Saturday, 28 June 2025

മകനെ വെട്ടിക്കൊന്ന ശേഷം പിതാവ് ജീവനൊടുക്കി, സംഭവത്തിൽ അന്വേഷണം..

SHARE




 കൊല്ലം: മകനെ വെട്ടിക്കൊന്ന ശേഷം പിതാവ് ജീവനൊടുക്കി. കടപ്പാക്കട അക്ഷയ നഗറില്‍ ശ്രീനിവാസ പിള്ള (80), മകന്‍ വിഷ്ണു ശ്രീനിവാസ പിള്ള (40) എന്നിവരാണ് മരിച്ചത്. മകനെ വെട്ടിക്കൊന്നശേഷം പിതാവ് ജീവനൊടുക്കുകയായിരുന്നുവെന്നാണ് പ്രാഥമിക വിവരം. പൊലീസ് സ്ഥലത്തെത്തി.

അഭിഭാഷകനാണ് ശ്രീനിവാസപ്പിള്ള. മൃതദേഹത്തിന് രണ്ട് ദിവസത്തെ പഴക്കമുണ്ട്. ഫോണ്‍ വിളിച്ചിട്ടും ഇരുവരെയും ബന്ധപ്പെടാന്‍ സാധിക്കുന്നുണ്ടായിരുന്നില്ല. തുടര്‍ന്ന് ഭാര്യയും മകളും തിരുവനന്തപുരത്ത് നിന്നും കൊല്ലത്തെ വീട്ടിലേക്ക് വരികയായിരുന്നു. പൊലീസെത്തി വാതില്‍ തുറന്നപ്പോഴാണ് മകനെ രക്തം വാര്‍ന്ന നിലയിലും ശ്രീനിവാസപ്പിള്ളയെ മുറിയില്‍ തൂങ്ങിമരിച്ച നിലയിലും കണ്ടെത്തിയത്.



ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 




യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 



SHARE

Author: verified_user