പാലക്കാട്: രാവിലെ നടക്കാൻ ഇറങ്ങിയ ഡോക്ടർ കുഴഞ്ഞു വീണു മരിച്ചു. പാലക്കാട് അലനല്ലൂർ കരുണ ആശുപത്രിയിലെ ഡോക്ടർ സജീവനാണ് മരിച്ചത്. ഇന്ന് രാവിലെ 7:45 ഓടെ ഭീമനാട് വെച്ച് നടക്കുന്നതിനിടെ കുഴഞ്ഞു വീണാണ് മരണം സംഭവിച്ചത്. മൃതദേഹം മണ്ണാർക്കാട് താലൂക് ആശുപത്രിയിലേക്ക് മാറ്റി. മൂവാറ്റുപുഴ സ്വദേശിയായ ഇദ്ദേഹം അലനല്ലൂരിലാണ് താമസിച്ചിരുന്നത്. പതിവായി രാവിലെ നടക്കാനിറങ്ങാറുണ്ട്. മൃതദേഹം പോസ്റ്റ്മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടുകൊടുക്കും.

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
0 #type=(blogger):
ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.