തിരുവനന്തപുരം: നെയ്യാറ്റിൻകര ഇരുമ്പിലിൽ, ആറോളം പശുക്കളെ ചത്ത നിലയില്‍ കണ്ടെത്തി. ചക്കാലക്കൽ പുത്തൻവീട്ടിൽ വിജേഷിന്‍റെ മുന്തിയ ഇനത്തില്‍പ്പെട്ട പശുക്കളാണ് ചത്തത്. പശുക്കള്‍ വിഷം ഉള്ളിൽ ചെന്ന് ചത്തതായാണ് പ്രഥമിക വിവരം. വിജേഷിന് 17 ഓളം പശുക്കളും കിടാങ്ങളും ഉണ്ട്.
ഭക്ഷ്യ വിഷം ഉള്ളിൽ ചെന്നാണ് പശുക്കൾ ചത്തതെന്നാണ് വിവരം. വിഷം ഉള്ളിൽ ചെന്നതാണോ ആരെങ്കിലും അപായപ്പെടുത്തിയതാണോ, വിഷം തളിച്ച പുൽ കഴിച്ചിട്ടുണ്ടോ എന്നെല്ലാം കണ്ടെത്താനുണ്ട്. നാലു പശുക്കൾ കൂടെ അവശനിലയിലാണ് എന്ന് വിജേഷ് പറയുന്നു. ഒരു പശുവില്‍ നിന്ന് തുടങ്ങി വളടെ കഷ്‌ടപ്പെട്ടാണ് വിജേഷ് പതിനേഴ് പശുക്കളില്‍ എത്തിയത്. ജീവിതം മെച്ചപ്പെട്ടു വരികെയാണ് ഈ ദുരന്തം വന്നെത്തിയത്.
ഗ്രൂപ്പിൽ അംഗമാകുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെ
യ്യുക
യ്യുക