കൊല്ലം: കൊല്ലം അഞ്ചലില്‍ കെ.എസ്.ആര്‍.ടി.സി ബസിന് തീ പിടിച്ചു. തിരുവനന്തപുരത്ത് നിന്നും മുണ്ടക്കയത്തേക്ക് പോയ ബസിനാണ് തീപിടിച്ചത്. ബൈക്ക് യാത്രക്കാരന്റെ സമയോചിതമായ ഇടപെടലിലാണ് വന്‍ ദുരന്തം ഒഴിവായത്. പുക ഉയര്‍ന്നത് ശ്രദ്ധയില്‍പ്പെട്ട ബൈക്ക് യാത്രികനാണ് ബസ് ഡ്രൈവറെ വിവരം അറിയിക്കുന്നത്. തുടര്‍ന്ന് യാത്രക്കാരെ മുഴുവന്‍ പുറത്തിറക്കി സമീപത്തെ പെട്രോള്‍ പമ്പില്‍ നിന്ന് അഗ്‌നിശമന ഉപകരണങ്ങള്‍ കൊണ്ടുവന്ന് തീയണച്ചു. ബസിന്റെ ഡീസല്‍ ടാങ്കിന് ചോര്‍ച്ച ഉണ്ടായിരുന്നതായി കണ്ടെത്തി. അഞ്ചല്‍ പൊലീസും ഫയര്‍ഫോഴ്‌സും സ്ഥലത്തെത്തി.
Disclaimer: ഈ വാർത്തയ്ക്കൊപ്പം ഉപയോഗിച്ചിരിക്കുന്ന ചിത്രം കേരളാ ഹോട്ടൽ ന്യൂസിന്റേതല്ല.ഇത് സോഷ്യൽ മീഡിയയിൽ നിന്ന് എടുത്തിട്ടുള്ളതാണ്. ഈ വാർത്ത കൂടുതൽ വ്യക്തവും സമഗ്രവുമാക്കുന്നതിനാണ് ഈ ചിത്രം ഉപയോഗിച്ചിരിക്കുന്നത്.
ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക