കണ്ണൂർ: ബംബർ ലോട്ടറികൾ കേരളത്തിൽ തരംഗമാവാൻ തുടങ്ങിയിട്ട് നാളുകളായി. ഇത്തവണയും തിരുവോണം ബംബർ വിൽപ്പന സൂപ്പർ ഹിറ്റിലേക്കാണ് നീളുന്നത് എന്ന സൂചനയാണ് പുറത്തുവരുന്നത്. സംസ്ഥാനത്ത് ഇതുവരെ 23 ലക്ഷം ടിക്കറ്റുകൾ വിറ്റുതീർന്നതായാണ് കണക്ക്.
ഒന്നാം സമ്മാനമായി 25 കോടി രൂപയാണ് ഭാഗ്യവാനെ കാത്തിരിക്കുന്നത് എന്നതിനാൽ തന്നെ ടിക്കറ്റുകൾ ചൂടപ്പം പോലെയാണ് വിറ്റഴിക്കപ്പെടുന്നത്. ജില്ലകൾ തിരിച്ചു ടിക്കറ്റുകൾ തേടിയെത്തുന്നവരും നിരവധിയാണ്. അങ്ങനെ എല്ലാ ജില്ലയിലെയും ലോട്ടറിയെ വിതരണക്കാർക്ക് എത്തിക്കുകയാണ് കണ്ണൂർ ജില്ലയിലെ തളിപ്പറമ്പിലെ ഭാഗ്യധാര ലോട്ടറി സ്റ്റാൾ.
എല്ലാ ജില്ലകളിലെയും ലോട്ടറി തളിപ്പറമ്പ് മാർക്കറ്റ് റോഡിലെ ഭാഗ്യധാര ലോട്ടറി സ്റ്റാളിൽ ലഭിക്കും. എല്ലാ ജില്ലകളിലെയും ഓണം ബംബറും വിഷു ബംബറുമാണ് ഈ ലോട്ടറി സ്റ്റാളിൽ നിന്നു കിട്ടുക. മൂന്ന് വർഷമായി ലോട്ടറി പ്രേമികൾക്ക് വേണ്ടി ഇത്തരം ഒരു കൗതുക കച്ചവടം തുടങ്ങിയിട്ടെന്ന് വ്യാപാരിയായ സദാനന്ദൻ പറയുന്നു.
തളിപ്പറമ്പ് സ്വദേശിയായ രത്നാകരൻ എന്ന ബാബുവിന്‍റെ കടയാണ് ഭാഗ്യധാര. എറണാകുളത്ത് നിന്നുമാണ് ഒട്ടുമിക്ക ജില്ലകളുടെയും ടിക്കറ്റ് ഇവിടെ എത്തിക്കുന്നത്. മറ്റ് ജില്ലകളിലേത് അവിടെ ചെന്ന് വാങ്ങുന്നതാണ് രീതിയെന്നും സദാനന്ദൻ പറയുന്നു.
വലിയ ടിക്കറ്റ് വില ആയതിനാൽ ഒരു കെട്ടിൽ 10 ടിക്കറ്റാണ് ഉണ്ടാവുക. ആവശ്യക്കാരുടെ എണ്ണം കണക്കിലെടുത്ത് 100 മുതല്‍ 250 കെട്ട് വരെയാണ് കൊണ്ടുവരിക. കഴിഞ്ഞ തവണ ഒന്നാം സ്ഥാനം അടിച്ച പാലക്കാട് ജില്ലയുടെ ടിക്കറ്റിനാണ് ഇത്തവണ ഡിമാൻഡ് കൂടുതൽ.
25 കോടി രൂപയുടെ ഒന്നാം സമ്മാനം, ഒരു കോടി രൂപ വീതം 20 പേർക്ക് രണ്ടാം സമ്മാനം അടക്കം ആകർഷകമായ സമ്മാനങ്ങളാണ് ഇത്തവണയും ഭാഗ്യശാലികളെ കാത്തിരിക്കുന്നത്. ഓഗസ്റ്റ് ഒന്ന് മുതൽ ഇതുവരെ 23 ലക്ഷം ടിക്കറ്റ് വിറ്റുകഴിഞ്ഞു. ഭാഗ്യം തേടിയെത്തുന്നവരിൽ പാലക്കാട് ജില്ലയാണ് ഇതുവരെ മുന്നിൽ.
ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക