കോഴിക്കോട്: ഓട്ടോറിക്ഷ മതിലിൽ ഇടിച്ച് ഗുരുതരമായി പരിക്കേറ്റയാള്‍ മരിച്ചു. കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരണം. മാവൂർ പാറമ്മൽ പാലിശ്ശേരി അബ്‌ദുല്ലത്തീഫ്(50) ആണ് മരിച്ചത്.
ഇന്നലെ വൈകുന്നേരം നാലുമണിയോടെയാണ് മാവൂർ സൗത്ത് അരയന്‍ങ്കോട് വച്ച് ഓട്ടോ അപകടത്തിൽപ്പെട്ടത്. യാത്രക്കാരെ കൊണ്ടാക്കിയ ശേഷം മടങ്ങിവരുന്നവഴി നിയന്ത്രണം വിട്ട് റോഡരികിലെ മതിലിൽ ഇടിക്കുകയായിരുന്നു.
ഉടൻതന്നെ ഓടിയെത്തിയ പരിസരവാസികൾ അബ്‌ദുല്ലത്തീഫിനെ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചു. തലക്ക് ഗുരുതരമായി പരിക്കേറ്റതിനെ തുടർന്ന് രാത്രി പന്ത്രണ്ടരയോടെ മരണം സംഭവിക്കുകയായിരുന്നു.
ഗ്രൂപ്പിൽ അംഗമാകുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെ
യ്യുക
യ്യുക