കോഴിക്കോട് : രാത്രി വീടുകളില്‍ കയറി മോഷണം നടത്തുന്ന
നൂറിലധികം മോഷണക്കേസുകളിലെ പ്രതികളെ വലവിരിച്ച് പിടികൂടി
പൊലീസ്. മായനാട് സ്വദേശിയായ സി.ടി.സാലു എന്ന ബുള്ളറ്റ്
സാലു (38), കോട്ടക്കൽ സ്വദേശി സൂഫിയാന്‍ (37) എന്നിവരെയാണ്
പിടികൂടിയത്. ഓണത്തിനു മുന്‍പ് ഉത്രാട ദിവസം മാവൂര്‍ പാടേരി
ഇല്ലത്തെ 30 പവന്‍ മോഷ്ടിച്ച കേസില്‍ പൊലീസ് അന്വേഷണം
തുടങ്ങിയിരുന്നു. ഇതിനിടെ കാവ് ബസ് സ്റ്റോപ്പിനടുത്തെ വീട്ടിൽ
ഈ മാസം ആദ്യം മോഷണം നടന്നു. രണ്ടു മോഷണങ്ങളും സമാന
സ്വഭാവമുള്ളതാണെന്നു കണ്ടതോടെയാണ് ഇത്തരം കേസുകളില്‍
മുന്‍പ് പിടിയിലായവരിലേക്ക് അന്വേഷണം കേന്ദീകരിച്ചത്.
കുരിക്കത്തൂരിലെ വീട്ടിൽ കഴിഞ്ഞ ദിവസം സാലുവും സൂഫിയാനും
മോഷണശ്രമം നടത്തിയിരുന്നെങ്കിലും പരാജയപ്പെട്ടു. തുടർന്ന് രാവിലെ മാവൂര്‍ ബസ് സ്റ്റാന്‍ഡില്‍നിന്ന് ബസ്സില്‍ കയറുന്നതിനിടെയാണ് പൊലിസിന്റെ പിടിയിലായത് സിറ്റി ക്രൈം സ്‌ക്വാഡും മെഡിക്കല്‍ കോളജ് ഇന്‍സ്പെക്ടര്‍ പി. ജിജീഷിന്റെ നേതൃത്വത്തിലുള്ള സംഘവുമാണ് പ്രതികളെ പിടികൂടിയത്.
ഇതോടെ ജനുവരിയില്‍ പാലക്കോട്ടുവയലില്‍ നടത്തിയ മോഷണമടക്കമുളള നൂറോളം കേസുകള്‍ക്കാണ് തുമ്പുണ്ടായത് പൊള്ളാച്ചിയില്‍ മോഷണം നടത്തിയതിനു പിടിയിലായ സാലു കഴിഞ്ഞ ഡിസംബറിലാണ് ജാമ്യത്തിലിറങ്ങിയത്. നാഷനല്‍ പെര്‍മിറ്റ് ലോറിയില്‍ ജോലി ചെയ്യുകയാണെന്നാണ് നാട്ടിൽ പറഞ്ഞിരുന്നത്. കോട്ടക്കല്‍ കൊലപാതക കേസിലെ പ്രതിയാണ്
സുഫിയാന്‍
ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക