മാധ്യമപ്രവർത്തകനെ ആക്രമിച്ച സംഭവത്തിൽ പ്രതികളെ അറസ്റ്റ് ചെയ്യാത്തതിൽ ജേർണലിസ്റ്റ് & മീഡിയ അസോസിയേഷൻഭാരവാഹികൾ ശക്തമായ പ്രതിഷേധ സമരത്തിന്
കോട്ടയം: ജേണലിസ്റ്റ് ആൻഡ് മീഡിയ അസോസിയേഷൻ കോട്ടയം ജില്ലാ ജോയിന്റ് സെക്രട്ടറി മുഹമ്മദ് ഷായിക്കെതിരെ ഉണ്ടായ അക്രമം സാംസ്കാരിക സമൂഹത്തിന് ഒരു നിലക്കും ചേർന്നതല്ലെന്ന് ജേണലിസ്റ്റ് ആൻഡ് മീഡിയ അസോസിയേഷൻ (ജെ.എം.എ.) പ്രസ്താവിച്ചു. മാധ്യമപ്രവർത്തകരുടെ സ്വതന്ത്രമായ പ്രവർത്തനത്തിനും സുരക്ഷയ്ക്കും നേരെയുള്ള ഇത്തരം അതിക്രമങ്ങൾ ഗൗരവത്തോടെ കാണേണ്ടതാണെന്ന് അസോസിയേഷൻ അഭിപ്രായപ്പെട്ടു.
സംഭവത്തിൽ പോലീസ് കേസെടുത്തിട്ടുണ്ടെങ്കിലും പ്രതികളെ ഇതുവരെ പിടികൂടാൻ കഴിഞ്ഞിട്ടില്ല. കുറ്റക്കാർക്കെതിരെ ശക്തമായ നിയമനടപടി ഉറപ്പാക്കുന്നതിനും മാധ്യമപ്രവർത്തകരുടെ സുരക്ഷ ഉറപ്പാക്കുന്നതിനും പ്രതിഷേധം ശക്തമാക്കേണ്ടത് അത്യന്താപേക്ഷിതമാണെന്ന് ജെ.എം.എ. ചൂണ്ടിക്കാട്ടി.
കൃത്യം നടന്നതിന്റെ വീഡിയോ സഹിതം ഉള്ള തെളിവുകൾ പോലീസിന് ലഭിച്ചിട്ടും പ്രതികൾ കാണാമറയത്ത് എന്നതിൽ ദുരൂഹതയേറുന്നു
ജേണലിസ്റ്റ് മീഡിയ അസോസിയേഷൻ സമ്മർദ്ദവുമില്ലാതെ പൊതുസമൂഹത്തിനായി പ്രവർത്തിക്കുന്ന മാധ്യമപ്രവർത്തകർക്ക് അവസരമൊരുക്കുക, അവരുടെ അടിസ്ഥാന അവകാശങ്ങളും സ്വാതന്ത്ര്യവും സംരക്ഷിക്കുക എന്ന ലക്ഷ്യത്തോടെ ആരംഭിച്ച നാഷണൽ സംഘടനയാണ് . ദേശീയ പ്രസിഡന്റ് വൈശാഖ് സുരേഷിന്റെ നേതൃത്വത്തിൽ പ്രവർത്തിക്കുന്ന ജെ.എം.എ.-യുടെ ദേശീയ ആസ്ഥാനം ന്യൂഡൽഹിയിലും രജിസ്റ്റേർഡ് ഓഫീസ് കേരളത്തിലെ തിരുവനന്തപുരത്തുമാണ്. പരമ്പരാഗത അച്ചടി-ദൃശ്യ മാധ്യമങ്ങൾ മുതൽ ആധുനിക ഡിജിറ്റൽ വാർത്താ പോർട്ടലുകൾ വരെയുള്ള വലിയൊരു വിഭാഗം അംഗങ്ങളെയാണ് അസോസിയേഷൻ പ്രതിനിധീകരിക്കുന്നത്. ജേണലിസ്റ്റ് ആൻഡ് മീഡിയ അസോസിയേഷൻ സംസ്ഥാന / ജില്ലാ നേതൃത്വം വിഷയത്തിൽ പൂർണ്ണ പിന്തുണയും ഐക്യദാർഢ്യവും പ്രഖ്യാപിച്ചു. കോട്ടയം ജില്ലയുടെ ജോയിന്റ് സെക്രട്ടറി മുഹമ്മദ് ഷാനെതിരെയുണ്ടായ അക്രമത്തിൽ കോട്ടയം ജില്ലാ കമ്മിറ്റി പോലീസിന്റെ ഭാഗത്തു നിന്ന് ഉടനെ നടപടിയുണ്ടായില്ലെങ്കിൽ ശക്തമായ സമര പരിപാടിയിലേക്ക് നീങ്ങുമെന്ന് അറിയിച്ചു