തിരുവനന്തപുരം: ട്രെയിനിൽ യാത്രക്കാരനായ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി. ലോക്മാന്യ തിലക് - തിരുവനന്തപുരം നോർത്ത് സൂപ്പർ ഫാസ്റ്റ് എക്സ്പ്രസ്സിലാണ് യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തിയത്. തിരക്കേറിയ ജനറൽ കംപാർട്ടുമെൻ്റിലാണ് യുവാവ് സഞ്ചരിച്ചിരുന്നത്. യുവാവ് ഗോവയിൽ നിന്ന് കയറിയതാണെന്നാണ് സംശയം. യുവാവിന്റെ പോക്കറ്റിൽ നിന്ന് കണ്ണൂർ വരെയുള്ള ടിക്കറ്റ് ലഭിച്ചിട്ടുണ്ട്. പിറവം റോഡ് സ്റ്റേഷനിൽ എത്തിയപ്പോൾ സംശയം തോന്നി റെയിൽവേ പോലീസിൽ യാത്രക്കാർ വിവരം അറിയിക്കുകയായിരുന്നു. തുടർന്ന് ഇവർ എത്തി നടത്തിയ പരിശോധനയിലാണ് മരിച്ചതായി സ്ഥിരീകരിച്ചത്. രാവിലെ മുതൽ യുവാവിന് അനക്കമൊന്നുമില്ലായിരുന്നെന്ന് ഒപ്പമുണ്ടായിരുന്നവർ പറഞ്ഞു. മരിച്ചിട്ട് കൂടുതൽ സമയമായെന്ന നിഗമനമാണ് റെയിൽവേ പൊലീസും നൽകിയത്.

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക