ചേര്‍ത്തല: വീട്ടമ്മയെ വെട്ടിക്കൊല്ലാന്‍ ശ്രമിച്ച കേസില്‍ പ്രതിക്ക് 6 വര്‍ഷം കഠിന തടവ് വിധിച്ച് കോടതി.  2020 ല്‍ ബീന എന്ന യുവതിയെ വാക്കത്തികൊണ്ട് വെട്ടി കൊലപ്പെടുത്താന്‍ ശ്രമിച്ച കേസിലാണ് അരൂര്‍ സ്വദേശി മനാഫ് (35) ന് കോടതി തടവ് ശിക്ഷ വിധിച്ചത്. 6 വര്‍ഷം കഠിന തടവ് കൂടാതെ ഒരു മാസം സാധാരണ തടവും 35,000 രൂപ പിഴയും വിധിച്ചിട്ടുണ്ട്.  ചേര്‍ത്തല അസിസ്റ്റന്‍റ് സെഷന്‍സ് ജഡ്ജി കുമാരി ലക്ഷ്മി ആണ് ശിക്ഷ വിധിച്ചത്. പിഴത്തുക കേസിലെ പരാതിക്കാരി ബീനയ്ക്ക് നഷ്ടപരിഹാരമായി നല്‍കണം. 2020 ല്‍ ചന്തിരൂര്‍ ആശ്രമം റോഡിലുള്ള അരൂര്‍ മഹല്‍ യൂണിയന്‍ ഓഡിറ്റോറിയത്തിന് സമീപം വെച്ചാണ് ബീന ഓടിച്ചുവന്ന സ്കൂട്ടര്‍ മനാഫ് തടഞ്ഞ് നിര്‍ത്തിയത്. വണ്ടി നിര്‍ത്തിച്ചതിന് ശേഷം കയ്യില്‍ കരുതിയ വാക്കത്തി കൊണ്ട് മനാഫ് ബീനയുടെ വലതു കഴുത്തില്‍ ആഞ്ഞു വെട്ടി പരിക്കേല്‍പ്പിക്കുകയായിരുന്നു.  
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
    
        
            
                
                    
                        
                            
                                
                                    
                                        
                                            
                                                
                                                    
                                                        
                                                            
                                                                
                                                                    
                                                                        
                                                                            
                                                                                
                                                                                    
                                                                                        
                                                                                            
                                                                                             ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 
 
                                                                                     
                                                                                    
                                                                                    
                                                                                 
                                                                             
                                                                         
                                                                     
                                                                    
                                                                 
                                                             
                                                         
                                                     
                                                 
                                             
                                         
                                        
                                     
                                 
                             
                         
                     
                 
             
         
     
 
 
0 #type=(blogger):
ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.