അമ്മയുടെ മുന്നിൽ സ്കൂൾ ബസിടിച്ച് 6 വയസുകാരന് ദാരുണാന്ത്യം. പട്ടാമ്പി പുലശ്ശേരിക്കര സ്വദേശി ആരവ് ആണ് മരിച്ചത്. കഴിഞ്ഞ ദിവസമായിരുന്നു അപകടം.
ഇന്നലെ വൈകുന്നേരം സ്‌കൂള്‍ വിട്ടതിനുശേഷം കുട്ടി വീട്ടുമുറ്റത്തിറങ്ങി അമ്മയുടെ കൈപിടിച്ച് നടക്കുകയായിരുന്നു. തുടര്‍ന്ന് കുട്ടി അമ്മയുടെ കൈ വിട്ട് ഓടുകയും, ഈ സമയത്ത് എതിര്‍ ദിശയില്‍ നിന്ന് വന്ന മറ്റൊരു സ്‌കൂള്‍ ബസ് ഇടിക്കുകയുമായിരുന്നു.
ഗുരുതരമായി പരിക്കേറ്റ ആരവിനെ പട്ടാമ്പിയിലെ ആശുപത്രിയിലും പിന്നീട് പെരുന്തല്‍മണ്ണയിലെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു. ചികില്‍സയിലിരിക്കെ ഇന്ന് രാവിലെയാണ് മരണം സംഭവിച്ചത്.
ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V
ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക