ആലപ്പുഴ: ഉത്സവ കെട്ടുകാഴ്ചയ്ക്കുള്ള സാധനങ്ങള്‍ മിനി ലോറിയിൽ കൊണ്ടുപോകുന്നതിനിടെ വൈദ്യുതി ലൈനിൽ തട്ടി അപകടം. കെട്ടുകാഴ്ചയ്ക്കും മിനി ലോറിക്കും തീപിടിച്ചു. ഭരണിക്കാവ് ക്ഷേത്രത്തില്‍നിന്ന് കെട്ടുകാഴ്ച വാഹനത്തില്‍ കൊണ്ടുപോകുമ്പോഴാണ് അപകടമുണ്ടായത്. രാവിലെ 11ഓടെ കായംകുളം കരിമുളയ്ക്കല്‍ മാമൂട് ജംഗ്ഷനിലാണ് സംഭവം. ഇവിടെവച്ച് കെട്ടുകാഴ്ച വൈദ്യുതി ലൈനില്‍ തട്ടി തീ പിടിക്കുകയായിരുന്നു. കെട്ടുകാഴ്ചയും വാഹനവും പൂര്‍ണമായും കത്തിനശിച്ചു.
ഗ്രൂപ്പിൽ അംഗമാകുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക