ഇടുക്കി: കട്ടപ്പനയിൽ ലിഫ്റ്റ് അപകടത്തിൽ പെട്ട് വ്യാപാരി മരിച്ചു. കട്ടപ്പന സ്വദേശി പുളിക്കൽ സണ്ണി ഫ്രാൻസിസാണ് മരിച്ചത്. സ്വന്തം സ്ഥാപനത്തിലെ ലിഫ്റ്റ് തകരാറിലായത് പരിശോധിക്കാൻ അകത്തു കയറിയപ്പോഴായിരുന്നു അപകടം. ലിഫ്റ്റ് മുകളിലേക്ക് അതിവേഗത്തിൽ ഉയർന്ന് ഇടിക്കുകയായിരുന്നു. ഫയർഫോഴ്സ് എത്തിയാണ് ലിഫ്റ്റിനുള്ളിൽ നിന്ന് സണ്ണിയെ പുറത്തെടുത്തത്. ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം കട്ടപ്പനയിലെ സ്വകാര്യ ആശുപത്രിയുടെ മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.
ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക