ആലപ്പുഴ: ഹൗസ്‌ബോട്ടിൽ നിന്ന് കായലിലേക്ക് വീണ യുവതി മരിച്ചു. തമിഴ്‌നാട് വെള്ളൂർ സ്വദേശിനിയായ ശരണ്യ രാധാകൃഷ്ണൻ (34) ആണ് മരിച്ചത്. ചൊവ്വാഴ്ച രാത്രി 11.50ഓടെയായിരുന്നു അപകടം.
തമിഴ്‌നാട്ടിൽ നിന്നുള്ള അഞ്ച് യുവാക്കൾക്കൊപ്പം ശരണ്യയും അസം സ്വദേശിനിയായ മറ്റൊരു യുവതിയും ഹൗസ്‌ബോട്ട് സവാരിക്കായി ആലപ്പുഴയിലെത്തിയിരുന്നു. പുന്നമടയിലെ ഒരു സ്പായിൽ ജീവനക്കാരികളായിരുന്ന ഇവർ വിനോദയാത്രയ്ക്കിടെയാണ് ഹൗസ്‌ബോട്ടിൽ ഉണ്ടായിരുന്നത്. സംഭവത്തെ തുടർന്ന് ശരണ്യ കായലിലേക്ക് വീഴുകയും പിന്നീട് മരണം സംഭവിക്കുകയുമായിരുന്നു.
കരയിലേക്ക് ഇറങ്ങാൻ രാത്രിയിൽ ഇവർ സഞ്ചരിച്ച ഹൗസ്‌ബോട്ടിൽ നിന്ന് മറ്റൊന്നിലേക്ക് കയറുന്നതിനിടെ യുവതി കായലിലേക്ക് വീഴുകുയായിരുന്നു. തിരച്ചിലിനൊടുവിൽ ഇന്ന് ഉച്ചക്ക് ഒന്നോടെയാണ് യുവതിയുടെ മൃദേഹം കണ്ടെത്തിയത്.
ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.
ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക






0 #type=(blogger):
ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.