Sunday, 15 June 2025

മൂന്നര വയസുകാരിക്ക് നേരെ ലൈംഗിക അതിക്രമം; ഓട്ടോ ഡ്രൈവര്‍ റിമാൻഡിൽ

SHARE



പത്തനംതിട്ട: മൂന്നര വയസുകാരിക്ക് നേരെ ലൈംഗിക അതിക്രമം നടത്തിയ ഓട്ടോറിക്ഷ ഡ്രൈവർ പിടിയിൽ. കണ്ണമ്പള്ളി ചോവൂർ പുത്തൻപുരയ്ക്കൽ വീട്ടിൽ ലിബിൻ സി ജോൺസണെയാണ് (23) പെരുനാട് പൊലീസ് അറസ്റ്റ് ചെയ്തത്. പത്തനംതിട്ട അത്തിക്കയത്താണ് സംഭവം നടന്നത്. 12–ാം തീയതി വൈകിട്ട് 5 മണിയോടെയാണ് ലൈംഗിക അതിക്രമം ഉണ്ടായത്.

ഓട്ടോ ഓടിക്കുന്നതിനിടെ പ്രതിയുടെ മടിയിലിരുത്തി ദേഹത്ത് പിടിച്ച് ലൈംഗിക അതിക്രമത്തിന് ഇരയാക്കുകയായിരുന്നു. വീട്ടിലെത്തിയ കുട്ടിക്ക് ശാരീരിക ബുദ്ധിമുട്ടുകൾ ഉണ്ടായി. ഇത് കണ്ടപ്പോഴാണ് വീട്ടുകാർ കാര്യങ്ങൾ തിരക്കിയത്. തുടർന്ന്, കുട്ടിയെ പത്തനംതിട്ട ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പെരുനാട് പൊലീസ് ആശുപത്രിയിലെത്തി അമ്മയുടെ മൊഴി രേഖപ്പെടുത്തി. വനിതാ പൊലീസ് സ്റ്റേഷനിലെ എ .എസ്. ഐ അനിതാകുമാരിയാണ് മൊഴിയെടുത്തത്. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. പെരുനാട് എസ്. എച്ച്. ഓ ജി. വിഷ്ണുവിന്റെ നേതൃത്വത്തിലുള്ള അന്വേഷണസംഘമാണ് പ്രതിയെ പിടികൂടിയത്.
 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 



യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 



SHARE

Author: verified_user