മലപ്പുറം: ചങ്ങരംകുളത്ത് കണ്ടെയ്‌നർ ലോറി തട്ടി പൊട്ടിവീണ മരക്കൊമ്പ് കാറിനുള്ളിൽ തുളച്ചു കയറി യുവതിക്ക് ദാരുണാന്ത്യം. എടപ്പാൾ സ്വദേശിനി ആതിരയാണ് (27)മരിച്ചത്. തൃശൂർ- കുറ്റിപ്പുറം സംസ്ഥാന പാതയിൽ ചങ്ങരംകുളം കടവല്ലൂരിലാണ് അപകടമുണ്ടായത്.
ചങ്ങരംകുളം ഭാഗത്ത് നിന്നും പോകുകയായിരുന്ന കണ്ടെയ്‌നർ ലോറിയുടെ മുകൾ ഭാഗം റോഡിലേക്ക് ചാഞ്ഞ് നിന്നിരുന്ന തണൽമരത്തിൽ തട്ടിയതിനെ തുടർന്ന് മുറിഞ്ഞുവീണിരുന്നു. ഈ കൊമ്പ് ലോറിക്ക് പുറകിലായി വരികയായിരുന്ന, ആതിര സഞ്ചരിച്ച കാറിനകത്തേക്ക് തുളച്ചു കയറുകയായിരുന്നു. കാറിന്റെ മുൻ സീറ്റിലായിരുന്നു ആതിര. കാറിന്റെ മുൻവശം വഴി തുളച്ചുകയറിയ കൊമ്പ് ആതിരയുടെ തലയിൽ ഇടിച്ച ശേഷം പിൻവശത്തെ ചില്ലുകൂടി തകർത്തു. ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.
ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

0 #type=(blogger):
ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.