പ്രശ്നങ്ങളുടെ തുടക്കം: കെ-സ്മാർട്ട് (K-Smart) മുഖേന തന്റെ വീടിനോട് ചേർന്ന് കച്ചവട ആവശ്യത്തിനായി ഒരു കെട്ടിടം നിർമ്മിക്കാൻ അപേക്ഷ നൽകിയതിനെ തുടർന്നാണ് പ്രശ്നങ്ങൾ ആരംഭിച്ചത്.അയൽവാസിയുടെ വ്യാജ പരാതി: അമ്മയുടെ ബന്ധുവും മുൻ സെയിൽസ് ടാക്സ് സ്പെഷ്യൽ ഓഫീസറുമായ മാർട്ടിൻ ജോസഫ് അഞ്ചേരിൽ എന്ന അയൽവാസി കെട്ടിട നിർമ്മാണത്തിനെതിരെ വ്യാജ പരാതികൾ നൽകി.
50 വർഷം പഴക്കമുള്ളതും, പണ്ട് പശുത്തൊഴുത്തായിരുന്നതും നിലവിൽ വിറകുപുരയായി ഉപയോഗിക്കുന്നതുമായ കെട്ടിടത്തിന് ഒരു മീറ്റർ സെറ്റ്ബാക്ക് (Setback) ഇല്ലെന്നാണ് പ്രധാന ആരോപണം. എന്നാൽ ഈ കെട്ടിടം സർവേ നമ്പർ 2, സബ് ഡിവിഷൻ നമ്പർ 1-ൽ ഉൾപ്പെടുന്നതാണെന്നും അവിടെ യാതൊരു നിയമലംഘനവും നടത്തിയിട്ടില്ലെന്നും ജോസി കായമ്മാക്കൽ വ്യക്തമാക്കുന്നു.
ഡിജിറ്റൽ ഇടപാടുകൾ വ്യാപകമായി ഉപയോഗിക്കുന്ന സാഹചര്യത്തിൽ യു.പി.ഐ ഇടപാടുകൾക്ക് അധിക ചാർജ് ഏർപ്പെടുത്തുന്നത് ചെറുകിട വ്യാപാരികളെ പ്രതികൂലമായി ബാധിക്കുമെന്നും, യു പി ഐ അധിക ചാർജ് ഈടാക്കുന്ന ഒക്ടോബർ 15ന് വ്യാപാരികൾ യു പി ഐ ഇടപാടുകൾ നിർത്തിവെക്കുമെന്നും, കോർപ്പറേറ്റുകൾക്ക് വേണ്ടിയുള്ള ഇത്തരം നടപടികൾ ഉപേഷിച്ചില്ലെങ്കിൽ പാർലമെൻറ് മാർച്ച് ഉൾപ്പെടെയുള്ള സമരപരിപാടികളുമായി മുന്നോട്ടു പോകുമെന്നും സ മുഖ്യപ്രഭാഷണം നടത്തി പറഞ്ഞു. വ്യാപാരി സംഘടനകളുമായി ചർച്ച ചെയ്യാതെ ഏകപക്ഷീയമായി തീരുമാനങ്ങൾ നടപ്പാക്കരുതെന്നും അദ്ദേഹം ആവശ്യപ്പെട്ടു.വ്യാപാരികൾ മാർച്ചിലും ധർണ്ണയിലും പങ്കെടുത്തു.
നഗരസഭാ ഉദ്യോഗസ്ഥരുടെ നിലപാട്: പാലാ നഗരസഭയിലെ ഉദ്യോഗസ്ഥർ പരാതിക്കാരന് അനുകൂലമായ നിലപാടാണ് സ്വീകരിച്ചത്. 530 സ്ക്വയർ ഫീറ്റ് കെട്ടിടത്തിന്റെ പ്ലാൻ തയ്യാറാക്കിയ സലാഷ് എന്ന എഞ്ചിനീയർക്ക് കാരണം കാണിക്കൽ നോട്ടീസ് നൽകി ഉദ്യോഗസ്ഥർ ഭീഷണിപ്പെടുത്തി. എൽ.എസ്.ജി.ഡി (LSGD) ഓഫീസിലും വിജിലൻസിലും പരാതിപ്പെട്ടെങ്കിലും അവിടെ നിന്നും മാർട്ടിന് അനുകൂലമായ വ്യാജ റിപ്പോർട്ടുകളാണ് നൽകിയത്.
മറുപരാതിയിലെ വിവേചനം: അയൽവാസിയായ മാർട്ടിന്റെ കാർ പോർച്ചിന് സെറ്റ്ബാക്ക് ഇല്ലെന്നും, അവിടെ നിന്നുള്ള വെള്ളം തന്റെ പറമ്പിലേക്കാണ് വീഴുന്നതെന്നും കാണിച്ച് ജോസി മറുപരാതി നൽകിയിരുന്നു. എന്നാൽ നഗരസഭ ഈ പരാതിയിൽ യാതൊരു നടപടിയും സ്വീകരിച്ചില്ല.
സാമ്പത്തിക തകർച്ച: ബാങ്ക് ലോൺ എടുത്താണ് കെട്ടിടത്തിന്റെ നിർമ്മാണം ആരംഭിച്ചത്. ഉദ്യോഗസ്ഥർ വരുത്തിയ കാലതാമസം കാരണം ലോൺ തിരിച്ചടവ് മുടങ്ങുകയും വലിയ സാമ്പത്തിക ബാധ്യത ഉണ്ടാകുകയും ചെയ്തു.
Official Channels | ഔദ്യോഗിക ചാനലുകൾ
വാട്സാപ്പ് ചാനലിൽ അംഗമാകാൻ
JOIN CHANNEL
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ
SUBSCRIBE
ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ
FOLLOW PAGE
DISCLAIMER: ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.