഒടുവില്‍ പോലീസെത്തിയപ്പോൾ പരിക്കു പറ്റിയവര്ക്കടക്കം പരാതിയില്ലെന്നറിയിച്ചതിനാൽ പോലീസ് പിന്‍വാങ്ങി. ഞായറാഴ്ച നാട്ടകത്ത് നടന്ന വിവാഹത്തിന്റെ സത്കാര ചടങ്ങിലാണ് പപ്പടത്തെ ചൊല്ലി ഇരുകൂട്ടര്‍ തമ്മില്‍ സംഘര്‍ഷമുണ്ടായത്. വിവാഹച്ചടങ്ങുകള്‍ക്കുശേഷം മദ്യപിക്കാന്‍ പപ്പടം ചോദിച്ചെത്തിയ യുവാക്കള്‍ ഭക്ഷണത്തിന് എത്തിയപ്പോഴാണ് പ്രശ്നങ്ങള്‍ ഉണ്ടായത്. ഭക്ഷണസമയത്ത് വിളമ്പിയ പപ്പടം കൂടാതെ രണ്ടാമതും പപ്പടം ചോദിച്ചതോടെ വിളമ്പുകാരുമായി വാക്കുതര്‍ക്കമായി. തുടര്‍ന്ന് വിളമ്പുകാരും ബന്ധുക്കളുമായി മദ്യപസംഘമുണ്ടാക്കിയ വാക്കേറ്റം കയ്യാങ്കളിയിലെത്തി. രണ്ടു പേര്‍ക്ക് ചില്ലറ പരിക്കുമേറ്റു. സംഭവത്തെത്തുടര്‍ന്ന് നാട്ടുകാർ അറിയിച്ചതിനെത്തുടർന്ന് പോലീസ് സ്ഥലത്തെത്തിയെങ്കിലും ആര്‍ക്കും പരാതിയില്ലാത്തതിനാല്‍ അവരും പിന്‍വാങ്ങി. വധൂവരന്മാര് സ്ഥലത്തുനിന്നു പോയ ശേഷമുണ്ടായ സംഘര്‍ഷമായതിനാൽ ഇരുവീട്ടുകാര്‍ക്കും ആശ്വാസമായി.

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക