മലപ്പുറം: വണ്ടൂരില്‍ ബസിനടിയിലേയ്ക്ക് തെറിച്ചു വീണ സ്കൂട്ടർ യാത്രക്കാരിക്ക് ബസിന്റെ പിന്‍ചക്രം കയറിയിറങ്ങി ദാരുണാന്ത്യം. മരിച്ചത് മലപ്പുറം നടുവറ്റ സ്വദേശി ഫിദയാണ്. ഇവർ സഞ്ചരിച്ച സ്കൂട്ടറില്‍ മറ്റൊരു കാര്‍ ഇടിക്കുകയും, ഇടിയുടെ ആഘാതത്തിൽ യുവതി ബസിനടിയിലേയ്ക്ക് തെറിച്ചു വീഴുകയുമായിരുന്നു. തുടർന്ന് ഫിദയുടെ തലയിലൂടെ ബസിൻ്റെ പിൻചക്രം കയറിയിറങ്ങി. യുവതി സംഭവസ്ഥലത്തു വച്ച് തന്നെ മരണപ്പെട്ടു. ഓട്ടോറിക്ഷയെ മറികടക്കാന്‍ കാർ ശ്രമിച്ചപ്പോഴാണ് അപകടമുണ്ടായതെന്നാണ് ദൃക്‌സാക്ഷികൾ പറയുന്നത്. സ്കൂട്ടറിൽ ഫിദയോടൊപ്പമുണ്ടായിരുന്ന മകളും ബന്ധുവായ സ്ത്രീയും പരിക്കേൽക്കാതെ രക്ഷപ്പെട്ടു.
ഗ്രൂപ്പിൽ അംഗമാകുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക