വടകര: യുവാവിനെ ചോറോട് കൈനാട്ടി മേല്‍പാലത്തിന് സമീപം മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ഒരാള്‍ പിടിയിൽ. വടകര ഡി.വൈ.എസ്.പി. കെ.വിനോദ്കുമാര്‍ അറസ്റ്റ് ചെയ്തത് ഏറാമലയിലെ എടോത്ത് മീത്തല്‍ വിജീഷിനെ (33)ആണ്. വടകര ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി 14 ദിവസത്തേക്ക് പ്രതിയെ റിമാന്‍ഡ് ചെയ്തു. വിജീഷ് അറസ്റ്റിലാകുന്നത് വടകര താഴെ അങ്ങാടി വലിയവളപ്പ് കരകെട്ടി ചെറിയകണ്ടി ഫാസിലിന്റെ മരണവുമായി ബന്ധപ്പെട്ടാണ്. ഇയാളെ മരിച്ച നിലയില്‍ കൈനാട്ടി മേല്‍പ്പാലത്തിന് സമീപം കണ്ടെത്തുന്നത് 2023 സെപ്റ്റംബര്‍ 13 ന് ബുധനാഴ്ച രാവിലെ ആറിനാണ്. ബഹ്റൈനില്‍ നിന്ന് ഇയാള്‍ നാട്ടിലെത്തുന്നത് മരിക്കുന്നതിന് അഞ്ച് ദിവസം മുമ്പാണ്. മൃതദേഹം കണ്ടത് പ്രഭാത സവാരിക്കിറങ്ങിയവരാണ്. മൃതദേഹത്തിനടുത്തതായി ചോര പുരണ്ട നിലയില്‍ ഇയാളുടെ ആക്ടിവ സ്കൂട്ടറുമുണ്ടായിരുന്നു. മൂക്കില്‍ നിന്നും വായില്‍ നിന്നും ചെവിയില്‍ നിന്നും രക്തം പുറത്തേക്ക് ഒലിച്ചിറങ്ങിയ നിലയിലായിരുന്നു മൃതദേഹമുണ്ടായിരുന്നത്.
ഗ്രൂപ്പിൽ അംഗമാകുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക