Wednesday, 18 June 2025

ലോഡുമായി പോവുന്ന പിക്കപ്പ് കുളത്തില്‍ വീണു; ഡ്രൈവര്‍ അത്ഭുതകരമായി രക്ഷപ്പെട്ടു..

SHARE

വടകരയിൽ പിക്കപ്പ് ലോറി കുളത്തിലേക്ക് മറിഞ്ഞ് അപകടം. വാഹനം അപകടത്തിൽ പെട്ടതോടെ ഡ്രൈവർ നീന്തി രക്ഷപ്പെട്ടു. വടകര സ്വദേശി ഫൈസലാണ് രക്ഷപ്പെട്ടത്. ലോഡുമായി പോവുകയായിരുന്ന വാഹനം കുളത്തിൻ്റെ അരിക് ഇടിഞ്ഞതോടെയാണ് വെള്ളത്തിലേക്ക് മറിഞ്ഞത്. ഇന്ന് രാവിലെ 11 മണിയോടെയാണ് സംഭവം. വാഹനം മുങ്ങിപ്പോയെങ്കിലും ഫൈസൽ നീന്തി രക്ഷപ്പെടുകയായിരുന്നു. കൈവരിയില്ലാത്ത ഭാഗത്താണ് അപകടം ഉണ്ടായത്.


ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 



യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

   ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 



SHARE

Author: verified_user