ചവറ : തെരുവ് നായുടെ ആക്രമണത്തില്‍ പശുക്കുട്ടി ചത്തു. ചവറ കുരിശുംമൂട് ക്ഷീരകര്‍ഷകയായ കല്ലുപുറത്ത് സേതുകുമാരി വളര്‍ത്തുന്ന പശുക്കിടാവിനെയാണ് തെരുവ് നായ കടിച്ച് കൊന്നത്. ഇന്നലെ രാവിലെ വീട്ടുകാര്‍ ഉണര്‍ന്ന് നോക്കുമ്പോഴാണ് കാലിത്തൊഴുത്തിന് വെളിയില്‍ പശുക്കുട്ടി ചത്ത് കിടക്കുന്നത് കണ്ടത്. പശുക്കുട്ടിയുടെ ശരീരം കടിച്ച് കീറിയ നിലയിലായിരുന്നു. ഞായറാഴ്ച രാത്രി കൂട്ടത്തോടെ എത്തിയ തെരുവ് നായ്ക്കള്‍ പശുക്കുട്ടിയെ കടിച്ച് കൊന്നതാണ് എന്നാണ് വീട്ടുകാര്‍ പറയുന്നത്. പ്രദേശത്ത് നായ് ശല്യം വര്ധിച്ചിരിക്കുകയാണന്ന് നാട്ടുകാരും പറയുന്നു. രാത്രിയില്‍ നായ്ക്കളുടെ കുര കേട്ടു എന്ന് നാട്ടുകാർ പറഞ്ഞു.
ഗ്രൂപ്പിൽ അംഗമാകുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെ
യ്യുക
യ്യുക