Thursday, 1 June 2023

എച്ച്ഡി ലൈറ്റിങ്' സാങ്കേതികവിദ്യയുമായി ഹ്യൂണ്ടായ്

SHARE

 ഞങ്ങളുടെ വെബ്സൈറ്റ് സന്ദർശിക്കുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യൂ
                                                         www.keralahotelnews.com
എച്ച്ഡി ലൈറ്റിങ്' എന്ന പുതിയ ഫ്യൂച്ചറിസ്റ്റിക് ഹെഡ്‌ ലൈറ്റ് സാങ്കേതികവിദ്യ വികസിപ്പിച്ചെടുത്ത് ഹ്യൂണ്ടായ് മോബിസ്.

 രാത്രികാല റോഡപകടങ്ങൾ കുറയ്ക്കുക എന്ന ലക്ഷ്യം മുന്നില്‍ കണ്ടാണ് പുതിയ പരീക്ഷണം. പുതിയ പരീക്ഷണത്തിലൂടെ റോഡിന്റെ ഉപരിതലത്തിലെ വിവരങ്ങൾ ഡ്രൈവര്‍മാര്‍ക്ക് തത്സമയം ലഭിക്കും. പുതിയ സാങ്കതിക വിദ്യ ഡ്രൈവർമാര്‍ക്ക് മാത്രമല്ല, കാൽനടയാത്രക്കാര്‍ക്കും ഏറെ ഉപകാരപ്രദമാണെന്ന് സാങ്കേതികവിദ്യ നിര്‍മ്മാതാക്കളായ ഹ്യൂണ്ടായ് വ്യക്തമാക്കി.
ഫ്രണ്ട് സെന്‍സര്‍ ,ജിപിഎസ് സംവിധാനം എന്നിവയില്‍ നിന്നാണ് ഡ്രൈവര്‍ക്ക് ആവശ്യമായ നിര്‍ദേശങ്ങള്‍ ലഭിക്കുന്നത്

നിരത്തിലെ അടയാളങ്ങള്‍ ഉള്‍പ്പെടെ അക്ഷരങ്ങളായും ദൃശ്യങ്ങളായും റോഡ് ഉപരിതലത്തിൽ പ്രൊജക്റ്റ് ചെയ്യാനും എച്ച്ഡി ലൈറ്റിംഗ് സിസ്റ്റത്തിന് സാധിക്കും. ഫ്രണ്ട് സെന്‍സര്‍ (ക്യാമറ) ,ജിപിഎസ് സംവിധാനം എന്നിവയില്‍ നിന്നാണ് ഡ്രൈവര്‍ക്ക് ആവശ്യമായ നിര്‍ദേശങ്ങള്‍ ലഭിക്കുന്നത്. ഉദാഹരണത്തിന്, ഡ്രൈവർമാർക്ക് പ്രസക്തമായ ചിഹ്നങ്ങൾ ഉപയോഗിച്ച് റോഡ് നിർമ്മാണം മുന്നിലുണ്ടെന്ന് ഹെഡ്‌ ലൈറ്റ് കാണിക്കാനാകും. കാൽനടയാത്രക്കാരെ സുരക്ഷിതമായി റോഡ് മുറിച്ചുകടക്കാൻ സഹായിക്കുന്നതിന് ഹെഡ് ലൈറ്റുകള്‍ ഉപയോഗിച്ച് റോഡ് ഉപരിതലത്തിൽ ക്രോസ് സൈന്‍ സൃഷ്ടിക്കാനും ഇതിനാകും.
ഞങ്ങളുടെ വാട്സപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയുക.
                               https://chat.whatsapp.com/HfNOrGBREHM69NeV0ഖൂവ്യ
ലൈറ്റുകളും, ഹോണുകളുമില്ലാതെ ഹെഡ് ലൈറ്റുകള്‍ ഉപയോഗിച്ച് കാല്‍നടയാത്രക്കാരനുമായി ആശയ വിനിമയം നടത്താനും ഇതുവഴി സാധിക്കും

വാഹനത്തില്‍ ഘടിപ്പിച്ചിരിക്കുന്ന ക്യാമറയാണ് വിദൂരത്തുനിന്നു തന്നെ കാല്‍നടയാത്രക്കാരനെ തിരിച്ചറിയുന്നതിന് സഹായിക്കുന്നത്. അതിനാല്‍ തന്നെ കാല്‍ നടയാത്രക്കാരന്‍റെ അടുത്തെത്തുമ്പോള്‍ വെര്‍ച്ച്വലായി റോഡ് മുറിച്ച് കടക്കാനുള്ള സിഗ്നല്‍ നല്‍കുകയും ചെയ്യും. ലൈറ്റുകളും, ഹോണുകളുമില്ലാതെ ഹെഡ് ലൈറ്റുകള്‍ ഉപയോഗിച്ച് കാല്‍നടയാത്രക്കാരനുമായി ആശയ വിനിമയം നടത്താനാകും എന്നതാണ് പുതിയ സാങ്കേതിക വിദ്യയുടെ ഏറ്റവും വലിയ പ്രത്യേകത.
 നിങ്ങൾക്ക് ആവശ്യമുള്ള വാർത്തകൾ മാത്രമായി കേരളാ ഹോട്ടൽ ന്യൂസ് എന്നും നിങ്ങളോടൊപ്പം      ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക                                                            https://www.youtube.com/@keralahotelnews
 ശ്രദ്ധിക്കുക:
 യൂട്യൂബ് ചാനൽ ഒരു പ്രാവശ്യം സബ്സ്ക്രൈബ് ചെയ്താൽ മതി ബെൽ ഐക്കണും പ്രസ്സ് ചെയ്താൽ നോട്ടിഫിക്കേഷൻ, താനേ വന്നോളും, youtube വീഡിയോകൾ ലൈക്ക് ചെയ്താൽ മാത്രം മതിയാകും

SHARE

Author: verified_user