Sunday, 12 July 2026

സൗജന്യ മെഗാ നേത്രപരിശോധനാ ക്യാമ്പ് സംഘടിപ്പിച്ചു

SHARE

 

കുറവിലങ്ങാട് : മേജർ ആർക്കി എപ്പിസ്കോപ്പൽ മർത്ത് മറിയം ആർച്ച് ഡീക്കൻ തീർത്ഥാടന ദേവാലയ ഇടവകയിലെ കുടുംബകൂട്ടായ്മ വാർഡ് 3, യൂണിറ്റ് 1 ന്റെ നേതൃത്വത്തിൽ ലയൺസ് ക്ലബ്ബ് ഓഫ് കാണക്കാരിയും ലയൺസ് പൈക ഐ ഹോസ്പിറ്റലും സംയുക്തമായി സംഘടിപ്പിച്ച സൗജന്യ നേത്രപരിശോധനാ ക്യാമ്പ് വിവിധ മത, സാമൂഹിക, ജനപ്രതിനിധികളുടെ സാന്നിധ്യത്തിൽ നടന്നു.

ഡോ. സിമി ജോയ്‌സ് വെട്ടുകല്ലേൽ സ്വാഗതം ആശംസിച്ച ചടങ്ങിൽ വാർഡ് 3 യൂണിറ്റ് 1 ന്റെ പ്രസിഡന്റ് ശ്രീ. മിഥുൻ വർഗീസ് പൂയപ്പടത്തിൽ അധ്യക്ഷത വഹിച്ചു. ആർച്ച്പ്രീസ്റ്റ് വെരി റവ. ഡോ. തോമസ് മേനാച്ചേരി അനുഗ്രഹപ്രഭാഷണം നടത്തി. ലയൺസ് ഡിസ്ട്രിക്റ്റ് ഗവർണർ PMJF LN. Er. ജേക്കബ് ജോസഫും ഡോ. ജോസി ജേക്കബും ചേർന്ന് ഭദ്രദീപം തെളിച്ച് ക്യാമ്പ് ഉദ്ഘാടനം ചെയ്തു.
ലയൺസ് ചീഫ് പ്രോജക്ട് കോർഡിനേറ്റർ LN. സിബി മാത്യു വിഷയാവതരണം നടത്തി. കുറവിലങ്ങാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീ. സിബി മാണി മുഖ്യപ്രഭാഷണം നടത്തി.
തുടർന്ന് LN. T. M. കൊച്ചുമോൻ, റീജണൽ ചെയർമാൻ Prof. മനേഷ് വർഗീസ് ജോൺ, റവ. ഫാ. മൈക്കിൾ ചാത്തൻകുന്നേൽ, ശ്രീ. K. K. ശശികുമാർ, ശ്രീമതി. ലതിക സാജു, അഡ്വ. സിജി ആന്റണി ശങ്കരപുരി തെക്കേടത്ത്, LN. K. J. തമ്പി, ശ്രീ. ബോബിച്ചൻ നിധീരി, ഡോ. ജോണി വഴുതനപ്പള്ളിൽ, ശ്രീജിത്ത്‌ ബി. എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. സിറിയക് പാറ്റാനി കൃതജ്ഞത രേഖപ്പെടുത്തി.
ക്യാമ്പിൽ നിരവധി ആളുകൾ പങ്കെടുത്ത് സൗജന്യ നേത്രപരിശോധനയ്ക്ക് വിധേയരായി. ആവശ്യമായവർക്ക് തിമിരശസ്ത്രക്രിയ ഉൾപ്പെടെയുള്ള തുടർചികിത്സയ്ക്കായി വിദഗ്ധരുടെ നിർദേശവും റഫറലും നൽകി. സാമൂഹിക പ്രതിബദ്ധതയോടെ സംഘടിപ്പിച്ച ക്യാമ്പ് ജനപങ്കാളിത്തം കൊണ്ടും മികച്ച സംഘാടന മികവ് കൊണ്ടും ശ്രദ്ധേയമായി.









ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 



 
ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

SHARE

Author: verified_user

0 #type=(blogger):

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.