കാഞ്ഞിരപ്പള്ളിയിൽ ഹോട്ടൽ ഉടമയും കേരളാ ഹോട്ടൽ ആൻഡ് റസ്റ്റോറന്റ് അസോസിയേഷൻ യൂണിറ്റ് സെക്രട്ടറിയുമായ സജു ആന്റണിക്ക് ഗുണ്ട ആക്രമണത്തിൽ പരിക്ക്.
കാഞ്ഞിരപ്പള്ളി : കേരള ഹോട്ടൽ ആൻഡ് റസ്റ്റോറൻറ് അസോസിയേഷൻ കാഞ്ഞിരപ്പള്ളി യൂണിറ്റ് സെക്രട്ടറിയും വ്യാപാരി വ്യവസായി ഏകോപന സമിതി കാഞ്ഞിരപ്പള്ളി കുന്നും ഭാഗം ഭാരവാഹികമായ സജു ആൻറണിക്ക് ഗുണ്ട ആക്രമണത്തിൽ പരിക്ക് ഇന്ന് വൈകിട്ട് 8 മണിയോടുകൂടി മണിയോടെ അദ്ദേഹത്തിന്റെ കടയിൽ അതിക്രമിച്ചു കയറിയ സാമൂഹ്യവിരുദ്ധൻ, ആയ മദ്യപാനി അദ്ദേഹത്തെ ചീത്ത വിളിക്കയും ശാരീരികമായി മർദ്ദിക്കുകയും ചെയ്തു . ശാരീരികമായി പരിക്കേറ്റ സജു ആൻറണി കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രിയിൽ ആശുപത്രിയിൽ ചികിത്സ തേടുകയും ചെയ്തു കേരള ഹോട്ടൽ ആൻഡ് റസ്റ്റോറൻറ് അസോസിയേഷൻ സംസ്ഥാന ട്രഷറർ മുഹമ്മദ് ഷെരീഫ് സംസ്ഥാന ഭാരവാഹികളായ ഷാഹുൽഹമീദ് ആപ്പിൾ ബി, എന്നിവർ ഹോസ്പിറ്റൽ എത്തി സന്ദർശിക്കുകയും ചെയ്തു അസോസിയേഷന്റെ എല്ലാവിധ പിന്തുണയും വാഗ്ദാനം ചെയ്യുകയും ചെയ്തു. കോട്ടയം ജില്ലാ പ്രസിഡന്റ് എൻ പ്രതീഷ്, ജില്ലാ സെക്രട്ടറി കെ കെ ഫിലിപ്പ് കുട്ടി, കമ്മിറ്റി അംഗങ്ങളായ അൻസാരി പത്തനാട് ബോബി കേറ്റര്‍ തുടങ്ങിയവരും വേണ്ടുന്ന നിർദ്ദേശങ്ങൾ ഭാരവാഹികൾക്ക് നൽകി.
അടിക്കടി ഹോട്ടൽ മേഖലയ്ക്ക് നേരെ മദ്യപന്മാരുടെയും ഗുണ്ടകളുടെയും ആക്രമണം കൂടി വരുന്നതിൽ പ്രതിഷേധിച്ച് ശക്തമായ പോലീസിന്റെയും മറ്റ് അധികാരികളുടെയും ഇടപെടൽ വേണമെന്ന് ഹോട്ടൽ ആൻഡ് റസ്റ്റോറന്റ് അസോസിയേഷൻ ഭാരവാഹികൾ ആവശ്യപ്പെട്ടു.
ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക