തൃശൂര്‍: ബസ് യാത്രയ്ക്കിടെ യുവതിയുടെ നേരെ ലൈംഗീക അതിക്രമം നടത്തിയ ആളെ പോലീസ് അറസ്റ്റ് ചെയ്തു. മാളപള്ളിപ്പുറം തേമാലിപറമ്പില്‍ അനീഷ് (41) ആണ് പിടിയിലായത്. കഴിഞ്ഞ ദിവസം വൈകുന്നേരം കുന്നംകുളം - വെളിയങ്കോട് റൂട്ടിലെ സ്വകാര്യ ബസില്‍ യാത്ര ചെയ്ത വെളിയങ്കോട് സ്വദേശിയായ യുവതിയെ ഇയാള്‍ കയറിപിടിക്കുകയായിരുന്നു. യുവതി പ്രതികരിച്ചപ്പോള്‍ ഇയാള്‍ ബസില്‍ നിന്നു ഇറങ്ങി രക്ഷപ്പെടാന്‍ ശ്രമിക്കുകയായിരുന്നു. തുടർന്ന് ബസ് ജീവനക്കാരും യാത്രക്കാരും ചേര്‍ന്ന് പിടിച്ച് പോലീസില്‍ ഏല്‍പ്പിച്ചു. ഇയാളെ കോടതി റിമാന്‍ഡ് ചെയ്തു.

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക