ഐഎസ്എൽ ഫുട്ബോൾ സീസണിലെ ആദ്യ മത്സരത്തിൽ എഫ്സി ഗോവയ്ക്കു സ്വന്തം മൈതാനത്തു തോൽവി. ജംഷഡ്പുർ എഫ്സി 2–1ന് ഗോവയെ തോൽപിച്ചു. ആദ്യപകുതിയുടെ ഇൻജറി ടൈമിൽ നേടാൻ കഴിഞ്ഞ ലീഡ് രണ്ടാം പകുതിയിൽ നിലനിർത്താൻ ഗോവയ്ക്കു കഴിയാതെ പോയതുമൂലമാണ് തോൽവി. കളിയിലുടനീളം മികച്ച പന്തവകാശവും പാസിങ് മികവുമുണ്ടായിരുന്നിട്ടും പ്രതിരോധത്തിലെ പാളിച്ചകൾ ഫറ്റോർഡ സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ ഗോവയെ തിരിഞ്ഞുകൊത്തി.
ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക