പത്തനംതിട്ട ഡിഫറെന്റലി ഏബിൾഡ് പേഴ്സൺസ് ആൻഡ് പേരൻസ് അസോസിയേഷന്റെ പ്രവർത്തന ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഓമല്ലൂർ ശങ്കരൻ നിർവഹിച്ചു,
സംസ്ഥാന രക്ഷാധികാരി സാമുവൽ പ്രക്കാനം അധ്യക്ഷത വഹിച്ചു, നഗരസഭാ അധ്യക്ഷൻ അഡ്വക്കേറ്റ് സക്കീർ ഹുസൈൻ ന്റെ മഹനീയ സാന്നിധ്യത്തിൽ , പഠനോപകരണ വിതരണവും, ചികിത്സാസഹായ വിതരണവും, കേരള ഹോട്ടൽ ആൻഡ് റസ്റ്റോറന്റ് അസോസിയേഷൻ സംസ്ഥാന വൈസ് പ്രസിഡന്റ് കെ.എം. രാജാനിർവഹിച്ചു. ജനറൽ സെക്രട്ടറി കെ. സിയാദ്, സാമൂഹ്യ പ്രവർത്തക ബേബിക്കുട്ടി ഡാനിയൽ, കെ. മന്മഥൻ നായർ, സിനു ഇബ്രാഹാം, കെ. ലിജു, അനിത ആർ പിള്ള, ഹാജറാജബ്ബാർ എന്നിവർ പ്രസംഗിച്ചു, പ്രതിനിധി സമ്മേളനം സംസ്ഥാന പ്രസിഡന്റ് ജി.സദാനന്ദൻ നായർ ഉദ്ഘാടനം ചെയ്തു.
ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക